Author: News Desk

ടാറ്റ സാമ്രാജ്യത്തിൻ്റെ അവകാശികളിൽ ഒരാളാണ് രത്തൻ ടാറ്റയുടെ മരുമകളായ മായ ടാറ്റ. കൂടാതെ സുപ്രധാന സ്ഥാപനമായ ടാറ്റ മെഡിക്കൽ സെൻ്റർ ട്രസ്റ്റിൻ്റെ ബോർഡ് അംഗം കൂടിയാണ് മായ. രത്തൻ ടാറ്റയുടെ അർദ്ധസഹോദരനായ ആലു മിസ്‌ത്രിയുടെയും നോയൽ ടാറ്റയുടെയും മകളാണ് ഈ 34കാരി. തൻ്റെ സഹോദരങ്ങളായ ലിയ, നെവിൽ എന്നിവരിൽ ഏറ്റവും ഇളയവളാണെങ്കിലും ടാറ്റ ഗ്രൂപ്പിനുള്ളിൽ മായക്ക് കാര്യമായ സ്വാധീനമുണ്ട്. യുകെയിലെ ബേയേഴ്‌സ് ബിസിനസ് സ്‌കൂളിലും വാർവിക്ക് യൂണിവേഴ്‌സിറ്റിയിലും പഠിച്ച പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മായ. ടാറ്റ ക്യാപിറ്റലിൻ്റെ കുടക്കീഴിലുള്ള ഒരു പ്രമുഖ സ്വകാര്യ ഇക്വിറ്റി ഫണ്ടായ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ നിന്നാണ് മായയുടെ പ്രൊഫഷണൽ യാത്ര ആരംഭിച്ചത്. പിന്നീട്, മായ ടാറ്റ ഡിജിറ്റലിലേക്ക് മാറി, ടാറ്റ ന്യൂ ആപ്പ് പുറത്തിറക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. 2011 ൽ രത്തൻ ടാറ്റ തന്നെ ഉദ്ഘാടനം ചെയ്ത കൊൽക്കത്ത ആസ്ഥാനമായുള്ള ക്യാൻസർ ആശുപത്രിയുടെ മേൽനോട്ടം വഹിക്കുന്ന ടാറ്റ മെഡിക്കൽ സെൻ്റർ ട്രസ്റ്റിൻ്റെ ആറ്…

Read More

നടക്കാൻ സാധിക്കാത്ത തരത്തിൽ വൈകല്യമുള്ളവർക്കു റോബോട്ടിക് സഹായത്തോടെ നടക്കാം. ഫിസിക്കൽ മെഡിസിൻ, റീഹാബിലിറ്റേഷൻ രീതികളിൽ വിപ്ലവം സൃഷ്ടിക്കാൻ തക്ക ഉൽപ്പന്നമാണ് കേരള സ്റ്റാർട്ടപ് മിഷനിലെ ഈ സംരംഭം വികസിപ്പിച്ചത്. സ്വന്തം കാലുകളിൽ നടക്കാനാകാത്തവർക്ക് റോബോട്ടിക് സഹായത്തോടെയുള്ള നൂതന സാങ്കേതികവിദ്യ അവതരിപ്പിക്കുകയാണ് ആസ്‌ട്രെക് ഇന്നൊവേഷൻസ് . ജിതിൻ വിദ്യ അജിത്ത്, റോബിൻ കന്നാട്ട് തോമസ്, വിഷ്ണു ശങ്കർ, അലക്സ് എം സണ്ണി ചേർന്ന് തുടങ്ങിയ ഈ സ്റ്റാർട്ടപ്പ് റോബോട്ടിക്‌സ് സഹായത്തോടെയുള്ള മെഡിക്കൽ റീഹാബിലിറ്റേഷൻ സാധ്യതകളെ തിരുത്തി എഴുതുകയാണ്. അരയ്ക്ക് താഴെ വൈകല്യമുള്ള നടക്കാൻ ബുദ്ധിമുട്ടുള്ള വ്യക്തികളുടെ ചലനം സാധ്യമാക്കുന്നതിനു Unik Exosuit ശ്രേണിയാണ് ആസ്‌ട്രെക് ഇന്നൊവേഷൻസ് മുന്നോട്ടു വയ്ക്കുന്നത്. മോട്ടറൈസ്ഡ് വെയറബിൾ റോബോട്ടായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന യുണിക് എക്‌സോസ്യൂട്ട് അവയവ വൈകല്യമുള്ള ആളുകൾക്ക് വ്യായാമങ്ങളും നടത്ത പരിശീലനവും സുഗമമാക്കുന്നു. എഞ്ചിനീയറിംഗ് പഠനത്തിൽ സഹപാഠികളായിരുന്ന ആസ്ട്രേക്കിന്റെ പങ്കളികൾ അവസാന വർഷത്തിലാണ് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കു റോബോട്ടിക് സഹായത്തോടെ ചലിക്കാനാകുന്ന ഒരു പ്രോജക്ടിന് തുടക്കമിട്ടത്.…

Read More

വാണിജ്യ ആവശ്യങ്ങൾക്കായി ഇലക്ട്രിക് കരുത്തുള്ള Ace EV 1000 പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 1 ടൺ ലോഡുമായി ഒറ്റ ചാർജിൽ 161 കിലോമീറ്റർ പോകും. ആധുനികമായ ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവയും  ഇല്ക്ടിക് എയ്സിന്റെ സവിശേഷതകളാണ്. സമഗ്രമായ ഇ-കാർഗോ മൊബിലിറ്റി സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നതിനായി Tata UniEVerse ടെക്നോളിയുടെ കഴിവുകൾ ഉപഭോക്താക്കൾക്ക് Ace EV നൽകുന്നു. 7 വർഷത്തെ ബാറ്ററി വാറൻ്റിയും 5 വർഷത്തെ സമഗ്രമായ മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്ന EVOGEN പവർട്രെയിൻ ആണ് Ace EV യുടെ കരുത്ത്. 130Nm പീക്ക് ടോർക്കോടുകൂടിയ 27kW (36hp) മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.  മികച്ച ഇൻ-ക്ലാസ് പിക്കപ്പും ഗ്രേഡ്-എബിലിറ്റിയും പൂർണ്ണമായി ലോഡുചെയ്‌ത സാഹചര്യങ്ങളിൽ എളുപ്പത്തിൽ ചരക്കു നീക്കം സാധ്യമാക്കും.   ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു വർഷമായി  Ace EV നൽകിവന്ന  സേവനങ്ങളിൽ തൃപ്തരാണെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ്   ബിസിനസ് ഹെഡ് വിനയ് പഥക്പറഞ്ഞു. 

Read More

ഒരു മാസം കൊണ്ട് എവിടെ വേണമെങ്കിലും അഞ്ചു കോട്ടേജുകൾ വരെ ഉൾപ്പെടുന്ന റിസോർട്ട് യൂണിറ്റുകൾ സെറ്റ് ചെയ്യാം. വിനോദ സഞ്ചാരികൾക്കും, പ്രകൃതി ഭംഗി ഇഷ്ടപെടുന്നവർക്കും ആഡംബരത്തോടെ തന്നെ സുരക്ഷിതമായി ഇൻബിൽറ്റ് ടെന്റുകളിൽ താമസമൊരുക്കാം. നിക്ഷേപിച്ച് 6 മാസത്തിനുളളിൽ വരുമാനം വന്നുതുടങ്ങും. ഇതൊരു സ്റ്റാർട്ടപ്പ് എഞ്ചിനീയറിംഗ് വിസ്മയമാണ്. അതാണ് ക്യാമ്പർ (Campper) എന്ന സ്റ്റാർട്ടപ്പ് ഒരുക്കുന്ന ആഡംബര മോഡൽ സീപോഡ്സ് (Zpodz) ഇൻബിൽറ്റ് ടെന്റുകൾ. ഒരു പൂമുഖം, ആഡംബരപൂർണ്ണമാ ഒരു ബെഡ്‌റൂം, ടോയ്‌ലെറ്റ്, ഒരു ചെയ്ഞ്ചിങ് റൂം എന്നിവ 300 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുണ്ട്. 10 വർഷത്തെ ക്യാൻവാസ് വാറന്റിയാണ് camper.com ഉറപ്പു നൽകുന്നത്. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഈ മോഡുലാർ മാതൃക ഏതു പ്രദേശത്തും മാറ്റി സ്ഥാപിക്കാം. ബീച്ച്, ഹൈ അൾട്ടിട്യൂഡ് പ്രദേശങ്ങൾ, തോട്ടങ്ങൾ അങ്ങനെ എല്ലാ പ്രദേശങ്ങളിലും ഒരേ പോലെ സ്ഥാപിക്കാവുന്ന ഒരു ചെറു വീട്, ഔട്ട് ഹൌസ്, വിനോദ സഞ്ചാര കേന്ദ്രം, അല്ലെങ്കിൽ റിസോർട്ട് അങ്ങനെ ഏത് ആവശ്യത്തിനും…

Read More

110 വർഷത്തെ പഴക്കമുള്ള പഴയ കാൻ്റിലിവർ റെയിൽ പാലത്തിന് പകരം രാമേശ്വരത്തു കടലിനു കുറുകെ പുതിയ പാലം നിർമിക്കുന്ന തിരക്കിലാണ് ദക്ഷിണ റെയിൽവേ. അതി വേഗതയിൽ മുന്നോട്ടു പോകുന്ന ട്രാക്കിംഗ് ജോലികൾ പൂർത്തിയാക്കുന്നതോടെ രാമേശ്വരം തീർത്ഥാടന -ടൂറിസ്റ്റ് ദ്വീപിലേക്കുള്ള റെയിൽ ഗതാഗതം ഉടൻ തന്നെ പുനഃസ്ഥാപിക്കും. രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലത്തിന് 18.3 മീറ്റർ നീളത്തിൽ സ്പാനുകളും കടലിന് കുറുകെ 72.5 മീറ്റർ നീളമുള്ള ഒരു നാവിഗേഷൻ സ്പാനുമുണ്ട്, കൂടാതെ ഭാവിയിൽ ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ ആവശ്യമായി വന്നാൽ അധിക റെയിൽവേ ട്രാക്കിനായി ഉപഘടനയും നിർമിക്കുന്നുണ്ട്. 280 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) ജൂണിൽ നിർമ്മാണം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. നിർമ്മാണം കടലിനുള്ളിലായതിനാൽ ഇത് വെല്ലുവിളി നിറഞ്ഞ ജോലിയായി മാറി. അതോടെ സമയപരിധി നീട്ടിവെക്കേണ്ടി വന്നു. 2024 അവസാനത്തോടെ വാണിജ്യ ട്രെയിൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ആർവിഎൻഎൽ പ്രതീക്ഷിക്കുന്നു. പുതിയ പാലത്തിൻ്റെ 2.65 ഡിഗ്രി…

Read More

ഐടി മേഖലയിൽ കൺസൾട്ടൻസി സർവ്വീസ് നടത്തുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്‌നോളജി കമ്പനിയായ ടെക് മഹീന്ദ്ര രാജ്യത്തുടനീളം 6000-ലധികം നിയമനങ്ങൾ നടത്താൻ ഉദ്യോഗാർത്ഥികളെ തേടുന്നു. ക്യാമ്പസുകളിൽ നിന്നാണ് ഇവരെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിടുന്നത്. 6,000-ഓളം പുതുമുഖങ്ങളെ 2025 സാമ്പത്തിക വർഷം, വർക്ക്ഫോഴ്‌സിലേക്ക് ചേർക്കുകയാണ് ലക്‌ഷ്യം. ഓരോ ക്വാർട്ടരിലും 1,500-ലധികം ബിരുദധാരികളെ വീതം സ്ഥിരമായി സ്വീകരിക്കുന്ന ഒരു സംവിധാനമാണ് ലക്ഷ്യമിടുന്നത്. ജോബ് പോർട്ടലുകളിലും കരിയർ പേജിലും കമ്പനി 1000-ത്തിലധികം തൊഴിലവസരങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെക് മഹീന്ദ്രയുടെ ലിങ്ക്ഡ്ഇൻ പേജിൽ അല്ലെങ്കിൽ https://careers.techmahindra.com/ പേജിൽ നിങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സെർച്ച് ചെയ്യാം. ടെക് മഹീന്ദ്രയുടെ നിയമന പ്രക്രിയയിൽ സാധാരണയായി ആപ്ലിക്കേഷൻ സബ്മിഷനും, സ്ക്രീനിംഗും, ഇൻ്റർവ്യൂകളും ഉണ്ടാകും. ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റിൽ 6 മാസത്തേക്ക് ശമ്പളമില്ലാത്ത ഇൻ്റേൺഷിപ്പ് റോളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. അജണ്ടകൾ, മെയിൽ, ഇമെയിൽ, ഫോൺ കോളുകൾ, ക്ലയൻ്റ് മാനേജ്‌മെൻ്റ്, മറ്റ് കമ്പനി ലോജിസ്റ്റിക്‌സ് എന്നിവയുൾപ്പെടെ പ്രൊഫഷണൽ, വ്യക്തിഗത ഷെഡ്യൂളിംഗുകളാകും ഇന്റേൺഷിപ് കാലത്തെ പരിശീലനം ഉണ്ടാവുക. എല്ലാ മെറ്റീരിയലുകളിലും…

Read More

ഒരു അലങ്കാര പുഷ്പമായി ലോകമെമ്പാടും കൃഷി ചെയ്യുന്ന എറിയം ഒലിയാൻഡർ എന്ന അരളി നല്ല ഒന്നാംതരം വിഷം കൂടിയാണ്.സംസ്ഥാനത്തെ 2,500-ഓളം ക്ഷേത്രങ്ങൾ കൈകാര്യം ചെയ്യുന്ന രണ്ട് ക്ഷേത്ര ബോർഡുകൾ ക്ഷേത്രത്തിലെ വഴിപാടുകളിൽ ഓലിയണ്ടർ പൂക്കൾ ഉപയോഗിക്കുന്നത് നിരോധിച്ചു. സൂര്യാ സുരേന്ദ്രൻ എന്ന 24 കാരിയായ നഴ്‌സ് ഓലിയാൻഡർ വിഷബാധയെത്തുടർന്ന് മരിച്ച സംഭവത്തെ തുടർന്നാണ് ഈ നിരോധനം. വീടിന് സമീപം വച്ച് അബദ്ധത്തിൽ അരളി ചെടിയുടെ കുറച്ച് ഇലകൾ ചവച്ചരച്ചതിനെ തുടർന്നു കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഇവർ കുഴഞ്ഞുവീഴുകയും ഏതാനും ദിവസങ്ങൾക്ക് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയും ചെയ്തു. പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജൻ ഒലിയാൻഡറിൽ നിന്ന് വിഷബാധയേറ്റതായി സ്ഥിരീകരിച്ചു. . ഉഷ്ണമേഖലാ, ഉപ ഉഷ്ണമേഖലാ, മിതശീതോഷ്ണ മേഖലകളിൽ ലോകമെമ്പാടും കൃഷി ചെയ്യുന്ന ഒരു സസ്യമാണ്. കേരളത്തിൽ അരളി, കണവീരം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ചെടി ഹൈവേകളിലും ബീച്ചുകളിലും പ്രകൃതിദത്തമായ പച്ച വേലിയായി വളരുന്നു. ആയുർവേദത്തിൽ ഉപയോഗിക്കുന്ന മരുന്നുകളുടെ ഗുണനിലവാരം, പരിശുദ്ധി,…

Read More

ഡിജിറ്റൽ ടിക്കറ്റിംഗിനായി ഗൂഗിളുമായി കൈകോർത്ത് കൊച്ചി മെട്രോ. കൊച്ചി മെട്രോ ടിക്കറ്റ് ഇനി യാത്രക്കാർക്ക് ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാം. ഒന്നിലധികം ദിവസം കൈവശം വയ്‌ക്കേണ്ട യാത്രാ പാസുകൾ ഇനി ഗൂഗിൾ വാലറ്റിൽ സുരക്ഷിതമായിരിക്കും. പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിങ് രംഗത്ത് കൊച്ചി മെട്രോ ഒരു പടി കൂടി മുന്നിലെത്തിക്കഴിഞ്ഞു. ഗൂഗിള്‍ വാലറ്റില്‍  ഇന്ത്യയില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രോ സര്‍വീസാണ് കൊച്ചി മെട്രോ. മെട്രോ ഉപയോക്താക്കൾക്കായി ഡിജിറ്റൽ ടിക്കറ്റിംഗ് ഓപ്ഷനുകൾ വർദ്ധിപ്പിക്കുന്നതിന് ഗൂഗിൾ വാലറ്റും കെഎംആർഎല്ലും തമ്മിലുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. Google Wallet-KMRL സേവനങ്ങളുടെ സംയോജന മേൽനോട്ടം കൊച്ചി ആസ്ഥാനമായ പ്രൂഡൻ്റ് ടെക്നോളജീസ് ആണ് നടപ്പാക്കുന്നത്.  ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേമെന്റുകള്‍ നടത്താനും സൗകര്യമുള്ള അപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേമെന്റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം. ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്…

Read More

ജോലി ഒഴിവുകളിൽ കൂടുതൽ പുതുമുഖങ്ങളെ നിയമിക്കാൻ ശ്രമിക്കുകയാണ് സ്റ്റാർട്ടപ്പുകൾ. അവരുടെ പോസ്റ്റിംഗുകളുടെ പകുതിയും പുതുമുഖങ്ങളെ ലക്ഷ്യം വച്ചുള്ളതാണെന്ന് foundit നടത്തുന്ന വിലയിരുത്തൽ വ്യക്തമാക്കുന്നു. സ്റ്റാർട്ടപ്പുകളുടെ നിയമനങ്ങളിൽ 9% വർദ്ധനവ് ഉണ്ടായിട്ടുണ്ട്, ഇത് തൊഴിലവസരങ്ങൾ കൂടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്റ്റാർട്ടപ്പുകളുടെ എണ്ണത്തിൽ 37% വർധന ഉണ്ടായതായും Foundit എടുത്തുകാട്ടി. മൊത്തത്തിലുള്ള നിയമന സൂചിക 2024 മാർച്ചിലെ 276 ൽ നിന്ന് 2024 ഏപ്രിലിൽ 300 ആയി മാറി. ഐടി, കൺസൾട്ടിംഗ്, മാർക്കറ്റിംഗ് എന്നിവയാണ് ഡിമാൻഡിൽ ഇടിവ് കാണിക്കുന്ന തൊഴിൽ റോളുകൾ.സ്റ്റാർട്ടപ്പുകൾ നൽകുന്ന മൊത്തം ജോലികളുടെ എണ്ണത്തിൽ 14 ശതമാനം വർധനവുണ്ടായി. എന്നാൽ 60% സീനിയർ ജീവനക്കാർക്കും ഡിമാന്റില്ലാതായി. ലഭ്യമായ എല്ലാ ജോലികളുടെയും 53%ത്തിൽ കൂടുതൽ പുതുമുഖങ്ങളെയാണ് നിയമിച്ചത്. 3 വർഷം വരെ പരിചയമുള്ളവരെ മാത്രമേ സ്റ്റാർട്ടപ്പുകൾ പരിഗണിക്കുന്നുള്ളൂ. Quess സിഇഒ ശേഖർ ഗരിസ പറയുന്നതനുസരിച്ച് സ്റ്റാർട്ടപ്പുകൾ പുതിയ ഗ്രാജ്വേറ്റ്സിനെ റിക്രൂട്ട് ചെയ്യുന്നതിലേക്ക് കൂടുതൽ താൽപര്യം കാണിക്കുന്നു, അവരുടെ ജോലികളിൽ പകുതിയിലേറെയും…

Read More

ഇൻഹെറിറ്റൻസ് ടാക്സ് (inheritance tax) സംവാദമാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന പാദത്തിൽ ഉയരുന്ന വിഷയം. രാജ്യത്തെ പണക്കാരുടെ സമ്പത്ത് പാവങ്ങൾക്കും കിട്ടണമെന്ന രാഹുൽ ഗാന്ധിയുടെ നിർദ്ദേശവും ഇൻഹെറിറ്റൻസ് ടാക്സ് ചുമത്തണമെന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചീഫ് സാം പിത്രാദോയുടെ കമന്റും വലിയ വിമർശനത്തിനാണ് വഴിവെച്ചത്. രാജ്യത്ത് 2.5 ശതമാനത്തോളം ആളുകളാണ് ഇൻകംടാക്സ് അടക്കുന്നത്. അവരുടെ സമ്പത്താകട്ടെ പല അസറ്റുകളിലും, വീട്, ബിസിനസ്സ് തുടങ്ങിയവയിലെ നിക്ഷേപവുമാണ്. അവരുടെ ഈ സമ്പത്ത് മറ്റുള്ളവർക്ക് വിതരണം ചെയ്യണമെങ്കിൽ അവരുടെ സ്വത്ത് കണ്ട് കെട്ടണം, അല്ലെങ്കിൽ പിടിച്ചെടുക്കണം. ഇത് രാജ്യത്തെ സാമ്പത്തിക അസ്ഥിരതയിലേക്കല്ലേ തള്ളിവിടുക? സാമ്പത്തിക വിദഗ്ധനായ ഗൗതം സെൻ ചോദിക്കുന്നു. ആവറേജിന് മുകളിൽ സമ്പന്നരായ12 ലക്ഷം പേരുടെ സ്വത്ത് 102 കോടി ആളുകൾക്ക് വിതരണം ചെയ്യണം എന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് ഉള്ളത്. അതുപോലെ സാം പിത്രോദ പറയുന്നത് ഇൻഹെറിറ്റൻസ് ടാക്സിനെ കുറിച്ചാണ്. അങ്ങനെ വന്നാൽ രാജ്യത്തെ വ്യവസായികളും ബിസിനസ്സ്കാരും രാജ്യം വിടും. അവർ ദുബായിൽ…

Read More