Author: Nisha Krishnan

channeliam.com was founded by Nisha Krishnan, a journalist, media entrepreneur, and one of the pioneering voices in India’s digital startup journalism ecosystem. Through Channeliam, she built one of India’s earliest digital media platforms dedicated exclusively to startups, entrepreneurship, innovation, technology, and business transformation, creating a strong bridge between emerging entrepreneurs, investors, industries, and the larger public. With more than two decades of experience in journalism and media leadership, Nisha Krishnan has consistently used storytelling as a powerful tool for social and economic impact. Her work has not only amplified the voices of startups and innovators from Kerala and across India but has also contributed to shaping public conversations around entrepreneurship, women-led enterprises, and the future economy. Her contributions received international recognition when she was selected by the United States Department of State for the prestigious International Visitor Leadership Program (IVLP), one of the U.S. government’s premier professional exchange initiatives for global leaders. As part of this engagement, she participated in the Alumni Thematic International Exchange Seminar (TIES) held in Almaty, bringing together international changemakers, policy thinkers, and social impact leaders. Inspired by the global exposure, policy discussions, and collaborative learning experiences from the international exchange programme, Nisha Krishnan conceptualised and launched “She Power” — a transformative initiative aimed at empowering women entrepreneurs, women in technology, startups, and aspiring women leaders in India. She Power 1.0 and She Power 2.0 were implemented during 2020 and 2021 with the support of a grant facilitated through the U.S. State Department exchange initiative. Under her leadership, the project evolved into a multi-dimensional empowerment platform featuring workshops, startup mentoring sessions, training programmes, leadership interactions, summits, networking forums, hackathons, and entrepreneurship development activities designed specifically for women. Through She Power, Nisha Krishnan created meaningful opportunities for women to access knowledge, mentorship, visibility, and entrepreneurial ecosystems at a time when women-led enterprises were navigating major social and economic challenges. The initiative reflected her larger vision of journalism – not merely as reporting but as a catalyst for empowerment, innovation, and inclusive growth. Today, Nisha Krishnan continues to stand as a respected media founder, journalist, and ecosystem enabler whose work connects storytelling with nation-building, entrepreneurship with social impact, and media with meaningful transformation.

ഇന്ത്യയിലെ ‍ഡിജിറ്റൽ ട്രാൻസാക്ഷനുകളുടെ 85% UPI ആയിരിക്കുന്നു. കുറച്ച് സമ്പന്നരുടെ മാത്രമായി ഇന്ത്യ ചുരുങ്ങിയേ എന്ന നിലവിളിയുടെ മറുപടിയാണ് ഈ 25 ലക്ഷം കോടി രൂപ. കരുത്താർജ്ജിക്കുന്ന ഇന്ത്യൻ മധ്യവർഗ്ഗത്തിന്റെ സംഭാവന കൂടിയാണ്, ഇന്ത്യയുടെ യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫെയ്സ് അഥവാ യുപിഐ, ഒരുമാസം 2000 കോടി ട്രാൻസാക്ഷൻസ് എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയതിലൂടെ തെളിഞ്ഞത്. കൈമറിഞ്ഞത് ആകട്ടെ 25 ലക്ഷം കോടി രൂപയും. സ്റ്റാർട്ടപ്പുകളുടേയും, എംഎസ്.എം.ഇ.കളുടേയും സംരംഭകരുടേയും മാസശമ്പളക്കാരുടേയും ദിവസവേതനക്കാരുടേയും അക്കൗണ്ടിലെ പണത്തിന്റെ ബലമായ 25 ലക്ഷം കോടി രൂപ! കാരണം ഇന്ത്യയുടെ വികസം യഥാർത്ഥമാണ്. വളർച്ച കേവലാസ്തിത്വമുള്ളതാണ്. അമേരിക്കയോ, ജപ്പാനോ, ചൈനയോ മറ്റേതു രാജ്യമോ ആകട്ടെ, അവരൊക്കെ ഇത്തരമൊരു ശക്തമായ, വികേന്ദ്രീകരിക്കപ്പെട്ട ഒരു UPI ബിൽഡ് ചെയ്യാനുള്ള ശ്രമത്തിലാണ് ഇപ്പോഴും. UPI വഴി പണമയ്ക്കാവുന്ന ഇന്റർഫെയ്സ് അവതരിപ്പിച്ചപ്പോ, നമ്മുടെ തന്നെ ആൾക്കാർ അതിനെ കളിയാക്കിയതും പുശ്ചിച്ചതും ഓർമ്മയുണ്ടോ? കാളവണ്ടിയുഗത്തിലെ ഇന്ത്യയ്ക്ക് എന്ത് ഡിജിറ്റൽ പേമെന്റ് എന്ന്? ഇന്ന് യുപി-യിലേയോ, ബീഹാറിലേയോ…

Read More

ലോകമാകെ ഡയറക്ട് കണക്റ്റിവിറ്റിയുള്ള വിഴിഞ്ഞത്ത്, ലോകത്ത് നിന്നാകമാനം കപ്പൽ വന്നുപോകുന്ന വിഴി‍ഞ്ഞത്ത്, അതിന്റെ ഉടമസ്ഥരായ, മലയാളികളായ നമ്മൾ നിസ്സംഗരായി ഇരിക്കുകയാണോ? വിഴിഞ്ഞം നമ്മുടെ അഭിമാന തുറുമുഖമായി എന്തിനും തയ്യാറായി നിൽക്കുമ്പോ, കുടുംബശ്രീ യൂണിറ്റുകൾ പോലെ സക്രിയമായ സംരംഭക യൂണിറ്റുകൾ ഇവിടെയുള്ളപ്പോ, എന്തുകൊണ്ട് എക്സോറ്റിക് ഫ്ലവർ എക്സ്പോർട്ട് പോലെയുള്ള അനവധിനിരവധി പണം വരുന്ന സാധ്യതകൾ നമുക്ക് ശ്രമിച്ചൂടേ? അങ്ങനെ ചെയ്താൽ എത്ര ലക്ഷം രൂപയായിരിക്കും മാസമാസം കേരളത്തിലെത്തുക? നൂറ്റാണ്ടുകളായി തുറമുഖത്തിന്റെ വീരചരിതമുള്ള എത്രയോ അഴിമുഖങ്ങൾ രാജ്യത്തുണ്ട്. മുംബൈ, കൊൽക്കത്ത, വിശാഖപട്ടണം, മദ്രാസ് തുറമുഖങ്ങൾ പോലെ.. എന്തിന് നമ്മുടെ കൊച്ചി തുറമുഖം നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞതാണ്. പക്ഷെ, 2024 ഡിസംബറിൽ ഒഫീഷ്യലി കമ്മീഷൻ ചെയ്ത വിഴിഞ്ഞത്തിന് ഈ പറഞ്ഞ പോർട്ടുകൾക്കൊന്നുമില്ലാത്ത, അപൂർവ്വമായ, ഒരു യുണീഖായ, പ്രാധാന്യമുണ്ട്. അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളുമായും കണക്റ്റഡായി കിടക്കുകയാണ് വിഴിഞ്ഞം. ഇന്ത്യയുടെ ആകെ സമുദ്രാശ്രിത എക്കോണമിയെ തിരുത്തിയെഴുതാൻ കെൽപ്പുള്ള വിഴിഞ്ഞം. ധാതു നിക്ഷേപമോ , ഖനനമോ, റോമെറ്റീരിയൽ പ്രൊ‍ഡക്ഷനോ…

Read More

യൂണികോൺ വാല്യുവേഷന്റെ പ്രൗഢിയും, മിനുങ്ങുന്ന ഇന്റീരിയറുകളുള്ള ഓഫീസുകളും വെഞ്ച്വർ ക്യാപിറ്റൽ ഗ്ലാമറും ഒക്കെയുള്ള ഇക്കാലത്ത്, ശ്രീധർ വെമ്പു ഒരു റെയർ ബ്രീഡാണ്. ഒരു ടെക് ഫൗണ്ടറുടെ കഥയല്ല ശ്രീധർ വെമ്പുവിന്റേത്, കാലം കേട്ട് പഴകിയ വിജയ കഥകളെ വെല്ലുവിളിച്ച കഥയാണ് ആ മനുഷ്യന്റേത്. ലോക്കൽ എന്ന വാക്കിന്, ഡിക്ഷണറിയിൽ പുതിയ അർത്ഥം എഴുതിയ കോർപ്പറേറ്റ് കഥയാണ് അത്. ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വകയുണ്ടാക്കിയ മൃദുഭാഷിയായ ഒരു സംരംഭക സന്യാസിയുടെ കഥയാണത്! തഞ്ചാവൂരിൽ ഒരു മധ്യവർഗ്ഗ കുടുംബത്തിൽ സർക്കാർ ഉദ്യോഗസ്ഥന്റെ മകനായി പിറന്നതാണ് വെമ്പു. സാമ്പത്തികമായി അത്ര ശക്തിയിൽ ആയിരുന്നില്ല കുടുംബം, പക്ഷെ തീവ്രമായ പരിശ്രമത്തിലും, ലാളിത്യത്തിലും ജീവിതമൂല്യത്തിലും മുന്നിൽ നിന്ന്, സമ്പത്തിലെ കുറവ് പരിഹരിക്കാൻ കുട്ടിക്കാലം മുതലേ വെമ്പു ശ്രമിച്ചു. പഠനകാലം മുതലേ മാത്തമാറ്റിക്സിൽ മിടുക്കനായിരുന്നു. മദ്രാസ് IIT-യിൽ നിന്ന് ഗ്രാജുവേഷൻ കഴിഞ്ഞ്, മാർക്കിന്റെ ബലത്തിൽ ന്യൂജഴ്സിയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ എത്തി മാസ്റ്റേഴ്സും പിച്ച്‍‍ഡിയും എടുത്തു. എഞ്ചിനീയറിംഗിൽ മികവുള്ള വെമ്പുവിന് ലോകത്തെ…

Read More

കേരള സ്റ്റാർട്ടപ് മിഷൻ എന്ന ബ്രാൻഡിൽ നമ്മുടെ സംസ്ഥാനം നവസംരംഭക വിപ്ലവം കുറിച്ചിട്ട് ഇപ്പോൾ 10 വർഷം ആകുന്നു. 170 കോടി ‍ഡോളറിന്റെ വാല്യുവേഷനിലാണ് കേരളത്തിന്റെ സ്റ്റാർട്ടപ് എക്കോസിസ്റ്റം ഇന്ന്. അതായത് ഏതാണ്ട് 14,000 കോടി രൂപയുടെ മൂല്യം. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തുടങ്ങിവെച്ച വിപ്ലവകരമായ മുന്നേറ്റം, പിണറായി വിജയൻ മുഖ്യമന്ത്രിയായ കഴിഞ്ഞ 10 വർഷം കൊണ്ട് വളർന്ന് തളിർത്ത് വിജയസംരംഭമായി മാറിയിരിക്കുന്നു. അതിന് പിന്നിൽ ശക്തമായ തീരുമാനങ്ങളെടുക്കുന്ന ഒരു നേതൃത്വം ഉണ്ടായിട്ടുണ്ട്! കേരള സ്റ്റാർട്ടപ് മിഷൻ, UBI Global റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മികച്ച പബ്ളിക് ബിസിനസ്സ് ഇൻകുബേറ്ററുകളിൽ ഒന്നായിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ DPIIT റാങ്കിംഗിൽ മികച്ച സ്റ്റാർട്ടപ്പ് സംവിധാനങ്ങളിൽ കേരളം മൂന്ന് തവണ ഒന്നാമതായിരിക്കുന്നു. ലോകത്തെ മികച്ച 5 പബ്ലിക്ക്-പ്രൈവറ്റ് സ്റ്റാർട്ടപ്പ് ഇൻകുബേറ്റേഴ്സിൽ ഒന്നായി കേരളം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.ഇത് ഒരു രാത്രി കൊണ്ട് സംഭവിച്ചതല്ല.മികച്ച ഭരണനേതൃത്വവും ഉദ്യോ​ഗസ്ഥരും ജീവനക്കാരും ഒരുമിച്ച് അശ്രാന്ത പരിശ്രമത്തിലൂടെ നേടിയെടുത്ത ഒന്നാണ്. വർഷം 2012 തിരുവനന്തപുരത്തെ ഭരണസിരാ…

Read More

1980-കളാണ്! വടക്കേ മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു നിർദ്ധന കുടുംബത്തിലെ മൊയ്തു എന്ന യുവാവിന് ഗൾഫിൽ ഒരു ജോലി ഉറപ്പാകുന്നു. അക്കാലത്തെ 10,000 രൂപ വിസയ്ക്ക് കൊടുക്കണം. ജോലി തരമായിരിക്കുന്നത് കൺസ്ട്രക്ഷൻ കമ്പനിയിലേക്കാണ്. പണം കിട്ടാൻ യാതൊരു നിർവ്വാഹവുമില്ലാത്ത സാഹചര്യം. ബാങ്ക് ലോണൊന്നും അന്ന് ആലോചിക്കാനേ കഴിയില്ലല്ലോ. പക്ഷെ അത് വടകരയിലെ ഒരു ഉൾഗ്രാമമായതിനാൽ അവർക്ക് ആ പതിനായിരം, വിസയ്ക്ക് പണം കെട്ടേണ്ട തീയതിക്ക് മുന്നേ എത്തിക്കാൻ കഴിഞ്ഞു. പലിശയുടെ ഭാരമില്ലാതെ, തിരിച്ചടവിന്റെ സമ്മർദ്ദമില്ലാതെ മൊയ്തു, അ‍ഞ്ച് – പത്ത് വർഷം കൊണ്ട് ആ തുകയുടെ ബാധ്യത തീർത്തു. അതുപോലെ തെക്കേ കണ്ടിയിൽ ചന്ദ്രൻ ഒരു ചെറിയ കച്ചവടം തുടങ്ങാനുള്ള 2 ലക്ഷം രൂപയുടെ മൂലധനം കണ്ടെത്തിയതും, വലിയ പറമ്പത്ത് ഇസ്മയിൽ മകളുടെ വിവാഹത്തിനുള്ള 10 ലകഷത്തോളം തുക സ്വരൂപിച്ചതും, കായംപുള്ളി ജാനു വീട് വെച്ചതുമെല്ലാം, പലിശയില്ലാത്ത, തിരിച്ചടവിന്റെ ഭാരമില്ലാത്ത ഒരു ഫണ്ട് ഉപയോഗിച്ചാണ്. ഒരുപക്ഷേ വടക്കേമലബാറിലായതു കൊണ്ട് മാത്രം അവർക്ക്…

Read More

ടെലികോം സെക്ടറിൽ Jio, റീട്ടെയിൽ രംഗത്ത് Reliance Retail എനർജി മേഖലയിൽ Oil, Chemicals, Green Energy ബ്രാൻഡുകൾ, ഫിനാൻഷ്യൽ സർവ്വീസിൽ Jio Financial, മീഡിയയിൽ Network18 & Viacom18… ബിസിനസ്സിന്റെ ആഴവും പരപ്പും കൊണ്ട് സങ്കീർണ്ണമായ, സംരംഭങ്ങളുടെ സ്വഭാവം കൊണ്ട് ലോകത്തെ ഏറ്റവും വൈവിദ്ധ്യമായ ബിസിനസ്സ് ശൃംഘല ഏതാണെന്ന് ചോദിച്ചാൽ അത് ഒരു പേര് മാത്രം! റിലയൻ‌സ് !. യുദ്ധവിമാനങ്ങളും, ടോർപ്പിഡോകളും, സബ്മറൈനുകളും ഒക്കെ ചേർത്തുവെച്ച് സർവ്വായുധ പാണിയായ യുദ്ധക്കപ്പലിന്റെ ഫ്ലീറ്റാണ് നമ്മുടെ ടാറ്റ എങ്കിൽ, ഫുള്ളി ലോഡഡായ എന്തിനും പോന്ന F-35 ലൈറ്റിനിംഗ് ഫൈറ്റർജെറ്റാണ് റിലയൻസ്! 20 ലക്ഷം കോടിയുടെ മാർക്കറ്റ് വാല്യുവോടെ ഇന്ത്യൻ കോർപ്പറേറ്റുകളിൽ രാജാധിരാജൻപദം അലങ്കരിക്കുന്ന റിലയൻസ്. ധിരുബായ് അംബാനി എന്ന വിഷനറിയായ സംരംഭകൻ വിത്തിട്ട് വളർത്തിയ, മുകേഷ് അംബാനി എന്ന ചക്രവർത്തി പരിധികളില്ലാതെ വിളവെടുത്ത് മഹാവൃക്ഷമാക്കി പരിപാലിച്ചെടുത്ത റിലയൻസ്! 20 ലക്ഷം കോടിയുടെ വിപണി മൂല്യത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ്.. റിലയൻസിന്റെ മൂല്യമായ…

Read More

ലുലുവിലെ ഒരു റീട്ടെയിൽ ബ്രാൻഡഡ് ഷോപ്പിൽ നിന്ന് 2000 രൂപയുടെ ഒരു ഡ്രസ് വാങ്ങി. ജിഎസ്ടി ഉൾപ്പെടെ 2360 രൂപ, അത് ഗൂഗിൾ പേ വഴി കൊടുക്കുമ്പോ, പേമെന്റിന്റെ ഒരു ടോൺ ഉണ്ടല്ലോ, അത് കേട്ടു. ആ നിമിഷം ജമ്മുവിൽ യാത്രയ്ക്ക് പോയ ഇളയ സഹോദരൻ വാട്ട്സ് ആപ്പിൽ ഒരു പിക്ചർ അയച്ചു! ജമ്മുവിലെ സോജില ടണലിന്റെ! ജമ്മുവിനേയും ലഡാക്കിലെ കാർഗിലിനേയും ബന്ധിപ്പിക്കുന്ന ഇന്ത്യയുടെ അഭിമാനമായ , ഏഷ്യയിലെ ഏറ്റവും നീളം കൂടിയ സോജില ടണൽ. ജമ്മുകശ്മീരികളുടെ ഏറെ നാളായുള്ള നരകയാത്രയ്ക്ക് അവസാനം കുറിച്ച സോജില ടണൽ. എന്റെ ചിന്ത പക്ഷെ അപ്പോൾ അതായിരുന്നില്ല, തൊട്ടുമുമ്പ് ഗൂഗിൾ പേ വഴി ഞാൻ കൊടുത്ത ഡ്രസിന്റെ വിലയുണ്ടല്ലോ, അതിലെ ആ ജിഎസ്ടി ഇല്ലേ, 360 രൂപ, ഈ ടണിലേക്കുകൂടിയുള്ള എന്റെ സംഭാവനയാണ്, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലെ എന്റെ അഭിമാനാർഹമായ സംഭാവന! ഹിമാലയത്തെ തുരന്ന് രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കാനുള്ള ചിലവിലേക്ക് ഒരു…

Read More

1955 ൽ കൊൽക്കത്തയിൽ ജനിക്കുമ്പോ ആ കൊങ്കണി ബാലന് വായിൽ ഒന്നല്ല പത്ത് സ്വർണ്ണക്കരണ്ടിയുണ്ടായിരുന്നു. കാരണം പിതാവ് മദ്യബ്രാൻഡിന്റെ ഉടമ, മുത്തച്ഛൻ ധനികനായ ലഫ്റ്റനന്റ് കേണൽ. കൊൽക്കത്ത സെന്റ് സേവ്യേഴ്സിൽ നിന്ന് പഠനം കഴിയുമ്പോ കാത്തിരുന്നത് പിതാവിന്റെ കീഴിൽ ബിസിനസ്സിൽ മെന്ററിംഗ്, അമേരിക്കയിലെ Hoechst AG-യിൽ ഇന്റേൺഷിപ്. ജനിതകഘടനയിൽ തന്നെ മദ്യ വ്യവസായത്തിന്റെ ബയോളജിക്കൽ ആസിഡുള്ള ആ ചെറുപ്പക്കാരൻ പിന്നെ എന്താവണം? മദ്യ ബിസിനസ്സുകാരൻ? അല്ല മദ്യ രാജാവ്! ഇന്ത്യ കണ്ട ഏറ്റവും ശക്തനായ, ഷ്രൂഡായ, കണിശക്കാരനായ ബിസിനസ്സ് ടൈക്കൂൺ. അയാളുടെ പേര് മറ്റൊന്നുമാകാൻ പറ്റില്ല, വിജയ് മല്യ എന്നല്ലാതെ! യുണൈറ്റഡ് ബിവറേജസ്സിന്റെ തലപ്പത്ത് എത്തുമ്പോ, മല്യയ്ക് പ്രായം കേവലം 28 വയസ്സ്. പിതാവ് വിത്തൽ മല്യ (Vittal Mallya) മരണപ്പെട്ടതിനാലാണ് ലോകമെന്തെന്ന് അറിഞ്ഞുതുടങ്ങിയ ചെറുപ്രായത്തിൽ വിജയ് ഒരു മദ്യബ്രാൻഡിന്റെ നേതൃത്വം ഏറ്റെടുക്കുന്നത്. ഏവിയേഷൻ, പെയിൻ്റ്സ്, പബ്ളിക്കേഷൻ തുടങ്ങി വൈവിദ്ധ്യങ്ങളുടെ സംരംഭക മേളയ്ക്ക് അയാൾ അവിടെ തിരികൊളുത്തുകയായിരുന്നു. ബിസിനസ്സിലെ നായകനായി നിന്നുകൊണ്ട്…

Read More

രാഷ്ട്രീയം, മതം, ജാതി, ഭാഷ എന്നിങ്ങനെ വിഘടിച്ച് നിൽക്കുന്ന ഇന്ത്യക്ക് എങ്ങനെ വിജയിക്കാനാകും, വികസനമെത്താത്ത ഗ്രാമങ്ങളുള്ള ഇന്ത്യ്ക്ക് എങ്ങനെ വളരാനാകും? ദാരിദ്യത്താൽ വിഭജിക്കപ്പെട്ടിരിക്കുന്ന ഈ നാടിന് എങ്ങനെ നയിക്കാനാകും.. ഇതായിരുന്നു അവരുടെ ചോദ്യം. അവരെന്നുവെച്ചാൽ, ഈ നാട് ഒരിക്കലും വളരരുത് എന്നാഗ്രഹിക്കുന്നവർ! അവർ അകത്താകാം, പുറത്താകാം! പക്ഷെ ഒരുകാര്യം എഴുതിവെച്ചോളൂ, നിശബ്ദനായ ഒരു സൂപ്പർ പവറാണ് ഇന്ത്യയിന്ന്! ഈ 2025-ൽ ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായി, ഈ ഭൂമിയിലെ എണ്ണം പറഞ്ഞ പവറായി ഇന്ത്യ നിൽക്കുകയാണ്. മുണ്ട് ഇങ്ങനെ എടുത്ത് മടക്കി കുത്തി നമ്മൾ കഥ തുടങ്ങുന്നതേയുള്ളൂ സർ!.. കഴിഞ്ഞ ദിവസം നീതി ആയോഗ് സിഇഒ BVR Subrahmanyam പ്രഖ്യാപിക്കുന്നു, ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയായെന്ന്! അതിന് അദ്ദേഹം അവതരിപ്പിച്ചത് അന്താരാഷ്ട്ര നാണയനിധി അതായത് IMF ഡാറ്റയും. 1990-കൾ മുതൽ ഇന്ത്യ തുടങ്ങി വെച്ച സാമ്പത്തിക പരിഷ്ക്കാരങ്ങളുടേയും കഴിഞ്ഞ പത്ത് വർഷമായി രാജ്യം നടപ്പാക്കി…

Read More

സംരംഭത്തിന്റേയും ബിസിനസ്സിന്റേയും ഹൈവോൾട്ടേജ് കാലത്ത്, സ്റ്റാർട്ടപ്പ് തുടങ്ങി മാസങ്ങൾക്കുള്ളിൽ കോടികൾ നിക്ഷേപം വരുന്ന കാലത്ത്, റിസ്ക്കുള്ള തീരുമാനങ്ങൾ എടുത്ത് പണം അമ്മാനമാടുന്നവരെ ആരാധിക്കുന്ന കാലത്ത്, വേഗത്തിലെടുക്കുന്ന തീർപ്പുകൾ മഹത്വവത്കരിക്കുന്ന കാലത്ത്, ക്ഷമയും, ദീർഘവീക്ഷണവും കൊണ്ട് പണത്തിന്റെ സാമ്രാജ്യം തീർത്ത ഒരു നിക്ഷേപകനുണ്ട്! ഒമാഹയിലെ വെളിപാടുകാരൻ എന്ന് നിക്ഷേപകരും സംരംഭകരും ഒരുപോലെ വിളിച്ച, ഓഹരി വിപണിയിലെ കോമരം! വാരൻ ബഫറ്റ്! പണം വാരാൻ ബക്കറ്റുമായി പതിനൊന്നാം വയസ്സിൽ വാൾസ്ട്രീറ്റിന്റെ ഇടനാഴിയിൽ കാലെടുത്തുവെച്ച സ്റ്റോക്ക് മാർക്കറ്റിലെ തമ്പുരാൻ! കേവലം പണം പെരുക്കിയ കഥയിലെ അതിസമ്പന്നനായ ഒരു മുതലയല്ല വാരൻ ബഫറ്റ്, നിക്ഷേപകൻ എങ്ങനെ ചിന്തിക്കണം, എങ്ങനെ വളരണം, എല്ലാത്തിനുമുപരി വിജയം വാരിപ്പുണരുമ്പോൾ എങ്ങനെ വിനീതനായി നിൽക്കണം എന്ന് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഭൂമിയുള്ള കാലത്തോളം വരിതെറ്റാതെ വായിക്കേണ്ട വേദപുസ്തകമാണ് വാരൻ ബഫറ്റ്! 1000 ഡോളറുണ്ടാക്കാൻ 1000 വഴികൾ എന്ന ബുക്ക് വായിക്കുമ്പോൾ വാരൻ ബഫറ്റിന്റെ പ്രായം കേവലം 10 വയസ്സാണ്! ആ ലഹരിയിൽ ആദ്യ കച്ചവടം…

Read More