Author: News Desk
ക്രിപ്റ്റോ-അസറ്റ് ഉപയോഗം അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ.രാജ്യസഭയിൽ രേഖാമൂലമുള്ള മറുപടിയിൽ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ആണ് അറിയിച്ചത്.ക്രിപ്റ്റോ-കറൻസികൾ നിയമപരമായ ടെൻഡറോ നാണയമോ ആയി സർക്കാർ പരിഗണിക്കുന്നില്ല.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നതിന് ക്രിപ്റ്റോ ഉപയോഗം അനുവദിക്കില്ല.പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായും ഈ ക്രിപ്റ്റോ-അസറ്റ് ഉപയോഗം ഇല്ലാതാക്കാൻ എല്ലാ നടപടികളും സ്വീകരിക്കും.ഡിജിറ്റൽ ഇക്കോണമി പരിപോഷിപ്പിക്കാൻ സർക്കാർ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കും.വെർച്വൽ കറൻസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിന് ഉന്നത മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട്.Economic Affairs സെക്രട്ടറിയുടെ നേതൃത്വത്തിലുളള സമിതി ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്.സർക്കാർ പുറത്തിറക്കുന്നതല്ലാത്ത എല്ലാ സ്വകാര്യ ക്രിപ്റ്റോ കറൻസികളും നിരോധിക്കുന്നതിനാണ് ശുപാർശ.ഉന്നത മന്ത്രിതല സമിതിയുടെ ശുപാർശകളിൽ സർക്കാർ തീരുമാനമെടുക്കുമെന്നു മന്ത്രി .അറിയിച്ചു.നിയമപരിഷ്കാരം ആവശ്യമെങ്കിൽ പിന്നീട് പാർലമെന്റിൽ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
2030 ഓടെ പ്രതിവർഷം 20 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുന്നതിന് ലക്ഷ്യമിട്ട് ടെസ്‌ല.പ്രതിവർഷം 1,500 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്‌ല പദ്ധതിയിടുന്നു.2020 ൽ 0.5 ദശലക്ഷം EV വിൽപനയും 3 GWh ഊർജ്ജ സംഭരണ വിന്യാസവും ടെസ്‌ല നടത്തി.കഴിഞ്ഞ വർഷം 5.0 ദശലക്ഷം മെട്രിക് ടൺ CO2 എമിഷൻ ഒഴിവാക്കിയതായും ടെസ്‌ല 2020 ഇംപാക്റ്റ് റിപ്പോർട്ട് പറയുന്നു.ടെസ്‌ല വാഹനങ്ങൾ ആന്തരിക ജ്വലന എഞ്ചിൻ വാഹനങ്ങളേക്കാൾ വളരെ കുറച്ച് CO2 പുറപ്പെടുവിക്കുന്നു.ഗതാഗതത്തിനും വൈദ്യുതി ഉല്പാദനത്തിനും ഫോസിൽ ഇന്ധനം ഉപയോഗിക്കുന്നതാണ് CO2 എമിഷൻ കൂട്ടുന്നത്.ഊർജ്ജോല്പാദനത്തെയും ഉപഭോഗത്തെയും കണക്കിലെടുക്കാതെ CO2 എമിഷൻ കുറയ്ക്കാൻ കഴിയില്ല.സുസ്ഥിര ഊർജ്ജത്തിലേക്കുള്ള പരിവർത്തനത്തെ ത്വരിതപ്പെടുത്തുകയാണ് ടെസ്‌ല ചെയ്യുന്നതെന്നും റിപ്പോർട്ട് പറയുന്നു.ആപ്പിൾ 100% കോബാൾട്ട് ഉപയോഗിക്കുമ്പോൾ ടെസ്‌ല 2% കോബാൾട്ട് ഉപയോഗിച്ചേക്കാമെന്നും ഇലോൺ മസ്ക് പറഞ്ഞു.2021 ലെ രണ്ടാം ക്വാർട്ടറിൽ ടെസ്‌ലക്ക് 1.14 ബില്യൺ ഡോളർ റെക്കോർഡ് അറ്റാദായമാണ് റിപ്പോർട്ട് ചെയ്തത്.കോവിഡ് കാലത്തും Q2 ൽ ടെസ്‌ല 2,06,421 വാഹനങ്ങൾ നിർമ്മിച്ചു;…
Harrier, Safari SUV കളിൽ XTA+ വേരിയന്റുകൾ വിപണിയിലവതരിപ്പിച്ച് ടാറ്റ മോട്ടോഴ്സ്.6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും പനോരമിക് സൺറൂഫും ഈ പുതിയ വേരിയന്റുകൾക്കുണ്ടാകും.ക്രയോടെക് 2.0 ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്നവയാണ് പുതിയ XTA + വേരിയന്റുകൾ.ഹാരിയർ XTA+ന് 19.14 ലക്ഷം രൂപയും ഹാരിയർ XTA+ ഡാർക്കിന് 19.34 ലക്ഷം രൂപയുമാണ് വില.ടാറ്റ സഫാരി XTA+ന് 20.08 ലക്ഷം രൂപയാണ് എക്സ്ഷോറൂം ഡൽഹി വില.പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഫംഗ്ഷൻ LED DRLS, R17 അലോയ് വീലുകൾ ഇവ മോഡലുകൾക്കുണ്ട്.8 സ്പീക്കറുകളുമായി ഫ്ലോട്ടിംഗ് ഐലന്റ് 7 ”ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് മറ്റൊരു സവിശേഷത.Android Auto & Apple Car Play,കണക്റ്റിവിറ്റി, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ.റിവേഴ്സ് പാർക്കിംഗ് ക്യാമറ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ എന്നിവയും നൽകുന്നു.iRA കണക്ടിവിറ്റി, മൂഡ് ലൈറ്റിംഗ്, ക്രൂയിസ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സഫാരി വാഗ്ദാനം ചെയ്യുന്നു. XTA+ വേരിയന്റുകളിൽ ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ,നൂതന…
Tesla aims to sell 20 Mn EVs per year by 2030 It was 0.5 million in 2020 It also plans to deploy 1,500 GWh storage per year Last year, it was 3 GWh per year Tesla says it designs and manufactures a complete energy and transportation system And, everything is done keeping climate change in mind It claims its vehicles emit much less CO2 than ICE vehicles
ഫ്ലോറിഡ ആസ്ഥാനമായ ഡെന്റൽ SaaS സ്റ്റാർട്ടപ്പ് CareStack കേരളത്തിലെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ പൂനെയിലും CareStack പ്രവർത്തനം വ്യാപിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്, പ്രൊഫഷണൽ സർവീസ് ടീമുകളിൽ 400 ജീവനക്കാരെ നിയമിക്കാനും കമ്പനി പദ്ധതിയിടുന്നു.തിരുവനന്തപുരത്ത് ടെക്നോപാർക്കിന് പുറമേ രണ്ടിടത്തു കൂടി ഓഫീസ് ആരംഭിക്കും.2021 ൽ നാലിരട്ടി വരുമാനം പ്രതീക്ഷിക്കുന്ന കമ്പനി ഇതുവരെ 60 മില്യൺ ഡോളർ സമാഹരിച്ചു. 5 വർഷത്തിനുള്ളിൽ 10,000+ ഡെന്റൽ ഓഫീസുകൾക്കും 30 ദശലക്ഷം പേർക്കും സേവനം നൽകുകയാണ് ലക്ഷ്യം.ഡെന്റൽ പ്രാക്ടീസ് മാനേജ്മെന്റ് ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015 ൽ കെയർസ്റ്റാക്ക് സ്ഥാപിച്ചത്.തിരുവനന്തപുരവും ഫ്ലോറിഡയും കേന്ദ്രമാക്കിയായിരുന്നു സ്റ്റാർട്ടപ്പിന്റെ പ്രവർത്തനം.ദന്ത ഡോക്ടർമാർക്ക് ജോലികൾ എളുപ്പമാക്കുന്നതാണ് കെയർസ്റ്റാക്കിന്റെ ക്ലൗഡ് ഡെന്റൽ സോഫ്റ്റ് വെയർ.അപ്പോയിന്റ്മെന്റ്, ചികിത്സ, ക്ലെയിം, പേയ്മെന്റ്,ആശയവിനിമയം, അനലിറ്റിക്സ് ഇവയെല്ലാം കൈകാര്യം ചെയ്യുന്നു.നിലവിൽ, കെയർസ്റ്റാക്ക് 1000 -ൽ അധികം ഡെന്റൽ ഓഫീസുകളിൽ സേവനം നൽകുന്നുണ്ട്.
Auto giant Tata Motors has launched XTA+ variants of its SUVs Harrier and Safari They will have a 6-speed automatic transmission and a panoramic sunroof They will be priced at Rs19.14 lakh for Harrier XTA+, Rs 19.34 lakh for Harrier XTA+ #Dark… …and Rs 20.08 lakh for Safari XTA+. Harrier and Safari together lead the high SUV segment Tata Motors believes the new variants will add more dynamism to the segment The variants are powered by the Kryotec 2.0 diesel engine They also have a host of other exciting features Some of them are projector headlamps, dual function LED DRLS…
യുഎസ് ആസ്ഥാനമായ ഊർജ്ജ സംഭരണ കമ്പനിയായ Ambri യിൽ റിലയൻസ് നിക്ഷേപം നടത്തുന്നു.Ambri യുടെ ലോങ് ഡ്യുറേഷൻ ബാറ്ററി സാങ്കേതികവിദ്യ ലക്ഷ്യമിട്ടാണ് Reliance New Energy Solar Ltd നിക്ഷേപം നടത്തിയത്.സ്ട്രാറ്റജിക് നിക്ഷേപകരായ Bill Gates, Paulson & Co. എന്നിവർക്കൊപ്പമാണ് റിലയൻസിന്റെ നിക്ഷേപം.144 മില്യൺ ഡോളർ മൊത്തം നിക്ഷേപത്തിൽ 50 മില്യൺ ഡോളറിന് 42.3 മില്യൺ ഷെയറാണ് RNESL നേടുന്നത്.റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയാണ് റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്.ആർഎൻഇഎസ്‌എല്ലും ആംബ്രിയും ഇന്ത്യയിൽ ഒരു വൻ ബാറ്ററി നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുവാനും ചർച്ചകളിലാണ്.10 MWh മുതൽ 2 GWh വരെ ഊർജ്ജ സംഭരണ സംവിധാനത്തെ പിന്തുണയ്ക്കുന്നതാണ് Ambri യുടെ ടെക്നോളജി.കാൽസ്യം-ആന്റിമണി ഇലക്ട്രോഡ് അടിസ്ഥാനമാക്കിയ സെല്ലുകൾ 20 വർഷത്തിലധികം നീണ്ടുനിൽക്കുന്നതാണ്.ലിഥിയം അയൺ ബാറ്ററികളേക്കാൾ വില കുറവാണെന്നും കമ്പനി അവകാശപ്പെടുന്നു.എയർ കണ്ടീഷനിംഗ് ആവശ്യമില്ലാതെ ഏത് കാലാവസ്ഥയിലും സുരക്ഷിതമായി പ്രവർത്തിക്കാനും പ്രാപ്തമാണ്.2023 ഓടെ കാൽസ്യം-ആന്റിമണി ലിക്വിഡ് മെറ്റൽ സെൽ ടെക്‌നോളജി വാണിജ്യവൽക്കരിക്കാനുള്ള…
CoinDCX became India’s first cryptocurrency unicorn It raised $90 mn from investors led by B Capital Group B Capital Group is a venture capital firm by Facebook co-founder Eduardo Saverin Other investors were Coinbase Ventures, Polychain Capital, Block.one, and Jump Capital With the latest funding, the firm’s value hit $1.1 bn The investment comes as policymakers are still debating the possibilities of digital currencies CoinDCX was established in 2018 The firm intends to use a part of the funding to expand its team
ATM ൽ പണമില്ലെങ്കിൽ ബാങ്കുകൾക്ക് പിഴ ചുമത്താനുളള തീരുമാനവുമായി RBI.ഒക്ടോബർ ഒന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് RBI സർക്കുലർ.ATM പണമില്ലാതെ പത്ത് മണിക്കൂറിലധികം കാലിയായി കിടക്കുന്നത് കണ്ടെത്തിയാൽ പിഴ ചുമത്താനാണ് നിർദ്ദേശം.ഒരു മാസത്തിൽ പത്ത് മണിക്കൂറിലധികം ATM കാലിയായാൽ ഓരോ എടിഎമ്മിനും 10,000 രൂപ പിഴ ഈടാക്കും.ബാങ്കുകൾക്കും വൈറ്റ് ലേബൽ ATM ഓപ്പറേറ്റർമാർക്കും ഇത് സംബന്ധിച്ച ഉത്തരവ് റിസർവ്വ് ബാങ്ക് നൽകി.ജനങ്ങൾക്കാവശ്യമായ പണം ATM ൽ ഉറപ്പ് വരുത്തുന്നതിനാണ് പിഴ ഈടാക്കുന്നതെന്നും റിസർവ്വ് ബാങ്ക്.പൊതുജനങ്ങൾക്ക് പണമിടപാടിലെ അസൗകര്യം ഒഴിവാക്കാൻ പണ ലഭ്യത ബാങ്കുകൾ ഉറപ്പു വരുത്തണം.വൈറ്റ് ലേബൽ എടിഎമ്മുകളുടെ കാര്യത്തിൽ പണമില്ലാതെ വന്നാൽ നിർദ്ദിഷ്ട ബാങ്കിൽ നിന്ന് പിഴ ഈടാക്കും.ബാങ്കുകൾക്ക് വിവേചനാധികാരം ഉപയോഗിച്ച് വൈറ്റ് ലേബൽ ATM ഓപ്പറേറ്ററിൽ നിന്നും പിഴ ഈടാക്കാം.ബാങ്കുകളും ATM ഓപ്പറേറ്റർമാരും എടിഎമ്മുകളിൽ പണ ലഭ്യത നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുകയും ചെയ്യണം.ലംഘനങ്ങളെ ഗൗരവമായി കാണുകയും പിഴ ഈടാക്കുകയും ചെയ്യുമെന്നും റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
Video-sharing platform TikTok has become the world’s most downloaded app A global survey of downloads in 2020 showed the result This comes at a time when TikTok comes under a security scanner ByteDance launched the international version of TikTok in 2017 Since then, it has overtaken Facebook, WhatsApp, Instagram and Facebook Messenger TikTok’s total viewing time in the US and UK is longer than that for YouTube Music and comedy are the popular contents
