Author: News Desk
https://youtu.be/ehGjKSZ54PUഇൻഫർമേഷൻ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനി Zoho നിർമ്മാണ മേഖലയിലെ ഗവേഷണ-വികസനത്തിലേക്കും കടക്കുന്നു50-100 കോടി രൂപ വരെ നിക്ഷേപിച്ച് ഒരു പുതിയ ഗവേഷണ വികസന കമ്പനി രൂപീകരിക്കുമെന്ന് സോഹോ സിഇഒ ശ്രീധർ വെമ്പു പറഞ്ഞുഇന്ത്യയിലെ നിർമാണം വർദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ചുവടുപിടിച്ചാണ് സോഹോയുടെ പുതിയ തീരുമാനംതമിഴ്നാട്ടിലെ കൊങ്കു മേഖലയിൽ മൂന്ന് മാസത്തിനകം കമ്പനി സ്ഥാപിക്കുമെന്ന് ശ്രീധർ വെമ്പു അറിയിച്ചുനിർമാണ മേഖലയ്ക്ക് ഗുണകരമാകാൻ ഇറക്കുമതി ബദൽ ആവശ്യമാണെന്നും ഇതിനായി പ്രാദേശിക തലത്തിൽ ഉയർന്ന സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും ശ്രീധർ വെമ്പു പറഞ്ഞുഎട്ട് മേഖലകളിലെ പ്രാദേശിക വ്യവസായങ്ങളിലാണ് കമ്പനി ഗവേഷണ-വികസന പദ്ധതികൾ നടപ്പാക്കുകവെബ് അധിഷ്ഠിത ബിസിനസ്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയാണ് സോഹോ കോർപ്പറേഷൻ1996 ൽ ശ്രീധർ വെമ്പുവും ടോണി തോമസും ചേർന്ന് സ്ഥാപിച്ച സോഹോയുടെ ഗ്ലോബൽ ഹെഡ്ക്വാർട്ടേഴ്സ് ചെന്നൈയും കോർപറേറ്റ് ആസ്ഥാനം കാലിഫോർണിയയിലുമാണ്
https://youtu.be/avN0BkidMr0 ഇന്ത്യൻ വിപണി പ്രവേശനത്തിന് മുൻപ് കാറുകളുടെ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന സമ്മർദ്ദവുമായി ഇലക്ട്രിക് കാർ നിർമാതാവ് ടെസ്‌ല ടെസ്‌ലയുടെ ഇന്ത്യയിലെ പോളിസി ഹെഡ് മനുജ് ഖുറാന കമ്പനിയുടെ ആവശ്യങ്ങൾ കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു ടെസ്‌ല ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‌കും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സമയവും കമ്പനി ചോദിച്ചിട്ടുണ്ട് ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ പ്രവേശിക്കും മുൻപ് ഇറക്കുമതി നികുതി കുറയ്ക്കണമെന്ന് ടെസ്‌ല ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു ഈ വർഷം ഇന്ത്യയിൽ കാറുകൾ ഇറക്കുമതി ചെയ്ത് വിൽപ്പന ആരംഭിക്കാൻ ടെസ്‌ല ആഗ്രഹിക്കുന്നുണ്ട് എന്നാൽ രാജ്യത്തെ ഇറക്കുമതി നികുതി ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന് കമ്പനി പറയുന്നു അതേസമയം ഇറക്കുമതി നികുതി കുറച്ച് പ്രോത്സാഹനം നൽകുന്നത് ആഭ്യന്തര നിർമാണത്തിന് തിരിച്ചടിയാകുമെന്ന് ഒരു വിഭാഗം വാഹനനിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു ടെസ്‌ലയ്ക്ക് ഇളവുകൾ നൽകുന്നത് ആഭ്യന്തര EV നിർമാണം വർദ്ധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് വിരുദ്ധമാണെന്ന് വാദമുയരുന്നു ഇറക്കുമതി നികുതി…
https://youtu.be/kD_jS_WNGHs സാംസങ്ങ് SDI യും സ്റ്റെല്ലാന്റിസും യുഎസിൽ EV ബാറ്ററി സംയുക്ത സംരംഭം ആരംഭിക്കും EV ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും നിർമിക്കുന്നതിനുളള പ്രാഥമിക കരാറിൽ ഒപ്പുവെച്ചതായി രണ്ട് കമ്പനികളും അറിയിച്ചു 2025 ന്റെ ആദ്യ പകുതിയിൽ പ്രാരംഭമായി 23 GWh വാർഷിക ബാറ്ററി ഉത്പാദന ശേഷിയുള്ള പ്ലാന്റ് ആരംഭിക്കാൻ ലക്ഷ്യമിടുന്നു സംയുക്ത സംരംഭത്തിന്റെ വാർഷിക ബാറ്ററി ഉൽപാദന ശേഷി ഭാവിയിൽ 40 GWh ആയി ഉയരും യുഎസ് സംയുക്ത സംരംഭത്തിൽ ഉത്പാദിപ്പിക്കുന്ന ബാറ്ററികൾ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സ്റ്റെല്ലാന്റിസിന്റെ ഫാക്ടറികൾക്ക് വിതരണം ചെയ്യും ഇറ്റാലിയൻ-അമേരിക്കൻ വാഹന നിർമാതാക്കളായ Fiat Chrysler-ഉം ഫ്രാൻസിന്റെ PSA, യും ലയിച്ച് ജനുവരിയിൽ രൂപംകൊണ്ട കമ്പനിയാണ് Stellantis ദക്ഷിണ കൊറിയൻ ടെക് ജയന്റ് സാംസങ് ഇലക്ട്രോണിക്സിന്റെ അനുബന്ധ കമ്പനിയാണ് സാംസങ്ങ് SDI പദ്ധതിയുടെ ഭാഗമായി ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ മൂന്ന് ബാറ്ററി പ്ലാന്റുകളും രണ്ടെണ്ണം വടക്കേ അമേരിക്കയിലും നിർമ്മിക്കുമെന്ന് സ്റ്റെല്ലന്റിസ് പറഞ്ഞു സാംസങ് SDI…
https://youtu.be/47HwhIPBkhU സ്പോർട്സ് വെയർ റീട്ടെയിലറായ അഡിഡാസിന്റെ ഗ്ലോബൽ ബ്രാൻഡ് അംബാസിഡറായി ബോളിവുഡ് താരം ദീപിക പദുക്കോൺ ഇന്ത്യയിൽ അഡിഡാസിന് ഭാരോദ്വഹനതാരം മീരാഭായ് ചാനുവും സ്പ്രിന്റർ ഹിമ ദാസും സ്ക്വാഷ് താരം ദീപിക പള്ളിക്കലും ഉൾപ്പെടെയുളള ബ്രാൻഡ് അംബാസിഡർമാരുണ്ട് ആഗോളതലത്തിൽ വനിതകൾക്കിടയിൽ ബ്രാൻഡിന്റെ പ്രചാരം കൂടുതൽ വർദ്ധിപ്പിക്കുന്നതിനാണ് ദീപികയുമായുളള പങ്കാളിത്തം കോവിഡ് കാലത്ത് സ്പോർട്സ് വെയറുകളും കാഷ്വൽ വസ്ത്രങ്ങളുമാണ് ഏറ്റവുമധികം വിൽപന നടന്ന സെഗ്മെന്റ് സ്വെറ്റ് പാന്റ്സ്, ടി-ഷർട്ടുകൾ, സ്പോർട്സ് പാന്റുകൾ എന്നിവ കൂടുതലായി വിറ്റഴിക്കപ്പെട്ടിരുന്നു ആരോഗ്യകരമായ ജീവിതശൈലിക്കും വ്യായാമത്തിനും പ്രാധാന്യമേറിയതോടെ സ്പോർട്സ് വെയറുകൾക്ക് ഇനിയും ഉപയോക്തൃ അടിത്തറ വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ഗ്ലോബൽ യൂത്ത് ഐക്കൺ എന്ന നിലയിൽ ദീപികയുടെ സാന്നിധ്യം സ്ത്രീകൾക്ക് പ്രചോദനം നൽകുമെന്ന് അഡിഡാസ്, സീനിയർ ഡയറക്ടർ സുനിൽ ഗുപ്ത പറഞ്ഞു അടുത്തിടെ ഡെനിം റീട്ടെയിലർ Levi’s ദീപിക പദുക്കോണിനെ ഗ്ലോബൽ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചിരുന്നു ജർമൻ കമ്പനിയുടെ ഇന്ത്യയിലെ ആദ്യ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഡൽഹിയിൽ ആരംഭിച്ചിരുന്നു സ്റ്റോർ ബ്രാൻഡിന്റെ…
https://youtu.be/9Ge6KE4CwBsസോഷ്യൽ ഓഡിയോ ആപ്പ്, ക്ലബ്ഹൗസ്, ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലേക്കുമെത്തുന്നുമലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ബംഗാളി ഭാഷകളിൽ ക്ലബ്ഹൗസ് വൈകാതെ എത്തുംമറ്റു പ്രാദേശിക ഭാഷകളും വൈകാതെ പ്ലാറ്റ്ഫോമിന്റെ ഭാഗമാകുമെന്ന് ക്ലബ്ഹൗസ്ആഭ്യന്തര വിപണിയെ സൂക്ഷ്മമായി പഠിക്കുന്ന ക്ലബ്ഹൗസിന് ഇന്ത്യ പ്രധാന വിപണിയെന്ന വിലയിരുത്തലാണുളളത്വൈകാതെ ഇന്ത്യയിൽ മികച്ചൊരു ടീം രൂപീകരിക്കുമെന്ന് ക്ലബ്ഹൗസ് ഇന്റർനാഷണൽ മേധാവി ആരതി രാമമൂർത്തിജൂണിൽ ക്ലബ്ഹൗസ് ആക്സിലറേറ്റർ പ്രോഗ്രാം, ക്രിയേറ്റർ ഫസ്റ്റ് ഇന്ത്യയിൽ ആരംഭിച്ചിരുന്നുiOS ൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ക്ലബ്ഹൗസ് മേയ് മാസത്തിലാണ് ആൻഡ്രോയിഡിലും ലഭ്യമായി തുടങ്ങിയത്ആഗസ്റ്റിൽ 5,58,000 ഡൗൺലോഡുകളും ജൂലൈയിൽ 1.4 ദശലക്ഷവും ജൂണിൽ 5.9 ദശലക്ഷവും ക്ലബ്ഹൗസിനുണ്ടായതായി ആപ്പ് ഇന്റലിജൻസ് സ്ഥാപനമായ സെൻസർ ടവർക്ലബ്ഹൗസ് ജനപ്രിയമായതോടെ ട്വിറ്ററും ഫേസ്ബുക്കും സമാനമായ ഓഡിയോ ചാറ്റ് റൂമുകൾ ആരംഭിച്ചിരുന്നുAndreessen Horowitz, DST Global, Tiger Global എന്നിവ പിന്തുണയ്ക്കുന്ന ക്ലബ്ഹൗസിന് നിലവിൽ 4 ബില്യൺ ഡോളറാണ് വാല്യുവേഷൻ
https://youtu.be/zB–RLrylrg ഓൺലൈൻ ബ്യൂട്ടി സ്റ്റാർട്ടപ്പ് Nykaa IPO ഒക്ടോബർ 28 ന് ആരംഭിക്കും, പ്രൈസ് ബാൻഡ് 1,085-1,125 രൂപ FSN E – Commerce Ventures,നടത്തുന്ന ഇനിഷ്യൽ പബ്ലിക് ഓഫർ നവംബർ 1 ന് അവസാനിക്കും Nykaa, Nykaa Fashion എന്നിവ നടത്തുന്ന ഡിജിറ്റൽ നേറ്റീവ് കൺസ്യൂമർ ടെക്നോളജി പ്ലാറ്റ്ഫോമാണ് FSN E – Commerce Ventures ഷെയർ അലോട്ട്മെന്റ് നവംബർ 8 ന് അന്തിമമായി പൂർത്തിയാകും,നവംബർ 11 മുതലാണ് ട്രേഡിംഗ് IPOയിൽ 630 കോടി രൂപയുടെ ഫ്രഷ് ഓഹരികളും പ്രൊമോട്ടർമാരും നിക്ഷേപകരുടെയും 4.19 കോടി ഓഹരികളുടെ ഓഫർ സെയിലും TPG, Steadview Capital ഉൾപ്പെടെ 16 ഷെയർ ഹോൾഡർമാർ ഷെയറുകൾ ഓഫ്‌ലോഡ് ചെയ്യും 2.5 ലക്ഷം വരെ ഓഹരികൾ ജീവനക്കാർക്കായി നീക്കിവച്ചിരിക്കുന്നു മുഖ്യ പ്രമോട്ടർമാരായ Falguni Nayar – Sanjay Nayar ഫാമിലി ട്രസ്റ്റിനു നിലവിൽ കമ്പനിയിൽ 45.99 ശതമാനം ഓഹരി പങ്കാളിത്തമാണ് അപ്പർ പ്രൈസ് ബാൻഡിലെ പബ്ലിക് ഇഷ്യുവിലൂടെ…
https://youtu.be/ZUvhC68dqmgReady-to-Eat Meal ബിസിനസ് ടാറ്റാ കൺസ്യൂമർ പ്രോഡക്ടിന് കൈമാറാൻ ഒരുങ്ങി ടാറ്റാ ഇൻഡസ്ട്രീസ്Tata Q ബ്രാൻഡിന് കീഴിലാണ് നിലവിൽ റെഡി-ടു-ഈറ്റ് ഭക്ഷണ ബിസിനസ്ടാറ്റ കെമിക്കൽസിന് കീഴിലെ Tata Salt, Tata Sampann പയറുവർഗ്ഗങ്ങൾ അടങ്ങിയ ഫുഡ് പോർട്ട്ഫോളിയോ ടാറ്റ കൺസ്യുമറിന് കൈമാറിയിരുന്നുTetley Tea, Eight O’Clock Coffee, Himalayan water, Starbucks എന്നിവ ഉൾപ്പെടുന്ന ഫുഡ് ആൻഡ് ബിവറേജ് ബിസിനസ്സ് ടാറ്റ കൺസ്യൂമറിന് കീഴിലാണ്TCS, Titan, Tata Motors, Tata Steel എന്നിവ കഴിഞ്ഞാൽ ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളിൽ അഞ്ചാമത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാണ് ടാറ്റാ കൺസ്യൂമർപുതിയ സംരംഭങ്ങൾക്കായുളള വൈവിദ്ധ്യവത്കരണത്തിലും ഏകീകരണത്തിലും ടാറ്റ ഇൻഡസ്ട്രീസ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നുനിലവിൽ ഇ-കൊമേഴ്‌സിൽ Tata Cliq, ആരോഗ്യ സേവനങ്ങളിൽ Tata Health app, ഡിജിറ്റൽ ക്ലാസ് റൂം കണ്ടന്റിൽ Tata ClassEdge ബിസിനസുകൾ ടാറ്റയ്ക്കുണ്ട്ബിസിനസുകളിലുടനീളം കോർപ്പറേറ്റ് ഘടന സുഗമമാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ടാറ്റയുടെ ഈ നീക്കംകോർപ്പറേറ്റ് ഘടന ലളിതമാക്കുന്നത് നിയമപരമായ ചെലവുകൾ കുറയ്ക്കാനും സമന്വയ…
https://youtu.be/u9hkkNv-5IQ 2021 ലെ ആദ്യ മൂന്ന് ക്വാർട്ടറുകളിൽ ഫിൻടെക് നിക്ഷേപങ്ങളിൽ രാജ്യത്ത് വൻ കുതിപ്പ് 2021 ലെ ആദ്യ മൂന്ന് പാദങ്ങളിൽ ഫിൻടെകുകളിൽ രേഖപ്പെടുത്തിയ നിക്ഷേപം 4.6 ബില്യൺ ഡോളർ, 2020ൽ ഇത് 1.6 ബില്യൺ ഡോളറായിരുന്നു വിവിധ ഘട്ടങ്ങളിലെ നിക്ഷേപം കണക്കെടുക്കുമ്പോൾ Q3 ൽ മാത്രം പൂർത്തിയാക്കപ്പെട്ട 53 ഡീലുകളിൽ 2.4 ബില്യൺ ഡോളറിന്റെ നിക്ഷേപം രേഖപ്പെടുത്തിയിട്ടുണ്ട് Q3CY21- ലെ 100 മില്യൺ ഡോളറിന് മുകളിലുളള മികച്ച ഫിൻടെക് നിക്ഷേപങ്ങൾ നേടിയത് പൈൻ ലാബ്സ്, ഭാരത്‌പെ, ഡിജിറ്റ് ഇൻഷുറൻസ്, OfBusiness എന്നിവയാണ് Sequoia Capital, Tiger Global, Softbank, Falcon Edge, IIFL VC,3one4 Capital എന്നിവയാണ് ഉയർന്ന ഗ്രോത്ത് സ്റ്റേജ് ഫണ്ടിംഗ് നടത്തിയത് Blume Ventures, Elevation Capital, Matrix Partners India എന്നിവ ഏർളി സ്റ്റേജ് ഫണ്ടിംഗിൽ മുൻനിരയിലുണ്ട് മൊത്തത്തിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം CY21 ലെ Q3 ലെ 347 ഡീലുകളിലായി 10.9 ബില്യൺ ഡോളർ…
https://youtu.be/vEybmoKnNok ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി C. Balagopal നിയമിതനായി 2021 നവംബർ 22 മുതൽ 2023 ജൂൺ 28 വരെയാണ് കാലയളവ് നിലവിൽ ഫെഡറൽ ബാങ്ക് ഡയറക്ടറായിരുന്നു കൊല്ലം സ്വദേശിയായ C. Balagopal മദ്രാസ് ലയോള കോളെജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം നേടി 1977ൽ IAS നേടിയ ബാലഗോപാൽ പിന്നീട് സംരംഭകനായും തിളങ്ങി കേരളത്തിലും മണിപ്പൂരിലും വിവിധ പദവികൾ വഹിച്ചു 1983ന്റെ മധ്യത്തില്‍ ജോലി രാജിവെച്ച് ബയോമെഡിക്കല്‍ കമ്പനിക്ക് തുടക്കമിട്ടു പെനിന്‍സുല പോളിമേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറാണ് സി ബാലഗോപാൽ ജപ്പാനിലെ ടെറുമോ കോര്‍പ്പറേഷനുമായി ചേര്‍ന്ന് Terumo Penpol ലിമിറ്റഡായി മാറിയ കമ്പനി ലോകത്തിലെ മുൻനിര ബ്ലഡ് ബാഗ് നിര്‍മാതാക്കളില്‍ ഒന്നാണ് അടുത്തിടെയാണ് കമ്പനിയിലെ ഓഹരികൾ ടെറുമോ കോര്‍പ്പറേഷന് വിറ്റ് ബാലഗോപാൽ ബിസിനസ് രംഗം വിട്ടത് എഴുത്തുകാരന്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു അനഹ എന്ന ട്രസ്റ്റിന് കീഴിൽ സാമൂഹ്യ സേവന…
https://youtu.be/73ixpQqGOVMസ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്TRUTH Social എന്ന സോഷ്യൽ നെറ്റ്‌വർക്ക് നവംബറിൽ ഒരു ബീറ്റ പതിപ്പ് ആരംഭിക്കാൻ ഒരുങ്ങുന്നുആപ്പിൾ ആപ്പ് സ്റ്റോറിൽ പ്രീ രജിസ്ട്രേഷനും TRUTH Social തയ്യാറെടുത്തു കഴിഞ്ഞു2022 ആദ്യ പാദത്തിൽ TRUTH Social രാജ്യ വ്യാപകമായി അവതരിപ്പിക്കാനാണ് ട്രംപ് പദ്ധതിയിടുന്നത്ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പിന്റെയും ഡിജിറ്റൽ വേൾഡ് അക്വിസിഷൻ കോർപ്പറേഷന്റെയും ലയനത്തിലൂടെ രൂപീകരിച്ച ഒരു പുതിയ കമ്പനി വഴി TRUTH സോഷ്യൽ ആപ്പ് ആരംഭിക്കുംപുതിയ കമ്പനിയുടെ ചെയർമാനും ട്രംപ് തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ട്ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് അടക്കമുളള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ട്രംപിനെ വിലക്കുകയോ സസ്പെൻഡ് ചെയ്യുകയോ ചെയ്തിരുന്നുജനുവരി 6 -ന് ക്യാപിറ്റോൾ ആക്രമണത്തെത്തുടർന്ന് നയ ലംഘനം ആരോപിച്ചായിരുന്നു ട്രംപിന് സോഷ്യൽ മീഡിയ വിലക്ക് ഏർപ്പെടുത്തിയത്ബിഗ് ടെക്കുകളുടെ സ്വേച്ഛാധിപത്യത്തെ ചെറുക്കാനാണ് ട്രൂത്ത് സോഷ്യൽ സൃഷ്ടിച്ചതെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചുബിഗ് ടെക് കമ്പനികൾക്കെതിരെ പോരാടുക എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു
