Author: News Desk

ബെംഗളൂരുവിൽ 2700 കോടി രൂപയുടെ നിര നിരയായുള്ള റോ ഹൗസിംഗ് പ്രൊജക്ടുമായി  ശോഭ ലിമിറ്റഡ്.   സർജാപൂർ റോഡിൽ 26 ഏക്കർ പ്രദേശത്തു  ശോഭ ക്രിസ്റ്റൽ മെഡോസ് പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. 290 ഇംഗ്ലീഷ് തീം റോ ഹൗസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. റോ ഹൗസിംഗ് പ്രോജക്ട് RERA സർട്ടിഫൈഡ് ആണ്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ശോഭ ലിമിറ്റഡ് അറിയിച്ചു.ശോഭ ക്രിസ്റ്റൽ മെഡോസ് അഞ്ച് ഘട്ടങ്ങളിലായി വികസിപ്പിക്കും. ആദ്യ ഘട്ടം 2029 ഡിസംബറിലും രണ്ടാം ഘട്ടം 2031 ഡിസംബറിലും മൂന്നാം ഘട്ടം 2032 ഡിസംബറിലും നാലാം ഘട്ടം 2033 ഡിസംബറിലും അഞ്ചാം ഘട്ടം 2035 ഡിസംബറിലും പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.ശോഭ ലിമിറ്റഡിൻ്റെ ഒരു വീടിന് ഏകദേശ വില 10.5 കോടി രൂപയിൽ ആരംഭിക്കും.സർജാപൂർ റോഡിലാണ്  ശോഭ ക്രിസ്റ്റൽ മെഡോസ് വികസിപ്പിക്കുക. 4237 മുതൽ 4815 ചതുരശ്ര അടി വരെയുള്ള സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയയുള്ള 4 BHK റോ ഹൗസുകളാണിവ .“…

Read More

100 കോടി ക്ലബ്ബിൽ അതിവേഗം ഓടിക്കയറിയ മഞ്ഞുമ്മൽ ബോയ്സ് ഒടുവിൽ  കോടതിയും കയറി. ലാഭവിഹിതം നൽകാതെ നിർമാതാക്കൾ കബളിപ്പിച്ചു എന്ന പരാതിയിൽ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമാ നിര്‍മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ എറണാകുളം സബ് കോടതി ഉത്തരവിട്ടു. ചിത്രത്തിന്‍റെ നിര്‍മാണ കമ്പനിയായ  പറവ ഫിലിംസിന്‍റെയും പാര്‍ട്ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടി രൂപയുടെ ബാങ്ക് അക്കൗണ്ടാണ് സബ് കോടതി മരവിപ്പിച്ചത്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു. ചിത്രത്തിന്‍റെ നിര്‍മാണത്തിന് ഏഴുകോടി രൂപ മുതല്‍മുടക്കിയ അരൂര്‍ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. . സിനിമക്കായി ഏഴ് കോടി മുടക്കിയെന്നും എന്നാൽ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്തു നിര്‍മാതാക്കള്‍ പണം കൈപ്പറ്റിയശേഷം ലാഭവിഹിതമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചു എന്നാണ് ഹര്‍ജി. The legal dispute surrounding the film ‘Manjummal Boys,’ as the Ernakulam Sub Court…

Read More

ZeroPe യുമായി ഫിൻടെക് മേഖലയിലേക്ക് ഒരു തിരിച്ചു വരവിനൊരുങ്ങുകയാണ് ഭാരത്‌പേ സഹസ്ഥാപകൻ അഷ്‌നീർ ഗ്രോവർ. മെഡിക്കൽ ലോണുകൾ നൽകുന്നതിനായുള്ള പുതിയ ആപ്ലിക്കേഷനായ സീറോപേ നിലവിൽ അതിൻ്റെ പരീക്ഷണ ഘട്ടത്തിലാണ്. ഭാരത്‌പേയിൽ തൻ്റെ സേവനത്തിന് ശേഷം ഗ്രോവർ ആരംഭിച്ച സംരംഭമായ തേർഡ് യൂണികോണിൻ്റെ ഉല്പന്നമാണ് ഫിൻ ടെക്ക് വിപണിയിൽ മാറ്റമുണ്ടാക്കാനൊരുങ്ങുന്ന മെഡിക്കൽ ഫൈനാൻസിങ് പ്ലാറ്റ്‌ഫോം സീറോപെ. ഭാരത്‌പേയിൽ നിന്ന് പിരിഞ്ഞ ശേഷം, ഗ്രോവർ, ഭാര്യ മാധുരി ജെയിൻ ഗ്രോവർ, സംരംഭകനായ അസീം ഘവ്രി എന്നിവരോടൊപ്പം 2023 ജനുവരിയിൽ തേർഡ് യൂണികോൺ സ്ഥാപിച്ചു. CrickPe യുമായിട്ടാണ് കമ്പനി ആദ്യമായി Dream11, Mobile Premier League എന്നിവരെ എതിരിട്ട് മത്സര വിപണിയിൽ പ്രവേശിച്ചത്.പിന്നാലെ തേർഡ് യൂണികോൺ 3.5 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് നേടി.5 ലക്ഷം രൂപ വരെ തൽക്ഷണ പ്രീ-അപ്രൂവ്ഡ് ലോണുകൾ നൽകി മെഡിക്കൽ ഫിനാൻസിംഗിൻ്റെ അടിയന്തിര ആവശ്യം പരിഹരിക്കാനാണ് ZeroPe ലക്ഷ്യമിടുന്നത്. ഡൽഹി ആസ്ഥാനമായുള്ള എൻബിഎഫ്‌സി മുകുത് ഫിൻവെസ്റ്റുമായി സഹകരിച്ചുള്ളതാണ് ഈ സേവനം.…

Read More

സൗദിയിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി  ക്രൗഡ് ഫണ്ടിങ് വഴി  34 കോടി രൂപ സമാഹരിച്ചത് മലപ്പുറത്തെ  സ്പൈൻ കോഡ്സ് എന്ന സ്റ്റാർട്ടപ്പ്  സംരംഭം.   മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയാണ്  തീർത്തും സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത്.    ഇലക്ട്രോണിക്സ് എൻജിനീയർമാരായ ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം കിഴിശ്ശേരി, പേരാപുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽതട്ടാരത്തൊടി അഷ്ഹർ  എന്നീ ബാല്യ കാല സുഹൃത്തുക്കളുടെ  നേതൃത്വത്തിലുള്ള സ്പൈൻ കോഡ്സ് എന്ന  തിരൂർ ഡൌൺ ഹില്ലിലുള്ള സ്റ്റാർട്ടപ്പ്സംരംഭമാണ് ആപ് തയാറാക്കിയത്.ഫെബ്രുവരി അവസാനമാണ് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമെസ്ഡ് മൊബൈൽ ആപ് വേണമെന്ന് ആവശ്യപ്പെട്ട് സ്റ്റാർട്ടപ്പിനെ  സമീപിച്ചത്. മാർച്ച് ഏഴിന് തന്നെ ആപ് ലോഞ്ച് ചെയ്യാനായി.അയച്ച പണം കൃത്യമായി അവകാശികളിലെത്തി എന്ന് ഉറപ്പാക്കാനാവുന്ന ആപ്പാണ് ഇവർ തയാറാക്കി നൽകിയത്.  ഇതുവരെ എത്ര രൂപ ലഭിച്ചു? തുക അയച്ചത് ഏത് സംസ്ഥാനത്തു…

Read More

മൈക്രോ SUV മോഡലിന്റെ പരീക്ഷണയോട്ടത്തിലാണ് KIA.  ക്ലാവിസ് എന്ന് പേരിട്ടിരിക്കുന്ന പുത്തൻ വാഹനം ഈ  വർഷം അവസാനത്തോടെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.  കുറഞ്ഞ വിലയിൽ അത്യാധുനിക സംവിധാനങ്ങൾ ക്ളാവിസിൽ ഉണ്ടാകും. സോനെറ്റ്, കാരെൻസ് പോലുള്ള യൂട്ടിലിറ്റി മോഡലുകൾക്ക് ശേഷം  വിപണി പിടിക്കാനെത്തുന്ന ക്ലാവിസ് കിയ തങ്ങളുടെ നിരയിലേക്ക് അവതരിപ്പിക്കുന്ന മൂന്നാമത്തെ എസ്‌യുവിയാവും .  വെർട്ടിക്കൽ എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകളുള്ള ചതുരാകൃതിയിലുള്ള ആകൃതിയാണ് എസ്‌യുവിക്കുള്ളത്.അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), സ്പ്ലിറ്റ് ഫ്രണ്ട് ഗ്രിൽ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയ് വീൽ ഡിസൈനുകൾ, ഔട്ട്‌സൈഡ് റിയർ വ്യൂ മിററുകളിൽ (ORVM) എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, റൂഫ് റെയിലുകൾ എന്നിവ പോലുള്ള വ്യത്യസ്ത ഡിസൈൻ ഘടകങ്ങളെല്ലാം വരാനിരിക്കുന്ന കുഞ്ഞൻ എസ്‌യുവിയിലുണ്ടാവും. 4-സ്പോക്ക് അലോയ് വീലുകളായിരിക്കും മോഡലിലേക്ക് എത്തുക. എക്സ്റ്റീരിയർ പോലെ തന്നെ ഇന്റീരിയറും തികച്ചും മോഡേണായിരിക്കും. ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ, 360-ഡിഗ്രി…

Read More

ഉണ്ണി മുകുന്ദൻ നായകനായ ചിത്രം ജയ് ഗണേഷും മലയാള സിനിമാ ആരാധകര്‍ ഏറ്റെടുക്കുന്നു. കേരളത്തില്‍ 54 ലക്ഷം രൂപ ചിത്രം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.പ്പം റിലീസ് ചെയ്ത ഫഹദിന്റെ ‘ആവേശം’, വിനീതിന്റെ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ രണ്ട് വമ്പൻ ചിത്രങ്ങളോട് ഏറ്റുമുട്ടിയാണ് ഉണ്ണി മുകുന്ദൻ നായകനായ ചിത്രം 54 ലക്ഷം നേടിയെന്നത് പ്രധാനമാണ്. ചിത്രത്തിന്റെ നിർമ്മാണം ജയ് ഗണേഷ് ഉണ്ണി മുകുന്ദനും സംവിധായകൻ രഞ്ജിത് ശങ്കറും ഉണ്ണി മുകുന്ദൻ ഫിലിംസ്, ഡ്രീംസ് എൻ ബിയോണ്ട് എന്നീ ബാനറുകളിലാണ്‌ . ചിത്രത്തിന് 29.14% ഒക്യുപെൻസി ഉണ്ടായിരുന്നു. ഈദ്-വിഷു മലയാളം റിലീസുകളിൽ ഫഹദ് ഫാസിലിൻ്റെ ‘ആവേശം’ ബോക്‌സ് ഓഫീസിൽ മുന്നിലാണ്. ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയിൽ നിന്ന് ആദ്യദിനം നേടിയത് 3.8 കോടി രൂപയാണ്. ആദ്യ ദിനത്തിൽ 73.57 ശതമാനം ഒക്യുപെൻസിയും ചിത്രം രേഖപ്പെടുത്തി. വിഷുവിനോടനുബന്ധിച്ച് ഈ വാരാന്ത്യം , ‘ജയ് ഗണേശിനും’ മറ്റ് എല്ലാ റിലീസുകൾക്കും നിർണായകമാണ്. The latest…

Read More

മോട്ടറോളയുടെ അഡാപ്റ്റീവ് ഡിസ്‌പ്ലേ കൺസെപ്റ്റ് എവിടെയും വഴങ്ങിക്കൊടുക്കും. കൈയിലും, ഏതു പ്രതലത്തിലും അഡ്ജസ്റ്റ് ചെയ്യും. കൈത്തണ്ടയിൽ ധരിക്കുന്ന ഉപകരണം എന്നതിനൊപ്പം സ്മാർട്ട്‌ഫോണിനും സ്മാർട്ട് വാച്ച് ഫോമുകൾക്കുമിടയിലെ ഒരു പുത്തൻ അനുഭവമാണ്. മോട്ടറോള അതിനെ വിളിക്കുന്നതു വഴക്കമുള്ള ഭാവി ഫോൺ എന്നാണ്. ഈ കൺസെപ്റ്റ് CWC 2024 പ്രദർശനത്തിലാണ് മോട്ടറോള അവതരിപ്പിച്ചത്. ഇനിയും പേരിടാത്ത ഈ ആൻഡ്രോയിഡ് ഉപകരണത്തിൽ ഫ്ലെക്സിബിൾ ആയ  6.9 ഇഞ്ച് FHD+ POLED ഡിസ്പ്ലേ ഉണ്ട്. മോട്ടറോളയുടെ Razr+ ൻ്റെ ബാഹ്യ വിൻഡോയോട് സാമ്യമുള്ള, കൈത്തണ്ടയിൽ ധരിക്കുന്ന ഉപകരണമായി മാറ്റാൻ ഒരു കാന്തിക ബ്രേസ്‌ലെറ്റ് ആക്സസറി ഒപ്പമുണ്ട് . ഇത് ഈ ഫോണിനെ ഒരു റിസ്റ്റ് ബാൻഡ് പോലെ കൈയിൽ ഒതുക്കമുള്ളതാക്കും, മനോഹരമാക്കും.  ഈ മോഡിൽ, സമയം അറിയാം, മൊബൈൽ വിൻഡോയിൽ ഉപയോക്താക്കൾക്ക് അടിസ്ഥാന ആപ്പ് ഫംഗ്ഷനുകളിലൂടെ നാവിഗേറ്റ് ചെയ്യാനും കഴിയും.ഫോണിൻ്റെ അഡാപ്റ്റബിലിറ്റി മറ്റ് കോൺഫിഗറേഷനുകൾക്കൊപ്പം കൂടുതൽ സുസ്ഥിരവും ശക്തവുമാണ്.  ഹാൻഡ്‌സ് ഫ്രീ വീഡിയോ കോളുകൾക്കോ…

Read More

ജെകെഎഫ് ട്രാൻസ്പോർട്ടേഴ്സിൽ നിന്ന് 1,000 ഇലക്ട്രിക് ട്രക്കുകൾക്കുള്ള ഓർഡർ നേടിയ ബംഗളൂരു ആസ്ഥാനമായ സ്റ്റാർട്ടപ്പ് ട്രെസ മോട്ടോഴ്‌സ് (Tresa)  അതിൻ്റെ രണ്ടാമത്തെ പ്രൊഡക്ട് V0.2 ഇലക്ട്രിക് ട്രക്ക് പുറത്തിറക്കി.  ‘ഡെൽറ്റ-എൻജിനീയറിംഗ്’ അടിസ്ഥാനത്തിൽ നിർമ്മിച്ചതാണ്  V0.2 . ട്രെസ V0.2 ട്രക്കിന് സെൻട്രൽ സ്റ്റിയറിംഗ് സജ്ജീകരണമുണ്ട്, അത് എയർ-സസ്പെൻഡഡ് സീറ്റിനൊപ്പം ഡ്രൈവർക്ക് ഏറ്റവും മികച്ച സൗകര്യം ഉറപ്പാക്കുന്നു. ഇഷ്‌ടാനുസൃത സീറ്റ് ഓപ്ഷനുകളും ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു. V0.2 ന് 120kmph വേഗത കൈവരിക്കാൻ കഴിയുന്ന 24,000Nm ഹബ് ടോർക്ക് ഉള്ള ഒരു ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ചിട്ടുണ്ടെന്നു  ട്രെസ അവകാശപ്പെടുന്നു. 20 മിനിറ്റിനുള്ളിൽ  80 ശതമാനം വരെ വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയുന്ന 300kWh ബാറ്ററി പായ്ക്കാണ് ട്രക്കിനുള്ളത്. ഒരു സെൻട്രൽ കമ്പ്യൂട്ടിംഗ് യൂണിറ്റ്, അഡ്വാൻസ്ഡ് ടെലിമെട്രി, ഇൻ-ഹൗസ് ബിഎംഎസ്, സെൻട്രൽ സ്റ്റിയറിംഗ് എന്നിവ നിയന്ത്രിക്കുന്ന 800V ഇലക്ട്രിക് ആർക്കിടെക്ചർ V0.2 ഇലക്ട്രിക് ട്രക്കിൽ ഉപയോഗിച്ചിട്ടുണ്ട്. V0.2 ഇപ്പോഴും 2026-ൽ വിപണിയിലെത്താൻ തയ്യാറാകുന്ന ഒരു…

Read More

പിതാവ് ലോകത്തെ ഏറ്റവും ധനികനായ വ്യവസായികളിൽ ഒരാൾ. മാതാവ് ബോളിവുഡ് സുന്ദരി. വലിയച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരൻ. കുടുബമോ? ഇന്ത്യൻ ബിസിനസ്സിന്റെ അവസാന വാക്കും. മുത്തച്ഛൻ ഇന്ത്യയുടെ ബിസിനസ്സ് ഭാഗധേയം മാറ്റി മറിച്ച ധിഷണാശാലി. 1991 ഡിസംബർ 12 ന് ജയ് അൻമോൾ ജനിച്ചത് ഈ പ്രൊഫൈലിലാണ്. ഒരുപക്ഷെ, ഇന്ത്യയിൽ മറ്റാർക്കും അവകാശപ്പെടാനാകാത്ത ലക്ഷ്വറിയിലും കോടികളുടെ ആസ്തിയിലും. ബാല്യത്തിൽ തന്നെ ഉണ്ടായിരുന്നത് ബില്യൺ ഡോളർ നെറ്റ് വർത്തും. പക്ഷെ അൻമോളിന് 20 വയസ്സായപ്പോഴേക്ക് സ്വന്തം പിതാവിന് അടിപതറുന്നത് കണ്ടുതുടങ്ങി. 2G സ്പെക്ട്രം, ദക്ഷിണാഫ്രിക്കൻ ടെലികോം ജയ്ന്റ് എം.ടി.എന്നുമായുള്ള കരാർ, കോടികളുടെ ലോൺ .. എല്ലാം പൊള്ളി, കേസുകളുടെ നടുവിലായ പിതാവ്, 2020-ൽ UK കോടതിയോട് പറഞ്ഞു, ഞാൻ പാപ്പരാണ്. എല്ലാം വിറ്റ് കേസ് നടത്തുകയാണിപ്പോൾ. പിതാവ് കടക്കെണിയുടെ ചുഴിയിൽ അകപ്പെട്ട് രക്ഷപെടാനാകാതെ പിടയുമ്പോൾ അൻമോളിന് പ്രായം കേവലം 25 വയസ്സ് മാത്രം! പറഞ്ഞ് വരുന്നത് മുകേഷ് അംബാനിയുടെ അനിയൻ അനിൽ…

Read More

2024 സാമ്പത്തിക വർഷത്തിൽ ആപ്പിൾ 14 ബില്യൺ ഡോളറിൻ്റെ ഐഫോണുകൾ   ഇന്ത്യയിൽ അസംബിൾ ചെയ്തതായി റിപ്പോർട്ട്. ആപ്പിൾ ഇപ്പോൾ അതിൻ്റെ മൊത്തം ഉത്പന്നങ്ങളിൽ  ഏഴിൽ ഒന്ന് ഇന്ത്യയിൽ നിന്ന് നിർമ്മിക്കുന്നു, 14 % ഉത്പാദനമാണ് ആപ്പിൾ ഇന്ത്യയിൽ നടത്തിയത്. ഫോക്‌സ്‌കോൺ ഏകദേശം 67 ശതമാനം ഐഫോണുകൾ ഇന്ത്യയിൽ അസംബിൾ ചെയ്തു. പെഗാട്രോൺ കോർപ്പറേഷൻ ഇന്ത്യയിൽ ഐഫോണുകളുടെ 17 ശതമാനവും നിർമ്മിച്ചതായി ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു . ചൈന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രമായി തുടരുമ്പോഴും, ആപ്പിൾ ചൈനയ്‌ക്കപ്പുറം അതിൻ്റെ വിതരണ ശൃംഖലയെ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നതിന്റെ ഫലമാണിത്. തമിഴ്‌നാട്ടിൽ ചെന്നൈയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തങ്ങളുടെ ഏക ഐഫോൺ നിർമ്മാണ കേന്ദ്രത്തിൻ്റെ നിയന്ത്രണം ടാറ്റ ഗ്രൂപ്പിന് കൈമാറാൻ പെഗാട്രോൺ വിപുലമായ ചർച്ചകൾ നടത്തി വരികയാണ്. ഇന്ത്യൻ ഉപഭോക്തൃ ഉൽപന്നങ്ങളുടെ കൂട്ടായ്‌മ കർണാടകയിലെ ഹൊസൂരിൽ നിർമിക്കുന്ന പ്ലാന്റിൽ പെഗാട്രോൺ സംയുക്ത സംരംഭ പങ്കാളിയായി വരാൻ സാധ്യതയുണ്ട്. Apple is expanding its iPhone…

Read More