Author: News Desk
ഡൽഹിയേയും കശ്മീരിനേയും നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ജനുവരിയോടെ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് (യുഎസ്‌ബിആർഎൽ) വഴിയാണ് കശ്മീരിനെ ഡൽഹിയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ആദ്യ ട്രെയിൻ ഓടുക. റൂട്ടിന്റെ അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഡിസംബറോടെ നിർമാണം പൂർത്തിയാകും. 2009 മുതൽ കശ്മീരിൽ വലിയ രീതിയിലുള്ള റെയിൽ വികസനമാണ് നടക്കുന്നത്. കശ്മീർ റെയിൽ പദ്ധതിയിലെ ബാരാമുള്ള-ഖാസിഗുണ്ട് ഭാഗത്തെ നിർമാണം 2009ൽ പൂർത്തിയായിരുന്നു. 2013ൽ ബനിഹാൽ-ഖാസിഗുണ്ട് പദ്ധതിയും 2014 ഉധംപൂർ മേഖലയിലെ റെയിൽ നിർമാണവും പൂർത്തിയായി. കഴിഞ്ഞ ഫെബ്രുവരിയിൽ നിർമാണം പൂർത്തിയാക്കിയ ബനിഹാൽ-സങ്കൽദാൻ സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിച്ചിരുന്നു. 272 കിലോമീറ്റർ ഡൽഹി-കശ്മീർ റെയിൽപ്പാതയിൽ സങ്കൽദാൻ മുതൽ റിയാസി വരെയുള്ള 255 കിലോമീറ്ററും റെയിൽവേ പൂർത്തിയാക്കിക്കഴിഞ്ഞു. ഇനി റിയാസി മുതൽ കത്ര വരെയുള്ള 17 കിലോമീറ്റർ പാതയുടെ ചില നിർമാണ പ്രവർത്തനങ്ങളും ടണൽ 33ലെ പണികളും മാത്രമേ ബാക്കിയുള്ളൂ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ…
വൈകാരിക നിമിഷങ്ങൾക്കും ആവേശകരമായ ഗെയിമിനും സാക്ഷ്യം വഹിച്ച് കോൻ ബനേഗാ ക്രോർപതി പതിനാറാം സീസണിലെ ഏറ്റവും പുതിയ എപ്പിസോഡ്. ബോളിവുഡ് താരം അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന പരിപാടിയിലെ നിശാന്ത് ജയ്‌സ്വാൾ എന്ന മത്സരാർത്ഥിയുടെ എപ്പിസോഡാണ് ശ്രദ്ധേയമായത്. റോൾഓവർ മത്സരാർത്ഥിയായി ഗെയിം പുനരാരംഭിച്ച നിശാന്ത് തൻ്റെ പ്രചോദനാത്മകമായ കഥയും ചിന്തനീയമായ ഗെയിംപ്ലേയും കൊണ്ട് വേറിട്ടു നിന്നു. 50000 രൂപയുടെ ചോദ്യത്തോടെ ഗെയിം ആരംഭിച്ച നിശാന്ത് സമ്മാനത്തുകയുടെ പ്രാധാന്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ നിശാന്ത് അച്ഛന് തുച്ഛമായ ശമ്പളമാണെന്നും തങ്ങളുടെ വിദ്യാഭ്യാസത്തിനായി അദ്ദേഹം എല്ലാം സമർപ്പിച്ചിരിക്കുകയാണെന്നും ജയിക്കുകയാണെങ്കിൽ ജീവിതം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുമെന്നും പറഞ്ഞു. 50 ലക്ഷം രൂപയ്ക്കുള്ള ചോദ്യത്തിന് അദ്ദേഹം ഉത്തരം അറിയാത്തത് കൊണ്ട് ഫോൺ എ ഫ്രൻഡ് എന്ന ലൈഫ്ലൈൻ ഉപയോഗിച്ചു. ഓസ്‌കാർ നേടിയ ഗാന്ധി സിനിമയിൽ കാൻഡിസ് ബെർഗൻ അവതരിപ്പിച്ചത് ഗാന്ധിജിയുടെ യഥാർത്ഥ ഫോട്ടോഗ്രാഫറുടെ വേഷമാണ്. ആ ഫോട്ടോഗ്രാഫറുടെ പേരെന്ത് എന്നതായിരുന്നു ചോദ്യം. ഫോണിൽ സുഹൃത്തിനും ഉത്തരം ഉറപ്പില്ലാത്തതിനാൽ നിശാന്ത് 25…
ടാറ്റയുടെ ആദ്യ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) ട്രക്ക് ആയ ടാറ്റ പ്രൈമ 4440.എസ് സൗദി അറേബ്യയിൽ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസിന്റെ എഎംടി ട്രക്ക് കണ്ടെയ്‌നർ, കാർ കാരിയർ, ഹെവി എക്യുപ്‌മെൻ്റ് ഗതാഗതത്തിന് അനുയോജ്യമാണ്. സൗദി അറേബ്യയിലെ ദമാമിൽ നടന്ന ഹെവി എക്യുപ്‌മെൻ്റ് ആൻഡ് ട്രക്ക് (HEAT) ഷോയിലാണ് ടാറ്റ പ്രൈമ 4440.S AMT അവതരിപ്പിച്ചത്. ട്രക്കിലെ യൂറോ-വി 8.9 ലിറ്റർ കമ്മിൻസ് എഞ്ചിന് 400 ബിഎച്ച്പി കരുത്തും 1700 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാനാകും. ന്യൂമാറ്റിക് സസ്പെൻഷൻ ട്രക്കിന് മികച്ച പ്രകടനം ഉറപ്പ് തരുന്നു. ടിൽറ്റ് ആൻഡ് ടെലിസ്‌കോപിക് സ്റ്റിയറിംഗ് വീൽ, ലോഡ്-ബേസ്ഡ് സ്പീഡ് കൺട്രോൾ സിസ്റ്റം, ഷിഫ്റ്റ്-ഡൗൺ പ്രൊട്ടക്ഷൻ സിസ്റ്റം, വെഹിക്കിൾ ആക്‌സിലറേഷൻ മാനേജ്‌മെൻ്റ് സിസ്റ്റം, ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം തുടങ്ങിയ വമ്പൻ ഫീച്ചറുകളാണ് ടാറ്റ പുതിയ ട്രക്കിന് നൽകിയിട്ടുള്ളത്. ഇതെല്ലാം ഡ്രൈവർ സീറ്റിന് ദീർഘദൂര യാത്രകളിൽ…
ഇതിഹാസ സംഗീതജ്ഞൻ എ.ആർ. റഹ്‌മാന്റെ വിവാഹമോചനത്തിനു പിന്നാലെ വാർത്തകളിൽ നിറഞ്ഞ് അദ്ദേഹത്തിന്റെ ബാൻഡ് അംഗവും ബാസ് ഗിറ്റാറിസ്റ്റുമായ മോഹിനി ഡേ. റഹ്‌മാൻ-സൈറാ ബാനു വേർപിരിയലിന് പിന്നാലെയാണ് മോഹിനി ഡേയും വിവാഹമോചിതയാകുന്നു എന്ന വാർത്തയെത്തിയത്. ആരാണ് മോഹിനി എന്നും അവർക്ക് റഹ്മാന്റെ വിവാഹമോചനത്തിൽ പങ്കുണ്ടോ എന്നുമുള്ള ചർച്ചകളിലാണ് സമൂഹമാധ്യമങ്ങൾ. എന്നാൽ ഇപ്പോൾ റഹ്‌മാൻ- സൈറാ ബാനു വേർപിരിയലിന് മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമില്ലെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സൈറ ബാനുവിന്റെ അഭിഭാഷക വന്ദന ഷാ. സൈറയുടേതും റഹ്‌മാന്റേതും സ്വതന്ത്ര തീരുമാനം ആയിരുന്നെന്നും മാന്യമായാണ് ബന്ധം അവസാനിപ്പിച്ചതെന്നും ഇരുവരും പരസ്പരം പിന്തുണ തുടരുമെന്നും അഡ്വ. വന്ദന ഷാ വ്യക്തമാക്കി. ഇംഗ്ലീഷ് വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് വന്ദന ഷാ ഇക്കാര്യം പറഞ്ഞത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഭർത്താവും സംഗീതസംവിധായകനുമായ മാർക്ക് ഹാർസച്ചുമായി പരസ്പരധാരണയോടെ ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്ന് മോഹിനി ഡേ കുറിപ്പ് പങ്കുവെച്ചത്. ജാസ് ഫ്യൂഷൻ ബാൻഡായ MaMoGiയിലെ സഹതാരങ്ങളായിരുന്നു ഇരുവരും. 1996ൽ കൊൽക്കത്തയിൽ ജനിച്ച മോഹിനിയുടേത് ഒരു…
രാജ്യത്തെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിക്കെത്തുന്ന സ്റ്റാർട്ടപ്പുകൾക്കു പരസ്പരം കണക്റ്റ് ചെയ്യാം, ഡീലുറപ്പിക്കാം, എല്ലാം ഒറ്റ ക്ലിക്കിലറിയാം. കേരളം കാത്തിരിക്കുന്ന ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഹഡില്‍ ഗ്ലോബല്‍ 2024 ന്‍റെ വിവരങ്ങള്‍ ലഭ്യമാകുന്ന ആപ്പ്മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഹഡില്‍ ഗോബല്‍ 2024 ന്‍റെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍, പ്രഭാഷകര്‍, മാര്‍ഗനിര്‍ദേശകര്‍, നിക്ഷേപകര്‍, പങ്കാളികള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് പുറമെ പരിപാടിയുടെ അജണ്ട, വിവിധ സെഷനുകള്‍ എന്നിവയും ആപ്പിലുണ്ടാകും. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രതിനിധികളായ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, അഷിത വി. എ, ആര്യ കൃഷ്ണന്‍, അഭിഷേക് ജെ പ്രകാശ് എന്നിവര്‍ പങ്കെടുത്തു. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി https://huddleglobal.co.in/app/ ക്ലിക്ക് ചെയ്യുക. നവംബര്‍ 28-30 വരെ കോവളത്ത് നടക്കുന്ന ഹഡില്‍ ഗ്ലോബലിനെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ആപ്പിലൂടെ ലഭ്യമാകും. ഹഡില്‍ ഗോബല്‍ 2024 എക്സിബിഷനില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളെക്കുറിച്ചും അവരുടെ ഉത്പന്നങ്ങളെക്കുറിച്ചുമുള്ള…
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തുവിട്ട ഇന്ത്യൻ നഗരങ്ങളിലെ വായു നിലവാര സൂചികയിൽ കുറവ് മലിനീകരണം രേഖപ്പെടുത്തിതൃശ്ശൂരും തിരുവനന്തപുരവും. വായു മലിനീകരണ തോത് ഏറ്റവും കുറവ് രേഖപ്പെടുത്തിയ പത്ത് നഗരങ്ങളിൽ തൃശ്ശൂർ ഇടംപിടിച്ചപ്പോൾ ഭേദപ്പെട്ട നിലയിലുള്ള നഗരങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരം ഇടം നേടിയത്. ഡൽഹി അടക്കമുള്ള പല ഉത്തരേന്ത്യൻ നഗരങ്ങളിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെയാണ് കേരളത്തിന്റെ അന്തരീക്ഷം തൃപ്തികരമായി തുടരുന്നത്. ദേശീയ വായു നിലവാര സൂചികയിൽ നാലാം സ്ഥാനത്താണ് തൃശൂർ. മലിനീകരണ നിയന്ത്രണ ബോർഡിന്റെ സൂചികയിൽ 50 പോയിന്റോ അതിൽ കുറവോ വരുന്ന നഗരങ്ങളാണ് ‘നല്ല വായു’ ഉള്ളവയായി രേഖപ്പെടുത്തുക. തൃശൂരിന് സൂചികയിൽ 43 പോയിന്റാണ് ഉള്ളത്. കേരളത്തിൽ നിന്നും പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിച്ച ഏക നഗരം കൂടിയാണ് തൃശൂർ. വാഹനങ്ങളിൽനിന്നും വ്യവസായശാലകളിൽനിന്നും വമിക്കുന്ന പുകയിലെ പിഎം തോത് (Particulate Matter), സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഡൈഓക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നിവയുടെ തോത് തൃശ്ശൂരിൽ അപകടകരമല്ലാത്ത…
നാഗ്പൂരിലെ വൈറൽ സെൻസേഷൻ ചായവിൽപനക്കാരനായ ഡോളി ചായ് വാലയെ അനുകരിച്ച് അമേരിക്കൻ സമൂഹ മാധ്യമ ഇൻഫ്ലൂവൻസർ.ഇൻസ്റ്റഗ്രാമിൽ 1.5 ലക്ഷം ഫോളോവേർസ് ഉള്ള ജെസിക്ക വെർനേക്കർ എന്ന ഇൻഫ്ലൂവൻസർ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലായിരിക്കുന്നത്. വീട്ടിൽവെച്ച് ചായയും സമൂസയും ഉണ്ടാക്കുന്നതും ട്രേയിൽ അത് ജെസ്സിക്ക ഇന്ത്യക്കാരനായ ഭർത്താവിന് നൽകുന്നതുമാണ് തമാശരൂപത്തിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത്. ഡോളി അമേരിക്കൻ ചായ് വാല എന്ന ക്യാപ്ഷനോടെ ജെസ്സിക്കയേയും ഡോളി ചായ് വാലയേയും താരതമ്യപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡോളി ചായ് വാല ആകാനാണോ ശ്രമമെന്ന് ഭർത്താവ് ചോദിക്കുമ്പോൾ, അല്ല ഇത് ജെസിക്ക ചായ് വാലയാണെന്ന് ജെസിക്ക കളിയായി പറയുന്നുമുണ്ട്. സ്റ്റൈൽ മന്നൻ രജനികാന്തിനെ അനുകരിച്ച് നാഗ്പൂരിലെ തെരുവിൽ ചായയുണ്ടാക്കുന്ന ആളാണ് ഡോളി ചായ് വാല. പാൽ ഒഴിക്കുന്നത് മുതൽ പൈസ വാങ്ങുന്നതിൽ വരെ പ്രത്യേക ആക്ഷനിട്ടാണ് ഇദ്ദേഹം ശ്രദ്ധ പിടിച്ചു പറ്റിയത്. ദിവസം അഞ്ച് ലക്ഷം രൂപ വരെ ഇദ്ദേഹം ചായ വിറ്റ് സമ്പാദിക്കുന്നതായി പറയപ്പെടുന്നു. ഈ…
കേരളത്തില്‍ ലുലു ഗ്രൂപ്പ് വീണ്ടും നിക്ഷേപത്തിന് ഒരുങ്ങുന്നതായി അനൗദ്യോഗിക റിപ്പോര്‍ട്ട്. തന്റെ മണ്ഡലമായ പത്തനാപുരത്ത് ലുലു ഹൈപ്പര്‍മാര്‍ക്കറ്റിനുള്ള സാധ്യത തേടുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഗണേഷ് കുമാര്‍ ലുലു ഗ്രൂപ്പുമായി ഹൈപ്പർമാർക്കറ്റ് വരുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയിരുന്നു എന്ന് വെളിപ്പെടുത്തിയത്. ഗണേഷ് കുമാറിന്റെ പ്രസംഗത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് വരുന്നത് സംബന്ധിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുമായി ചര്‍ച്ച നടത്തിയെന്നും ചർച്ച 98 ശതമാനവും വിജയകരമാകാനാണ് സാധ്യത എന്നുമാണ് ഗണേഷ് കുമാര്‍ വീഡിയോയിൽ പറയുന്നത്. എന്നാൽ പത്തനാപുരത്ത് ഇത്തരമൊരു പദ്ധതി വരും എന്നതിനെക്കുറിച്ച് ലുലു ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഇത് വരെ ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. നിലവില്‍ കേരളത്തില്‍ ലുലു ഗ്രൂപ്പിന് കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാളുകള്‍ ഉള്ളത്. ഇതോടൊപ്പം തൃശ്ശൂർ തൃപ്രയാറില്‍ ലുലു ഗ്രൂപ്പിനു കീഴിൽ വൈ മാളും ഉണ്ട്. എറണാകുളം…
ഫുട്‍ബോൾ ലോക ചാംപ്യൻമാരായ അർജന്റീന ദേശീയ ടീം കേരളത്തിലെത്തുന്നു എന്നറിഞ്ഞതിന്റെ ആവേശത്തിലാണ് കേരളത്തിലെ ഫുട്ബോൾ ആരാധകർ. അടുത്ത വർഷം നടക്കുന്ന സൗഹൃദ മത്സരത്തിനായാണ് ഇതിഹാസ താരം മെസ്സി അടങ്ങുന്ന ടീമുമായി അർജന്റീന എത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 2025ൽ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം സംഘടിപ്പിക്കാൻ പദ്ധതി. മത്സരത്തിനായി നൂറുകോടിയോളം ചിലവ് വരുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ വൻകിട വ്യാപാരികളിൽ നിന്നും മറ്റുമായി ഈ തുക സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് കേരള ഗവൺമെന്റ് തീരുമാനം. ഇതിഹാസ താരം വരാനിടയുണ്ട് എന്ന വാർത്തയിൽ ആരാധകർ ആവേശത്തിലാണെങ്കിലും ഇതിനൊരു മറുപുറവും ഉണ്ട്. കേരളത്തിന്റെ കായിക രംഗം ഗുരുതര പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ ഇത്തരം വമ്പൻ മാച്ചുകൾ കൊണ്ട് വന്നത് കൊണ്ട് മാത്രം എന്തെങ്കിലും കാര്യമുണ്ടോ എന്നാണ് വിമർശകരുടെ ചോദ്യം. ഇതേ ചോദ്യവുമായി ഇന്ത്യൻ ഫുട്ബോൾ താരം ആഷിഖ് കുരുണിയൻ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്ക് വെച്ചു. മെസ്സി വരും, എല്ലാം ശരിയാകും എന്ന് ട്രോൾ രൂപത്തിൽ തലക്കെട്ടുള്ള സ്റ്റോറിയിൽ…
1995 ജൂലായ് 31 ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ രംഗത്തെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ദിവസമാണ്. ഇന്ത്യയിൽവെച്ച് ആദ്യമായി ഒരു മൊബൈൽ ഫോൺ കോൾ നടന്നത് അന്നാണ്. അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതി ബസുവും കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രി സുഖ്റാമും തമ്മിലായിരുന്നു ആദ്യ മൊബൈൽ ഫോണ സംഭാഷണം. നോക്കിയ ഫോൺ ഉപയോഗിച്ച് നടത്തിയ ആ കോൾ അങ്ങനെ ഇന്ത്യയുടെ ചരിത്രപുസ്തകത്തിൽ ഇടം പിടിച്ചു. മോഡി ടെൽസ്ട്ര നെറ്റ് വർക്കിലൂടെയാണ് ചരിത്ര ഫോൺവിളി നടന്നത്. കൊൽക്കത്തയേയും ഡൽഹിയേയും ബന്ധിപ്പിക്കുന്ന കണക്ഷനായിരുന്നു മോഡി ടെൽസ്ട്ര നെറ്റ് വർക്കിന്റേത്. അന്ന് മൊബൈൽ വഴിയുള്ള ആശയവിനിമയം ചിലവേറിയതായിരുന്നു. ഒരു കോളിന് മിനിറ്റിന് 8.4 രൂപയായിരുന്നു അന്ന് ചാർജ്. ഔട്ടഗോയിങ് കോളിനു പുറമേ ഇൻകമിങ് കോളിനും ചാർജ് ഈടാക്കിയിരുന്നു. ചില സമയങ്ങളിൽ കോൾ നിരക്ക് മിനിറ്റിന് 16.8 രൂപ വരെയായി കോൾ നിരക്ക് ഉയർന്നിരുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അപൂർവങ്ങളിൽ അപൂർവം ചിലർക്ക് മാത്രമേ അന്ന് മൊബൈൽ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയുള്ള അപൂർവതകളുടെ…