Author: News Desk

മികച്ച വരുമാനവും സുരക്ഷിത നിക്ഷേപവും കണക്കിലെടുത്ത്, പോസ്റ്റ്‌ ഓഫീസ് സേവിങ്സ് പദ്ധതികൾ വളരെ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്കായി നിരവധി സമ്പാദ്യ പദ്ധതികൾ ആണ് പോസ്റ്റ് ഓഫീസുകൾ വഴി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നത്. പോസ്റ്റ്‌ ഓഫീസ് നിക്ഷേപ പദ്ധതികളിൽ ഏറ്റവും ജനപ്രീതിയുള്ള ഒന്നാണ് പോസ്റ്റ്‌ ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം. ഇത് ഇന്ത്യൻ പോസ്റ്റൽ വകുപ്പ് നൽകുന്ന ഒരു സുരക്ഷിതവും വിശ്വാസ്യതയുള്ളവുമായ നിക്ഷേപ മാർഗ്ഗമാണ്. ഈ പദ്ധതിയുടെ പ്രധാന സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നു: പദ്ധതിയുടെ പ്രധാന സവിശേഷതകൾ 1. കാലാവധി: 1, 2, 3, അല്ലെങ്കിൽ 5 വർഷം.2. പലിശ നിരക്ക്: നിക്ഷേപ കാലാവധിയനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെടുന്നു. 5 വർഷം നിക്ഷേപത്തിന് ടാക്‌സ് ബെനിഫിറ്റ് ലഭ്യമാകുന്നു.3. കുറഞ്ഞ നിക്ഷേപ തുക: ഏറ്റവും കുറവ് ₹1000/- മുതൽ, അതിനു മുകളിൽ, 100ന്റെ ഗുണകത്തിൽ നിക്ഷേപം ചെയ്യാം.4. കുറഞ്ഞ വരുമാന നികുതി പരിധി: 5 വർഷം നിക്ഷേപത്തിന് സെക്ഷൻ 80C പ്രകാരം…

Read More

ബിസിനസ് ലോകത്ത് വിജയം കൈവരിച്ച ഒരുപാട് സ്ത്രീകൾ ഉണ്ട്. അവരിൽ ഒരു പേരാണ് മെഹർ പുഡുംജി എന്നത്. ഇന്ത്യയിലെ എഞ്ചിനീയറിംഗ് മേഖലയിലെ അറിയപ്പെടുന്ന വനിതയാണ് മെഹർ. ശുദ്ധവായു, ശുദ്ധമായ ഊർജം, ശുദ്ധജലം എന്നിവയിൽ ഫോക്കസ് ചെയ്യുന്ന, പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ എഞ്ചിനീയറിംഗ് കമ്പനിയായ തെർമാക്‌സ് ലിമിറ്റഡിൻ്റെ ചെയർപേഴ്‌സണാണ് മെഹർ. 63307 കോടി രൂപ മൂല്യമുള്ള ഈ കമ്പനിയെ 20 വർഷത്തിലേറെയായി നയിക്കുന്നത് മെഹർ ആണ്. തെർമാക്സിന്റെ മുൻ ചെയർപേഴ്സൺ അനു ആഗയുടെ മകളാണ് മെഹർ. ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 41730 കോടി രൂപ ആസ്തിയുള്ള അനു ആഗ എന്ന മെഹറിന്റെ അമ്മ,  കൺസ്ട്രക്ഷൻ, എഞ്ചിനീയറിംഗ് മേഖലകളിലെ ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്.  2004ൽ മകൾ ഭരണം ഏറ്റെടുത്തതോടെയാണ് ഈ 81കാരി ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞത്. മെഹർ ലണ്ടനിലെ ഇംപീരിയൽ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ആളാണ്. 1996-ൽ ലണ്ടനിൽ നിന്നും…

Read More

വർഷങ്ങളുടെ കഠിനാധ്വാനവും തളർച്ചകളിൽ പതറാത്ത മനസും പോരാട്ടവീര്യവുമൊക്കെയാണ് പലപ്പോഴും വിജയത്തിലേക്കുള്ള വഴി തുറക്കുന്നത്. ബിസിനസ്സിലെ തിരിച്ചടികൾ സംരംഭകരെ സംബന്ധിച്ച് നിരാശാജനകവും തോൽവിയിലേക്ക് നയിക്കുന്നവയുമാണ്. എങ്കിലും, ഈ പരാജയങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ പഠിക്കുകയും അനുഭവങ്ങളെ മുന്നോട്ടുള്ള വഴി തെളിയിക്കാനുള്ള ഊർജ്ജമാവും ഉപയോഗിക്കുന്ന ചില വ്യക്തികളുണ്ട്. വീബയുടെ സ്ഥാപകനായ വിരാജ് ഭാലിൻറെ കഥയും ഇതുപോലെ തന്നെയാണ്. തൻ്റെ സംരംഭകത്വ യാത്രയിൽ വലിയ തിരിച്ചടി നേരിട്ടപ്പോൾ, തോറ്റുകൊടുക്കാൻ അദ്ദേഹം വിസമ്മതിക്കുകയും പരാജയങ്ങളിൽ നിന്ന് കരകയറുകയും ജീവിതത്തിലും ബിസിനസിലും ഒരുപോലെ വിജയിക്കുകയും ചെയ്തു ഈ മനുഷ്യൻ. 2002-ൽ കുടുംബ ബിസിനസായിരുന്ന ഫൺ ഫുഡ്സിൽ ആണ് അദ്ദേഹം തന്റെ സംരംഭകത്വ യാത്ര ആരംഭിച്ചത്. ഇതൊരു ഭക്ഷ്യ സംസ്‌കരണ ബിസിനസായിരുന്നു. ഏകദേശം ആറ് വർഷത്തെ മികച്ച വിജയത്തിനു ശേഷം വിരാജും, പിതാവ് രാജീവ് ബഹലും ചേർന്ന് 2008 -ൽ 110 കോടി രൂപയ്ക്ക് ഫൺ ഫുഡ്സ് ജർമ്മനിയിലെ ഡോ ഓറ്റ്കറിന് വിറ്റു. തുടർന്ന് 2009 -ൽ വിരാജ്…

Read More

ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഏതാണെന്ന്‌ ആലോചിച്ചിട്ടുണ്ടോ? അല്ലെങ്കിൽ അങ്ങിനെ ഒരു ഗ്രാമം ഉണ്ടോ? ഉണ്ട് എന്ന് തന്നെ ആണ് ഉത്തരം. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഗുജറാത്തിലാണ്. വ്യാവസായിക മേഖലയിൽ ഗുജറാത്തിന്റെ വളർച്ച എന്നും ചർച്ചചെയ്യപ്പെടാറുണ്ട്. എന്നാൽ ഗുജറാത്തിലെ അതിശയകരമായ സമ്പൽസമൃദ്ധിയുള്ള ഒരു ഗ്രാമത്തേക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. മധാപർ എന്ന ഗ്രാമം ഗുജറാത്ത് എന്ന സംസ്ഥാനത്തെയോ ഇന്ത്യ എന്ന രാജ്യത്തെയോ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്ന ഗ്രാമമെന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോട്ട് ചെയ്തു. 7,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് ഇവിടുത്തെ ഗ്രാമവാസികൾക്കുള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പട്ടേൽ വിഭാഗക്കാരാണ് ഈ ഗ്രാമത്തിൽ കൂടുതലായുമുള്ളത്. പ്രവാസി നിക്ഷേപമാണ് മധാപർ ഗ്രാമത്തെ ഏഷ്യയിലെ ഏറ്റവും വലിയ ഗ്രാമം എന്ന പദവി നേടിക്കൊടുത്തത്. ഈ ഗ്രാമത്തിൽ ഏകദേശം 20,000 കുടുംബങ്ങളുള്ളതിൽ 1,200 കുടുംബങ്ങളും വിദേശ രാജ്യങ്ങളിലാണ്. പ്രവാസികൾ ഓരോ വർഷവും പ്രാദേശിക ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും കോടികൾ നിക്ഷേപിക്കുന്നുവെന്നാണ് റിപ്പോർട്ട്.…

Read More

ഫുട്ബോൾ ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ച് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ (Cristiano Ronaldo) അടുത്തിടെ യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. തന്റെ സമൂഹമാദ്ധ്യമ പേജുകളിലൂടെ ക്രിസ്റ്റ്യാനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 21 ബുധനാഴ്ച യൂട്യൂബ് ചാനലില്‍ ആദ്യ വീഡിയോ പോസ്റ്റ് ചെയ്ത് കുറഞ്ഞ് സമയത്തിനുള്ളില്‍ തന്നെ 10 ലക്ഷത്തിലധികം ഫോളോവേഴ്സിനെയും കിട്ടി. മണിക്കൂറുകൾക്കുള്ളിൽ യൂട്യൂബ് ചാനലിന്റെ ഗോൾഡൺ പ്ലേബട്ടൺ (Golden Play button) സ്വന്തമാക്കുകയും ചെയ്തിരുന്നു താരം. ഈ സന്തോഷവും താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. നിലവിൽ 3.81 കോടി സബ്സ്ക്രൈബേഴ്സ് ആണ് താരത്തിനുള്ളത്. യൂട്യൂബിലെ സകല റെക്കോർഡുകളും തകർത്ത് റൊണാൾഡോ മുന്നേറുമ്പോൾ എത്ര രൂപയാണ് ഈ ദിവസങ്ങളില്‍ താരത്തിന് ലഭിച്ചത് എന്ന സംശയം പലർക്കുമുണ്ട്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ ചാനലില്‍ 19 വിഡിയോകള്‍ ഇതിനകം പബ്ലിഷ് ചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം കൂടി 100 മില്യണ്‍ ( 10 കോടി) വ്യൂസാണ് ലഭിച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോ വഴിയുള്ള വരുമാനത്തെ…

Read More

ഇന്ത്യയിലെ പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ ജോയ് ആലുക്കാസ് ഗ്രൂപ്പിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ജോയ് ആലുക്കാസ്. ഈ വർഷം വാങ്ങിയ റോൾസ് റോയ്‌സ് കള്ളിനൻ ഉൾപ്പെടെ നിരവധി വിലകൂടിയ ആഡംബര കാറുകൾ അദ്ദേഹത്തിനുണ്ട്. അടുത്തിടെ ഒരു YouTube ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ തനിക്ക് അപമാനം തോന്നിയ ഒരു അനുഭവം ശ്രീ. ജോയ് ആലുക്കാസ് പങ്കിട്ടു. റോൾസ്-റോയ്‌സ് ഡീലർഷിപ്പിലെ ഒരു സ്റ്റാഫ് അംഗത്തിൽ നിന്ന് ആണ് തനിക്ക് ഈ അപമാനം നേരിട്ടത് എന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് ജോയ് ആലുക്കാസ് പറയുന്നത് ഇങ്ങിനെ, “2000-ൽ ഞാൻ ദുബായിലെ ഒരു റോൾസ് റോയ്‌സ് ഡീലർഷിപ്പ് സന്ദർശിച്ചിരുന്നു. അവിടെയുള്ള ഒരു സ്റ്റാഫ് എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കാർ ചൂണ്ടിക്കാട്ടി അതിൽ താൽപ്പര്യമുണ്ടെന്നും അത് നോക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞപ്പോൾ ജീവനക്കാരന്റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. നിങ്ങൾക്ക് കാർ വാങ്ങാൻ താല്പര്യം ഉണ്ടെങ്കിൽ മിത്സുബിഷി ഷോറൂമിലേക്ക് പൊയ്ക്കോളൂ, അവിടെ നിന്നും വാങ്ങിക്കോ എന്നായിരുന്നു അയാൾ പറഞ്ഞത്. എനിക്ക്…

Read More

സ്റ്റാർബക്‌സിൻ്റെ പുതുതായി നിയമിതനായ മേധാവി ബ്രയാൻ നിക്കോൾ കാലിഫോർണിയയിലെ ന്യൂപോർട്ട് ബീച്ചിലുള്ള തൻ്റെ കുടുംബ വസതിയിൽ നിന്ന് 1,000 മൈൽ (ഏകദേശം 1609 കിലോമീറ്റർ) കോർപ്പറേറ്റ് ജെറ്റിൽ സഞ്ചരിച്ച് സിയാറ്റിലിലെ സ്ഥാപനത്തിൻ്റെ ആസ്ഥാനത്തേക്ക് യാത്ര ചെയ്യുമെന്ന് വെളിപ്പെടുത്തിയതിന് ശേഷം നിരവധി വിമർശനങ്ങൾ ആണ് ഏറ്റുവാങ്ങുന്നത്. ഹരിത വിഷയങ്ങളിൽ കമ്പനിയുടെ പൊതു നിലപാടും ഉന്നത ഉദ്യോഗസ്ഥരുടെ ജീവിതരീതിയും തമ്മിലുള്ള പൊരുത്തക്കേടാണ് വിമർശകർ ഉയർത്തിക്കാട്ടിയത്. സെപ്തംബർ 9-ന് നിക്കോൾ ചുമതലയേൽക്കും. വരാൻ പോകുന്ന സിഇഒയെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കുമ്പോൾ അത് മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക ബുദ്ധിമുട്ടുകളെ കുറിച്ചാണ് കൂടുതലും ചർച്ചകൾ. ഒരു പ്രൈവറ്റ് ജെറ്റ് സഞ്ചരിക്കുമ്പോൾ ഏകദേശം രണ്ട് ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് പുറന്തള്ളപ്പെടുന്നത്. സാധാരണയായി ഒരുപാട് ആളുകൾക്ക് ഒരുമിച്ച് പോകാൻ വേണ്ടി ഫ്‌ളൈറ്റുകൾ ഉപയോഗിക്കുന്നത് പോലെ അല്ല. ഒപ്പം ഇന്ധന ചിലവും പ്രൈവറ്റ് ജെറ്റുകൾക്ക് കൂടുതലാണ്. കാലിഫോർണിയയിൽ നിന്നും സിയാറ്റിലിലേക്ക് അദ്ദേഹത്തിന് താമസം മാറേണ്ടിവരില്ല. പകരം…

Read More

സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാര്‍ക്ക് തൃശൂരിൽ തുടങ്ങുമെന്ന് വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചു. തൃശൂരിൽ പത്തേക്കര്‍ സ്ഥലത്താണ് റോബോട്ടിക് പാര്‍ക്ക് സ്ഥാപിക്കുക. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയൽ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്സ് റൗണ്ട് ടേബിള്‍ സമ്മേളനത്തിന്‍റെ സമാപനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളായി കൊച്ചി ബോള്‍ഗാട്ടി ഗ്രാന്‍റ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി 12 വ്യത്യസ്ത മേഖലകള്‍ പ്രത്യേകമെടുത്ത് നടത്തുന്ന സമ്മേളനങ്ങളും ഏഴ് റോഡ് ഷോകളും പൂര്‍ത്തിയാക്കും. ഉച്ചകോടിക്കു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ രണ്ടാമത്തേതാണ് റോബോട്ടിക്സ് സമ്മേളനം.നാല് വിഭാഗങ്ങളിലായിട്ടായിരിക്കും തൃശ്ശൂരിലെ റോബോട്ടിക്സ് പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ സഹകരണത്തോടെ സ്ഥാപിക്കുന്ന പാര്‍ക്കിലെ റോബോ ലാന്‍ഡ് എന്ന ആദ്യ വിഭാഗത്തിൽ പൊതുജനങ്ങള്‍ക്ക് റോബോട്ടുകളുടെ ലോകം നേരിട്ട് അനുഭവിക്കാം. എഐ, ഓഡിയോ-വീഡിയോ റിയാലിറ്റി എന്നിവ വഴിയുള്ള ആസ്വാദ്യ-വിജ്ഞാന പരിപാടികള്‍ അവിടെയുണ്ടാകും. വ്യവസായ…

Read More

നവംബറിൽ നടക്കാനിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡിൽ ഗ്ലോബലിൻറെ പ്രചരണാർത്ഥം കേരള സ്റ്റാർട്ടപ്പ് മിഷൻ നടത്തുന്ന ഹഡിൽ ഗ്ലോബർ റോഡ് ഷോയ്ക്ക് തുടക്കമായി. കേരള സ്റ്റാർട്ടപ്പ് മിഷൻറെ കളമശേരിയിലെ കാമ്പസിൽ വെള്ളിയാഴ്‌ച ആണ് റോഡ് ഷോ നടന്നത്. ആഗസ്റ്റ് 24 ശനിയാഴ്ച കോഴിക്കോട് യുഎൽ സൈബർപാർക്കിലും, 27 ചൊവ്വാഴ്ച തിരുവനന്തപുരം ടെക്നോപാർക്കിലും റോഡ് ഷോ നടക്കും. നവംബർ 28, 29, 30 എന്നീ തിയതികളിൽ തിരുവനന്തപുരത്താണ് ഹഡിൽ ഗ്ലോബൽ സമ്മേളനം നടക്കുന്നത്. വിപുലമായ അവസരങ്ങളും വ്യാവസായിക പങ്കാളിത്തങ്ങളും നിക്ഷേപങ്ങളും ഒക്കെയായി മുൻകാലങ്ങളിൽ അരങ്ങേറിയതിനേക്കാൾ വിപുലമായി ആണ് ഹഡിൽ ഗ്ലോബൽ ഇത്തവണ ഒരുങ്ങുന്നത്. “നിങ്ങളുടെ ദിനചര്യകളിൽ നിന്നൊന്നു മാറി പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ, ആശയങ്ങൾ, സാങ്കേതിക വിദ്യകൾ, നമുക്ക് ചുറ്റുമുള്ള മനുഷ്യർ എന്നിവയിലേക്ക് പോകണം. അതുകൊണ്ട് തന്നെയാണ് നിങ്ങൾ ഓരോരുത്തരും ഹഡിൽ ഗ്ലോബലിൽ പങ്കെടുക്കണം എന്ന് പറയുന്നതും. ദിവസവും ഫോളോ ചെയ്യുന്ന വർക്ക് പാറ്റേണുകളിൽ നിന്നും…

Read More

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മധ്യപ്രദേശിലെ സോഹാഗ്പൂരിൽ സ്ഥിതി ചെയ്യുന്ന കൽക്കരി മീഥെയ്ൻ (സിബിഎം) ൽ 1000 കോടി രൂപ നിക്ഷേപിക്കാൻ ഒരുങ്ങുന്നു. സിബിഎം ഗ്യാസ് ഉൽപ്പാദനം വർധിപ്പിക്കുകയാണ് റിലയൻസ് കമ്പനിയുടെ ലക്ഷ്യം. കൽക്കരി പാളികളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കൽക്കരി സീമുകളിൽ കുടുങ്ങിക്കിടക്കുന്ന ഒരു തരം പ്രകൃതി വാതകമാണ് CBM. ഈ വാതകം കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) രൂപത്തിൽ വിവിധ ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്കായി സാധാരണയായി ഉപയോഗിക്കുന്നു. റിലയൻസ് നിലവിൽ സിബിഎം ഉൽപ്പാദനത്തിൽ ഇടിവ് രേഖപ്പെടുത്തുന്നതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിദിനം 1 ദശലക്ഷം സ്റ്റാൻഡേർഡ് ക്യുബിക് മീറ്ററായി (എംഎസ്‌സിഎംഡി) ഉൽപ്പാദനം വർദ്ധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി ആണ് കമ്പനി ഗണ്യമായ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നത്. റിലയൻസിന് നിലവിൽ മധ്യപ്രദേശിൽ രണ്ട് CBM ബ്ലോക്കുകൾ ഉണ്ട്. 995 ചതുരശ്ര കിലോമീറ്റർ ഇത് വ്യാപിച്ചുകിടക്കുന്നു. ഈ കൽക്കരി കിണറുകളിൽ നിന്നുള്ള വാതക ഉൽപ്പാദനം വർഷം…

Read More