Author: News Desk
വേനൽക്കാല ഷെഡ്യൂളിൻ്റെ ഭാഗമായി എയർഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ കൂടുതൽ വിമാന സർവീസുകൾക്കുള്ള അവതരിപ്പിച്ചു. ഓരോ മാസവും അധികമായി മൂന്ന് പുതിയ വിമാനസർവീസ് വീതം ലക്ഷ്യമിട്ട് സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ നിന്നുള്ള പ്രവർത്തനങ്ങൾ വർധിപ്പിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്. വേനൽ കാലത്തെ കേരളത്തിൽ നിന്നുള്ള യാത്രാ തിരക്കൊഴിവാക്കാനാണ് പുതിയ അധിക സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. നിലവിൽ കേരളത്തിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകളിൽ എയർ ഇന്ത്യ എക്സ്പ്രസാണ് മുന്നിൽ . കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം കഴിഞ്ഞ വർഷത്തെ 93-ൽ നിന്ന് 104 ആയി ഉയരും. ഹൈദരാബാദിലേക്കും കൊൽക്കത്തയിലേക്കും പുതിയ സർവീസുകൾക്കൊപ്പം ദമാമിലേക്കും ബഹ്റൈനിലേക്കും അധിക സർവീസുകളും ആരംഭിച്ചു.കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള പ്രതിവാര സർവീസുകൾ 77ൽ നിന്ന് 87 ആയി വർധിപ്പിക്കും. കണ്ണൂർ വിമാനത്താവളം വഴി 12 അധിക ആഭ്യന്തര, അന്തർദേശീയ സർവീസുകൾ കൂടി നടത്തും. ഷാർജ, അബുദാബി, റാസൽഖൈമ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകളാണ്…
കാട്ടിലെവിടെയും കയറി പോകും, പാതയിലെ തടസങ്ങളോ, പാറക്കെട്ടുകളോ, പർവ്വതങ്ങളോ ഒന്നും രണ്ട് കാലുകളുള്ള ഈ AI- റോബോട്ടിനു ഒരു വിഷയമേ അല്ല. തടസ്സങ്ങളോടും ഭൂപ്രദേശങ്ങളോടും റീഇൻഫോഴ്സ്മെൻ്റ് ലേണിംഗ് ഉപയോഗിച്ചു പ്രതികരിക്കുന്ന P1 എന്ന് പേരിട്ട ഒരു ബൈപെഡൽ പൊതു-ഉദ്ദേശ്യ റോബോട്ട് ചൈനീസ് കമ്പനി LimX Dynamics പുറത്തിറക്കി.ചൈനയിലെ ഷെൻഷെനിലെ താങ്ലാങ് പർവതത്തിലാണ് P1 ന്റെ പരീക്ഷണം നടന്നത്.P1 റോബോട്ട് അതിൻ്റെ പാതയിലെ തടസ്സങ്ങളും കയറ്റിറക്കങ്ങളും ഉൾപ്പെടെയുള്ള ബാഹ്യ ഉത്തേജകങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും റീഇൻഫോഴ്സ്മെൻ്റ് ലേണിംഗ് ഉപയോഗിക്കുന്നു. സീറോ-ഷോട്ട് ലേണിംഗ്, നോൺ-പ്രൊട്ടക്റ്റഡ്, ഫുൾ ഓപ്പൺ ടെസ്റ്റിംഗ് സാഹചര്യങ്ങൾ എന്നിവ ഉപയോഗിച്ച് വനമേഖലയിൽ P1 വിജയകരമായി നാവിഗേറ്റ് ചെയ്തു എന്ന് LimX Dynamics അറിയിച്ചു . വിവിധ സങ്കീർണ്ണമായ ഭൂപ്രദേശങ്ങളിൽ ലോക്കോമോട്ടു ചെയ്യുന്നതിനുള്ള നിയന്ത്രണവും സ്ഥിരതയും ബൈപെഡൽ പൊതു-ഉദ്ദേശ്യ റോബോട്ട് പ്രകടിപ്പിച്ചു. ഈ സംവിധാനങ്ങൾ തങ്ങളുടെ ഹ്യൂമനോയിഡ് റോബോട്ടായ CL-1-ൽ ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. ഭൂപ്രദേശ ധാരണ അടിസ്ഥാനമാക്കി AI നിയന്ത്രിത സ്റ്റെയർ…
പ്രമുഖ ക്ലൗഡ് സോഫ്റ്റ്വെയർ ദാതാക്കളായ സോഹോയുടെ സ്ഥാപകനും സിഇഒയുമായ ശ്രീധർ വെമ്പു ലോകമെമ്പാടുമുള്ള സ്റ്റാർട്ടപ്പ് സംരംഭകർക്ക് ഇപ്പോൾ നൽകുന്ന ഒരു പ്രധാന സന്ദേശം ഇതാണ്-” Its time to invest in India “. ലോകമെമ്പാടുമുള്ള യുവ സംരംഭകരോട് ശ്രീധർ വെമ്പു പറഞ്ഞു, “ഇന്ത്യയിൽ നിക്ഷേപം നടത്താനുള്ള ഏറ്റവും നല്ല സമയമാണിത്”. “ശുഭാപ്തിവിശ്വാസം യാഥാർത്ഥ്യമാകുകയാണ്, ലോകത്തിലെ ഏറ്റവും ചലനാത്മകമായ വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യ. പതിറ്റാണ്ടുകളുടെ ദൃഢമായ വളർച്ചയ്ക്ക് ഇന്ത്യ സജ്ജമാണ്” എന്ന് വെമ്പു എക്സിൽ പോസ്റ്റ് ചെയ്തു. “ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യവസായ സ്ഥാപനങ്ങളിലും വലിയ കമ്പനി മീറ്റുകളിലും കോളേജുകളിലും മറ്റ് വിവിധ ഫോറങ്ങളിലും ഞാൻ സംസാരിച്ചു.ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന, വിദേശത്ത് താമസിക്കുന്ന ധാരാളം ഇന്ത്യക്കാരുടെ പ്രതികരണങ്ങൾ കേട്ടു. ഞാൻ ഒരു FAANG (ഫേസ്ബുക്ക്, ആപ്പിൾ, ആമസോൺ, നെറ്റ്ഫ്ലിക്സ്, ഗൂഗിൾ) എഞ്ചിനീയറെ കണ്ടുമുട്ടി, ഗ്രാമീണ ഇന്ത്യയിലേക്ക് മടങ്ങാൻ ആ എഞ്ചിനീയർ ആഗ്രഹിക്കുന്നു” എന്നാണ് ശ്രീധർ വെമ്പുവിന്റെ പോസ്റ്റ്. വ്യവസായങ്ങളിലുടനീളം വിതരണ…
ഇന്ത്യാ സഖ്യം രൂപീകൃതമായതിന് ശേഷം ആദ്യമായി, പ്രതിപക്ഷ ഐക്യം പ്രകടിപ്പിക്കുന്ന ഒരു മെഗാ റാലി മാർച്ച് 31 ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ചു. കോൺഗ്രസ്, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ് പവാർ), ശിവസേന (ഉദ്ധവ്), രാഷ്ട്രീയ ജനതാദൾ തുടങ്ങിയ പാർട്ടികളിലെ അംഗങ്ങൾ റാലിയിൽ പങ്കെടുത്തു. ഈ മെഗാ റാലിയിലെ തിരക്ക് കാണിക്കുന്ന ആകാശത്തു നിന്നുള്ള ഒരു ഫോട്ടോ വ്യാപകമായി സോഷ്യൽ ഷെയർ ചെയ്യപ്പെട്ടു. രാംലീല മൈതാനിയിൽ നടന്ന ഇന്ത്യാ ബ്ലോക്ക് റാലിയുമായി ബന്ധപ്പെടുത്തി ചില ഓൺലൈൻ വാർത്താ ഏജൻസികൾ പോലും ഈ ചിത്രം പങ്കുവെച്ചു. ആ ചിത്രങ്ങൾ വന്ന ചില ഫേസ്ബുക് പോസ്റ്റുകളിലെ ക്യാപ്ഷൻ “രാംലീല മൈതാനത്ത് അലയൻസ് റാലിയിലെ ഇന്നത്തെ ദൃശ്യങ്ങൾ.മോദിയെ തകർത്തെറിയുക . #INDIAAlliance” എന്നായിരുന്നു. ഇതിന്റെ കീഴിൽ കമെന്റുകൾ ഇപ്രകാരമായിരുന്നു. “ഇന്ന് ന്യൂഡൽഹി രാംലീല മൈതാനിയിൽ…
ചൈന ഉൾപ്പെടെ ഒരു രാജ്യത്തുനിന്നും ഇന്ത്യയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഒരു നിയന്ത്രണമില്ലെന്ന്കേന്ദ്ര വ്യവസായ- ആഭ്യന്തര വാണിജ്യ വകുപ്പ് വ്യക്തമാക്കി. പുതിയ ഇവി പോളിസി പ്രകാരം ചൈന ഉൾപ്പെടെയുള്ള ഒരു രാജ്യത്തുനിന്നും ഇലക്ട്രിക് വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് നിയന്ത്രണങ്ങളില്ലെന്ന് ഡിപ്പാർട്ട്മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (DPIIT) സെക്രട്ടറി രാജേഷ് കെ സിംഗ് പറഞ്ഞു, പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് PLI ത്രൈമാസ അടിസ്ഥാനത്തിൽ വിതരണം ചെയ്യാൻ എല്ലാ സർക്കാർ വകുപ്പുകളോടും നിർദേശം നല്കിയതായും സിംഗ് പറഞ്ഞു. ഇപ്പോൾ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവുമില്ല. നിശ്ചയിച്ചിട്ടുള്ള ഇറക്കുമതി തീരുവ അടച്ച് ഇതിനകം ചൈനീസ് BYD വാഹനങ്ങൾ ഇന്ത്യൻ നിരത്തിലിറങ്ങുന്നുണ്ട്. EV വാഹന നിർമാണത്തിനായുള്ള നിക്ഷേപത്തിൻ്റെ ഭാഗത്താണ് ഏക നിയന്ത്രണം. അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിൽ നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുണ്ട്. വൈദ്യുത വാഹനങ്ങളുടെ ആഭ്യന്തര നിർമ്മാണത്തിന് പ്രോത്സാഹനം നൽകുന്നതിനായി കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം…
ലോകത്തെ ആദ്യ എഐ കോഡർ ഡെവിനെ വെല്ലുവിളിച്ച് മലയാളിയുടെ സോഫ്റ്റ് വെയർ എഞ്ചിനീയർ ‘ദേവിക’. മനുഷ്യരുടെ നിർദേശങ്ങൾ മനസിലാക്കാനും അതിനനുസരിച്ച് കാര്യങ്ങൾ ചെയ്യാനും റിസർച്ച് നടത്താനും സ്വയം കോഡുകൾ എഴുതാനുമെല്ലാം ദേവികയ്ക്ക് സാധിക്കും.ലോകത്തിലെ ആദ്യ എഐ സോഫ്റ്റ് വെയർ എഞ്ചിനീയറായ ഡെവിൻ എഐയുടെ ഒരു ഓപ്പൺ സോഴ്സ് ഇന്ത്യൻ പതിപ്പ് ആണ് ദേവിക. ലിമിനൽ എന്ന സൈബർ സുരക്ഷാ കൺസൽട്ടൻസി സ്ഥാപനത്തിന്റെ സ്ഥാപകനും സ്റ്റിഷൻ എഐയുടെ സഹസ്ഥാപകനുമായ തൃശൂർ ചാവക്കാട് എടക്കര സ്വദേശി മുഫീദ് വിഎച്ച് ആണ് ദേവികയുടെ സൃഷ്ടാവ്. എട്ടാം ക്ലാസ് മുതൽ യൂട്യൂബിന്റെയും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളുടേയും സഹായത്തോടെ സോഫ്റ്റ് വെയർ ഡെവലപ്പിങ് പരിശീലനം നേടിയ 21 കാരനായ മുഫീദ് പ്ലസ്ടു തലത്തിൽ പഠനം അവസാനിപ്പിച്ച നിലവിലെ സൈബർ വിദഗ്ധനാണ്. മാർച്ച് 13 നാണ് യുഎസ് കമ്പനിയായ കോഗ്നിഷൻ ‘ഡെവിൻ’ AI അവതരിപ്പിച്ചത്. സോഫ്റ്റ് വെയർ ഡെവലപ്പിങ് ജോലികൾ സുഗമമാക്കാൻ എഞ്ചിനീയർമാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡെവിൻ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ…
എമിഷൻ-ഫ്രീ ഡ്രൈവിംഗ് ആണ് ഇലക്ട്രിക് വാഹനങ്ങളുടെ നേട്ടമെങ്കിൽ അതിനേക്കാൾ ഉയർന്ന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഹൈഡ്രജൻ-പവർ വാഹനങ്ങളാകും ഭാവിയിലെ അടുത്ത ഓപ്ഷൻ. എഞ്ചിനുകൾക്ക് ഊർജ്ജം പകരാൻ പരമ്പരാഗത ഫോസിൽ ഇന്ധനങ്ങൾക്കും, അതിന്റെ അടുത്ത ഘട്ടമായ ഇവികൾക്കും ഏറ്റവും ബദലായ ഊർജ്ജ സ്രോതസ്സ് ഉപയോഗിക്കുന്ന ഹൈഡ്രജൻ-പവർ വാഹനങ്ങൾ fuel-cell electric vehicles (FCEVs) ഇന്ന് വിപണിയിലെത്തിത്തുടങ്ങിയിരിക്കുന്നു. ഹൈഡ്രജൻ ടാങ്കുകളിൽ ഇന്ധനം നിറയ്ക്കാൻ കുറച്ച് മിനിറ്റുകൾ മാത്രമേ എടുക്കൂ എന്നതിനാൽ ഒരു ഇലക്ട്രിക് വാഹനം ഇപ്പോൾ നേരിടുന്ന ദീർഘനേരം ചാർജിംഗ് സമയമെന്നത് ഒഴിവാക്കാനാകും. എഫ്സിഇവി എഞ്ചിനീയറിംഗ്, വികസനം എന്നിവയിലെ വെല്ലുവിളികൾക്കിടയിലും, കാർ നിർമ്മാണ രംഗത്തെ പ്രമുഖർ വാണിജ്യ നിലവാരത്തിലുള്ള ഹൈഡ്രജൻ വാഹനം ജനങ്ങളിലേക്ക് എത്തിക്കാൻ പ്രവർത്തിക്കുന്നു.ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഫ്യുവൽ-സെൽ ഇലക്ട്രിക് വാഹനങ്ങൾ (FCEVs) മോട്ടോറുകൾ പ്രവർത്തിപ്പിക്കുന്നതിന് ബാറ്ററികളെ ആശ്രയിക്കുന്നു, എന്നാൽ അവ ഈ വൈദ്യുതോർജ്ജം ഉറവിടമാക്കുന്നത് ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ധന സെല്ലുകൾ ഉപയോഗിച്ചാണ് .ലോകത്തു ഹൈഡ്രജൻ ഇന്ധനം ഉപയോഗിക്കുന്ന 5 പ്രമുഖ…
കൊടും ചൂടിൽ കേരളത്തിലെ പൈനാപ്പിൾ കൃഷിയും, വിളവെടുപ്പും പ്രതിസന്ധിയിൽ. വേനൽ കനത്ത് കൈതച്ചെടികൾ ഉണങ്ങി ഉത്പാദനം കുറഞ്ഞതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. എറണാകുളം കോട്ടയം,ഇടുക്കി ജില്ലകളിലെ പൈനാപ്പിൾ കൃഷിയെയാണ് കാലാവസ്ഥ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വിളവെടുത്ത പൈനാപ്പിളിന് വില കൂടിയെങ്കിലും കർഷകർക്ക് കഷ്ടകാലമാണ്. പൈനാപ്പിളിന് ഡിമാൻഡ് കൂടിയ സമയത്ത് കിലോയ്ക്ക് 40-50 വരെ വിലയെത്തിയപ്പോഴാണ് ഉത്പാദന കുറവ് വിനയായത്. തെങ്ങോലയും ഗ്രീന് നെറ്റും ഉപയോഗിച്ച് സംരക്ഷണമൊരുക്കുന്നുണ്ടെങ്കിലും സമാനകളില്ലാതെ പ്രതിസന്ധിയാണു കര്ഷകര് നേരിടുന്നത്. ഏതാനും ആഴ്ചകളായി കൃഷിയിടങ്ങളിൽ പകല് താപനില 36 ഡിഗ്രിയ്ക്കു മുകളിലാണ്. ഉയര്ന്ന ചൂടില് പൈനാപ്പിളിന്റെ തൂക്കം കുറയുന്നതാണു കര്ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. റംസാന് വിപണി ലക്ഷ്യമാക്കിയുള്ള കൃഷിയെ ആണ് ഇതു ബാധിച്ചിരിക്കുന്നത്. പൈനാപ്പിളിന് ഏറ്റവും കൂടുതല് വില ലഭിക്കുന്ന കാലമാണിത്. എന്നാല്, ആവശ്യത്തിനനുസരിച്ചു പൈനാപ്പിള് ലഭ്യമാക്കാന് കഴിയുമോ എന്നാണു കര്ഷകരുടെ ആശങ്ക. അനുകൂല കാലാവസ്ഥയില് തോട്ടത്തില് നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിള് ലഭിക്കാറുണ്ട്. എന്നാല് ഉണക്കു നേരിടാന് മുന്നൊരുക്കങ്ങള് നടത്തിയിട്ടും ഉല്പാദനത്തില്…
25 ലക്ഷത്തോളം ആടുകൾ സൗദിയിലുണ്ട്. വലിയ പ്രോഫിറ്റുള്ളത് കൊണ്ടാണോ ആട് വളർത്തൽ ബിസിനസ്സിന് സൗദി സർക്കാരും പിന്തുണ നൽകുന്നത്? പാല്, മാംസം, തോല് തുടങ്ങി വിവിധ പ്രൊഡക്റ്റുകൾ സൗദിയിലെ ആട് വളർത്തൽ സംരംഭകർക്ക് നൽകുന്നത് ലാഭമോ നഷ്ടമോ? ആട്ജീവിതത്തിൽ നജീബ് ജീവിച്ച നരകതുല്യമായ അവസ്ഥയാണോ സൗദി അറേബ്യയിലെ ആട് വളർത്തൽ കേന്ദ്രങ്ങളിലെല്ലാം? മരുഭൂമിയുടെ വന്യമായ വരണ്ട ചുറ്റുപാടിൽ മനസ്സും ശരീരവും പീഡിപ്പിക്കപ്പെട്ട നജീബുമാരാണോ അവിടുത്തെ അട്ടിടയന്മാർ? അടിമതുല്യമായ ജീവിതമാണോ അവരെല്ലാം നയിക്കുന്നത്? അസംഘിടതവും മനുഷ്യപ്പറ്റില്ലാത്ത നിയമവ്യവസ്ഥയിലുമാണോ അവിടുത്തെ മൃഗവളർത്തൽ സംരംഭങ്ങളെല്ലാം? ബെന്യാമിൻ വരച്ചിട്ട കാലാതിവർത്തിയായ ആട് ജീവിതം എന്ന യാഥാർത്ഥ്യവും, പൃഥ്വിരാജ് അഭ്രപാളിയിലവതരിപ്പിച്ച നജീബിന്റെ വേദനയും ഒറ്റപ്പെട്ടതാവില്ല, എന്നുമാത്രമല്ല, ഇപ്പോഴുമുണ്ടാവാം. സൗദിയിൽ മാത്രമല്ല, ലോകത്ത് പലയിടത്തും. എന്നാൽ ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്, ആ നോവലിന്റെ കഥാ തനിമയെക്കുറിച്ചല്ല, സൗദിയിലെ ആട് സംരംഭത്തിന്റെ സാധ്യതകളെക്കുറിച്ചാണ്. മാത്രമല്ല, സൗദിയുടെ കിരീടാവകാശി Mohammed bin Salman Al Saud എല്ലാ മേഖലയിലും കൊണ്ട് വരുന്ന പ്രൊഫഷണലിസം…
പരിസ്ഥിതി സൗഹൃദ ഇന്ധന സെൽ വികസിപ്പിച്ചെടുത്തു കേരള സർവകലാശാലയിലെ ഗവേഷകർ . വായുവും കടൽ വെള്ളവും ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇവരുടെ മഗ്നീഷ്യം – കോപ്പർ / കുപ്രിക് ഓക്സൈഡ് ഫ്യൂവൽ സെല്ലിൻ്റെ’ വിശദാംശങ്ങൾ അടുത്തിടെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ജേണൽ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് അപ്ലൈഡ് സയൻസിൽ വന്നു കഴിഞ്ഞു . കേരള സർവകലാശാലയിലെ ഫിസിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആർ ജയകൃഷ്ണനും അദ്ദേഹത്തിൻ്റെ വിദ്യാർത്ഥികളും ചേർന്നാണ് ഗവേഷണം നടത്തിയത്. നിലവിലെ വിപണിയിൽ മുൻനിരയിലുള്ള ലിഥിയം അയൺ ബാറ്ററികളെ ക്കാൾ ഉയർന്ന പവർ ഔട്ട്പുട്ട് നൽകാൻ മഗ്നീഷ്യം അധിഷ്ഠിത ഇന്ധന സെൽ സാങ്കേതികവിദ്യക്കു സാദ്ധിക്കുമെന്നതാണ് നേട്ടം . ഗവേഷകർ വികസിപ്പിച്ചെടുത്ത ഇന്ധന സെൽ വായു വലിച്ചെടുക്കുകയും, ഉപ്പുവെള്ളം ഇന്ധനമായി ഉപയോഗിക്കുകയും ചെയ്യുന്നതിനാൽ പരിസ്ഥിതിക്കും കോട്ടമുണ്ടാകില്ല. കണക്കാക്കുന്നു. സെൽ അതിൻ്റെ പ്രവർത്തന സമയത്ത് വൈദ്യുതിയും താപവും മാത്രം ഉത്പാദിപ്പിക്കുകയും വെള്ളം പുറത്തുവിടുകയും ചെയ്യുന്നു. നിലവിൽ, ലോകമെമ്പാടുമുള്ള ഗവേഷകർ ഹൈഡ്രജൻ്റെ രാസ…