Author: News Desk
വിപണിയിലെത്തിയ ലൂണ മോപെഡ് (LUNA) ഇനി പഴയതു പോലെ ചവിട്ടികറക്കി വിഷമിക്കേണ്ട. ഇലക്ട്രിക് രൂപത്തിലെത്തിയിരിക്കുന്നു കൈനെറ്റിക്കിന്റെ പുതിയ ഇ-ലൂണ. ഇപ്പോൾ പെഡലുകൾ ഇല്ലാത്തതിനാൽ ഇതിനെ മോപെഡ് എന്ന് വിളിക്കാനാവില്ല എന്ന കുറവ് മാത്രം. പക്ഷെ പെർഫോമൻസ് പഴയ ലൂണയ്‌ക്കൊപ്പം നിൽക്കും. കിലോമീറ്ററിന് 10 പൈസ മാത്രം ചിലവുള്ള ഇ-ലൂണ, പെട്രോളിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് വലിയ ലാഭം തന്നെയാണ്. 69,990 രൂപയ്ക്കും 74,990 രൂപയ്ക്കും ഇടയിൽ വിലയുള്ള ഇ-ലൂണ ബ്രാൻഡ് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നാണിപ്പോൾ. ഫിറോഡിയ ഗ്രൂപ്പിന് കീഴിലുള്ള കൈനറ്റിക് എഞ്ചിനീറിങ്ങിന്റെ തന്നെ ഉപസ്ഥാപനമായ കൈനറ്റിക് ഗ്രീനിൻ്റെ ശ്രമഫലമായാണ് ഇ ലൂണ വിപണിയിലെത്തിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ ഇ-ലൂണ 5,000 യൂണിറ്റുകൾ വിറ്റഴിച്ചു.കൈനറ്റിക് ഗ്രീൻ വഴി, 2024-25ൽ 100,000 യൂണിറ്റുകൾ വിൽക്കുകയാണ് ലക്ഷ്യം.കൈനറ്റിക് ഗ്രൂപ്പ് 1972-ൽ പുറത്തിറക്കി, ഹിറ്റായി മാറിയ ലൂണ മോപ്പഡിൽ നിന്നും രാജ്യത്തെ ഇരുചക്ര യാത്രക്കാർ സാവധാനം കൂടുതൽ ശക്തിയേറിയ മോട്ടോർ…
കശ്മീരിലെ ഗുൽമാർഗ് ഗൊണ്ടോള കേബിൾ കാർ യാത്ര ലോകത്തിലെ ഏറ്റവും മനോഹരമായ കേബിൾ കാർ യാത്രകളിലൊന്നാണ്. കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ഈ യാത്ര ധാരാളം മതിയാകും. 2023-24 വർഷത്തിൽ ഇതുവരെ 10 ലക്ഷം സഞ്ചാരികളാണ് ഗൊണ്ടോള കേബിൾ കാർ റൈഡ് നടത്തിയത് എന്നാണ് കണക്കുകൾ. ജമ്മു കാശ്മീർ ടൂറിസം ഡിപ്പാർടമെന്‍റിനു വരുമാനമായി ലഭിച്ചത് 110 കോടി രൂപയും. ഹിമാലയ പർവ്വത നിരകളുടെ കാഴ്ചകളിലൂടെ, അതിമനോഹരമായ പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന മഞ്ഞു മലകൾക്കിടയിലൂടെയുള്ള കേബിൾ കാർ യാത്ര കാശ്മീരിന് മാത്രം നല്കാൻ കഴിയുന്ന അനുഭവമാണ്. ശ്രീനഗറിൽ നിന്നും 52 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഗുൽമാര്‍ഗ് സമുദ്രനിരപ്പിൽ നിന്ന് 8,825 അടി ഉയരത്തിലാണുള്ളത്.ബാരാമുള്ള ജില്ലയുടെ ഭാഗമായ ഇതിന്‍റെ ഭംഗി ഇവിടുത്തെ താഴ്വര കാഴ്ചകൾ തന്നെയാണ്. ശൈത്യകാല ലക്ഷ്യസ്ഥാനം എന്ന നിലയിലാണ് ഇവിടം അറിയപ്പെടുന്നത്. മഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന ഇവിടെ മഞ്ഞുകാല വിനോദമായ സ്കീയിങ്ങും നടക്കാറുണ്ട്. ശൈത്യത്തിൽ…
Taj ബ്രാൻഡഡ് റിസോർട്ട് പദ്ധതിയുമായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി ( IHCL ) കേരളത്തിലെ കൊല്ലത്ത് അരങ്ങേറ്റം കുറിക്കുന്നു. തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് ബ്രൗൺഫീൽഡ് പ്രോജക്ടിൽപ്പെടുന്ന താജ് റിസോർട്ടിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനിയും, Joy’s The Beach Resort Pvt Ltd എന്നിവയും കരാറിൽ ഒപ്പുവച്ചു. പ്രകൃതിരമണീയമായ തിരുമുല്ലവാരം ബീച്ചിനോട് ചേർന്ന് 13 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ റിസോർട്ടിന് ഏകദേശം 600 അടിയോളം ബീച്ച് ഫ്രണ്ട് ഉണ്ടാകും .Taj ബ്രാൻഡിൽ ഒരുങ്ങുന്ന 205 റൂമുകളും അറബിക്കടലിൻ്റെ അതിമനോഹരമായ കാഴ്ചകൾ ഉൾക്കൊള്ളുന്നതാണ്. സ്പെഷ്യാലിറ്റി വെജിറ്റേറിയൻ റെസ്റ്റോറൻ്റ്, ചിക് ബാർ, റീ ജെനുവേറ്റിങ് സ്പാ, നീന്തൽക്കുളം, പൂർണ്ണമായി സജ്ജീകരിച്ച ജിം എന്നിവയുൾപ്പെടെ വിപുലമായ സൗകര്യങ്ങൾ റിസോർട്ട് ഒരുക്കും . 20,000 ചതുരശ്ര അടി വിസ്തീർണമുള്ള വൈവിധ്യമാർന്ന ഡൈനിങ്ങ് സ്ഥലവും വിശാലമായ പുൽത്തകിടികളും കോർപ്പറേറ്റ് ഒത്തുചേരലുകൾക്കും സാമൂഹിക പരിപാടികൾക്കും അനുയോജ്യമായ വേദിയായി മാറ്റും . ഈ ഒപ്പിടലിലൂടെ കേരളത്തിൽ ഐഎച്ച്‌സിഎല്ലിൻ്റെ…
‘ഇന്ദ്ര’ കൊച്ചിയിലെത്തി. സൗരോർജ്ജത്തിലും, വൈദ്യുതിയിലും പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്രൂയിസ് ബോട്ട്. എയർകണ്ടീഷൻ ചെയ്ത രണ്ടു നില ബോട്ടിൽ ഇനി സഞ്ചാരികൾക്ക് കൊച്ചി കായൽ ചുറ്റിക്കാണാം.ബോട്ടിൽ സഞ്ചാരികൾക്കു കുടുംബശ്രീയുടെ തനത് ഭക്ഷണ രുചിയും ആസ്വദിക്കാം. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കൊച്ചി കായലിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ബോട്ട് ‘ഇന്ദ്ര’ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു. എയർകണ്ടീഷൻ ചെയ്ത ബോട്ടിൽ ഒരേ സമയം നൂറ് പേർക്ക് യാത്ര ചെയ്യാം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്രൂയിസ് ബോട്ടായ ഇന്ദ്ര 3.7 കോടി രൂപ ചെലവിലാണ് നിർമിച്ചത്. ബോട്ട് പൂർണമായും 25 കിലോവാട്ട് സോളാർ പവർ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ട് നിലകളുള്ള ബോട്ടിൻ്റെ താഴത്തെ ഡെക്ക് എയർകണ്ടീഷൻ ചെയ്തതാണ്. വേണ്ടത്ര സൗരോർജ്ജം ലഭ്യമല്ലാത്തപ്പോൾ ബോട്ട് വൈദ്യുതിയിലേക്ക് മാറ്റി ഓടിക്കാൻ സംവിധാനമുണ്ട്. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദിവസവും രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും നിശ്ചിത റൂട്ടിൽ ഉണ്ടാകും. ബോൾഗാട്ടി പാലസ്, വല്ലാർപാടം…
നടൻ പൃഥ്വിരാജിന്റെ മലയാള സിനിമാ വിജയങ്ങള്‍ക്ക് പിന്നിൽ ശക്തമായ പിന്തുണയുമായി ഭാര്യയും ജേർണലിസ്റ്റുമായ സുപ്രിയയുമുണ്ട്. പൃഥ്വിയുടെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ പ്രവര്‍ത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നതും സുപ്രിയയാണ്. മലയാള സിനിമയിലെ ഏക പവര്‍ കപ്പിളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ലംബോർഗിനി അടക്കം ആഡംബര കാറുകൾ സ്വന്തമായുള്ള സുപ്രിയയുടെ സ്കൂട്ടർ പ്രിയത്തെ പറ്റി സുപ്രിയ ഈയിടെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം സ്കൂട്ടർ ഓടിക്കുന്ന ദൃശ്യങ്ങളും സുപ്രിയ പങ്കിട്ടു. ഹോണ്ട ആക്ടിവ 6G സ്കൂട്ടർ ആയിരുന്നു സുപ്രിയ അനായേസേനെ ഓടിച്ചത്. ഒരു സ്വകാര്യ എസ്റ്റേറ്റിനുള്ളിലൂടെയാണ് സവാരി, അതിനാൽ ഹെൽമെറ്റിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ട എന്നും സുപ്രിയ കുറിച്ചു.”ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്ക് ഓടിക്കാൻ പഠിച്ചത്. യമഹ RX100 ഓടിക്കുന്നത് എങ്ങനെയെന്ന് അമ്മാവനാണ് പഠിപ്പിച്ചത്. എൻ്റെ അച്ഛൻ ഒരു വലിയ ബൈക്ക് ആരാധകനായിരുന്നു. ബാച്ചിലർ കാലത്ത് അച്ഛൻ ഒരു ജാവയും രാജ്ദൂതും സ്വന്തമാക്കിയിരുന്നു. പിന്നീട് അച്ഛൻ കോളേജിൽ പോകാൻ എനിക്ക് ഒരു സ്കൂട്ടർ വാങ്ങിത്തന്നു. ഇന്ന്…
ഒരാഴ്ച മുമ്പ് സൗദി അറേബ്യൻ മോഡലും ഇൻഫ്ലുവൻസറുമായ റൂമി അൽഖതാനി (Rumy Alqahtani) 2024-ലെ മിസ് യൂണിവേഴ്സ് (Miss Universe 2024) മത്സരത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ഓണേർഡ് ടു പാർട്ടിസിപ്പേറ്റ് ഇൻ മിസ് യൂണിവേഴ്സ് 2024 എന്നാണ് റൂമി അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കുറിച്ചത്. ഇതാദ്യമായാണ് സൗദി അറേബ്യ മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കുന്നതെന്നും അവർ എഴുതി. എന്നാൽ ഏപ്രിൽ ഒന്നിന് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ ഒരു വാർത്താക്കുറിപ്പ് ഇറക്കി. സൗദി അറേബ്യയിൽ നിന്ന് 2024-ലെ മിസ് യൂണിവേഴ്സിലേക്ക് സെലക്ഷൻ പ്രൊസസ് നടന്നിട്ടില്ല എന്നായിരുന്നു അത്. ഇനി ആരാണ് ഈ റൂമി അൽഖതാനി എന്ന് നോക്കാം. 1995-ൽ സൗദിയിലെ റിയാദിലാണ് റൂമി അൽഖതാനി ജനിച്ചത്. റിയാദിലെ കിംഗ് സൗദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡെന്റിസ്ട്രിയിൽ ബിരുദം നേടിയ റൂമി ഫാഷൻ-ബ്യൂട്ടി മേഖലാണ് തന്റെ കരിയറായി തെരഞ്ഞെടുത്തത്. ഏറെക്കാലമായി സൗദിയിലെ പ്രമുഖ ബ്രാൻഡുകളുടെ മോഡലും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററുമാണ് അവർ.…
കൊച്ചി വാട്ടർ മെട്രോ ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ച് ഒരു വർഷം പൂർത്തിയാക്കും. 9 ബോട്ടുകളും രണ്ട് റൂട്ടുകളുമായി ദ്വീപുകളിലേക്ക് യാത്രാ സർവ്വീസ് ആരംഭിച്ച വാട്ടർ മെട്രോ 11 മാസം പിന്നിടുമ്പോൾ 13 ബോട്ടുകളുമായി 5 റൂട്ടുകളിലേക്ക് വ്യാപിച്ചിരിക്കുന്നു. വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോ ഉടൻ സർവീസ് ആരംഭിക്കും. 11 മാസത്തിനകം 18,36,390 പേർ കൊച്ചി വാട്ടർ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തി എന്നാണ് കണക്കുകൾ . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വാട്ടർ മെട്രോയ്ക്ക് സമാനമായ പദ്ധതികൾ ആലോചനയിലാണെന്നത് ഇതിന് തെളിവാണ്. വാട്ടർ മെട്രോയുടെ ദൈനംദിന യാത്രകൾക്കാണ് കൊച്ചി വാട്ടർ മെട്രോ ഊന്നൽ നൽകുക. കൂടുതൽ ബോട്ടുകൾ ലഭിക്കുന്നതനുസരിച്ച് ടൂറിസം സാധ്യതകൾ വിനിയോഗിച്ച് വിനോദസഞ്ചാരികൾക്കായി പ്രത്യേകം ട്രിപ്പുകൾ ക്രമീകരിക്കുന്നതും വാട്ടർ മെട്രോ പരിഗണിക്കുകയാണ് . 20 മുതൽ 40 രൂപയാണ് ടിക്കറ്റ് നിരക്കെങ്കിലും വിവിധ യാത്രാപാസ്സുകൾ ഉപയോഗിച്ച് 10 രൂപ നിരക്കിൽ വരെ കൊച്ചി വാട്ടർ മെട്രോയിൽ ദ്വീപ്…
ഇന്ത്യൻ വിപണിയിൽ മത്സരത്തിനിറക്കാൻ ടെസ്‌ല തങ്ങളുടെ സ്റ്റാൻഡേർഡ് ഇവി ബ്രാൻഡുകളുടെ (TESLA EV BRANDS) ഉത്പാദനം ജർമ്മനിയിലെ ഫാക്ടറിയിൽ ആരംഭിച്ചു കഴിഞ്ഞു. അങ്ങനെ വന്നാൽ ടെസ്‌ലയുടെ ‘ഏറ്റവും താങ്ങാനാവുന്ന കാറിന്’ വേണ്ടിയുള്ള ആദ്യത്തെ യൂറോപ്യൻ ഇതര വിപണിയായി ഇന്ത്യ മാറും. പണ്ട് കാലത്തു ഇന്ത്യൻ വ്യവസായ രരംഗത്തേക്കു സുസുക്കി കടന്നു വന്നതുപോലെ, അടുത്തിടെ ഇന്ത്യൻ മൊബൈൽ നിർമാണ മേഖലയിലേക്ക് Apple കടന്നുവന്നതു പോലെ വിപ്ലവകരമാകും ടെസ്‌ലയുടെ ഇന്ത്യൻ രംഗപ്രെവേശം എന്നാണ് വിപണിയുടെ വിലയിരുത്തൽ. ലോകത്തിലെ മുൻനിര ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ ടെസ്‌ല തങ്ങളുടെ ബെർലിനിലെ ഫാക്ടറിയിൽ നിന്നും ഇന്ത്യൻ വിപണിയിൽ റൈറ്റ് ഹാൻഡ് ഡ്രൈവ് കാറുകൾ എത്തിക്കും. ഈ വർഷാവസാനം അവ ഇന്ത്യൻ നിരത്തുകളിൽ എത്തുമെന്നാണ് പ്രതീക്ഷ. ജർമ്മനിയിലെ ബെർലിനിലെ ഫാക്ടറിയിൽ ഇന്ത്യൻ വിപണിയിൽ മത്സരിക്കുന്നതിനായി ടെസ്‌ല അതിൻ്റെ സ്റ്റാൻഡേർഡ് ബ്രാൻഡുകളുടെ ഉൽപ്പാദനം ആരംഭിച്ചതിന് ഒപ്പം ഒരു ചാർജിംഗ് ഇക്കോസിസ്റ്റം നിർമ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങൾക്കായി ഇന്ത്യയിൽ വാഹനങ്ങൾ…
നല്ല സിനിമയെ പിന്തുണയ്ക്കുന്നത് ആരാണ്, ഏതാണ് നല്ല സിനിമ എന്നതിനെ കുറിച്ച് ഓൺലൈനിൽ തമിഴ്, തെലുങ്ക് ആരാധകർക്കിടയിൽ സംവാദം രൂക്ഷമാകുന്നു. പൃഥ്വിരാജിൻ്റെ ആടുജീവിതം എന്ന ചിത്രമാണ് അടുത്തിടെ നടന്ന പോരാട്ടത്തിന് പിന്നിലെ കാരണം. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം തെലുങ്കിൽ മോശം പ്രകടനമാണ് കാണിക്കുന്നതെന്ന് അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. തെലുങ്ക് പ്രേക്ഷകർ നല്ല സിനിമയെ പിന്തുണയ്ക്കാത്തതും മസാല എൻ്റർടെയ്‌നറുകളിലേക്ക് ചായുന്നതുമാണ് ആടുജീവിതം തെലുങ്കിൽ ശ്രദ്ധ നേടാതെ പോകാൻ കാരണമെന്ന് സമൂഹമാധ്യമങ്ങളിൽ വാദം ശക്തമാകുന്നു. സാക്നിൽക് റിപ്പോർട്ട് പ്രകാരം ആറ് ദിവസം കൊണ്ട്, ആടുജീവിതം ചിത്രത്തിന്റെ ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസ് കളക്ഷൻ ഏകദേശം 81 കോടി രൂപയാണ്. ഇന്ത്യയിൽ, ചിത്രം 46 കോടി രൂപ നേടിയിട്ടുണ്ട്, അതിൽ 32 കോടിയും കേരളത്തിൽ നിന്നാണ്. തമിഴ്‌നാട്ടിൽ ചിത്രം 5.4 കോടിയും, കർണാടകയിൽ നിന്നും 3.4 കോടിയും, തെലുങ്ക് ഭാഷാ സംസ്ഥാനങ്ങളായ ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്നും…
ഫോബ്‌സ് മാസികയുടെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ആദ്യമായി ഇടം പിടിച്ച മലയാളി വനിത ഇതാണ്. സാറാ ജോർജ് മുത്തൂറ്റ്. 1.5 ബില്യൺ ഡോളറാണ് സാറയുടെ ആസ്തി. 12518 കോടി രൂപ വരുമിത് .സാറാ ജോർജ് മുത്തൂറ്റ് ഉൾപ്പെടെ 12 മലയാളികൾ ഫോർബ്‌സ് വേൾഡ് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. സാറാ ജോർജ് മുത്തൂറ്റ് വിദ്യാഭ്യാസ മേഖലയിലെ പ്രഗത്ഭ കൂടിയാണ്. ഡൽഹിയിലെ സെൻ്റ് ജോർജ്ജ് സ്കൂൾ, പോൾ ജോർജ്ജ് ഗ്ലോബൽ സ്കൂൾ എന്നീ രണ്ട് സ്കൂളുകളുടെ ഡയറക്ടറാണ്. സാറാ ജോർജ് മുത്തൂറ്റിന് 2021ൽ അന്തരിച്ച തൻ്റെ ഭർത്താവ് ജോർജ് മുത്തൂറ്റിന്റെ അനന്തരാവകാശമായി ലിസ്‌റ്റഡ് ഗോൾഡ് ഫിനാൻസ് കമ്പനിയായ മുത്തൂറ്റ് ഫിനാൻസിൽ ഓഹരി ലഭിച്ചു.എം.ജി. ജോർജ്ജ് മുത്തൂറ്റിൻ്റെ മുത്തച്ഛൻ 1887-ൽ തടിയുടെയും ഭക്ഷ്യധാന്യങ്ങളുടെയും വ്യാപാരിയായിരുന്നു, ബ്രിട്ടീഷുകാർ നടത്തുന്ന വലിയ തോട്ടങ്ങൾക്ക് റേഷൻ വിതരണം ചെയ്തു വ്യാപാര മേഖലയിലേക്ക് കടന്നയാളാണ്. മുത്തൂറ്റ് ഫിനാൻസ് കമ്പനിക്ക് ഇന്ത്യയിലുടനീളം 4,700 ശാഖകളുണ്ട്, കൂടാതെ പ്രതിദിനം 200,000-ത്തിലധികം ഉപഭോക്താക്കൾക്ക്…