Author: News Desk
നാല് വർഷം മുമ്പ് മുതിർന്ന പൗരന്മാർക്കുണ്ടായിരുന്ന ട്രെയിൻ നിരക്കിലെ ഇളവുകൾ പിൻവലിച്ചതിനെ തുടർന്ന് ഇന്ത്യൻ റെയിൽവേ നേടിയത് 5,800 കോടി രൂപ അധിക വരുമാനം. വിവരാവകാശ നിയമപ്രകാരമാണ് ഈ കണക്കുകൾ പുറത്തു വന്നത്. കോവിഡ് -19 കാരണം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം 2020 മാർച്ച് 20 ന് റെയിൽവേ മന്ത്രാലയം മുതിർന്ന പൗരന്മാർക്ക് വാഗ്ദാനം ചെയ്ത ട്രെയിൻ നിരക്കുകളിലെ ഇളവുകൾ പിൻവലിച്ചു. അതിനുമുമ്പ് ട്രെയിൻ നിരക്കിൽ മുതിർന്ന പൗരന്മാരായ സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്കും ട്രാൻസ്ജെൻഡറുകൾക്കും 40 ശതമാനവും ഇളവ് നൽകിയിരുന്നു. ഇത് പിൻവലിച്ചതിന് ശേഷം, മുതിർന്ന പൗരന്മാർ ട്രെയിൻ യാത്രകൾക്ക് മറ്റ് യാത്രക്കാർക്ക് തുല്യമായ മുഴുവൻ നിരക്കും നല്കിയാണിപ്പോൾ യാത്ര ചെയ്യുന്നത്. 2020 മാർച്ച് 20 മുതൽ 2024 ജനുവരി 31 വരെ റെയിൽവേയ്ക്ക് 5,875 കോടിയിലധികം അധിക വരുമാനം ലഭിച്ചതായി മധ്യപ്രദേശ് ആസ്ഥാനമായുള്ള ചന്ദ്ര ശേഖർ ഗൗർ വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച ഒന്നിലധികം അപേക്ഷകൾക്ക്…
കുറച്ച് ദിവസം അവധിയെടുത്ത് എങ്ങോട്ടെങ്കിലും പോകാമെന്ന് വിചാരിച്ചാൽ ‘അലക്ക് കഴിഞ്ഞ് കാശിക്ക് പോകാൻ പറ്റില്ല’ എന്ന പഴഞ്ചൊല്ലാണ് പലർക്കും ഓർമ വരിക. ജോലി തീരാതെ അവധി കിട്ടുന്നില്ല, അവധി കിട്ടുമ്പോഴായിരിക്കും പ്രതീക്ഷിക്കാതെ എന്തെങ്കിലും വന്നുപെടുന്നത്. ജോലിക്കും കിട്ടാത്ത അവധിക്കുമിടയിൽ പെട്ട് തകർന്ന എത്രയെത്ര ട്രിപ്പ് മോഹങ്ങൾ… ജോലിത്തിരക്കിനിടയിൽ വെക്കേഷൻ എന്ന ആലോചനകൾ ആലോചനകൾ മാത്രമായി അവശേഷിച്ച നാളുകൾ… പക്ഷേ, ഇപ്പോൾ ഇതെല്ലാം പഴങ്കഥയാണ്. ആർക്കും എവിടെയിരുന്നും ജോലി ചെയ്യാവുന്ന സാഹചര്യം ഇന്നുണ്ട്. ലോകത്ത് കോവിഡ് കൊണ്ടുവന്ന മാറ്റങ്ങളിലൊന്ന്! വീട്ടിലിരുന്നും നന്നായി പണിയെടുക്കാമെന്ന് കമ്പനികളും ജീവനക്കാരും തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു കോവിഡ്. കോവിഡും ലോക്ഡൗണും കഴിഞ്ഞിട്ടും പലരും ഓഫീസുകളിലേക്ക് മടങ്ങിയില്ല. കോവിഡ് പരിചയപ്പെടുത്തിയത് വർക്ക് ഫ്രം ഹോം സംസ്കാരമായിരുന്നു. വർക്ക് നിയർ ഹോമും കടന്ന് ഇപ്പോഴത് വർക്കേഷനിൽ എത്തി നിൽക്കുകയാണ്. ജോലിയും വെക്കേഷനും ഒരുമിച്ച് ആസ്വദിക്കാൻ പറ്റുന്ന വർക്കേഷൻ ഇന്ത്യയിലും വേരുറച്ച് കഴിഞ്ഞു. വർക്കേഷന് കേരളത്തിലേക്ക് എത്തുന്നവരുടെയും ഇവിടെ നിന്ന് പുറത്തേക്ക് പോകുന്നവരുടെയും…
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം കറുത്ത മുത്തും സുഗന്ധവ്യഞ്ജനങ്ങളുമായി കേരളത്തിലെത്തിയ പോർച്ചുഗീസുകാരുടെ ഒരു കപ്പൽ കൊച്ചി ഹാർബറിനോട് അടുക്കാൻ ശ്രമിക്കുന്നു. നൂറ്റാണ്ടുകൾക്ക് മുമ്പാണെന്ന് ഓർക്കണം. ആ കപ്പൽ കാറ്റിലും കോളിലും പെട്ട് ആടിയലുലഞ്ഞ് കടലിൽ മുങ്ങിത്താണു. അതിലുണ്ടായിരുന്ന മദ്യവീപ്പകൾ തേടി കൊച്ചിയിലെ ചിലർ കടലിൽ മുങ്ങാംകുഴിയിട്ടു. അങ്ങനെ സ്വന്തമാക്കിയ മദ്യവീപ്പകളുടെ കഥകളിൽ നിന്ന് വർഷങ്ങൾക്കിപ്പുറം ഒരു തനി കൊച്ചിക്കാരൻ പുതിയൊരു മദ്യബ്രാൻഡ് തുടങ്ങി. പോർച്ചുഗീസുകാർക്ക് വഴിയൊരുക്കിയ കൊച്ചിയുടെ അഴിമുഖത്തുള്ള പാലം ദീപുവിന്റെ ബ്രാൻഡായി. ഹാർബർ ബ്രിഡ്ജ്! ദീപു കെ. പ്രകാശ് ഹാർബർ ബ്രിഡ്ജ് (HARBOUR BRIDGE) എന്ന ആൽക്കഹോൾ സ്റ്റാർട്ടപ് തുടങ്ങിയതിന്റെ കഥ അവിടെ തുടങ്ങുന്നു. പോർച്ചുഗീസുകാർ കൊണ്ടുവന്ന മദ്യബാരലുകളിൽ നിന്ന് കൊച്ചി നുണഞ്ഞ രുചി വിസ്ക്കിയുടെ ചേരുവയായി. പഴമക്കാരിൽ നിന്ന് കേട്ടറിഞ്ഞതും അന്വേഷിച്ച് കണ്ടെത്തിയതുമായി ആ ഫ്ലേവറുമായി ദീപു ഗോവയിലെത്തി. അവിടെ മാസ്റ്റർ ബ്ലൻഡർമാർ പുതിയൊരു വിസ്കിയുണ്ടാക്കി, ഹാർബർ ബ്രിഡ്ജ്. അടുത്ത ആഴ്ച വിസ്കി ഗോവൻ മാർക്കറ്റിലെത്തും. തൊട്ടുപിന്നാലെ…