Author: News Desk
ദ്വീപ് രാഷ്ട്രമായ ഇന്തോനേഷ്യയിൽ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻ്റർനെറ്റ് സേവനം ആരംഭിക്കാൻ ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ് സിഇഒ ഇലോൺ മസ്‌ക്. ഇതിനു മുന്നോടിയായി ഇലോൺ മസ്‌ക്കD ഇന്തോനേഷ്യ സന്ദർശിച്ചു. ശ്രീലങ്കയിലും സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങൾ എത്തിക്കാനുള്ള ശ്രമങ്ങളിലാണ് മസ്‌ക്. ഏപ്രിൽ 20നും 22നും ഇടയിൽ ഇന്ത്യ സന്ദർശിക്കാനുള്ള മസ്‌കിൻ്റെ പദ്ധതി അവസാന നിമിഷം റദ്ദാക്കി. തുടർന്ന് മസ്‌ക് ചൈനയിൽ സന്ദർശനം നടത്തിയത് വാർത്തയായിരുന്നു.ഇന്ത്യയിലെ പദ്ധതികളെക്കുറിച്ച് ഇലോൺ മസ്‌കിൻ്റെ ടെസ്‌ല ഇതുവരെ ഇന്ത്യയെ അറിയിച്ചിട്ടില്ല.കനത്ത ബാധ്യതകൾ ചൂണ്ടിക്കാട്ടി ടെസ്‌ല സിഇഒ മെയ് മാസത്തിൽ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ഇന്ത്യയിൽ ടെസ്‌ല പ്ലാന്റ് സ്ഥാപിക്കുന്നതിൽ ബാധ്യതയാണോ അതോ ടെസ്‌ലയുടെ ബാധ്യതകളാണോ തടസ്സമായത് എന്ന് മസ്ക്ക് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയിലെ 3 ബില്യൺ ഡോളറിൻ്റെ ഇവി ഫാക്ടറിയെക്കുറിച്ചും സ്റ്റാർലിങ്കുമായി ബന്ധപ്പെട്ട ചില സംഭവവികാസങ്ങളെക്കുറിച്ചും ടെസ്‌ല സിഇഒ ചില വലിയ പ്രഖ്യാപനങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നു . ഡൽഹിയിലെ നിരവധി ബഹിരാകാശ സ്റ്റാർട്ടപ്പുകളിലെ എക്‌സിക്യൂട്ടീവുകളെയും മസ്‌ക് കാണുമെന്ന് പ്രതീക്ഷിച്ചിരുന്നു. രാജ്യത്ത്…
മൈക്രോമാക്‌സിൻ്റെ സഹസ്ഥാപകനും സിഇഒയുമാണ് രാഹുൽ ശർമ്മ. ചലച്ചിത്ര താരം അസിൻ്റെ ഭർത്താവ് കൂടിയാണ്. ഫോർബ്‌സ് റിപ്പോർട്ടുകൾ പ്രകാരം രാഹുൽ ശർമ്മയുടെ ആസ്തി ഏകദേശം 1,300 കോടി രൂപയോളം വരും. മൈക്രോമാക്‌സിന് പുറമേ, 2017-ൽ പുറത്തിറക്കിയ ഇന്ത്യയിലെ ആദ്യത്തെ AI അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് ബൈക്കായ റിവോൾട്ട് ഇൻ്റലികോർപ്പിൻ്റെ ഉടമയാണ് രാഹുൽ ശർമ്മ. രാഷ്ട്രസന്ത് തുക്കാഡോജി മഹാരാജ് നാഗ്പൂർ സർവകലാശാലയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറാണ്. കാനഡയിലെ സസ്‌കാച്ചെവൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദവും നേടിയിട്ടുണ്ട്. ശർമ്മ തൻ്റെ സുഹൃത്തുക്കളായ രാജേഷ് അഗർവാൾ, വികാസ് ജെയിൻ, സുമീത് അറോറ എന്നിവർക്കൊപ്പം 2000-ൽ ആരംഭിച്ചതാണ് മൈക്രോമാക്‌സ് ഇൻഫോർമാറ്റിക്‌സ്. ഡൽഹി ആസ്ഥാനമായുള്ള സ്ഥാപനം തുടക്കത്തിൽ ഒരു ഐടി സോഫ്‌റ്റ്‌വെയർ കമ്പനിയായിരുന്നു. 2008-ൽ മൊബൈൽ ബിസിനസിലേക്ക് പ്രവേശിച്ചു. 2010-ഓടെ, ഇന്ത്യയിൽ കുറഞ്ഞ ചെലവിൽ ഫോണുകൾ നിർമ്മിക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായി മൈക്രോമാക്‌സ് മാറി. രാഹുൽ ശർമ്മയ്ക്ക് ഡൽഹിയിൽ ഒരു ഫാം ഹൗസ്…
പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന എസ്‍യുവി മെയ്ബ ജിഎൽഎസ് 600 മെഴ്സിഡീസ് (Maybach GLS 600) ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ്. ഏകദേശം 2.9 കോടി രൂപയാണ് വാഹനത്തിന്റെ ഡൽഹിയിലെ എക്സ്ഷോറൂം വില. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മെയ്ബ വാഹനമാണ് ജിഎൽഎസ്. ഇന്ത്യൻ വ്യവസായി എം എ യൂസഫലി ക്കുശേഷം, മലയാള ചലച്ചിത്ര താരം ഷെയ്ൻ നിഗം Maybach GLS 600 സ്വന്തമാക്കിയത് അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അൾട്രാ ലക്ഷ്വറി എസ്‌യുവിയായ Mercedes-Maybach GLS 600 ആഗോളതലത്തിൽ 2020 ൽ അവതരിപ്പിച്ചു. വാഹനം നാല്, അഞ്ച് സീറ്റ് ഓപ്ഷനുകളിൽ ലഭ്യമാണ്, നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വോൾട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽനിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം…
ഒച്ചിനെ പോലെ ഇഴയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകർ . ഇതോടെ റോബോട്ടുകളുടെ ചലന രീതികളിൽ ഏറ്റവും നൂതനമായ ഒന്നായി ഈ ഇഴയുന്ന റോബോട്ടുകൾ. റോബോട്ടിൽ ഘടിപ്പിച്ച സ്ലൈഡിംഗ് സക്ഷൻ മെക്കാനിസം ഒച്ചിൻ്റെ മ്യൂക്കസിന് പകരമായി പ്രവർത്തിക്കുന്നു, അത് റോബോട്ടിനെ സ്ലൈഡുചെയ്യാൻ പ്രാപ്തമാക്കുന്നു. ഉയരമുള്ള പ്രതലങ്ങളിലും കെട്ടിടങ്ങളിലും ഇഴഞ്ഞു കയറുവാനും ഇത് റോബോട്ടിനെ സാധ്യമാക്കും. അങ്ങനെ റോബോട്ടുകൾക്ക് ചുവരുകൾ എളുപ്പത്തിൽ അളക്കാനുള്ള ശേഷി എളുപ്പമാകും. ചെന്നെത്താൻ പ്രയാസമുള്ള പ്രതലങ്ങളായ ടർബൈനുകൾ, കപ്പലുകളുടെ ഹൾ, വിമാനങ്ങൾ, ഉയരമുള്ള ഗ്ലാസ് ജാലകങ്ങൾ എന്നിവ അളക്കാനും മറ്റുമുള്ള സംവിധാനങ്ങൾ ഇനി എളുപ്പമാകും. ഉയർന്ന ഒരു പ്രതലത്തിലൂടെ റോബോട്ടുകൾക്ക് പേലോഡ് സക്കർ ഉപയോഗിച്ച് സ്ലൈഡ് ചെയ്യാൻ കഴിയും. വ്യാവസായിക ഗ്രിപ്പിംഗ്, ക്ലൈംബിംഗ്, ഔട്ട്‌ഡോർ, ഗതാഗതം എന്നിവയുൾപ്പെടെ റോബോട്ടിക് ഫീൽഡുകളിലെ ഭാവി ആപ്ലിക്കേഷനുകൾക്ക് ഈ സ്ലൈഡിംഗ് സക്ഷൻ വലിയ സാധ്യതകൾ നൽകുന്നു. സ്ലൈഡിംഗ് സക്ഷൻ മെക്കാനിസത്തിൽ മ്യൂക്കസ് ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ സക്ഷൻ നിലനിൽക്കുമ്പോൾ…
സൗദി അറേബ്യ സ്വിം സ്യൂട്ട് ഫാഷൻ ഷോ സംഘടിപ്പിച്ചപ്പോൾ ഞെട്ടിയത് ലോകംമുഴുവനാണ്. വൺ പീസ് സ്വിം സ്യൂട്ടിൽ സുന്ദരികളായ മോഡലുകൾസെന്റ് റീജസ് റെഡ് സീ റിസോർട്ടിൽ ചുവടുവെച്ചപ്പോൾ പിറന്നത് ചരിത്രവും. റെഡ് സീ ഫാഷൻ വീക്കിന്റെ ഭാഗമായി സിം സ്യൂട്ടിൽ മോഡലുകളെ അവതരിപ്പിച്ചത് മൊറോക്കൻ ഫാഷൻ ഡിസൈനറായ Yasmina Qanzal ആണ്. റെഡ്, ബിജ്, ബ്യൂ കളറുകളിലുള്ള വൺ പീസിലാണ് കടൽതീര റിസോർട്ടിൽ മോഡലുകളെത്തിയത്. സൗദിയുടെ വിഷൻ 2030-ന്റെ ഭാഗമായി സ്ത്രീകളുടെ മുന്നേറ്റത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തക കൂടിയാണ് യസ്മിന. സമ്മർ ബീച്ച് വെയർ കളക്ഷനുകളാണ് യസ്മിന ഒരുക്കിയത്. സൗദിയുടെ ചരിത്രത്തിലാദ്യമായി നടന്ന സ്വിംസ്യൂട്ട് ഷോ ആ രാജ്യത്തിന്റെ കർശന നിയമങ്ങളെ മറികടക്കുന്നതായിരുന്നു. സൗദിയുടെ യാഥാസ്ഥിക ചിന്താഗതികളെ തിരുത്തുന്ന ഇവന്റിന്റെ ചുക്കാൻ പിടിക്കാനായത് അഭിമാനകരമായ നിമിഷമാണെന്ന് ഡിസൈനറായ യസ്മിന ഖ്വിൻസാൽ പറഞ്ഞു. തോളും വയറുമുൾപ്പെടയുള്ള ശരീര ഭാഗങ്ങൾ പുറത്ത് കാണുംവിധമുള്ള വസ്ത്രങ്ങളണിഞ്ഞാണ് മോഡലുകൾ റാംപിൽ എത്തിയത്. സൗദിയും ലണ്ടനും…
ലോകബാങ്കിൻ്റെ ലാൻഡ് ഗവേണൻസ് അസസ്‌മെൻ്റ് റിപ്പോർട്ട് പ്രവചിക്കുന്നത് 2030-ഓടെ ഇന്ത്യയ്ക്ക് വാസയോഗ്യമായ ഉപയോഗത്തിന് മാത്രം 4 മുതൽ 8 ദശലക്ഷം ഹെക്ടർ ഭൂമി വേണ്ടിവരുമെന്നാണ്. ഈ വർദ്ധിച്ചുവരുന്ന ആവശ്യം കാർഷിക ഭൂമിയിൽ കാര്യമായ സമ്മർദ്ദം ചെലുത്തും, ഇത് സാമൂഹിക സ്ഥല അസന്തുലിതാവസ്ഥ , ഭക്ഷ്യ അരക്ഷിതാവസ്ഥ, അസമത്വം, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമയാണ് ഇന്ത്യാ ഗവൺമെൻ്റ്. ഗവൺമെൻ്റ് ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം (GLIS) വെബ്‌സൈറ്റ് അനുസരിച്ച്, 2021 ഫെബ്രുവരി 11ലെ കണക്കനുസരിച്ച് 51 കേന്ദ്ര മന്ത്രാലയങ്ങളും 116 പൊതുമേഖലാ സ്ഥാപനങ്ങളും റിപ്പോർട്ട് ചെയ്തപ്രകാരം ഇന്ത്യൻ സർക്കാരിന് കുറഞ്ഞത് 15,531 ചതുരശ്ര കിലോമീറ്റർ ഭൂമിയുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്ക് പുറമേ, മതന്യൂനപക്ഷങ്ങളും ഇന്ത്യയിൽ ഗണ്യമായ ഭൂമി കൈവശം വച്ചിട്ടുണ്ട്. ഇനി രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഭൂവുടമ ആരെന്നല്ലേ.Government Land Information വെബ്സൈറ്റിനെ ഉദ്ധരിച്ച് Medium എന്ന മാധ്യമ പ്ലാറ്റ്ഫോം നൽകുന്ന റിപ്പോർട്ട് പ്രകാരം കേന്ദ്ര സർക്കാർ കഴിഞ്ഞാൽ…
സംസ്കരിച്ച മാലിന്യത്തിൻ്റെ 20% റീസൈക്കിൾ ചെയ്യുകയാണ് UAE. 2050-ഓടെ റീസൈക്ലിങ് 90% ആയി ഉയർത്തുമെന്ന് പ്രതീക്ഷിക്കുന്നു. അത് മറ്റൊരുതരത്തിൽ ഗുണകരമാകും. കാരണം മാലിന്യം സംസ്കരിച്ച് കളയുകയല്ല UAE. അവയെ വൈദ്യുത ഊർജമായി മാറ്റുകയാണ് ഈ രാജ്യം. ദുബായിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളിൽ പകുതിയോളം ഊർജ ഉല്പാദനത്തിലാണ് അവസാനിക്കുന്നത്. യുണൈറ്റഡ് നേഷൻസ് എൻവയോൺമെൻ്റ് പ്രോഗ്രാം അനുസരിച്ച് മാലിന്യത്തിൽ നിന്ന് ഊർജം നൽകുന്ന പ്രൊജക്റ്റ് നടപ്പാക്കുന്നത് വാർസൻ വേസ്റ്റ് മാനേജ്‌മെൻ്റ് കമ്പനി നടത്തുന്ന പ്ലാൻ്റിലാണ്. ദുബായിലെ മൊത്തം മാലിന്യത്തിൻ്റെ 45 ശതമാനവും ഈ പ്ലാന്റിലേക്കാണ് വരുന്നത് എന്ന് കമ്പനിയുടെ സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. ഈ വർഷം മാർച്ചിൽ പ്രവർത്തനക്ഷമമായ, വാർസൻ പ്ലാൻ്റ് പ്രതിവർഷം 2 ദശലക്ഷം മെട്രിക് ടൺ മാലിന്യം ഉപയോഗിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കും. ഇത് ഏകദേശം 135,000 വീടുകൾക്ക് ഊർജം പകരും. ഇതിലൂടെ UAE പ്രതിവർഷം 1.5 ബില്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കും.മാലിന്യത്തെ ഊർജമാക്കി മാറ്റുന്ന…
ടാറ്റ മോട്ടോഴ്‌സ് വരും മാസങ്ങളിൽ അവതരിപ്പിക്കുക നെക്‌സോൺ iCNG , ആൾട്രോസ് റേസർ, Curvv എന്നീ മൂന്ന് പുതിയ മോഡലുകളാകും. CNG-പവർ വേരിയൻ്റുകളോടെ നെക്‌സോൺ ശ്രേണി വിപുലീകരിക്കുന്നു. ആൾട്രോസ് ലൈനപ്പിന് സ്‌പോർട്ടിയർ വേരിയൻ്റുണ്ടാകും. മൂന്ന് വർഷത്തിനുള്ളിൽ ടാറ്റ അതിൻ്റെ Curvv എന്ന പുതിയ മോഡലും കൊണ്ടുവരും. EV കർവ് ആദ്യമെത്തുമ്പോൾ പെട്രോൾ, ഡീസൽ, CNG വേരിയന്റുകൾ പിന്നാലെ വിപണിയിലെത്തും. Tata Nexon iCNGടർബോചാർജ്ഡ് സിഎൻജി-പവർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ കാർ ടാറ്റ യാഥാർത്ഥ്യമാക്കുകയാണ്. സാധാരണ പെട്രോൾ മോഡലിൻ്റെ അതേ 1.2-ലിറ്റർ ത്രീ-സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിൻ ഉപയോഗിച്ച് നെക്‌സോൺ iCNG ഇറക്കുമ്പോൾ അത് ചരിത്രമാകും. മാനുവൽ ഗിയർബോക്‌സിനൊപ്പം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AMT) ഓപ്ഷനും വന്നേക്കാം. Nexon iCNG-യുടെ വില പെട്രോൾ വേരിയൻ്റിനേക്കാൾ ഏകദേശം ഒരു ലക്ഷം രൂപ കൂടുതലായിരിക്കും. ഈ വർഷത്തെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ നെക്‌സോൺ iCNG ടാറ്റ പ്രദർശിപ്പിച്ചു. ടാറ്റ ആൾട്രോസ് റേസർ Altroz റേസർ മോഡലിന് 120hp കരുത്തിൽ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സും…
വനിതകളെ മസിലുകൾ ബിൽഡ് അപ്പ് ചൈയ്യാൻ പ്രേരിപ്പിക്കുന്ന ഒരു വനിതാ അഭിഭാഷക. ബോഡി ബിൽഡിംഗിൽ വിജയം നേടി തകർക്കുകയാണ് 23 കാരിയായ ഗ്രാറ്റ്സിയ ജെ വെട്ടിയാങ്കൽ. ശരീരഭാരം കുറയ്ക്കാനും ആരോഗ്യകരമായ ശരീരം നിലനിർത്താനും വേണ്ടിയാണ് കോട്ടയംകാരിയായ ഗ്രാറ്റ്സിയ 20-ാം വയസ്സിൽ ജിമ്മിൽ പോയിത്തുടങ്ങിയത്. പിന്നീടത് ശാരീരിക ക്ഷമതയ്‌ക്കായുള്ള ഒരു ദിനചര്യയായി മാറി. പിന്നാലെ ശക്തി പരിശീലനത്തിലും ബോഡിബിൽഡിംഗിലും ഒരു കൈ നോക്കാൻ ഗ്രാറ്റ്സിയ ഇറങ്ങിത്തിരിക്കുകയായിരുന്നു. ബോഡിബിൽഡിംഗിൻ്റെ ലോകത്ത് കേരളത്തിലെ സ്ത്രീകൾക്ക് എന്ത് നേടാനാകും എന്നതിനെക്കുറിച്ചുള്ള മുൻ ധാരണകളെ തീരുത്തിക്കുറിച്ചു കൊണ്ട് ഗ്രാറ്റ്സിയ കഠിനമായ പരിശീലനം ആരംഭിച്ചു. 2022-ൽ ജില്ലാ ആം ഗുസ്തി മത്സരത്തിൽ സ്വർണ്ണ മെഡലും പിന്നീട് 2023-ൽ മിസ് കോട്ടയം പട്ടവും നേടി. ഏറ്റുമാനൂർ കുടുംബ കോടതിയിൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന ഗ്രാറ്റ്സിയ ഇപ്പോൾ ജയ്പൂരിലെ നിംസ് സർവകലാശാലയിൽ എൽഎൽഎം കോഴ്സിന് തയ്യാറെടുക്കുകയാണ്. പുരുഷന്മാരെപ്പോലെ സ്ത്രീകളും കരുത്തും കായികക്ഷമതയും ഉള്ളവരാണെന്ന് അവർ പറയുന്നു. “ആരോഗ്യകരമായ ജീവിതശൈലിക്ക് സ്ത്രീകൾ നല്ല…
വാട്ട്‌സ്ആപ്പ് ഗ്രൂപ്പിനെ 6400 കോടിയുടെ സ്ഥാപനമാക്കി മാറ്റി, മുകേഷ് അംബാനിയിൽ നിന്ന് 1600 കോടി രൂപ നേടി, ആ സംരംഭകന്റെ ഇന്നത്തെ അവസ്ഥയെന്ത്? ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് ഒരു ബിസിനസ്സ് ആരംഭിക്കുക എന്ന ആശയത്തിന് പിന്നിലെ സൂത്രധാരൻ കബീർ ബിശ്വാസാണ്. അങ്ങനെയാണ് ഡൺസോ സ്ഥാപിച്ചത്. ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൻ്റെ മെച്ചപ്പെടുത്തിയ പതിപ്പ് നിക്ഷേപക വൃത്തങ്ങൾക്കിടയിൽ ചർച്ചയാകുകയും മുകേഷ് അംബാനി 1600 കോടിയിലധികം രൂപ നിക്ഷേപിക്കാൻ തയാറാക്കുകയും ചെയ്ത സംരംഭം. ഇന്ന് ഇന്ത്യയിലെ ജനപ്രിയ സ്റ്റാർട്ടപ്പുകളിൽ ഒന്നിന് പിന്നിലെ പേരാണ് കബീർ ബിശ്വാസ്. പക്ഷെ സാമ്പത്തിക പ്രതിസന്ധി അവിടെയും പിടിമുറുക്കിയിരിക്കുന്നു. Blinkit, Swiggy Instamart എന്നിവയ്‌ക്ക് മുമ്പുതന്നെ പലചരക്ക് സാധനങ്ങളും അവശ്യ സാധനങ്ങളും മറ്റ് ചരക്കുകളും വിതരണം ചെയ്യാൻ ഡൺസോ ഉപയോഗിച്ചിരുന്നു. ഉപഭോക്താക്കൾ അവരുടെ ഓർഡറുകൾ പോസ്റ്റ് ചെയ്യുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പായിട്ടാണ് കമ്പനി ആരംഭിച്ചത്. തുടർച്ചയായ വളർച്ചയും നിക്ഷേപവും ഉപയോഗിച്ച്, ശരിയായ ഡൺസോ ആപ്പ് രൂപീകരിക്കുകയും കമ്പനി കൂടുതൽ…