Author: News Desk
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം. ആ കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയലുലഞ്ഞ് കടലിൽ മുങ്ങിത്താണു. അതിലുണ്ടായിരുന്ന മദ്യവീപ്പകൾ തേടി കൊച്ചിയിലെ ചിലർ കടലിൽ മുങ്ങാംകുഴിയിട്ടു. അങ്ങനെ സ്വന്തമാക്കിയ മദ്യവീപ്പകളുടെ കഥകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു തനി കൊച്ചിക്കാരൻ പുതിയൊരു മദ്യബ്രാൻഡ് തുടങ്ങി. പോർച്ചുഗീസുകാർക്ക് വഴിയൊരുക്കിയ കൊച്ചിയുടെ അഴിമുഖത്തുള്ള പാലം ദീപുവിന്റെ ബ്രാൻഡായി. ഹാർബർ ബ്രിഡ്ജ്! ദീപു കെ. പ്രകാശ് ഹാർബർ ബ്രിഡ്ജ് (HARBOUR BRIDGE) എന്ന ആൽക്കഹോൾ സ്റ്റാർട്ടപ് തുടങ്ങിയതിന്റെ കഥ അവിടെ തുടങ്ങുന്നു. പോർച്ചുഗീസുകാർ കൊണ്ടുവന്ന മദ്യബാരലുകളിൽ നിന്ന് കൊച്ചി നുണഞ്ഞ രുചി വിസ്ക്കിയുടെ ചേരുവയായി. പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായി ആ ഫ്ലേവറുമായി ദീപു ഗോവയിലെത്തി. അവിടെ മാസ്റ്റർ ബ്ലൻഡർമാർ പുതിയൊരു വിസ്‌കിയുണ്ടാക്കി, ഹാർബർ ബ്രിഡ്ജ്. അടുത്ത ആഴ്ച വിസ്കി ഗോവൻ മാർക്കറ്റിലെത്തും. തൊട്ടുപിന്നാലെ…