Author: News Desk
ഫിൻടെക് സ്ഥാപനമായ ഇൻക്രഡ് (InCred) ഫണ്ടിംഗ് റൗണ്ടിൽ 60 മില്യൺ ഡോളർ സമാഹരിച്ചു. ഫണ്ടിംഗ് റൗണ്ടിൽ പുതിയ നിക്ഷേപകരെയും ഇൻക്രഡിന് ലഭിച്ചു. ഫണ്ടിംഗിൽ തുക സമാഹരിച്ചതോടെ ഇൻക്രഡിന്റെ മൂല്യം 1.04 ബില്യണായി ഉയർന്നു. ഇതോടെ ഈ വർഷം യൂണികോൺ പദവി ലഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ കമ്പനിയായ മാറിയെന്ന് ഇൻക്രഡ് പറഞ്ഞു. എംഇഎജിയുടെ രഞ്ജൻ പൈ 9 മില്യൺ ഡോളറാണ് ഇൻക്രഡിൽ നിക്ഷേപിച്ചത്. ആർപി ഗ്രൂപ് ഓഫ് കമ്പനീസിന്റെ രവി പിള്ള 5.4 മില്യണും, ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ ഗ്ലോബൽ കോ-ഹെഡ് രാം നായക് 1.2 മില്യണും നിക്ഷേപിച്ചു. വരേണിയം കാപ്പിറ്റൽ അഡ്വൈസേഴേസ്, സട്ട്വ ഗ്രൂപ്പ് തുടങ്ങി നിരവധി പേർ ഫണ്ട് റൈസിംഗിൽ പങ്കെടുത്തു. സമാഹരിച്ച തുക കൊണ്ട് അടുത്ത വർഷങ്ങളിൽ കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഉപയോഗിക്കുമെന്നും പങ്കെടുത്ത് പിന്തുണച്ച എല്ലാ നിക്ഷേപകരോടും നന്ദിയുണ്ടെന്നും കമ്പനി സിഇഒ ഭുപേന്ദർ സിംഗ് പറഞ്ഞു.500 കോടിയുടെ ഇക്വിറ്റി കാപ്പിറ്റൽ ഇൻക്രഡിന്റെ വിവിധ ബിസിനസ് മേഖലകളുടെ പ്രവർത്തനത്തിന് ഭാഗിച്ചു…
പുതുതായി നിർമിച്ച അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഡിസംബർ 30-നായിരിക്കും ഫ്ലാഗ് ഓഫ് ചെയ്യുക. സാധാരണക്കാർക്ക് വേഗമേറിയതും സുഗമവുമായ യാത്ര സൗകര്യമൊരുക്കാനാണ് അമൃത് ഭാരതിലൂടെ ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യം. പുഷ്-പുൾ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ ട്രെയിൻ അതിവേഗം സഞ്ചരിക്കുമ്പോഴും സുഗമമമായ യാത്ര ഉറപ്പാക്കാമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പുഷ്-പുൾ സാങ്കേതിക വിദ്യ വികസിപ്പിച്ചത് ഇന്ത്യയിലാണ്. ആദ്യ യാത്ര അയോധ്യയിൽ നിന്ന് അമൃത് ഭാരത് എക്സ്പ്രസിന്റെ ആദ്യ സർവീസ് ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് ബിഹാറിലെ ദർഭംഗയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ സർവീസ് ബംഗളൂരുവിലെ മാൽഡയിലേക്കും. അമൃത് ഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത യാത്രക്കാർക്ക് കുലുക്കം അനുഭവപ്പെടാതെ തന്നെ കുറഞ്ഞ സമയത്തിൽ കൂടുതൽ വേഗത കൈവരിക്കാൻ സാധിക്കുമെന്നതാണ്. പുഷ്-പുൾ സാങ്കേതിക വിദ്യ ഉള്ളതിനാൽ കുറഞ്ഞ സമയത്തിൽ വേഗത കൂട്ടാൻ പറ്റുന്നത് പോലെ തന്നെ ഞൊടിയിടയിൽ നിർത്താനും സാധിക്കും. പാലത്തിലൂടെയും…
ഏതൊരു സംരംഭവും തുടങ്ങാന്‍ ആവശ്യമാണ് മൂലധനം. ആ സംരംഭം മുന്നോട്ടു പോകണമെങ്കിലും സാമ്പത്തികം കൂടിയേ തീരൂ. സ്ഥാപനം വിപുലീകരിക്കുമ്പോള്‍, കമ്പനികള്‍ പുതിയ പ്രോജക്ടുകളോ സംരംഭങ്ങളോ ബ്രാഞ്ചുകളോ തുടങ്ങാന്‍ ആവശ്യമായ തുക ചിലപ്പോള്‍ വേറെ കണ്ടെത്തേണ്ടി വരും. വായ്പ ലഭിക്കാന്‍ ബാങ്കുകളെ സമീപിക്കുമ്പോള്‍ കുറച്ച് കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ലോണിന് വേണ്ടി അധികം അലയേണ്ടി വരില്ല. നല്ലൊരു പ്രോജക്ട് റിപ്പോര്‍ട്ട് കൈയിലുണ്ടെങ്കില്‍ ധൈര്യമായി ലോണിന് അപേക്ഷിക്കാം. പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ലളിതം തന്നെയാണ് സുന്ദരം. എന്നുകരുതി അത്യാവശ്യ കാര്യങ്ങള്‍ ഒഴിവാക്കുകയും അരുത്. പക്ഷേ, പലര്‍ക്കും ഈ അത്യാവശ്യ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന് സംശയമുണ്ടാകും. സഹായത്തിന് സാമ്പത്തിക വിദഗ്ധന്റെയോ, ക്വാളിഫൈഡായ ഒരു സിഎയോ സമീപിക്കുന്നതില്‍ തെറ്റില്ല. തുടക്കം നന്നാവണംഎക്സിക്യൂട്ടീവ് സമ്മറി (Executive Summary): ഒരു പ്രോജക്ട് റിപ്പോര്‍ട്ട് നന്നാകാന്‍ എന്തെല്ലാം ശ്രദ്ധിക്കണം? തുടക്കം തന്നെ ശ്രദ്ധിക്കണം. എന്ത് സംരംഭമാണ് ചെയ്യുന്നതെന്ന് പ്രോജക്ട് റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ നിന്നേ മനസിലാകണം. സംരംഭത്തിന്റെ ആരംഭകാലം മുതലുള്ള കാര്യങ്ങള്‍ ആമുഖത്തില്‍ ആവശ്യമില്ല.…
പ്രകൃതി അനുഗ്രഹിച്ച മൂന്നാറിലാണ് വിഭിന്ന ശേഷിക്കാരുടെ ജീവിതം മാറ്റിമറിച്ച ടാറ്റയുടെ സൃഷ്ടിയുള്ളത്. ഈ ക്രിസ്തുമസ് കാലത്ത് ആ കഥ കേൾക്കാം. പത്ത് മുപ്പത് വർഷങ്ങൾക്ക് മുമ്പാണ്, മൂന്നാറിൽ ഇതിലും തണുപ്പുണ്ടായിരിക്കും. തേയിലച്ചെടികളും സിൽവർ വുഡ് മരങ്ങളും ചേർന്ന് ജലഛായച്ചിത്രങ്ങൾ അന്നും വരച്ചിരുന്നു. പക്ഷേ, ചായത്തോട്ടങ്ങൾ കടന്ന് പാടികളിലെത്തിയാൽ പലരുടെയും ജീവിതം കടുപ്പമേറിയതായിരുന്നു. പല പാടികളിലും ജനിതകവൈകല്യമുള്ള കുട്ടികൾ ജനിച്ചു. സ്വന്തമായി ഒന്നും ചെയ്യാൻ അറിയാത്ത മക്കളെ പാടിമുറികളിൽ പൂട്ടിയിട്ട് രക്ഷിതാക്കൾക്ക് പുലർച്ചെ തേയില നുള്ളാൻ പോകേണ്ടി വന്നു. 1989കളുടെ അവസാനം, മൂന്നാറിലെ തേയില പ്ലാന്റേഷനിലെ മാനേജർമാരുടെയും മറ്റും നേതൃത്വത്തിൽ പ്രദേശത്ത് ഒരു പഠനം നടന്നു. കുടുംബാംഗങ്ങൾക്കിടയിലെ വിവാഹങ്ങളാണ് കുട്ടികളിൽ ജനിതകപ്രശ്നങ്ങളായി പ്രതിഫലിച്ചതെന്ന് പഠനത്തിൽ കണ്ടെത്തി. ജോലി കഴിഞ്ഞ് രക്ഷിതാക്കൾ വൈകീട്ട് മടങ്ങി വരുന്നത് വരെ കുട്ടികൾ വീട്ടിൽ തനിച്ചായിരുന്നു. ഇവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് അന്നത്തെ ടാറ്റാ ടീ മാനേജർ തീരുമാനിച്ചു. വിഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് വേണ്ടിയുള്ള മൂന്നാറിലെ ഒരു സ്കൂളുമായി…
രണ്ടാം ലോക മഹായുദ്ധമൊടുക്കിയ കേക്കിനെ ഓർമ്മയുണ്ടോ, അതെ ജുവാൻ ഉണ്ടാക്കിയ റെയ്ൻബോ കേക്ക് തന്നെ. സാൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിലൂടെ കേരളത്തിന്റെ രുചിമുകുളങ്ങൾ കീഴടക്കിയതാണ് ജുവാൻസ് റെയ്ൻബോ കേക്ക്. ജുവാന്റെ കേക്ക് കേരളം അറിഞ്ഞത് സിനിമയിലൂടെ ആയിരുന്നെങ്കിൽ സാമൂഹിക മാധ്യമങ്ങളിലൂടെ മലയാളികളുടെ ഇഷ്ട വിഭവമായ ഒന്നാണ് ഡ്രീം കേക്ക്. ഡെൻമാർക്കിൽ നിന്ന് സ്വപ്ന രുചിയുമായി ലോകം കീഴടക്കിയ ഡ്രീം കേക്കിനെ ഇരുക്കൈയും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്. പല തരം കേക്കുകൾ അടുക്കിയടുക്കി വെച്ചാണ് കൊതിയൂറും ഡ്രീംകേക്ക് ഉണ്ടാക്കിയത്. ലോകമെമ്പാടും ആരാധകരുള്ള ഈ ഡ്രീം കേക്കിന്റെ മിനി വേർഷനുണ്ടാക്കിയിരിക്കുകയാണ് തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടൽ. മറ്റു പല ഇടങ്ങളിലും ഡ്രീം കേക്കിന്റെ വില തുടങ്ങുന്നത് തന്നെ 500 മുതലാണെങ്കിൽ തിരുവനന്തപുരം നഗരത്തിലെ മസ്കറ്റ് ഹോട്ടലിൽ വില 99 രൂപ മാത്രമാണ്. സ്ട്രോബറയും തേങ്ങയും കൊണ്ട് കേക്ക് ഇവിടെ വന്ന് 99 രൂപ ചെലവാക്കിയാൽ ഒരു കുഞ്ഞു ടിന്നിൽ ഒളിപ്പിച്ചുവെച്ച വിവിധതരം കേക്കുകളുടെ…
സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ (MSME) പേമെന്റ് വൈകുന്നതിനെ കുറിച്ച് 2017 മുതൽ കേന്ദ്രസർക്കാരിന്റെ സമധാൻ പോർട്ടലിൽ (Samadhaan portal) ലഭിച്ചത് 1.68 ലക്ഷം പരാതികൾ. 40,000 കോടി രൂപയുടെ പേമെന്റ് ആണ് സംരംഭകരുടെ കൈകളിലെത്താതെ വൈകിയത്. ഇതിൽ അർഹതപ്പെട്ടവർക്ക് ഇതുവരെ 5,812 കോടി രൂപ കൊടുക്കാൻ സാധിച്ചിട്ടുണ്ട്. ബിസിനസ് വർക്കിംഗ് കാപ്പിറ്റൽ സമാഹരിക്കാൻ ശ്രമിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് പേമെന്റ് വൈകുന്നത്. എന്നാൽ എങ്ങനെയാണ് കമ്പനികളുടെ കുടിശ്ശിക ട്രാക്ക് ചെയ്യാനും എംഎസ്എംഇകളുടെ പേമെന്റ് വൈകുന്നതും പരിഹരിക്കുന്നത്?ഇതിനായാണ് 2019ൽ സർക്കാർ എംഎസ്എംഇ റിട്ടേൺ ഫോം അഥവാ എംഎസ്എംഇ-1 ഫോം കൊണ്ടുവരുന്നത്.എംഎസ്എംഇകളിൽ സാധനങ്ങളോ സേവനങ്ങളോ വാങ്ങുന്ന കമ്പനികൾക്ക് 45 ദിവസത്തിന് ശേഷവും പ്രതിഫലം വൈകിയാൽ അർധവാർഷിക എംഎസ്എംഇ-1 റിട്ടേൺ ഫോമിൽ ഫയൽ ചെയ്യാം. അനുമതി ലഭിച്ച തീയതിയോ ഡീംഡ് അക്സപ്റ്റൻസ് തീയതിയോ ചേർത്ത് വൈകുന്നതിന്റെ കാരണവും തുകയും ചേർത്ത് വേണം എംഎസ്എംഇ-1 റിട്ടേൺ ഫയൽ ചെയ്യാൻ.…
സഹകരണ മേഖലയിൽ വർധിച്ചു വരുന്ന ക്രമക്കേട് തടയാൻ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ സർക്കാർ. പരീക്ഷണാടിസ്ഥാനത്തിൽ തൃശ്ശൂർ, പത്തനംതിട്ട ജില്ലകളിൽ നടത്തിയ ടീം ഓഡിറ്റ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന ഓഡിറ്റ് ഡയറക്ടറുടെ നിർദേശം സംസ്ഥാന സർക്കാർ അംഗീകരിച്ചു. 5 കോടി രൂപയാണ് ഇതിന്റെ അടിസ്ഥാന സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ അനുവദിച്ചത്. കരവന്നൂർ സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക് തുടങ്ങി സഹകരണ മേഖലയിലെ ക്രമക്കേടുകൾ സർക്കാരിനെ പിടിച്ചുലച്ചതോടെയാണ് തീരുമാനം. ടീം ഓഡിറ്റ് നടപ്പാക്കുന്നതോടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീം ഓഡിറ്റിൽ ഒരു ഓഡിറ്റർക്കു പകരം ഓഡിറ്റർമാരുടെ സംഘമായിരിക്കുമുണ്ടായിരിക്കുക. സഹകരണ സംഘങ്ങളിൽ സ്ഥിരമായി ഒരേ ഓഡിറ്റർ തന്നെ ഓഡിറ്റ് ചെയ്യുമ്പോൾ ക്രമക്കേടുകളിലേക്ക് നയിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ടീം ഓഡിറ്റ് പരീക്ഷിച്ചത്. 100 കോടി വരെ പ്രവർത്തന മൂലധനമുള്ള സഹകരണ സംഘങ്ങളിൽ സ്പെഷൽ ഗ്രേഡ്/ സീനിയർ ഓഡിറ്റർമാരും 100-500 കോടിക്കും ഇടയിൽ പ്രവർത്തന മൂലധനമുള്ള സഹകരണസംഘങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടർമാരുമായിരിക്കും…
കൃത്യസമയം പാലിക്കുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്റെ റാങ്കിംഗിൽ എയർ ഇന്ത്യയും, ഇൻഡിഗോയും, സ്പൈസ് ജെറ്റും ഒക്കെ പിന്നിലാണ്. ഇവരെയൊക്കെ പിന്തള്ളി ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് ആകാശ എയർ ആണ്. 77.5% കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്. ഇതോടൊപ്പം ഒരു കലണ്ടർ വർഷത്തിൽ 100 ദശലക്ഷം യാത്രക്കാരുമായി പറന്ന ആദ്യ ഇന്ത്യൻ വിമാനമെന്ന നേട്ടം കൈവരിച്ചു ഇൻഡിഗോ. വിസ്താര എയർ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. എയർ ഇന്ത്യ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ സ്പൈസ് ജെറ്റിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2023 നവംബറിൽ സർവീസുകളിൽ 78.2% കൃത്യത (ഓൺ-ടൈം പെർഫോമൻസ്- ഒ.ടി.പി) പാലിച്ചാണ് ആകാശ ഒന്നാമതെത്തിയത്. 77.5% കൃത്യതയോടെ ഇൻഡിഗോ രണ്ടാം സ്ഥാനത്താണ്. ദില്ലി, മുംബൈ, ബംഗളൂരു, ഹൈദരാബാദ് എന്നീ നാല് വിമാനത്താവളങ്ങളിലേക്കുള്ള സർവീസ്, വരവ്, പുറപ്പെടൽ എന്നിവയുടെ അടിസ്ഥാനത്തിലാണ് എല്ലാ എയർലൈനുകളുടെയും ഓൺ-ടൈം പെർഫോമൻസ് സൂചിക കണക്കാക്കിയത്. 72.8 % ഒ.ടി.പിയോടെ വിസ്താര മൂന്നാമതും 62.5 % ഒ.ടി.പിയോടെ എയർ ഇന്ത്യ…
ഹോട്ടൽ, റസ്റ്ററന്റ്, വൈൻ ആൻഡ് ഡൈൻ സൗകര്യമുള്ള ക്ലബ്ബുകളിലും മദ്യം വിളമ്പാൻ മദ്യനയത്തിൽ മാറ്റം കൊണ്ടുവന്ന് ഗുജറാത്ത് സർക്കാർ. മഹാത്മാ ഗാന്ധിയുടെ ജന്മദേശമായ ഗുജറാത്തിൽ വർഷങ്ങളായി മദ്യത്തിന് നിയന്ത്രണമുണ്ട്. ഡ്രൈ സ്റ്റേറ്റ് എന്നറിയപ്പെടുന്ന ഗുജറാത്തിലെ ഗാന്ധിനഗറിലെ ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റി (ഗിഫ്റ്റ് സിറ്റി)യിലാണ് പുതുക്കിയ മദ്യനയം നടപ്പാക്കുക. ഇതോടെ ഗിഫ്റ്റി സിറ്റിയിൽ ജോലി ചെയ്യുന്ന എല്ലാ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മദ്യം സുലഭമായി ലഭിക്കും. ഗിഫ്റ്റ് സിറ്റിയിലെ കമ്പനികളിലേക്ക് വരുന്ന ഔദ്യോഗിക സന്ദർശകർക്കും മദ്യം കഴിക്കാൻ നിയമത്തിൽ താത്കാലികമായി വ്യവസ്ഥ ചെയ്യുന്നുണ്ട്. സ്ഥിരം ജീവനക്കാരുടെ കൂടെ വരണമെന്ന് മാത്രം. ഗിഫ്റ്റ് സിറ്റിയിൽ എഫ്എൽ3 ലൈസൻസുള്ള ഹോട്ടലുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലാണ് മദ്യം വിളമ്പാൻ അനുമതിയുള്ളത്. അതേസമയം കുപ്പികളിൽ മദ്യം വിൽക്കുന്നത് സർക്കാർ വിലക്കിയിട്ടുണ്ട്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഗിഫ്റ്റ് സിറ്റിയിൽ മദ്യം വിളമ്പാൻ അനുമതി നൽകുന്നത്. ആഗോള സാമ്പത്തിക-സാങ്കേതിക വിദ്യാ ഹബ്ബായി വളർന്നുകൊണ്ടിരിക്കുന്ന ഗിഫ്റ്റ് സിറ്റിയിൽ…
റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക അഭ്യാസങ്ങൾ അവസാനിപ്പിക്കാൻ ദുബായ് പൊലീസ്. റോഡിൽ വാഹനങ്ങളുടെ അമിത വേഗതയും സ്റ്റണ്ട് ബൈക്കിംഗും കാരണം അപകടങ്ങൾ പതിവായതോടെയാണ് ദുബായ് പൊലീസ് നിലപാട് കടുപ്പിച്ചത്. അൽ റുവായിൽ നടന്ന സ്റ്റണ്ട് ബൈക്കിംഗിൽ കഴിഞ്ഞ ദിവസം 5 പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 18നും 20നും ഇടയിൽ പ്രായമുള്ളവരാണ് അപകടത്തിൽപ്പെട്ടത്. അൽ ഖവനീജിൽ അമിത വേഗയിൽ വന്ന സ്പോർട്സ് കാർ മറിഞ്ഞ് രണ്ട് പേർ മരിച്ചു.നിയന്ത്രിത ചുറ്റുപാടിൽ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് സ്റ്റണ്ട് ബൈക്കിംഗ് പോലുള്ള സാഹസിക പ്രകടനങ്ങൾ നടത്താറുള്ളത്. എന്നാൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും റീലുകൾ ചെയ്യുന്നതിന് വേണ്ടി റോഡിൽ സ്റ്റണ്ട് ബൈക്കിംഗ് ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. ബൈക്കുകൾക്ക് പുറമേ സ്പോർട്സ് കാറിലും ബൈക്ക് സ്റ്റണ്ട് ചെയ്യാറുണ്ട്. ദുബായിൽ റോഡിലും മരുഭൂമിയിലും ചെറുപ്പക്കാർ സ്റ്റണ്ട് ബൈക്കിംഗ് നടത്താറുണ്ട്. സ്കൂൾ, കോളേജ് പാഠ്യപദ്ധതിയിലും മറ്റും സുരക്ഷിത ഡ്രൈവിംഗിനെ കുറിച്ച് ഉൾപ്പെടുത്തണമെന്ന് വിവിധ മേഖലകളിൽ നിന്ന് ആവശ്യം…