Author: News Desk
കഴിഞ്ഞ 10 വർഷമായി പല ചിത്രങ്ങളിലും അഭിനയിച്ചിട്ടും ഒരു സോളോ ഹിറ്റ് പോലും നൽകാനാകാത്ത നടിയാണ് ഇപ്പോൾ ബോളിവുഡ് ഡിജിറ്റൽ OTT രംഗം ഭരിക്കുന്നത്. ഒരു സൂപ്പർ സ്റ്റാറിൻ്റെ മകളാണ് ഈ സ്റ്റാർ കിഡ്.പേര് സോനാക്ഷി സിൻഹ. സാക്ഷാൽ സൂപ്പർ സ്റ്റാർ ശത്രുഘ്നൻ സിൻഹയുടെ മകൾ. ദബാംഗിൽ സൽമാൻ ഖാനൊപ്പം അരങ്ങേറ്റം കുറിച്ചു, ബ്ലോക്ക്ബസ്റ്റർ റൗഡി റാത്തോഡിൽ അഭിനയിക്കുകയും ചെയ്തു. എന്നാൽ സോനാക്ഷി സിൻഹയുടെ മുന്നിൽ അഭിനയിച്ച 11 ചിത്രങ്ങൾ പരാജയപ്പെടുന്ന അവസ്ഥ ഉണ്ടായെങ്കിലും ഒരു OTT ഷോ അവളുടെ കരിയർ പുനരുജ്ജീവിപ്പിച്ചു, ഇപ്പോൾ OTT-യിലെ ഒരു താരമായി മാറിയിരിക്കുന്നു സോനാക്ഷി സിൻഹ. ഇന്ന് വിലയേറിയ താരമായി മാറിയ സോനാക്ഷി ഒരു OTT ഷോയ്ക്ക് രണ്ട് കോടി രൂപയാണ് ഈടാക്കുന്നത്. ഹോളിഡേ-എ സോൾജിയർ ഈസ് നെവർ ഓഫ് ഡ്യൂട്ടി , ആക്ഷൻ ജാക്സൺ, തേവർ, അകിര, ഫോഴ്സ് 2, നൂർ, ഇത്തേഫാഖ്, വെൽക്കം ടു ന്യൂയോർക്ക്, ഹാപ്പി ഫിർ ഭാഗ് ജായേഗി,…
ആന്റി-ഏജിംഗ് സിറവുമായി വിദ്യാർത്ഥിനി ഗവേഷണങ്ങളിലൂടെ തികച്ചും ഹെർബൽ ആയ ആന്റി ഏജിങ് സീറം വികസിപ്പിച്ചെടുത്തിരിക്കുകയാണ് മെറിൻ പി എബ്രഹാം എന്ന മലയാളി MPham വിദ്യാർത്ഥിനി. പേരയിലയിൽ നിന്നുമാണ് ഫെർമെന്റഷൻ വഴി ഈ സീറം രൂപപെടുത്തിയിരിക്കുന്നത്. ബിഫാം പ്രോജക്ടിന്റെ ഭാഗമായാണ് ഈ ഉത്പന്നം നിർമിച്ചിരിക്കുന്നത്. നിർമലാ കോളേജ് ഓഫ് ഫാർമസിയിൽ ഒന്നാം വർഷ എം ഫാം വിദ്യാർത്ഥിനിയാണ് മെറിൻ. സിന്തറ്റിക്, രാസ വസ്തുക്കൾ ഉപയോഗിച്ചിട്ടില്ല എന്നിടത്താണ് ഈ യുവ സംരംഭം ശ്രദ്ധേയമാകുന്നത്. പാർശ്വ ഫലങ്ങൾ ഒന്നുമില്ല എന്നുറപ്പുവരുത്തുന്ന ഉല്പന്നമാണിത്. പേര ഇല എന്ന അത്ഭുതംപേരയിലയിലെ ആന്റി ഓക്സിഡന്റ്സ് ആണ് ആന്റി ഏജിങ് പ്രക്രിയയിലെ സുപ്രധാന ഘടകം. ഒപ്പം ഫിനോളും, ഫ്ളേവനോയിഡും ആന്റി ഏജിങ്നെ സഹായിക്കുന്നു. ഫെർമെന്റേഷൻ വഴി ആൽഫ ഉത്പാദനം കൂട്ടി ഫിനോൾസിന്റെയും ഫ്ളേവനോയ്ഡ്സിന്റെയും സിറത്തിലെ സാന്നിധ്യം കൂട്ടുകയാണ് ചെയ്യുക. 20 ദിവസമാണ് സീറം ഫെർമെന്റഷൻ പ്രക്രിയക്ക് വേണ്ടി വരിക. കാർബോപോൾ ആണ് തിക്കെനിങ് ഘടകമായി സീറത്തിൽ ഉപയോഗിക്കുന്നത്. അങ്ങനെയാണ് ഫെർമെന്റഡ് ആന്റി…
മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന രണ്ട് ട്രെയിനുകൾ നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയോട് (ICF) ആവശ്യപ്പെട്ടു കഴിഞ്ഞു.2024-25 ലെ പ്രൊഡക്ഷൻ പ്രോഗ്രാമിൻ്റെ ഭാഗമായിട്ടാണ് ഈ രണ്ട് ട്രെയിനുകളും വികസിപ്പിക്കാൻ ഐസിഎഫിനോട് ആവശ്യപ്പെട്ടു. ബ്രോഡ് ഗേജിൽ നിന്ന് സ്റ്റാൻഡേർഡ് ഗേജിലേക്ക് രാജ്യത്തെ ട്രെയിൻ പാതകൾ മാറ്റുന്നതിനൊപ്പമാണ് ഈ പുതിയ ലക്ഷ്യവും. മണിക്കൂറിൽ 250 കിലോമീറ്റർ പരമാവധി വേഗവും 220 കിലോമീറ്റർ യാത്രാ വേഗവുമാണ് സ്റ്റീൽ ബോഡിയിൽ നിർമിക്കുന്ന ട്രെയിനുകൾക്കുണ്ടാകുക. ഭാവിയിലെ വന്ദേ ഭാരത് ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി ഈ ട്രെയിനുകൾ നിർമിക്കുക വന്ദേ ഭാരത് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും. എട്ട് കോച്ചുകളുള്ള ട്രെയിനുകളായിരിക്കും ഇവയെന്ന് റെയിൽവേ അറിയിച്ചു. ഇവ ഇത് സ്റ്റാൻഡേർഡ് ഗേജിൽ നിർമ്മിക്കും. ആഗോളതലത്തിൽ ഏറ്റവും സ്വീകാര്യമായതാണ് സ്റ്റാൻഡേർഡ് ഗേജ്. വന്ദേ ഭാരത് ട്രെയിനുകളുടെ കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് ഈ ഗേജ് മാറ്റം.കഴിഞ്ഞ ഒരു വർഷമായി രാജസ്ഥാനിൽ സ്റ്റാൻഡേർഡ് ഗേജ് ട്രെയിനുകൾക്കായി ഒരു…
നെറ്റ്ഫ്ളിക്സിലെ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ, നിരവധി പേരുടെ ഇഷ്ട ഷോയാണ്.എല്ലാ ശനിയാഴ്ചകളിലും നെറ്റ്ഫ്ളിക്സിലൂടെ ഷോ ആരാധകരിലെത്തുന്നു. ഈ സർക്കാസ്റ്റിക്ക് ഷോയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിരിക്കുകയാണ് കപിൽ ശർമ്മ. വിജയത്തിലേക്കുള്ള അദ്ദേഹത്തിൻ്റെ പാത കഠിനം തന്നെയായിരുന്നു. വെറും 500 രൂപയിൽ തുടങ്ങിയതാണ്, ഇപ്പോൾ 300 കോടിയിലധികം ആസ്തിയുണ്ട് കപിൽ ശർമ്മക്ക്. കിക്കു ശാരദ ഏറ്റവും പ്രിയപ്പെട്ടതും ജനപ്രിയവുമായ ഇന്ത്യൻ ഹാസ്യനടന്മാരിൽ ഒരാളാണ്. രസകരമായ സംസാരവും, പരിഹാസ്യമായ പഞ്ച്ലൈനുകളും കൊണ്ട് അദ്ദേഹം പ്രേക്ഷകരെ ആകർഷിക്കുന്നു. നിരവധി സിനിമകളിലും കോമഡി ഷോകളിലും പ്രത്യക്ഷപ്പെട്ട അദ്ദേഹം ‘ദി കപിൽ ശർമ്മ ഷോ’യിലെ പരിചിത മുഖമായി മാറി. കിക്കു ശാരദയുടെ ആസ്തി 40 കോടി രൂപയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രശസ്ത ഇന്ത്യൻ ടെലിവിഷൻ അവതാരകയും ചലച്ചിത്ര നടിയുമാണ് അർച്ചന പുരൺ സിംഗ്. 2024-ൽ അർച്ചന പുരൺ സിംഗിൻ്റെ ആസ്തി ഏകദേശം 31 മില്യൺ ഡോളറാണ്, ഏകദേശം 235 കോടി രൂപ .അവർ ‘കോമഡി…
ചൂടിൽ പണിയെടുക്കുന്നവർക്കു ആശ്വാസവുമായി UAE ഭരണകൂടം. 2024 ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ പുറം ജീവനക്കാർക്ക് മധ്യാഹ്ന അവധി നടപ്പാക്കുമെന്നറിയിച്ച് യുഎഇ. നേരിട്ട് സൂര്യപ്രകാശത്തിൽ ജോലി ചെയ്യുന്നതിന് വിലക്കുണ്ട്.യുഎഇയിൽ ഉച്ചയ്ക്ക് 12.30 നും 3.00 നും ഇടയിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതും നിരോധിക്കും. തുടർച്ചയായി 20-ാം വർഷമാണ് ഈ അത്യുഷ്ണ സമയത്തു രാജ്യത്തുടനീളം സർക്കാർ ഇത്തരത്തിൽ തൊഴിൽ ബ്രേക്ക് നടപ്പിലാക്കുന്നത്. നിരോധനമുള്ള മധ്യാഹ്ന ഇടവേളയിൽ ജോലി ചെയ്യുന്ന ഓരോ ജീവനക്കാരനും അധികൃതർ 5,000 ദിർഹം. പിഴ ചുമത്തും. ഇടവേളയിൽ നിരവധി ജീവനക്കാർ ജോലി ചെയ്താൽ 50,000 ദിർഹം വരെ പിഴ ചുമത്തും.ചില ജോലികളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് അധികൃതർ സൂചിപ്പിച്ചു. ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ, ഗതാഗതം വിച്ഛേദിക്കുക, റോഡ് പ്രവൃത്തികളിൽ അസ്ഫാൽറ്റ് ഇടുകയോ കോൺക്രീറ്റ് ചെയ്യുകയോ ചെയ്യുക എന്നീ ജോലികൾക്കാണ് ഇളവ്. അടിസ്ഥാന സേവനങ്ങളുമായി ബന്ധപ്പെട്ട മറ്റ് ജോലികൾക്കും നിബന്ധനകളോടെ ഉച്ച ഇടവേളയിലും പ്രവർത്തിക്കാം.…
‘ദി കേരള സ്റ്റോറി’ ഫെയിം സോണിയ ബാലാനി ‘രാമായണ’ത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 835 കോടിയിലധികം മുതൽമുടക്കിൽ നിർമ്മിക്കുന്ന ചിത്രം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാകാനൊരുങ്ങുന്ന ‘രാമായണം’ സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നിതേഷ് തിവാരി തിരെഞ്ഞെടുത്ത സോണിയ ബാലാനി ഏറെ പ്രതീക്ഷയിലാണ്. രാമായണത്തിൽ ഊർമ്മിളയായി അഭിനയിക്കാൻ നിതേഷ് തിവാരി സോണിയ ബാലാനിയെ തീരുമാനിച്ചതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പുരാണത്തിൽ ശ്രീരാമൻ്റെ ഇളയ സഹോദരൻ ലക്ഷ്മണൻ്റെ ഭാര്യയായിരുന്നു ഊർമ്മിള. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, രൺബീർ കപൂർ ഭഗവാൻ രാമനായും സായ് പല്ലവി സീതാദേവിയായും അഭിനയിക്കുന്നു. ഉത്തർപ്രദേശിലെ ആഗ്രയിൽ നിന്നുള്ള ഒരു സിന്ധി കുടുംബത്തിൽ ജനിച്ച സോണിയ ബാലാനി 2012-ലാണ് ചലച്ചിത്ര ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിലെ ആസിഫയുടെ വേഷത്തിലൂടെയാണ് സോണിയ അറിയപ്പെടുന്നത്. ‘തും ബിൻ 2’, ‘ബസാർ’, ‘ദി കേരള…
കഴിഞ്ഞ കുറച്ച് മാസങ്ങളായി ടെക്ക് ലോകം കണ്ടു കൊണ്ടിരിക്കുന്ന കാഴ്ച ഹ്യൂമനോയിഡ് റോബോട്ടുകൾ ഭക്ഷണ ഓർഡറർ എടുക്കുന്നതും, വിളമ്പുന്നതും ഓഫീസിന് ചുറ്റും വൃത്തിയാക്കുന്നതും, തുണികൾ അലക്കിത്തേച്ചു മടക്കി വയ്ക്കന്നതുമാണ്. അതുക്കും മേലെ’ പ്രകടനവുമായി രംഗത്തെത്തിയിരിക്കുന്നു റോബോട്ട് ഇറ. Robot Era വികസിപ്പിച്ച ഹ്യൂമനോയ്ഡ് റോബോട്ട് XBot-L ചൈനയിലെ വന്മതിൽ അനായേസേനെ കയറുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ബെയ്ജിംഗിലെ സിംഗ്വാ യൂണിവേഴ്സിറ്റിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രോസ് ഡിസിപ്ലിനറി ഇൻഫർമേഷൻ സയൻസസ് ഇൻകുബേറ്റ് ചെയ്ത റോബോട്ടിക്സ് കമ്പനിയായ Robot Era ആണ് ഈ നേട്ടത്തിന് പിന്നിൽ. XBot-L ചൈനയിലെ വൻമതിൽ കയറുന്ന ആദ്യത്തെ ഹ്യൂമനോയിഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു. സഹ ചൈനീസ് കമ്പനിയായ Unitree പുറത്തിറക്കിയ H1 ഹ്യൂമനോയിഡിൻ്റെ അത്രയും വേഗത്തിൽ XBot-L മതിൽ കയറുന്നുണ്ട്. XBot-L മതിലിലൂടെ സ്ഥിരതയോടെ നീങ്ങാനുള്ള കഴിവ് പ്രകടമാക്കുന്നു. ഇടയ്ക്കിടെ തകർന്ന പാതകളും, അസമമായ പ്രതലങ്ങളും അനായേസേനെ കൈകാര്യം ചെയ്യുന്നു. മതിയായ പ്രകാശത്തിൻ്റെ അഭാവം…
5000 രൂപ വായ്പയെടുത്ത് തുടങ്ങിയ തൃശ്ശർ സ്വദേശിയുടെ സംരംഭമാണ് ഇന്ന് 16900 കോടി ആസ്തിയിൽ വന്നെത്തി നിൽക്കുന്നത്. ഉജാല, EXO ഡിഷ് വാഷ് ബാർ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെ പിന്നിലുള്ള ജ്യോതി ലാബ്സിൻ്റെ സ്ഥാപകനും ചെയർമാനുമായ രാമചന്ദ്രൻ ഇന്ന് ഇന്ത്യ കണ്ട മികച്ച സംരംഭകനാണ്. കമ്പനി ആദ്യമായി ‘ഉജാല’ എന്ന ബ്രാന്‍ഡില്‍ വസ്ത്രങ്ങള്‍ക്ക് വെണ്മ നല്കുന്ന തുള്ളിനീലം പുറത്തിറക്കി. ക്രമേണ ഇതിന് ഉപഭോക്തൃ ഡിമാൻഡ് വർധിച്ചു. ഉജാല സുപ്രീം ഫാബ്രിക് വൈറ്റനർ, EXO ഡിഷ് വാഷ് ബാർ തുടങ്ങിയ ജനപ്രിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് ജ്യോതി ലാബ്സ് ഒരു പ്രശസ്ത ബ്രാൻഡായി വളർന്നു വന്നു. നിലവിൽ, ജ്യോതി ലാബ്സിൻ്റെ വിപണി മൂലധനം ഏകദേശം 16900 കോടി രൂപയാണ്.കര്‍ഷകകുടുംബത്തില്‍ ജനിച്ച രാമചന്ദ്രന് കുഞ്ഞുന്നാളില്‍ ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. സ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പിന് ചേര്‍ന്നെങ്കിലും മാര്‍ക്ക് കുറവായിരുന്നു. അങ്ങനെ, മെഡിസിന് എന്ന സ്വപ്നം ഉപേക്ഷിച്ച് തൃശ്ശൂര്‍ സെന്റ് തോമസ്…
ബിസിനസ്കാരനായ പിതാവിന് വേണ്ടി വിമാന ടിക്കറ്റുകൾ എടുത്തു തുടങ്ങിയ ഒരു സംരംഭം. ഈ ആശയം റികാന്ത് പിറ്റിയെ ഇന്ന് കൊണ്ടെത്തിച്ചിരിക്കുന്നതു 7494 കോടി രൂപ വിപണി മൂലധനമുള്ള ട്രാവൽ ബിസിനസ്സിൽ. EaseMyTrip-ന്റെ കഥയാണ്. പുറത്തുനിന്നുള്ള മൂലധനത്തിൻ്റെ സഹായമില്ലാതെ ആണ് പിറ്റി തൻ്റെ കമ്പനി ആരംഭിച്ചത് എന്നത് മറ്റൊരു പ്രത്യേകത. EaseMyTrip,2023-സാമ്പത്തിക വർഷത്തിൽ 146.8 കോടി രൂപ അറ്റാദായം നേടി. കമ്പനി എന്ന ആശയം റികാന്ത് പിറ്റിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെയാണ് ഉടലെടുത്തത്. ഓരോ മാസവും പതിനഞ്ചോ ഇരുപതോ വിമാനയാത്രകൾ വരെ നടത്തിയിരുന്ന പിതാവ് ഒരു ബിസിനസുകാരനായിരുന്നു . ട്രാവൽ ഏജൻസികൾ ഓൺലൈനിൽ ലിസ്റ്റുചെയ്തിരിക്കുന്ന വിലയേക്കാൾ കൂടുതൽ ഈടാക്കിയതിനാൽ പിറ്റി പിതാവിനായി എയർ ലൈനുകളിൽ നിന്നും നേരിട്ടു ടിക്കറ്റ് വാങ്ങി. ഇങ്ങനെ പിറ്റി ധാരാളം റിസർവേഷൻ ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ട എയർലൈനുകൾ റികാന്ത് പിറ്റിയെ ബന്ധപ്പെടുകയും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. നിശാന്ത്, റികാന്ത്, പ്രശാന്ത് പിറ്റി ഇനീ മൂന്ന് സഹോദരന്മാർ…
ആഗോളതലത്തിൽ മൂന്നാമത്തെ സമ്പന്നനായ നടൻ ആരെന്നറിയാമോ? അഭിനയത്തിനുമപ്പുറം തന്റെ സംരംഭങ്ങളിലൂടെ 2024-ൽ 760 മില്യൺ ഡോളറിൻ്റെ ആസ്തിയുമായി പേരെടുത്ത് മറ്റാരുമല്ല, കിംഗ് ഖാൻ എന്ന ഷാരൂഖ് ഖാൻ. ഏകദേശം 6,359 കോടി രൂപയാണ് ഷാരൂഖ് ഖാന്റെ ഇന്നത്തെ ആസ്തി. 2010-ലെ 1,500 കോടി രൂപയിൽ നിന്ന് 320% വളർച്ചയിലേക്ക് ആസ്തി നാല് മടങ്ങ് ഉയർന്നതോടെ ഷാരൂഖ് ഖാന്റെ ഓരോ പ്രോജക്ടിൻ്റെയും വരുമാനവും കുതിച്ചുയരുകയാണ്. ഷാരൂഖിൻ്റെ സാമ്പത്തിക സാമ്രാജ്യം അദ്ദേഹത്തിൻ്റെ അഭിനയ മികവിൽ മാത്രം കെട്ടിപ്പടുത്തതല്ല. തൻ്റെ സിനിമാസംരംഭങ്ങൾക്കപ്പുറം, ഏകദേശം 500 കോടി രൂപ വാർഷിക വിറ്റുവരവുള്ള തൻ്റെ പ്രൊഡക്ഷൻ ഹൗസ് Red Chillies Entertainment ഉൾപ്പെടെയുള്ള ലാഭകരമായ വിവിധ ബിസിനസ്സുകളിലേക്ക് അദ്ദേഹം കൈകൊടുത്തിട്ടുണ്ട്. വസ്തുവകകൾ, ആഡംബരവാഹനങ്ങൾ എന്നിവക്ക് പുറമെ അദ്ദേഹത്തിൻ്റെ സ്വകാര്യ ജെറ്റും കിംഗ് ഖാന്റെ മൂല്യം കൂട്ടുന്നു. കിംഗ് ഖാന് 260 കോടി രൂപ മതിക്കുന്ന ഒരു ബോയിംഗ് 737-700 BBJ ഉണ്ട്. ഈ വിമാനം ബോയിങ്ങിൻ്റെ വാണിജ്യ വിമാനത്തിൻ്റെ…