Author: News Desk
Dyson WashG1 ഇന്ത്യയിൽ അവതരിപ്പിച്ച് ഡൈസൺ. വെറ്റ് ഫ്ലോർ ക്ലീനിങ് വിഭാഗത്തിൽ കമ്പനിയുടെ ആദ്യ പ്രൊഡക്റ്റ് ആണിത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായ അഴുക്കിനെ ഒരുപോലെ വൃത്തിയാക്കാൻ പാകത്തിലാണ് ഈ കോഡ്ലെസ് ക്ലീനറിന്റെ വരവ്. ഡ്യുവൽ കൗണ്ടർ റോട്ടേറ്റിങ് മൈക്രോഫൈബർ റോളറുകളാണ് Dyson WashG1ന്റെ സവിശേഷത. ഇതോടൊപ്പം തറയിലെ അഴുക്കും പാടുകളും കളയാവുന്ന വേറിട്ട ഹൈഡ്രേഷൻ സംവിധാനവും വാഷ് ജി1ന്റെ പ്രത്യേകതയാണ്. ഒരു ലിറ്റർ വാട്ടർ ടാങ്കിൽ നിന്നും റോളറിന്റെ 26 ഭാഗങ്ങളിലേക്ക് വെള്ളമെത്തും. ഇതിലൂടെ അനായാസം തറയിലെ അഴുക്ക് കളയാം. 64800 ഫിലമെന്റുകൾ റോളറിലെ മൈക്രോഫൈബറിൽ ഉൾക്കൊള്ളുന്നതായി കമ്പനി അവകാശപ്പെടുന്നു. ജലാംശം വലിച്ചെടുത്ത് അഴുക്കിനെ വേർതിരിക്കാൻ ഇത് സഹായിക്കും. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ ക്ലീനർ ഉപയോഗിച്ച് 3100 സ്ക്വയർ ഫീറ്റ് നിലം വൃത്തിയാക്കാനാകും. ഇത് കൊണ്ട് തന്നെ വിശാലമായ ഇടം വത്തിയാക്കാൻ ഇത് അനുയോജ്യമാണ്. അഴുക്ക് വേർതിരിക്കാനുള്ള നൂതന സാങ്കേതിക വിദ്യയാണ് Dyson WashG1നെ വേറിട്ടു നിർത്തുന്നത്. ഈർപ്പമുള്ളതും ഉണങ്ങിയതുമായി മാലിന്യങ്ങളെ വേർതിരിക്കുന്നതിലൂടെ വൃത്തിയായി അവയെ സംസ്കരിച്ചെടുക്കാം.…
ഫോബ്സിന്റെ പട്ടികപ്രകാരം ലോകത്തിലെ ശതകോടീശ്വരന്മാരിൽ അധികവും പുരുഷന്മാരാണ്. വളരെ കുറച്ച് സ്ത്രീകൾ മാത്രമേ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളൂ. അതിൽ ഒരാൾ ആണ് സ്വന്തം പ്രയത്നം കൊണ്ട് ഈ പട്ടികയിൽ ഇടം പിടിച്ച റാഫേല അപോണ്ടെ-ഡയമന്റ്. വിവാഹശേഷം ചെറിയ ജോലികൾ മാത്രം ചെയ്തു തുടങ്ങിയ ഒരു സാധാരണ വനിതയിൽ നിന്നുമാണ് റാഫേല അപ്പാണ്ടെ ഡയമന്റ് ഇന്നത്തെ സമ്പന്നയെന്ന പദവിയിലേക്ക് എത്തിച്ചേർന്നത്. ഫോർബ്സിന്റെ 2023ലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ-ഡയമന്റ് ആ പട്ടികയിൽ ഇടംപിടിക്കുന്ന എക്കാലത്തെയും ഉയർന്ന റാങ്കുള്ള ധനികയാണ്. കുടുംബത്തിൽ നിന്നും കിട്ടിയതോ പാരമ്പര്യമായി കൈമാറി കിട്ടിയതോ ആയ സ്വത്തുക്കൾ കൊണ്ടല്ല അവർ ഈ പദവി നേടിയത്. മറിച്ച് സ്വന്തം കഴിവും കഠിനാധ്വാനവും കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികയായി തീർന്ന വ്യക്തിയാണ്. അതുകൊണ്ടാണ് റാഫേല അപോണ്ടെ-ഡയമന്റ് എന്ന വനിതയെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെൽഫ് മെയ്ഡ് വുമൺ’ എന്ന് വിളിക്കുന്നത്. മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ 28.6 ബില്യൺ…
ഡിസംബറിൽ കമ്മീഷനിംഗിന് തയ്യാറെടുക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ദേശീയ പാത 66 (NH 66)മായി ബന്ധിപ്പിക്കുന്ന ഇടക്കാല റോഡ് പദ്ധതിക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അംഗീകാരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷ. ഇടക്കാല റോഡിനൊപ്പം ക്ലോവർലീഫ് പ്രവേശനത്തിനുള്ള രൂപകൽപ്പനയ്ക്കും നവംബറോടെ അന്തിമ അനുമതി ലഭിക്കുമെന്ന് കരുതുന്നു. വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) പ്രൊപ്പോസലിൽ ഇടക്കാല, ദീർഘകാല റോഡ് കണക്റ്റിവിറ്റികൾ അടങ്ങുന്നതാണ്. അനുമതി ലഭിച്ചാൽ ഇടക്കാല പാതയുടെ നിർമാണം ആരംഭിക്കും. തുറമുഖം ആരംഭിച്ച് മൂന്ന് മാസത്തിനുള്ളിൽ റോഡ് വഴിയുള്ള കണ്ടെയ്നർ നീക്കം ആരംഭിക്കുമെന്ന് വിഐഎസ്എൽ പ്രതിനിധി പറഞ്ഞു. എൻഎച്ച്എഐയുമായും അദാനി ഗ്രൂപ്പുമായും ചർച്ചകൾ അവസാന ഘട്ടത്തിലാണ്. ട്രക്കുകൾക്ക് യു-ടേണുകൾ സുഗമമാക്കുന്നതിന് എൻഎച്ച് 66 മീഡിയൻ്റെ ഒരു ഭാഗം വെട്ടിമാറ്റുന്നതും സുഗമമായ ചരക്ക് നീക്കത്തിന് ആക്സസ് പോയിൻ്റുകൾ സൃഷ്ടിക്കുന്നതും ഈ പ്രൊപ്പോസലിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി മുന്നറിയിപ്പ് അടയാളങ്ങളും ഹൈവേയുടെ ഇരുവശങ്ങളിലും കുറഞ്ഞത് 1 കിലോമീറ്റർ മുന്നിലായി ബോർഡുകളും സ്ഥാപിക്കും. റോഡ്…
മികച്ചതും വ്യത്യസ്തവുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടനാണ് അർജുൻ അശോകൻ. ഹരിശ്രീ അശോകൻ്റെ മകൻ എന്ന നിലയിൽ നിന്നും കുറഞ്ഞ വർഷങ്ങൾകൊണ്ടു തന്നെ തന്റെ അഭിനയം കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ സ്വന്തം മേൽവിലാസമുണ്ടാക്കി. വാഹനപ്രിയനായ അർജുൻ അശോകന്റെ ഗാരേജിലേക്ക് പുതുതായി എത്തിയ അതിഥിയാണ് ബിഎംഡബ്ല്യു എക്സ് 5 40 ഐഎം. 1.06 കോടി എക്സ് ഷോറൂം വില വരുന്ന വാഹനം നാർഡോ ഗ്രേ നിറത്തിലാണ്. ഈ നിറത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ X5 മോഡൽ ആണ് ഇത്. കഴിഞ്ഞ വർഷമാണ് ബിഎംഡബ്ല്യു X5 എസ്യുവിയുടെ ആഡംബരവും സ്പോർട്ടിനസും ഒരുപോലെ ഒത്തിണങ്ങിയ ഏറ്റവും പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ എത്തിയത്. വലിയ കിഡ്നി ഗ്രിൽ വാഹനത്തിന് വ്യത്യസ്ത രൂപം സമ്മാനിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ വൈഡ്സ്ക്രീൻ കർവ്ഡ് ഡിസ്പ്ലേ, 14.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആംബിയൻ്റ് ലൈറ്റ് ബാർ, എൽഇഡി ബാക്ക്ലൈറ്റിംഗ്, ഇലക്ട്രിക് അഡ്ജസ്റ്റ്മെൻ്റ് ഉള്ള കംഫർട്ട് സീറ്റുകൾ, ആക്ടീവ്…
ഫോർട്ട് കൊച്ചിയിൽ കേരള ടൂറിസം വകുപ്പിന്റെ നവീകരിച്ച റസ്റ്റ് ഹൗസ് പ്രവർത്തന സജ്ജമായി. ഫോർട്ട് കൊച്ചി ബീച്ചിന് അഭിമുഖമായി 1962 ലും 2006 ലും നിർമ്മിച്ച രണ്ട് റസ്റ്റ് ഹൗസ് കെട്ടിടങ്ങളാണ് പഴമയുടെ തനിമ നഷ്ടപ്പെടാതെ നവീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ മികച്ച താമസ സൗകര്യം ലഭ്യമാക്കുന്ന പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയാണ് കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചിയിലും ആരംഭിച്ചിരിക്കുന്നത്. ഇരു കെട്ടിടങ്ങളിലേയും പ്ലംബിങ്, വൈദ്യുതി സംവിധാനങ്ങൾ പുതുക്കി. ഹാളുകൾ മോടിയാക്കിയത് കൂടാതെ മേൽക്കൂരയിലെ പഴയ ഓടുകൾ മാറ്റി പുതിയവ വെച്ചു. സീലിങ്ങും പുതുക്കിയിട്ടുണ്ട്. റസ്റ്ററൻ്റ്, അടുക്കള, വാഷ് റൂം എന്നിവയിലും അറ്റകുറ്റപ്പണികൾ നടത്തി. ഫോർട്ട് കൊച്ചി കൂടാതെ തിരുവനന്തപുരം ജില്ലയിലെ പൊന്മുടി, കൊല്ലം ജില്ലയിലെ കുണ്ടറ, വയനാട് ജില്ലയിലെ മേപ്പാടി, സുൽത്താൻ ബത്തരേി, പാലക്കാട് ജില്ലയിലെ തൃത്താല, കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തുടങ്ങിയ ഗസ്റ്റ് ഹൗസുകളും നവീകരിച്ചിരുന്നു. 2021ലാണ് കേരളത്തിലെ പൊതു മരാമത്ത് റെസ്റ്റ് ഹൗസുകൾ…
മാർക്കിനെ കുറിച്ചും സുഹൃത്തുക്കളെ കുറിച്ചും അവർക്കിടയിലെ രസകരമായ മുഹൂർത്തങ്ങളെ കുറിച്ചും പഠന വിഷയങ്ങളെ കുറിച്ചും മാത്രം ആയിരിക്കും പലർക്കും സ്കൂൾ പഠന സമയത്ത് സംസാരിക്കാനും ചർച്ച ചെയ്യാനും ഉണ്ടാവുക. പക്ഷെ ഇന്ന് കാലം മാറി. 6, 8 ക്ലാസുകളിൽ പഠിക്കുമ്പോൾ തന്നെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സഹസ്ഥാപകരും കമ്പനി സിഇഒമാരും ആയ ചില അസാധാരണ കുട്ടികൾ ഇന്ന് നമുക്കിടയിൽ ഉണ്ട്. ശ്രാവൺ, സഞ്ജയ് കുമാരൻ എന്നിങ്ങിനെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപ്പർമാരായ രണ്ടു സഹോദരന്മാരെ കുറിച്ചാണ് പറഞ്ഞു വന്നത്. 10-ഉം 12-ഉം വയസ്സിൽ, ശ്രാവണും സഞ്ജയും ചെന്നൈയിലെ അവരുടെ വീട്ടിൽ നിന്നുകൊണ്ട് തന്നെ 2011-ൽ GoDimensions എന്ന കമ്പനി സ്ഥാപിച്ചു. ഈ കമ്പനിയിൽ സഞ്ജയ് സിഇഒ ആയും ശ്രാവൺ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചു. ഈ സഹോദരങ്ങൾ 50-ലധികം രാജ്യങ്ങളിൽ പ്രചാരത്തിലായതും ആയിരക്കണക്കിന് ഉപയോക്താക്കൾ ഉപയോഗിച്ചു വരുന്നതുമായ ഏഴ് മൊബൈൽ ആപ്ലിക്കേഷനുകൾ ആണ് സൃഷ്ടിച്ചത്. കുട്ടിക്കാലത്തുതന്നെ പ്രോഗ്രാമിംഗിനോടുള്ള അവരുടെ അതിരറ്റ ഇഷ്ടം…
ഇന്ത്യൻ പെയിന്റ് വ്യവസായ മേഖലയിലെ മുൻനിര കമ്പനിയാണ് ബെർജർ പെയിന്റ്സ്. ഏഷ്യൻ പെയിന്റ്സിനു പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ പെയിന്റ് കമ്പനിയായ ബെർജർ പെയിന്റ്സിന്റെ വളർച്ചയ്ക്ക് പിന്നിൽ രണ്ട് സഹോദരൻമാരാണുള്ളത്. ‘ധിൻഗ്ര ബ്രദേഴ്സ്’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുൽദീപ് സിങ് ധിൻഗ്രയും, ഗുൽബച്ചൻ സിങ് ധിൻഗ്രയും. ഒരിക്കൽ വിജയ് മല്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന, നഷ്ടം നേരിട്ടിരുന്ന ഒരു കമ്പനിയെ വിജയ തീരങ്ങളിലെത്തിച്ചു എന്നത് ഈ സഹോദരന്മാരുടെ നേട്ടങ്ങളിൽ ഒന്നാണ്. നിലവിൽ ബെർജർ പെയിന്റ്സിന്റെ മാർക്കറ്റ് ക്യാപ് 65,978 കോടി രൂപയാണ്. 2023 ൽ ബെർജർ പെയിന്റ്സിന്റെ വരുമാനം 10,619 കോടി രൂപയാണ്. ഇന്ത്യയിൽ മാത്രമല്ല, റഷ്യ, പോളണ്ട്, നേപ്പാൾ, ബംഗ്ലാദേശ് എന്നീ വിദേശ രാജ്യങ്ങളിലും കമ്പനിക്ക് ബിസിനസ് സാന്നിദ്ധ്യമുണ്ട്. ബെർജർ പെയിന്റ്സിന്റെ ചെയർമാൻ കുൽദീപ് സിങ് ധിൻഗ്രയാണ്. സഹോദരനായ ഗുർബച്ചന് സിങ് ധിൻഗ്ര കമ്പനിയുടെ വൈസ് ചെയർമാനാണ്. ഫോബ്സിന്റെ കണക്കുകൾ പ്രകാരം ധിൻഗ്ര ബ്രദേഴ്സിന്റെ ഒരുമിച്ചുള്ള ആസ്തി ഏകദേശം 68,467 കോടി രൂപ…
ഈ മനുഷ്യൻ പോയിട്ട് ഒരാഴ്ച! കാലം തന്നെ എങ്ങനെ ഓർക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്ന ആൾ. ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നത് ചെയ്ത ഒരാൾ. അത് ശരിയായിരുന്നു. മനുഷ്യനായ ഒരാൾക്ക് അസാധ്യമായ ഒരു ജീവിതമാണ് സർ താങ്കൾ ജീവിച്ചത്.ഈ ദിവസങ്ങളിൽ വാർത്തയായ വാർത്തയിലൊക്കെ മഹാനായ രത്തൻ ടാറ്റ നിറഞ്ഞ് നിൽക്കുന്നു. കണ്ടപ്പോൾ നിർവൃതി തോന്നി. ഉജ്ജ്വലമായ ഒരു ജീവിതം ജീവിച്ച് തിരിച്ച് നടന്നപ്പോഴെങ്കിലും അദ്ദേഹത്തിന്റെ മഹത്വം ഇഴകീറി പുറത്ത് വന്നല്ലോ. പക്ഷെ മരണം വേണ്ടിവന്നു ആ മനുഷ്യനെന്തായിരുന്നുവെന്ന് ലോകത്തോട് പലർക്കും വിളിച്ചുപറയാൻ. നിങ്ങൾ ശ്രദ്ധിച്ചോ? കഴിഞ്ഞ 5 ദിവസങ്ങൾക്കുള്ളിൽ ആ മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് പുറത്തുവന്ന പതിനായിരക്കണക്കിന് വാർത്തകളുടെ അടിയിൽ കമന്റ് ചെയ്തവരൊക്കെ സാധാരണക്കാരണ്! തൊഴിലാളികൾ, ദിവസ വേതനക്കാർ, തുശ്ചമായ ശമ്പളമുള്ളവർ, മധ്യവർഗ്ഗത്തിന്റെ പരാധീനതയുള്ളവർ.. ചാനൽ അയാം രത്തൻ ടാറ്റയെക്കുറിച്ച് ഇക്കാലമെല്ലാം ചെയ്ത വാർത്തകളൊക്കെ വീണ്ടും വീണ്ടും ആളുകൾ കണ്ടു, അതിനടിയിൽ വന്ന് ആയിരക്കണക്കിന് ആളുകൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ അവരുടെ വാക്കുകൾ പങ്കുവെച്ചു.…
വജ്ര വ്യാപാരിയായ റസൽ മേത്തയുടെ മകൾ ശ്ലോക മേത്ത അംബാനി കുടുംബത്തിലെ മരുമകൾ ആയപ്പോൾ ലോകത്തെ തന്നെ ഏറ്റവും മൂല്യമേറിയതും സമാനതകൾ ഇല്ലാത്തതുമായ ഒരു വജ്ര നെക്ലേസാണ് അംബാനി കുടുംബം സമ്മാനമായി നൽകിയത്. ഇളയ മകൾ രാധിക മെർച്ചൻ്റിനും ഏറെ ഹൃദ്യമായ ഒരു സമ്മാനം നൽകി വിസ്മയിപ്പിച്ചിരിക്കുകയാണ് നിത അംബാനി. ദുബായിൽ 640 കോടി രൂപ വില വരുന്ന മനോഹരമായ വില്ലയാണ് മുകേഷ് അംബാനിയും നിത അംബാനിയും ചേർന്ന് സമ്മാനമായി നൽകിയത്. ബാല്യകാല സുഹൃത്തുക്കളായിരുന്ന രാധിക മർച്ചൻ്റിൻ്റെയും അനന്ത് അംബാനിയുടെയും പ്രണയവിവാഹം അംബാനി കുടുംബം ആഘോഷമാക്കിയിരുന്നു. വിവാഹ ശേഷം ദുബായിൽ രാധികയെ കാത്തിരുന്നത് രാജകീയ സൗകര്യങ്ങളോടെയുള്ള മനോഹരമായ വില്ലയാണ്. പ്രശസ്തമായ പാം ജുമൈറയിൽ സ്ഥിതി ചെയ്യുന്ന ഈ വില്ല കടലിന് അഭിമുഖമാണ്. നഗരത്തിലെ തന്നെ ഏറ്റവും ചെലവേറിയ പ്രോപ്പർട്ടികളിൽ ഒന്നാണിത്. മനോഹരമായ ഇൻ്റീരിയറുകൾ മാത്രമല്ല, സമാനതകളില്ലാത്ത ലക്ഷ്വറിയും ഈ വസതി വ്യത്യസ്തമാക്കുന്നു. 70 മീറ്റർ ചുറ്റളവിൽ ബീച്ചിലേക്ക് ഇരുവർക്കും സ്വകാര്യ…
ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടിയായി ബോളിവുഡ് താരം ജൂഹി ചൗള. ഹുറൂൺ റിച്ച് ലിസ്റ്റ് 2024 പ്രകാരം തന്റെ ബിസിനസ് പാർട്ണറും സുഹൃത്തുമായ ഷാരൂഖ് ഖാന്റെ പുറകിലായാണ് ജൂഹി സമ്പന്ന പട്ടികയിൽ ഇടം നേടിയത്. 2024 Hurun India Rich List പ്രകാരം 7600 കോടി ആസ്തിയോടെ ഷാരൂഖ് ഖാനാണ് ഒന്നാമത്. ഷാരൂഖ് ആദ്യമായാണ് ലിസ്റ്റിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞ ഒരു ദശകത്തിനിടെ സിനിമയിൽ സജീവമല്ലാതിരുന്നിട്ടും താരം മറ്റു നടിമാരേക്കാൾ ബഹുദൂരം മുന്നിലെത്തി എന്നതാണ് ശ്രദ്ധേയം. ഐശ്വര്യ റായ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി ഇപ്പോഴും അഭിനയരംഗത്തുള്ള നടിമാരെ പിന്തള്ളി നേട്ടത്തിലെത്തിയ ജൂഹിയുടെ ആസ്തി 4600 കോടി രൂപയാണ്. 850 കോടി ആസ്തിയോടെ ഐശ്വര്യ റായ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള നടി. 650 കോടി ആസ്തിയുമായി പ്രിയങ്ക ചോപ്രയും 550 കോടിയുമായി ആലിയ ഭട്ടും പുറകേയുണ്ട്. ഇതിൽ പ്രിയങ്കയും ആലിയയും മികച്ച സംരംഭകർ കൂടിയാണ്. പട്ടികയിലെ ആദ്യ അഞ്ച്…