Author: News Desk
കേരളാ വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിക്ക് അമേരിക്കന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍ സൊസൈറ്റിയുടെ ഇന്നവേഷന്‍ പദ്ധതി അംഗീകാരം ലഭിച്ചു.സംരംഭക വര്‍ഷം പദ്ധതി സംരംഭക സമൂഹത്തില്‍ വന്‍ ചലനം സൃഷ്ടിച്ചതായിട്ടാണ് ഐ.ഐ.എം ഇൻഡോറിന്റെ പഠന റിപ്പോര്‍ട്ട്. ‘ഇന്നവേഷന്‍ ഇന്‍ പബ്ളിക് അഡ്മിനിസ്ട്രേഷന്‍’ എന്ന അംഗീകാരമാണ് പബ്ളിക് അഡ്മിനിസ്ട്രേഷന്‍ മേഖലയില്‍ ലോകത്തെ ഏറ്റവും വലിയ വേദിയായ അമേരിക്കന്‍ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ സംരംഭക വര്‍ഷം പദ്ധതിക്ക് നല്‍കിയത്.സൊസെറ്റിയുടെ 87 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്നുള്ള ഒരു പദ്ധതി അംഗീകരിക്കപ്പെടുന്നത്. സംരംഭക വര്‍ഷം പദ്ധതിയെക്കുറിച്ച് ഇന്‍ഡോര്‍ ഐ.ഐ.എം നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുന്നതിനായി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഐഐഎം ഇന്‍ഡോര്‍ ഡയറക്ടര്‍ ഹിമാന്‍ഷു റോയി ആണ് അംഗീകാരം ലഭിച്ച വിവരം അറിയിച്ചത്. 2025 മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 1 വരെ വാഷിംഗ്ടണില്‍ നടക്കുന്ന സൊസെറ്റിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പദ്ധതിയെക്കുറിച്ച് അവതരണം നടത്തുന്നതിന് വ്യവസായ മന്ത്രി പി.രാജീവിനെ ക്ഷണിച്ചു. ഇതോടെ 150…
ഗ്രാമീണ മേഖലയിലെ തൊഴിലാളികളുടെ വേതനത്തിൽ ഒന്നാമതായി കേരളം. റിസർവ് ബാങ്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട മണി കൺട്രോൾ കണക്ക് പ്രകാരം ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയോളമാണ് സംസ്ഥാനത്തെ ഗ്രാമീണ തൊഴിലാളിക്ക് ലഭിക്കുന്ന വരുമാനം. 700 രൂപയാണ് കേരളത്തിലെ ഗ്രാമീണ മേഖലയിലെ തൊഴിലാളിക്ക് നിലവിൽ ലഭിക്കുന്ന ശരാശരി ദിവസവരുമാനം. ഇന്ത്യയിൽ ഏറ്റവും കുറവ് വേതനം നൽകുന്ന സംസ്ഥാനമായ മധ്യപ്രദേശിനേക്കാൾ മൂന്നിരട്ടിയാണ് ഇത്. കാർഷിക-കാർഷികേതര മേഖലകളിലേയും നിർമാണ മേഖലയിലേയും പുരുഷ തൊഴിലാളികളുടെ വേതനമാണ് ആർബിഐ പഠനവിധേയമാക്കിയത്. ദേശീയതലത്തിൽ നിർമാണ മേഖലയിലെ തൊഴിലാളിലാളിക്ക് 417 രൂപയാണ് ശരാശരി ദിവസ വരുമാനം. കേരളത്തിൽ ഇത് 894 രൂപയാണ്. 292 രൂപ മാത്രം ദിവസവരുമാനമുള്ള മദ്ധ്യപ്രദേശ് ആണ് നിർമാണ മേഖലയിൽ ഏറ്റവും കുറവ് തൊഴിലാളി വേതനമുള്ള സംസ്ഥാനം. കാർഷിക മേഖലയിൽ കേരളത്തിലെ ശരാശരി ദിവസ വേതനം 807 രൂപയാണ്. എന്നാൽ മദ്ധ്യപ്രദേശിൽ ഇത് വെറും 242 രൂപയാണ്. കാർഷികേതര മേഖലയിൽ 732, 262 എന്നിങ്ങനെയാണ് കേരളത്തിന്റേയും മദ്ധ്യപ്രദേശിന്റേയും ശരാശരി വേതനം.…
റവന്യൂ സെക്രട്ടറിയും രാജസ്ഥാൻ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായ സഞ്ജയ് മൽഹോത്രയെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) ഗവർണറായി നിയമിച്ചു. രാജ്യം പണപ്പെരുപ്പ നിയന്ത്രണം, സാമ്പത്തിക വളർച്ചാ മാന്ദ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ് ആർബിഐ ഗവർണറായി സഞ്ജയ് മൽഹോത്രയുടെ നിയമനം. 1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് ആർബിഐയുടെ 26-ാമത് ഗവർണറാണ്. കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് സ്വന്തമാക്കിയ അദ്ദേഹം യുഎസിലെ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടി. 33 വർഷത്തെ കരിയറിൽ, വൈദ്യുതി, ധനകാര്യം, നികുതി, ഐടി തുടങ്ങി നിരവധി മേഖലകളിൽ സഞ്ജയ് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ധനമന്ത്രാലയത്തിൽ റവന്യൂ സെക്രട്ടറിയാണ് സഞ്ജയ് മൽഹോത്ര. ഈ പദവിയിൽ എത്തുന്നതിനു മുൻപ് ധനകാര്യ മന്ത്രാലയത്തിനു കീഴിലെ ഫിനാൻഷ്യൽ സർവീസ് വകുപ്പ് സെക്രട്ടറിയായിരുന്നു അദ്ദേഹം. മൂന്ന് വർഷത്തേയ്ക്കാണ് സഞ്ജയ് മൽഹോത്രയുടെ നിയമനം. Sanjay Malhotra, a seasoned IAS…
സ്മാർട്ട് സിറ്റി പദ്ധതി നിന്നുപോവില്ലെന്നും സ്മാർട്ട് സിറ്റിയിൽ ടീകോമിനു നഷ്ടപരിഹാരം നൽകുന്നു എന്ന വാർത്ത ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സ്മാർട് സിറ്റി പദ്ധതിയിൽ ടീകോം വാങ്ങിയ ഓഹരി വിലയാണ് നൽകാൻ ഒരുങ്ങുന്നതെന്നും മറ്റ് പ്രചരണങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻറെ ഭാവി വികസനത്തിന് കരുത്തേകുന്ന തരത്തിൽ സ്മാർട് സിറ്റിയുടെ കാര്യത്തിൽ ഗവൺമെന്റ് ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലേയും കേരളത്തിലേയും ഭരണാധികാരികൾ ഇടപെട്ട നിരവധി ചർച്ചകളുടെയും സഹകരണത്തിൻറെയും ഒരു ഉൽപന്നമാണ് സ്മാർട്ട് സിറ്റി കരാർ. അത്കൊണ്ടുതന്നെ ടീകോമിനെ നഷ്ടപരിഹാരം കൊടുത്തു പറഞ്ഞു വിടുക എന്നതല്ല സർക്കാർ നയം. പിന്മാറ്റനയം തയ്യാറാക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. ഭാവി കാര്യങ്ങൾ കമ്മിറ്റി പരിശോധിച്ച് വരികയാണ്. സ്മാർട്ട് സിറ്റിയിൽ ടീകോം വാങ്ങിയ ഓഹരി വിലയാണ് മടക്കി നൽകേണ്ടി വരിക. ഇത് ഇൻഡിപൻഡൻറ് ഇവാല്യൂവേറ്റർ തീരുമാനിക്കുന്നതാണ്, അല്ലാതെ നഷ്ടപരിഹാരമല്ല-മുഖ്യമന്ത്രി പറഞ്ഞു. പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിൽ പദ്ധതിയുടെ തുടർവികസനം നടക്കും. 246 ഏക്കർ സർക്കാർ ഭൂമി പാട്ടത്തിന്…
ആരാണ് ഇന്ത്യയിലെ അതിസമ്പന്നയായ പാട്ടുകാരി. പ്രതിഫലത്തിന്റെ കാര്യത്തിൽ ആണെങ്കിൽ 25 ലക്ഷം രൂപ വെച്ച് ഒരു പാട്ടിന് വാങ്ങുന്ന ശ്രേയ ഘോഷാൽ ആ സ്ഥാനത്ത് എത്തേണ്ടതാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ. രാജ്യത്തെ ഏറ്റവും സമ്പന്നയായ ഗായിക എന്ന പദവി ഉള്ളത് തുളസി കുമാർ എന്ന ഗായികയ്ക്കാണ്. ടി സീരീസ് എന്ന സംഗീത കമ്പനി ഉടമകളായ കുമാർ കുടുംബാംഗമാണ് തുളസി കുമാർ. 210 കോടി രൂപയാണ് തുളസിയുടെ ആസ്തി. രണ്ട് പതിറ്റാണ്ടോളമായി തുളസി സിനിമാ സംഗീത മേഖലയിലുണ്ട്. ഭൂൽ ബുലയ്യ, കബീർ സിങ്, ദബാങ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ തുളസി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കുടുംബ ബിസിനസ്സിൽ നിന്നുള്ള വരുമാനമാണ് തുളസിയുടെ സമ്പാദ്യ ശ്രോതസ്സ്. 30000 കോടി രൂപയിലേറെയാണ് കുമാർ കുടുംബത്തിന്റെ ഇപ്പോഴത്തെ ആസ്തി. കുടുംബത്തിന്റെ ഈ വമ്പൻ ആസ്തിയാണ് തുളസിയുടെ സമ്പത്ത് വർധിപ്പിക്കുന്നത്. ഇതിനു പുറമേ കിഡ്സ് ഹട്ട്സ് എന്ന കുട്ടികൾക്ക് വേണ്ടിയുള്ള യൂട്യൂബ് ചാനലും തുളസിയുടെ സമ്പാദ്യത്തിൽ പ്രധാന പങ്ക്…
പാലക്കാട്ടെ വ്യവസായ സ്മാർട്ട് സിറ്റി പദ്ധതി ആദ്യഘട്ട വികസനത്തിനൊരുങ്ങുന്നു. ഇതിനായി കേന്ദ്രം ആദ്യ ഘട്ട വിഹിതമായി 100 കോടി രൂപ നൽകും. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ പ്രധാന ഭാഗമാകും ഇവിടം. പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കറിലാണ് സ്മാർട്ട് സിറ്റിയുടെ ഒന്നാം ഘട്ടം. .പദ്ധതിക്ക് കേന്ദ്രം ഓഗസ്റ്റിൽ അംഗീകാരം നൽകിയിരുന്നു. ആദ്യഘട്ടമായി കേന്ദ്രം 100 കോടി രൂപ നൽകും എന്ന ഉറപ്പിനെ തുടർന്ന് 106 ഏക്കർ കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിൽ രൂപീകരിച്ച പ്രത്യേകോദ്ദേശ്യ കമ്പനിയായ കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ പേരിലേക്കു മാറ്റി. പാലക്കാട് ജില്ലയിലെ പുതുശ്ശേരി സെൻട്രലിലെ 1137 ഏക്കറിലാണ് സ്മാർട് സിറ്റിയുടെ ഒന്നാം ഘട്ടം വരുന്നത്. രണ്ടാംഘട്ടം പുതുശ്ശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ സമീപ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. നാഷനൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡവലപ്മെന്റ് കോർപറേഷന്റെ സംഘം കേരളത്തിലെത്തി നടത്തിയ ചർച്ചകളെത്തുടർന്നാണു പദ്ധതിപ്രവർത്തനങ്ങൾ ആരംഭിക്കാൻ അന്തിമ അനുമതിയായത് ഭൂമിയേറ്റെടുക്കലിനു സർക്കാരും പദ്ധതിക്ക് എൻഐസിഡിസിയുമാണു പണം മുടക്കുക. 358…
പുഷ്പ ടൂവിന്റെ വമ്പൻ ബോക്സോഫീസ് വിജയത്തിന്റെ ആഘോഷത്തിലാണ് അല്ലു അർജുൻ ആരാധകർ. ആദ്യ ദിവസം തന്നെ 282 കോടി രൂപയുടെ കലക്ഷനാണ് ചിത്രം നേടിയത്. ജവാൻ, ബാഹുബലി 2 തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡാണ് ചിത്രം പഴങ്കഥയാക്കിയത്. ചിത്രത്തിൽ അഭിനയിക്കാൻ അല്ലു 460 കോടി രൂപ പ്രതിഫലം വാങ്ങിയിരുന്നു. ഇങ്ങനെ താരമൂല്യം കുതിച്ചുയർന്ന് കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ അല്ലു അർജുൻ കടന്ന് പോകുമ്പോഴും അദ്ദേഹത്തിന്റെ ഭാര്യ സ്നേഹ റെഡ്ഢി സ്വന്തം സംരംഭക വഴി തെളിച്ച് വേറിട്ട് നിൽക്കുന്നു. താരപത്നി എന്നതിലുപരി മികച്ച സംരംഭകയും, വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകയുമാണ് സ്നേഹ. 2011ലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹശേഷവും അല്ലുവിന്റെ താരപരിവേഷം സ്നേഹയെ ബാധിച്ചില്ല. മറിച്ച് സ്വന്തം കരിയറും ബിസിനസ്സും കുടംബകാര്യങ്ങളുമായി സ്നേഹ മുൻപോട്ട് പോയി. ഹൈദരാബാദിലെ പ്രശസ്തമായ SCIENT ഇൻസ്റ്റിറ്റൂട്ട് ഓഫ് ടെക്നോളജി (SIT) എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സ്ഥാപകനാണ് സ്നേഹയുടെ പിതാവ് ചന്ദ്രശേഖര റെഡ്ഢി. ചെറുപ്പംതൊട്ടേ വിദ്യാഭ്യാസത്തിൽ മികവ് പുലർത്തിയ സ്നേഹ ഓക്റിഡ്ജ് ഇന്റനാഷണൽ…
പത്താം ക്ലാസ് പാസ്സായ സ്ത്രീകൾക്ക് മാസം 7000 രൂപവരെ വരുമാനം കിട്ടുന്ന ബീമാ ശക്തി സ്കീമിനെക്കുറിച്ച് അറിയാമോ? എൽഐസി (LIC), സ്ത്രീകൾക്കായി നടപ്പാക്കുന്ന ഈ ഇൻഷ്വറൻസ് ഏജന്റ്സ് പദ്ധതി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 2 ലക്ഷം LIC വനിതാ ഏജന്റുമാരെ സൃഷ്ടിക്കാനാണ് ബീമാ ശക്തി ലക്ഷ്യമിടുന്നത്. 18നും 70നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സാക്ഷരതയും സമ്പാദ്യശീലവും വളർത്താൻ പദ്ധതി സഹായിക്കും. എൽഐസി സ്കീമുകൾ പരിചയപ്പെടുത്തുന്നതിൽ മൂന്ന് വർഷത്തെ പരിശീലനം നൽകും. ഈ പരിശീലന കാലയളവിൽ ആദ്യവർഷം മാസം 7000 രൂപ വീതവും, രണ്ടാം വർഷം മാസം 6000 രൂപ വീതവും മൂന്നാം വർഷം മാസാമാസം 5000 രൂപയും സ്റ്റൈപ്പന്റ് നൽകും. ഗ്രാമീണരായ വനിതകൾക്ക് വരുമാനവും സാമ്പത്തിക ബോധവും നൽകാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.യോഗ്യരായവർക്ക് LIC India എന്ന എൽഐസി-യുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ കയറി അപേക്ഷ…
മനുഷ്യനെ കഴുകിയുണക്കുന്ന അത്യാധുനിക ‘ഹ്യൂമൻ വാഷിങ് മെഷീനുമായി’ ജപ്പാൻ. ജാപ്പനീസ് കമ്പനിയായ സയൻസ് കമ്പനിയാണ് ഹ്യൂമൻ വാഷിംഗ് മെഷീൻ (Mirai Ningen Sentakuki) എന്ന സ്പായ്ക്ക് സമാനമായ യന്ത്രവുമായി എത്തിയിരിക്കുന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന മെഷീൻ 15 മിനിറ്റ് കൊണ്ട് മനുഷ്യരെ കഴുകി ഉണക്കും. വാട്ടർജെറ്റുകളും മൈക്രോസ്കോപ്പിക്ക് എയർ ബബിളും ഉപയോഗിച്ചാണ് യന്ത്രം ഹ്യൂമൻ വാഷിങ് പ്രവർത്തിക്കുക. നിർമിത ബുദ്ധിയുടെ സഹായത്തോടെ ഉപയോഗിക്കുന്ന ആളുടെ ശാരീരിക പ്രത്യേകതകൾ മനസ്സിലാക്കി യന്ത്രം വാഷ് സൈക്കിൾ ക്രമീകരിക്കും. യന്ത്രത്തിലെ സെൻസറുകൾ ഉപയോഗിക്കുന്ന ആളുടെ ജീവശാസ്ത്രപരമായ വിവരങ്ങൾ ശേഖരിച്ച് പ്രവർത്തിക്കും. ഇത് കൂടാതെ മെഷീനിലെ താപനില, വെള്ളത്തിൻറെ സമ്മർദം തുടങ്ങിയവ ക്രമീകരിക്കും. മാനസിക സമ്മർദം അടക്കമുള്ള കാര്യങ്ങൾ അളക്കാൻ യന്ത്രത്തിലെ സെൻസറുകൾക്ക് കഴിയും എന്ന് ഗവേഷകർ അവകാശപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപയോഗിക്കുന്ന ആളുടെ മനോനില അനുസരിച്ചുള്ള വീഡിയോ സൗകര്യം വരെ മെഷീനിലുണ്ട്. അടുത്ത വർഷം നടക്കുന്ന ഒസാക്ക എക്സ്പോയിൽ യന്ത്രത്തിന്റെ വിപണിയിലിറക്കുന്ന മോഡൽ…
ഏറ്റവും കൂടുതൽ പണം വാരുന്ന കായിക മേഖലയാണ് ഫുട്ബോൾ. അതുകൊണ്ടുതന്നെ ഫുട്ബോൾ താരങ്ങളുടെ പ്രതിഫലവും ആഢംബരജീവിതവും ആരാധകർ ആഘോഷമാക്കും. അത്തരത്തിൽ ആരാധകർ ആഘോഷമാക്കിയ വാർത്തയാണ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പുതിയ പ്രൈവറ്റ് ജെറ്റിന്റെ വാർത്ത. ഗൾഫ് സ്ട്രീം 650 എന്ന കസ്റ്റമൈസ്ഡ് ജെറ്റിന്റെ വില 73 മില്യൺ ഡോളറാണ്. ജെറ്റിന്റെ മെയിന്റനൻസ് ചാർജും വൻ തുക വരും. നിലവിൽ ലോകത്തിലെതന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളിൽ മുൻപന്തിയിലാണ് റൊണാൾഡോ. സൗദി പ്രൊ ലീഗിൽ അൽ നസറിനു വേണ്ടി കളിക്കുന്ന താരത്തിനന്റെ വാർഷിക വരുമാനം 215 മില്യൺ ഡോളറാണ്. Lamborghini Aventador, Ferrari 599 GTO, Rolls Royce Phantom പോലുള്ള ലോകത്തിലെതന്നെ വില കൂടിയ ആഢംബര വാഹനങ്ങൾ റൊണാൾഡോയുടെ ശേഖരത്തിലുണ്ട്. അക്കൂട്ടത്തിൽ വില കൊണ്ടും ആഢംബരം കൊണ്ട് മുന്നിൽ നിൽക്കുന്നത് അദ്ദേഹത്തിന്റെ പ്രൈവറ്റ് ജെറ്റ് ആണ്. 19 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള പ്രൈവറ്റ് ജെറ്റാണ് ഗൾഫ്സ്ട്രീം G650. 7500…