Author: Nisha Krishnan

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

സീരീസ്-ബി ഫണ്ടിംഗ് റൗണ്ടിൽ 403 കോടി രൂപ സമാഹരിച്ച് തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് സ്കൈറൂട്ട്. ഒരു ഇന്ത്യൻ സ്പെയ്സ് ടെക്ക് സ്റ്റാർട്ടപ്പ് അടുത്തകാലത്ത് നേടിയതിൽവച്ച് ഏറ്റവും ഉയർന്ന ധനസമാഹരണമാണിത്. സിംഗപ്പൂർ ആസ്ഥാനമായുള്ള ദീർഘകാല നിക്ഷേപ സ്ഥാപനമായ ജിഐസിയുടെ നേതൃത്വത്തിലായിരുന്നു ഫണ്ടിംഗ് റൗണ്ട്. കമ്പനിയുടെ വിക്ഷേപണ വാഹനശേഷി വർദ്ധിപ്പിക്കാൻ ഫണ്ട് വിനിയോഗിക്കും. 200 അംഗങ്ങളുൾക്കൊള്ളുന്ന കമ്പനി, നിലവിൽ വിക്രം സീരീസ് വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന് തുടക്കമിട്ട ഡോ. വിക്രം സാരാഭായിയുടെ പേരിലുള്ള വിക്ഷേപണ വാഹനമാണ് വിക്രം സീരീസ് ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) 800 കിലോഗ്രാം പേലോഡുകൾ വഹിക്കാൻ വിക്രം സീരീസ് റോക്കറ്റുകൾക്ക് കഴിയും. മുൻ ഐഎസ്ആർഒ എഞ്ചിനീയർമാരായ പവൻ കുമാർ ചന്ദനയും, നാഗ ഭാരത് ഡാകയും ചേർന്ന് 2018ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്.

Read More

എൽഎൻജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ട്രക്ക് പുറത്തിറക്കി ബ്ലൂ എനർജി മോട്ടോഴ്‌സ്. പൂനെയിലെ ചക്കനിൽ സ്ഥാപിച്ചിരിക്കുന്ന ഗ്രീൻ ട്രക്ക് നിർമ്മാണശാല കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. Iveco ഗ്രൂപ്പിന്റെ ആഗോള പവർട്രെയിൻ ബ്രാൻഡായ Iveco FPT ആണ് ട്രക്കുകൾ പ്രവർത്തിപ്പിക്കുന്നത്. ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന, ദീർഘദൂര, ഹെവി-ഡ്യൂട്ടി ട്രക്കുകളാണ് ഇവ. 5528 4×2 ട്രാക്ടർ മോഡൽ അവതരിപ്പിച്ചുകൊണ്ടായിരിക്കും ബ്ലൂ എനർജി ഗ്രീൻട്രക്ക് വിപണിയിൽ പ്രവേശിക്കുക. ഉയർന്ന ടോർക്ക് ഉൽപ്പാദിപ്പിക്കുകയും, FPT ഇൻഡസ്ട്രിയൽ എഞ്ചിനുകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന വാഹനം, സുഖകരവും സുരക്ഷിതവുമായ ദീർഘദൂര യാത്രയ്ക്കുള്ള സൗകര്യമൊരുക്കുന്നു. കംപ്രസ്സ്ഡ് നാച്യുറൽ ഗ്യാസ്, ബയോമീഥെയ്ൻ ഇന്ധനങ്ങളും FPT ഇൻഡസ്ട്രിയൽ എഞ്ചിനുകളുമായി പൊരുത്തപ്പെടുന്നവയാണ്. വാഹനം, ഗതാഗതരംഗത്തെ ലോജിസ്റ്റിക് ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. Blue Energy Motors launches LNG-fuelled truck. It is India’s first LNG-fuelled truck. Union Minister Nitin Gadkari launched its manufacturing…

Read More

https://youtu.be/gDNX47xJYIg ഒന്ന് ദാഹിച്ചാൽ മലയാളി ആദ്യം തേടുക കരിക്കിൻ വെള്ളമോ തേങ്ങാവെള്ളമോ ആകും. നല്ല രുചിക്കപ്പുറം നമുക്ക് ചിന്തിക്കാനാകാത്ത ചില ബിസിനസ്സ് സാദ്ധ്യത കണ്ടെത്തിയ ഒരാളുണ്ട്..തേങ്ങാവെള്ളത്തിൽ നിന്ന് മികച്ച പ്രോഡക്റ്റുകൾ നിർമ്മിക്കുന്ന ഒരു സ്റ്റാർട്ടപ്പുണ്ട് കേരളത്തിൽ. തേങ്ങാവെള്ളം കൊണ്ട് ബാഗുണ്ടാക്കുന്ന ഒരു യുവതി. മലയാളിയല്ല, സ്ലോവാക്കിയക്കാരി, സുസാന ഗോംബോസോവ ആണ് സുസ്മിത്ത് സി. സുശീലനുമായി ചേർന്ന് 2018ൽ മലായ് ബയോമെറ്റീരിയൽസ് എന്ന സ്റ്റാർട്ടപ് ആരംഭിച്ചത്.​ Malai A Vegan Option for Fashionistas  തേങ്ങാവെള്ളത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സെല്ലുലോസ് ജെല്ലി ശുദ്ധീകരിച്ച്, പ്രകൃതിദത്ത നാരുകൾ, പശ എന്നിവയുപയോഗിച്ച് ശക്തിപ്പെടുത്തുന്നു. ഇവ ഉപയോഗിച്ച് ബാഗുകൾ, ഷൂസ്, ബ്രീഫ്കെയ്സുകൾ, പേഴ്സുകൾ തുടങ്ങിയ പ്രോ‍‍ഡക്റ്റുകൾ നിർമ്മിക്കുന്നു. ഇൻഡിഗോ, ഇലപ്പച്ച, ജീരക മഞ്ഞ, കച്ച് ബ്രൗൺ, കടും ചാരനിറത്തിലുള്ള ഷെയ്ഡുകൾ എന്നിങ്ങനെ വിവിധ നിറങ്ങളിൽ മലായ് ഉൽപ്പന്നങ്ങൾ ലഭ്യമാണ്.ഫാഷൻ വ്യവസായത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ തുകലിന് മികച്ച ഒരു ബദൽ മുന്നോട്ടുവെയ്ക്കുകയാണ് മലായ്.എല്ലായ്പ്പോഴും ഗുണനിലവാരത്തിന്റെയും ആഡംബരത്തിന്റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന…

Read More

❝ മൂന്നാറിലെ ബ്ലാങ്കറ്റിനെ തേടി ചെല്ലുമ്പോൾ അംഗീകാരത്തിന്റെ ‌നിറവിലാണ് തണുത്ത് മനോഹരിയായി നിൽക്കുന്ന ഈ ലക്ഷ്വറി റിസോർട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്ലാങ്കറ്റ് https://youtu.be/FU7wW7rs-Ig ഇന്ത്യയിലെ ഏറ്റവും മികച്ച 25 ഹോട്ടലുകളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബ്ലാങ്കറ്റ്. പള്ളിവാസലിലെ Blanket Nature Hotels, പ്രകൃതി ഒരുക്കിയിരിക്കുന്ന ലെക്ഷ്വറി എക്സ്പീരിയൻസിൽ വിസ്മയിപ്പിക്കും മൂന്നാറിൽ എക്സ്പീരിയൻസ് ചെയ്യാവുന്ന ബെസ്റ്റ് എക്കോഫ്രണ്ട്ലി റിസോർട്ട് ആണ് ബ്ലാങ്കറ്റ് എന്ന് നിസ്സംശയം പറയാം. ലക്ഷ്വൂറിയസാണ് റൂംമും, ഫുഡും ഈ ആംപിയൻസുമെല്ലാം. കുളിർമ്മയുള്ള റൂമിലിരുന്ന് കൊണ്ടോ ബാൽക്കണിയിൽ നിന്നോ ആറ്റുകാ‍ഡ് വെള്ളച്ചാട്ടം ആസ്വദിക്കാം. കാടിനുള്ളീലൂടെ വന്യമായി ഒഴുകിവരുന്ന പുഴ പാറക്കെട്ടിൽ വീണുട‍ഞ്ഞ് ഉയരുന്ന ജലകണങ്ങൾ കോടമഞ്ഞിനോട് ചേർന്ന് മാസ്മരികമായ കാഴ്ച ഒരുക്കുന്നു. മറ്റെങ്ങും കാണാനാകാത്ത പ്രകൃതിയുടെ വിസ്മയം.. Kerala’s Proud Destinations Facebook-f Twitter ❝ പ്രകൃതി ഒരുക്കുന്ന കാഴ്ചയുടെയും കാലാവസ്ഥയുടേയും മേളം ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് കാലാവസ്ഥയുടേയും മേളം. പക്ഷെ ചെറിയ ചാറ്റൽ…

Read More

വിദേശത്ത് ഒരു ജോലി എന്ന സ്വപ്നത്തിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് സംരംഭം നടത്തി വിജയിക്കുന്ന മലയാളികളാണ് ഇന്ന് താരങ്ങൾ. ലണ്ടനിൽ തേങ്ങാവെളളം വിറ്റ് വമ്പൻ ബിസിനസുകാരനായ കൊല്ലത്തെ ജേക്കബ് തുണ്ടിലിന്റെ കഥ ആരേയും വിസ്മയിപ്പിക്കും. കൊല്ലം TKM കോളജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ച ജേക്കബ് തുണ്ടിൽ മാർക്കറ്റിംഗിന്റെയും ബ്രാൻഡിംഗിന്റെയും യാതൊരു തന്ത്രങ്ങളും അറിയാതെയാണ് ബിസിനസിലേക്ക് കടന്നു വന്നത് പതിനേഴാം വയസ്സിലാണ് തന്റെ കരിയർ ആരംഭിച്ചതെന്ന് ജേക്കബ് പറയും. Kollam TKM കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുമ്പോഴാണ് പിതാവ് മരിച്ചത്. ആ നിമിഷത്തെ നെഗറ്റീവിനു പകരം പോസിറ്റീവാക്കി മാറ്റാൻ ശ്രമിച്ചു, ജേക്കബ് ഓർക്കുന്നു. അങ്ങനെ പിതാവ് നടത്തിയിരുന്ന കശുവണ്ടി ഉപോൽപ്പന്ന ബിസിനസ്സ് ഏറ്റെടുത്ത ജേക്കബ് നാല് വർഷത്തിന് ശേഷം കമ്പനി അമ്മയെ ഏൽപ്പിച്ച് MBA ചെയ്യാൻ ലണ്ടനിലേക്ക് പറന്നു. ബ്രിട്ടീഷ് ടെലികോമിൽ ഇന്റേൺ ആയി ചേർന്നാണ് യുകെയിലെ ജീവിതത്തിന് ജേക്കബ് തുടക്കമിടുന്നത്. പിന്നീട് ലോയ്ഡ്‌സ്, എച്ച്എസ്ബിസി, ബാങ്ക് ഓഫ് സ്കോട്ട്‌ലൻഡ്, ആക്‌സെഞ്ചർ,…

Read More

2024ഓടെ ഐപിഒ ലക്ഷ്യം നേടാൻ കണ്ടെന്റ് ടു കൊമേഴ്സ് യൂണിക്കോണായ Good Glamm പദ്ധതിയിടുന്നു. MyGlamm, POPxo-Plixxo, BabyChakra എന്നിവ സംയുക്തമായി തുടക്കമിട്ട ആദ്യത്തെ ഡിജിറ്റൽ FMCG കണ്ടന്റ്-ടു-കൊമേഴ്‌സ് ബ്രാൻഡാണ് ഗുഡ് ഗ്ലാം. വാർബർഗ് നേതൃത്വത്തിലുള്ള ഫണ്ടിംഗ് റൗണ്ടിൽ, 150 മില്യൺ ഡോളർ നേട്ടവുമായി Good Glamm യൂണികോൺ പട്ടികയിലെത്തിയിരുന്നു. ഉപഭോക്തൃ പ്രതികരണം കണക്കിലെടുത്ത് കമ്പനിയെ ഇന്ത്യയിൽ ലിസ്റ്റ് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കോ ഫൗണ്ടർ Naiyya Saggi വ്യക്തമാക്കി. മെയ്ൽ ഗ്രൂമിംഗ് സ്പേയ്സ്, ഓഫ്‌ലൈൻ പ്ലേ എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താൻ Good Glamm പദ്ധതിയിടുന്നുണ്ട്. ആഗോളതലത്തിൽ മിഡിൽ ഈസ്റ്റ് ആയിരുന്നു കമ്പനിയുടെ ആരംഭഘട്ടത്തിലെ പ്രധാന വിപണി. ദർപൺ സംഗ് വി ( darpan sanghwi), പ്രിയങ്ക ഗിൽ, Naiyya Saggi എന്നിവർ ചേർന്ന് 2021ലാണ് Good Glamm സ്ഥാപിച്ചത്. Unicorn Good Glamm Group plans its IPO. The listing could be in India in early 2024.…

Read More

വില കുറഞ്ഞ ചൈനീസ് ഫോണുകളുടെ വില്പന നിയന്ത്രിക്കാൻ മന്ത്രിസഭയിൽ നിർദ്ദേശമില്ലെന്നു കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ ബ്രാൻഡുകൾക്ക് വ്യവസായത്തിൽ ഇടമുണ്ട്. പക്ഷെ അതുകൊണ്ട് വിദേശ ബ്രാൻഡുകളെയും വിതരണക്കാരെയും ഒഴിവാക്കുകയില്ലന്ന് അദ്ദേഹം പറഞ്ഞു. 12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ വിപണിയിൽ നിന്നും പുറത്താക്കാനുള്ള നീക്കം കേന്ദ്ര സർക്കാർ നടത്തുന്നു എന്ന വാർത്ത ഈ മാസം ആദ്യമാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. റിയൽമി, ട്രാൻഷൻ പോലുള്ള കമ്പനികൾ പ്രാദേശിക ഫോൺ നിർമാതാക്കളെ ദുർബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ആശങ്കകളുണ്ടെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്. ഇന്ത്യയിൽ വിറ്റഴിക്കുന്ന ഫോണുകളിൽ മൂന്നിലൊന്ന് 12000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ പെട്ടവയാണ്. അതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ് .ഈ വാർത്ത ചൈനീസ് നിർമ്മാതാക്കൾക്ക് ഒരു തിരിച്ചടി ആയിരുന്നു. ചൈനീസ് കമ്പനികളായ ഷാവോമി, വിവോ, ഓപ്പോ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ സാമ്പത്തിക വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ സർക്കാർ നടത്തിവരികയായിരുന്നു. റിപ്പോർട്ട് പുറത്തിറങ്ങി രണ്ടാഴ്ച കഴിയുമ്പോഴാണ് വില കുറഞ്ഞ ചൈനീസ്…

Read More

https://youtu.be/XXe4O0sjSZU ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാം Chargemod ആപ്പ് ഡൗൺലോഡ് ചെയ്താൽ പോകുന്ന വഴിയിൽ നിന്ന് തന്നെ നിങ്ങളുടെ Electric വാഹനം Charge ചെയ്യാം. ഒരു മൊബൈൽ ഫോൺ ചാർജ്ജ് ചെയ്യുന്ന പോലെ സിംപിളാണ്. 106 രൂപയ്ക്ക് 10 യൂണിറ്റ് വൈദ്യുതി ലഭിക്കും. ChargeMOD തുടങ്ങിയത് കൂട്ടുകാർ 2018-ൽ എഞ്ചിനിയറിംഗ് ബിരുദധാരിയായ രാമനുണ്ണിയും കൂട്ടുകാരും KSEB-യെ സമീപിക്കുന്നത് ഒരു കിടിലൻ ആശയവുമായാണ്. ടൂവീലറുകൾക്കും ത്രീവീലറുകൾക്കും ലൈൻ പോസ്റ്റിൽ മൗണ്ട് ചെയ്ത Charging Station അഥവാ വൈദ്യുത തൂണുകളിലെ ചാർജ്ജിംഗ് സ്റ്റേഷൻ എന്ന ആശയമാണ് അവർ മുന്നോട്ട് വച്ചത്. കെഎസ്ഇബി പദ്ധതി അംഗീകരിച്ചതോടെ ഒരു Startup പിറന്നു. ചാർജ്ജ്മോ‍ഡ് എന്നാണ് പേര്. ഇലക്ട്രിക് വാഹനങ്ങൾക്ക് ഇടയ്ക്കുള്ള ചാർജ്ജിംഗ് ഇല്ലാതെ ദീർഘദൂരം യാത്ര ചെയ്യാനാകില്ലെന്ന പരിമിതിയാണ് രാമനുണ്ണിയും സംഘവും പരിഹരിക്കുന്നത്. സൗഹൃദത്തിൽ പിറന്ന സംരംഭം കോഴിക്കോട് ഗവ എഞ്ചിനിയറിംഗ് കോളജിലെ പൂർവ്വവിദ്യാർത്ഥികളായ Ramanunni M, Chris Thomas, Anoop V, Advaith C, Mithun…

Read More

ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കാൻ സാമൂഹികമാധ്യമമായ വാട്സാപ്പ് സൗകര്യമൊരുക്കുന്നു. പരീക്ഷണഘട്ടത്തിലുള്ള ഈ ഫീച്ചർ ആഴ്ചകൾക്കകം ഉപയോക്താക്കൾക്ക് ലഭ്യമാകും. ഡിലീറ്റ് ഫോർ മീ ഓപ്ഷനിൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ മാത്രമാണ് വീണ്ടെടുക്കാനാവുക.ഡിലീറ്റ് ചെയ്താലുടൻ പ്രത്യക്ഷപ്പെടുന്ന അൺഡു ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ മെസേജ് വീണ്ടെടുക്കാം. ഇതിനായി ഏതാനും സെക്കന്റുകൾ അവസരമുണ്ടാകും. ഡിലീറ്റ് ഫോർ ഓൾ സന്ദേശങ്ങൾ ഇത്തരത്തിൽ വീണ്ടെടുക്കാനാകില്ല. അതോടൊപ്പം സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാനുള്ള സമയപരിധി നിലവിലെ ഒരു മണിക്കൂറിൽ നിന്ന് രണ്ടു ദിവസത്തേക്ക് നീട്ടാനും പദ്ധതിയുണ്ട്.

Read More

രാമേശ്വരത്തെ ജൈനുലുബ്ദീൻ മരയ്ക്കാറിന്റെ ഇളയ കുട്ടിയായിരുന്നു അബ്ദുൾ കലാം. പഠിക്കാനൊക്കെ ആവറേജായിരുന്നു എങ്കിലും ഭയങ്കര എനർജി ഉള്ള ഒരു പയ്യനായിരുന്നു. വീട്ടില് വലിയ സാമ്പത്തികമൊന്നുമില്ല, അതുകൊണ്ട് ആഗ്രഹിച്ച കളിപ്പാട്ടങ്ങളൊന്നും വാങ്ങാൻ പണമില്ല. മാതാവ് കുടംബം നോക്കാൻ കഷ്ടപ്പെടുന്നത് കാണാം. സ്ക്കൂളില് പഠിക്കുമ്പോ തന്നെ രാവിലെ എഴുനേറ്റ് പത്രമിടാൻ ഈ പയ്യൻ പോകും. കിട്ടുന്ന ചെറിയ കാശ് മാതാവിനെ ഏൽപ്പിക്കും. എന്നാൽ കണക്കില് ആ പയ്യന് നല്ല താൽപര്യമുണ്ടായിരുന്നു. കണക്കില് നല്ല മാർക്കും കിട്ടും. രാമേശ്വരത്തെ കടലിന്റെ തീരത്ത് രാത്രിയിൽ അരപട്ടിണിയിൽ വിശന്നും, വലിയസ്വപ്നങ്ങളിൽ മയങ്ങിയും കിടക്കുമ്പോ, ആ പയ്യന് ലക്ഷ്യം പൈലറ്റാകുക എന്നതായിരുന്നു. വെറും പൈലറ്റല്ല. എയർ ഫോഴ്സിലെ പൈലറ്റ്. 8 സീറ്റേ ഉള്ളൂ. സെലക്ഷൻ ലിസ്റ്റ് വന്നപ്പോ ഈ കുട്ടി 9ആമത് ആയിപ്പോയി. സ്വപ്നമാണ് തകർന്നത്. കാരണം അവന്റെ ഉത്സാഹവും പ്രയത്നവും കണ്ട അവന്റെ അധ്യാപകരും, നാട്ടുകാരും വീട്ടുകാരുമെല്ലാം ഉറപ്പിച്ചിരുന്നു, ആ കുട്ടി ലക്ഷ്യം ഭേദിക്കുമെന്ന്. എന്നാൽ ഏതൊരാളും ഒരു…

Read More