Author: News Desk

https://youtu.be/CArLQhi3pAkലോകം മൊത്തത്തിൽ പരസ്പരം ബന്ധപ്പെടുന്ന Facebook പേര്മാറ്റം പ്രഖ്യാപിച്ചാൽ അതിന്റെ കോടിക്കണക്കിന് ആരാധകരും വിമർശകരുമായ ആളുകൾ വെറുതെ ഇരിക്കുമോ. ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച ചെയ്തതുപം ട്വിറ്ററിലെ Trending Hashtag “Meta” ആയിരുന്നു. Facebook, Instagram, WhatsApp എന്നിവയുടെ ഉടയനായ Mark Zuckerbergപുതിയ Brand Name പ്രഖ്യാപിച്ചപ്പോൾ ആദ്യ മണിക്കൂറുകളിൽ കേട്ട പ്രതികരണങ്ങൾ ഇവയാണ്.”Meta”- “Mark Evading True Accountability” സത്യസന്ധതയെ മറയ്ക്കുക എന്നതാണ് Meta കൊണ്ട് സക്കർബർഗ് ഉദ്ദേശിക്കുന്നതെന്ന് എഴുത്തുകാരനും മെസ്സേജിംഗ് ഗുരുവുമായ Rick Horowitz Tweet ചെയ്തു.അമേരിക്കൻ ജനപ്രതിനിധി സഭയിൽ വെച്ച് Zuckerberg നിർത്തി പൊരിച്ച Democratic നേതാവ് Alexandria Ocasio-Cortez പറഞ്ഞത് , പേര് മാറിയാലും Facebook, ജനാധിപത്യത്തിലെ Cancer എന്നാണ്മറ്റൊരു Tweet ഇങ്ങനെയായിരുന്നു, നിങ്ങൾ ഇപ്പോൾ മെറ്റയിലാണെന്ന് എങ്ങനെ പറയും, അത് കേട്ടിട്ട് ഡ്രഗിന്റെ പേര് പോലെയുണ്ട്.Mark Zuckerberg പേര്മാറ്റം ലൈവിൽ പ്രഖ്യാപിക്കുമ്പോൾ അമേരിക്കയിലെ ഹാംബർഗ് ചെയിൻ ട്വീറ്റ് ചെയ്തു, “Changing name to Meat.”എങ്ങെനെ…

Read More

https://youtu.be/Rw_tU7HsSuc ഭാവിയിൽ Virtual Reality ലോകത്തേക്കുളള കാഴ്ചപ്പാടിന് മുന്നോടിയായാണ് META എന്ന ഫേസ് ബുക്കിന്റെ പുനർനാമകരണം. Facebook, Instagram, Whatsapp, Oculus എന്നിവയുടെ പേരുകളിൽ മാറ്റമുണ്ടാക്കാത്തിടത്തോളം അവയുടെ കോടിക്കണക്കിന് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. ക്ലാസിക്കുകളുടെ ആരാധകനായ Zuckerberg, META എന്ന വാക്ക് Beyond എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് വരുന്നതെന്ന് വിശദീകരിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ മെൻലോ പാർക്കിലെ ആസ്ഥാനത്ത് കമ്പനി ഒരു പുതിയ Logo അനാച്ഛാദനം ചെയ്തു. ചെറുതായി ചെരിഞ്ഞ നീല Infinity ഷേപ്പിനൊപ്പം മെറ്റ എന്നെഴുതിയതാണ് പുതിയ Corporate Logo. ഫേസ്ബുക്കിന്റെ മാതൃകമ്പനി ഇനി മെറ്റ എന്നറിയപ്പെടുമെന്ന് Facebook Connect Augmented and Virtual Reality കോൺഫറൻസിൽ Zuckerberg പ്രഖ്യാപിക്കുകയായിരുന്നു. ഇത് എന്തിനുവേണ്ടിയാണ് എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. വരും വർഷങ്ങളിൽ ഫേസ്ബുക്കിനെ ഒരു Social Media സ്ഥാപനമായിട്ടല്ല, മെറ്റാവേഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയായി കാണാനാകും. Virtual Reality Headsets, Augmented Reality Glasses, Smartphone Apps അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ…

Read More

https://youtu.be/6tUefOnKRUk ക്ലബ്ബ് ഹൗസിന് ഒരു എതിരാളിയെ സൃഷ്ടിച്ച് ആമസോൺ ആതിഥേയരെ DJ കളാക്കി മാറ്റുന്ന പുതിയ ആപ്പ്, പ്രോജക്റ്റ് മൈക്ക് എന്ന കോഡ് നാമത്തിൽ ആമസോൺ അവതരിപ്പിക്കുന്നു പ്രോജക്റ്റ് മൈക്ക് ആപ്പ് തുടക്കത്തിൽ യുഎസിൽ ആയിരിക്കും ലഭ്യമാകുക സംഗീതത്തോടൊപ്പം ഒരു തത്സമയ റേഡിയോ ഷോ നിർമ്മിക്കാനും അവതരിപ്പിക്കാനുമാണ് ആപ്പ് ഈ ആപ്പിലൂടെ Apple, Spotify എന്നിവയുടെ ശ്രേണിയിലേക്ക് ആമസോണും എത്തുകയാണ് ശ്രോതാക്കൾക്ക് ആപ്പ് വഴിയും ഓഡിബിൾ, ആമസോൺ മ്യൂസിക്, ട്വിച്ച്, അലക്‌സാ ഡിവൈസുകളിലൂടെയും ട്യൂൺ ചെയ്യാൻ കഴിയും സെലിബ്രിറ്റികളിലൂടെ ആപ്പ് അവതരിപ്പിക്കാനും ജനകീയമാക്കാനുമാണ് ആമസോണിന്റെ പദ്ധതി പൂർണമായും സംഗീതത്തിന് പ്രാധാന്യം നൽകുന്ന ആപ്പ് പോപ്പ് കൾചർ, കോമഡി, സ്പോർട്സ് എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കും റേഡിയോയെ ജനാധിപത്യവൽക്കരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുക എന്നതാണ് ആമസോണിന്റെ ലക്ഷ്യമെന്ന് The Verge, പറയുന്നു

Read More

https://youtu.be/0J3YyZiapYQ Paytm ഇനിഷ്യൽ പബ്ലിക് ഓഫറിംഗ് നവംബർ 8 ന് ആരംഭിച്ച് നവംബർ 10 ന് അവസാനിക്കും Paytm ഇഷ്യു വലുപ്പം 16,600 കോടിയിൽ നിന്ന് 18,300 കോടി രൂപയായി ഉയർത്തിയിരുന്നു പ്രാരംഭ പബ്ലിക് ഓഫർ നവംബർ 8 നും 10 നും ഇടയിൽ ഒരു ഷെയറിന് 2,080-2,150 രൂപ നിരക്കിൽ നടക്കും നവംബർ 18 ന് കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്യും Paytm പേയ്‌മെന്റ് സേവനത്തിന്റെ ഓപ്പറേറ്ററായ One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡാണ് IPO അവതരിപ്പിക്കുന്നത് ഒക്‌ടോബർ 22-ന് പേടിഎമ്മിന് ഓഹരി വിൽപ്പനയ്ക്ക് മാർക്കറ്റ് റെഗുലേറ്റർ സെബിയുടെ അനുമതി ലഭിച്ചിരുന്നു ഇഷ്യൂ വലുപ്പത്തിന്റെ കാര്യത്തിൽ കോൾ ഇന്ത്യ,റിലയൻസ് പവർ എന്നിവയെ മറികടന്ന് ഇന്ത്യയിലെ ഇതുവരെയുള്ളഏറ്റവും വലിയ IPO യാണിത് 1 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകളുടെ പുതിയ ഇഷ്യൂ, 8,300 കോടി രൂപയായും നിലവിലുള്ള ഓഹരി ഉടമകളുടെ 10,000 കോടി രൂപയുടെ ഓഫർ സെയിലും…

Read More

https://youtu.be/pRwFijFdfKcഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ MeitY സ്റ്റാർട്ടപ്പ് ഹബ്ബും ഗൂഗിളും സ്റ്റാർട്ടപ്പുകൾക്കായി ഒരുമിക്കുന്നുAppscale Academy.എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്ക് ഒരു വളർച്ചാ- വികസന പരിപാടി ആരംഭിക്കുന്നതിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചുലോകോത്തര നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള ഏർളി ടു മിഡ് സ്റ്റേജ് സ്റ്റാർട്ടപ്പുകളെ ഈ പ്രോഗ്രാം പരിശീലിപ്പിക്കുംലോകോത്തര ആപ്പുകളുടെ ഒരു ശ്രേണി നിർമ്മിക്കാനും സ്‌കെയിൽ ചെയ്യാനും പ്രാദേശിക സ്റ്റാർട്ടപ്പുകളെ സഹായിക്കുംഗെയിമിംഗ്, ഹെൽത്ത്‌കെയർ, ഫിൻ‌ടെക്, എഡ്‌ടെക്, സോഷ്യൽ ഇംപാക്‌ട് എന്നതുൾപ്പെടെയുളള മേഖലകളിൽ Appscale അക്കാദമി ശ്രദ്ധ കേന്ദ്രീകരിക്കുംഇന്ത്യയിലെ ടയർ II, ടയർ III നഗരങ്ങളിൽ ഉയർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രത്യേക ശ്രദ്ധ നൽകാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നുതിരഞ്ഞെടുത്ത 100 സ്റ്റാർട്ടപ്പുകൾക്ക് ആഗോളതല ഉയർന്ന നിലവാരമുള്ള ആപ്പുകൾക്ക് ആറ് മാസത്തെ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കുംസ്റ്റാർട്ടപ്പുകൾക്ക് വെബിനാറുകൾ, സെൽഫ് ലേണിംഗ് മെറ്റീരിയലുകൾ, മെന്റർഷിപ്പ് സെഷനുകൾ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കുംകൂടാതെ പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെ സമീപിക്കാനുള്ള അവസരവും ലഭിക്കുംഅപേക്ഷകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 15 ആണ്

Read More

https://youtu.be/ACb3dIMoZXU കോവിഡ് കൂടുതൽ നവീന സാധ്യതകൾ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് നൽകുകയാണ്. നമ്മുടെ സ്റ്റാർട്ടപ്പുകളിലേക്കുളള ഫണ്ടൊഴുക്ക് തുടരുകയാണ്. രാജ്യത്ത് ഇപ്പോൾ യൂണികോൺ വസന്തമാണ്, ഫണ്ടിന്റെ പെരുമഴക്കാലവും. മുൻപ് വർഷത്തിൽ പത്തോ പതിനഞ്ചോ യൂണികോണുകൾ ആയിരുന്നുവെങ്കിൽ 2021-ൽ ഇതുവരെ മുപ്പതിലധികം യൂണികോണുകൾ സൃഷ്ടിക്കപ്പെട്ടു. സെപ്തംബർ വരെ മാത്രം, 1000 കോടി ഡോളറാണ് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകലിലെത്തിയത്. ചരിത്രത്തിലാദ്യമാണിത്. 347 ഡീലുകളിലാണ് 75000 കോടി രൂപ ഇവിടുത്തെ സ്റ്റാർട്ടപ്പ് പിള്ളേര് വാരി നിറച്ചതെന്ന് ഓർക്കണം. വാല്യു നോക്കിയാലും വോള്യം നോക്കിയാലും ഇത് തകർപ്പനാണ്. അതും എല്ലാ സെക്ടറിലും ഫണ്ട് വന്നിട്ടുണ്ട്. എന്നാലും ഫിൻടെക്, എഡ്ടെക്, സാസ് എന്നിവയാണ് പണം വാരിയവരിലെ കിംഗ്. മൊത്തം ഫണ്ടിംഗിന്റെ 47 ശതമാനം ഈ സെക്ടറുകളിൽ നിന്നാണ് . മറ്റ് ബിസിനസ്സുകളെ അപേക്ഷിച്ച് സ്റ്റാർട്ടപ്പിൽ എങ്ങനെ ഇത്ര നിക്ഷേപം വന്നു? ഡിജിറ്റൽ അഡോപ്ഷൻ നടത്താനായതുകൊണ്ടാണ് സ്റ്റാർട്ടപ്പുകൾക്ക് മികവുറ്റ രീതിയിൽ ഫണ്ടിംഗ് നേടാനായത്. ഇൻവെസ്റ്റേഴ്സിനെ ആകർഷിക്കും വിധം പുതിയ ബിസിനസ് മോഡൽ സെറ്റ് ചെയ്യാൻ…

Read More

https://youtu.be/7DWRLmac-Nwഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനുളള പദ്ധതികളുമായി അമേരിക്കൻ കോഫി ശൃംഖല Starbucksചെറിയ സ്റ്റോറുകളും ഡ്രൈവ്-ത്രൂ ഔട്ട്‌ലെറ്റുകളും ഉപയോഗിച്ച് ഇന്ത്യയിലെ വിപുലീകരണം വേഗത്തിലാക്കാനാണ് ശ്രമം2012-ൽ Tata Starbucks എന്ന പേരിലാണ് സ്റ്റാർബക്‌സും ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും തമ്മിലുള്ള സംയുക്ത സംരംഭം ഇന്ത്യയിൽ ആരംഭിച്ചത്ടാറ്റ സ്റ്റാർബക്‌സ് രാജ്യത്ത് 19 നഗരങ്ങളിലായി 233 ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നുആഗോളതലത്തിൽ സ്റ്റാർബക്‌സിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണികളിലൊന്നാണ് ഇന്ത്യഈ വർഷം 40-50 ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് സിഇഒ സുനിൽ ഡിസൂസ പറഞ്ഞുഗ്രാമപ്രദേശങ്ങളിൽ കമ്പനി അതിന്റെ വിതരണ ശൃംഖല 20% വർദ്ധിപ്പിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞുസെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ സ്റ്റാർബക്സ് 128% വരുമാന വളർച്ച രേഖപ്പെടുത്തി, ഈ കാലയളവിൽ 14 പുതിയ ഔട്ട്ലെറ്റുകൾ ആരംഭിച്ചുഅസംസ്‌കൃത വസ്തുക്കളുടെ ഉയർന്ന വിലയും ഇന്ധന വിലയും മുൻനിറുത്തി ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, മാർക്കറ്റിംഗും മറ്റ് ചെലവുകളും നിയന്ത്രിക്കാൻ ശ്രമിക്കുമെന്ന് സുനിൽ ഡിസൂസ പറഞ്ഞു

Read More

https://youtu.be/mZJ8JD9ovKIരാജ്യത്ത് ആദ്യത്തെ Jio-bp മൊബിലിറ്റി സ്റ്റേഷൻ നവി മുംബൈയിൽ ആരംഭിച്ചുനിലവിലുള്ള 1,400-ലധികം ഇന്ധന പമ്പുകളുടെ നെറ്റ്‌വർക്ക് Jio-bp എന്ന് റീബ്രാൻഡ് ചെയ്യുമെന്ന് RBML അറിയിച്ചുJio-bp,  EV ചാർജിംഗ്, ബാറ്ററി സ്വാപ്പ് സ്റ്റേഷനുകളുടെ ഒരു ശൃംഖല സ്ഥാപിക്കാനും പദ്ധതിയിടുന്നുഇന്ധനങ്ങൾക്ക് പുറമേ വൈദ്യുത വാഹന ചാർജിംഗ്, റിഫ്രഷ്‌മെന്റ്, ഭക്ഷണം ഉൾപ്പെടെ നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യാൻ കമ്പനി പദ്ധതിയിടുന്നുനിത്യോപയോഗ സാധനങ്ങൾ, ലഘുഭക്ഷണങ്ങൾ, സ്നാക്ക്സ് എന്നിവയ്ക്കായി Wild Bean Café റിലയൻസ് റീട്ടെയിലുമായി സഹകരിച്ച് പ്രവർത്തിക്കുംകാലക്രമേണ കൂടുതൽ കാർബൺ ന്യൂട്രൽ സൊല്യൂഷൻ നൽകാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞുറിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ബ്രിട്ടീഷ് മൾട്ടിനാഷണൽ ഓയിൽ& ഗ്യാസ് കമ്പനിയായ BP യുടെയും ഫ്യുവൽ ആൻഡ് മൊബിലിറ്റി സംയുക്ത സംരംഭമാണ് Reliance BP മൊബിലിറ്റി ലിമിറ്റഡ്കഴിഞ്ഞ ജൂലൈയിലാണ് RIL-ഉം BP-യും സംയുക്തമായി RBML സ്ഥാപിച്ചത്അടുത്ത 20 വർഷത്തിനുള്ളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ധന വിപണിയായിരിക്കും ഇന്ത്യയെന്നാണ് റിപ്പോർട്ട്

Read More

https://youtu.be/Zu5EC07NKN4 സംസ്ക്കാരവും ഭക്തിയും നിറഞ്ഞ പന്തളത്ത്, ആരോഗ്യ കാവലാളാണ് ആയുർദാൻ ആയുർവേദ ഹോസ്പിറ്റൽ. തിരുമംഗലത്ത് എം കെ പങ്കജാക്ഷൻ നായരുടെ ചികിത്സാ അനുഭവങ്ങളുടെ സാക്ഷ്യമാണീ ആരോഗ്യ കേന്ദ്രം. ആയുർവേദം, ഫിസിയോതെറാപ്പി, മർമ്മ ചികിത്സാ, യോഗ ഇവ സമന്വയിപ്പിച്ചുകൊണ്ടുള്ള സമ്പൂർണ്ണ ചികിത്സ പാക്കേജ് ഈ ആയുർവേദ ഹോസ്പിറ്റൽ നൽകുന്നവെന്ന് എംഡി ഗോപകുമാർ പറയുന്നു. ആയുർദാൻ ആയുർവേദ ഹോസ്പിറ്റലിൽ പ്രധാനമായും ചെയ്യുന്നത് നടുവു വേദന മുട്ടുവേദന കഴുത്ത് വേദന ഡിസ്ക്ക് സംബന്ധിയോ തേയ്മാന സംബന്ധിയോ ആയ വേദനകൾക്കുള്ള സമഗ്ര പദ്ധതിയാണെന്ന് ഡോക്ടർ പ്രാണേഷ് പറയുന്നു. സ്ത്രീകൾക്ക് ഗർഭം ധരിക്കാൻ തയ്യാറെടുക്കുമ്പോൾ മുതൽ പ്രസവവും പ്രസവാന്തര ചികിത്സയും ഉൾപ്പെടെയുള്ള സമഗ്രമായ പരിചരണം ആയുർദാൻ നൽകുന്നുവെന്ന് ഡോക്ടർ അശ്വതി ആലീസ് ജോൺ പറയുന്നു. ആർത്തവസംബന്ധമായ ബുദ്ധിമുട്ടുകൾക്കും ഫലപ്രദമായ ചികിത്സ ആയുർവേദം ഉറപ്പ്നൽകുന്നുവെന്നും ഡോ. അശ്വതി വ്യക്തമാക്കി ആയുർവേദത്തിലെ കോസ്മെറ്റോളജി, എങ്ങനെ വെൽനെസ്സിലൂടെ ശരീരത്തിന്റെ സ്വാസ്ഥ്യത്തെ മെയിന്റയിൻ ചെയ്യാം എന്ന് തെളിയിക്കുന്നതായി ഡോ കൃഷ്ണ ജി പ്രസാദ് വ്യക്തമാക്കുന്നു…

Read More

https://youtu.be/8gJIGhjpeW8 ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറുമായി EV സ്റ്റാർട്ടപ്പ് Vazirani Automotive ഏറ്റവും വേഗതയേറിയ സിംഗിൾ സീറ്റർ കാറായ Ekonk ഇലക്ട്രിക് ഹൈപ്പർകാർ സ്റ്റാർട്ടപ്പ് പുറത്തിറക്കി ലോകത്തിലെ ഏറ്റവും വേഗതയേറിയ കാറുകളിലൊന്നാണ് ഇതെന്ന് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു 738 കിലോഗ്രാം ഭാരവുമായി ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് ഹൈപ്പർകാർ കൂടിയാണ് Ekonk ഭാരം കുറയ്ക്കാൻ കാർബൺ ഫൈബർ ഉപയോഗിച്ചാണ് കാർ ബോഡി പൂർണ്ണമായും നിർമ്മിച്ചിരിക്കുന്നത് ബാറ്ററികൾ തണുപ്പിക്കാൻ ലിക്വിഡ് കൂളിംഗ് ടെക്നോളജിക്ക് പകരമായി DiCo എന്ന കൂളിംഗ് ടെക്നോളജി ഉപയോഗിക്കുന്നു 0-100kmph വേഗത കൈവരിക്കാൻ വെറും 2.54 സെക്കൻഡ് മാത്രമാണ് കാറിന് വേണ്ടത് 2015 ൽ മുംബൈ ആസ്ഥാനമായി Chunky Vazirani സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് Vazirani Automotive ഇന്ത്യയുടെ ആദ്യ ഹൈപ്പർകാർ കൺസെപ്‌റ്റായ Shul യുകെയിൽ നടന്ന ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ Chunky Vazirani അവതരിപ്പിച്ചിരുന്നു

Read More