Author: News Desk
കൊടും ചൂടത്ത് വാഹനങ്ങൾ ഉപേക്ഷിച്ചു കൊച്ചി മെട്രോയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കൊച്ചി വാട്ടർ മെട്രോയിലും തിരക്കേറുകയാണ്. വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ ദിവസേനയുള്ള പാസുകളുടെ ഇളവ് യാത്രക്കാരുടെ എണ്ണം വർധിക്കുന്നതിന് മറ്റൊരു കാരണമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം മെയ് 4 ശനിയാഴ്ച 28 കിലോമീറ്റർ ദൈർഘ്യമുള്ള ആലുവ-തൃപ്പൂണിത്തുറ റൂട്ടിൽ മൊത്തം 99,181 യാത്രക്കാരാണ് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പ്രതിദിന കണക്കുകൾ പ്രവൃത്തി ദിവസങ്ങളിൽ 91,000-93,000 പരിധിയിലാണ്. ട്രെൻഡ് തുടർന്നാൽ ഇത് ഒരു ലക്ഷം കടക്കും.മെട്രോ സ്റ്റേഷനുകളിലേക്കുള്ള ഫീഡർ ഇ- ബസ്സുകൾ എത്തുന്നതിലെ കാല താമസം ഇല്ലാതാകുന്നതോടെ യാത്രക്കാരുടെ പ്രതിദിന എണ്ണം ഇനിയും കൂടും. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഈ വർഷം ആദ്യം 32 സീറ്റുകളുള്ള, എയർകണ്ടീഷൻ ചെയ്ത 15 ഇ-ബസുകൾക്കായി ജൂൺ മുതൽ സർവീസ് നടത്താൻ ഓർഡർ നൽകിയിരുന്നു. നഗരപ്രാന്തങ്ങളിലും നഗരത്തിനുള്ളിലെ…
ഇറക്കുമതി ചെയ്യുന്നതിന്റെ പത്തിലൊന്നു വിലക്ക് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ആളില്ലാ ബോംബർ വിമാനം (UAV) തയാറായി. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിനു വലിയ ഉത്തേജനം നൽകിക്കൊണ്ട് ഇന്ത്യൻ പ്രതിരോധ, ബഹിരാകാശ കമ്പനിയായ ഫ്ലൈയിംഗ് വെഡ്ജ് ഡിഫൻസ് ആൻഡ് എയ്‌റോസ്‌പേസ് ടെക്‌നോളജീസ് വെള്ളിയാഴ്ച ബെംഗളൂരുവിൽ എഫ്‌ഡബ്ല്യുഡി-200 B പുറത്തിറക്കി. ഇറക്കുമതി ചെയ്ത യുഎസ് പ്രിഡേറ്റർ ഡ്രോണിന് 250 കോടി രൂപ വിലവവരുന്നിടത്താണ് ഇന്ത്യൻ നിർമ്മിത FWD-200B വെറും 25 കോടി രൂപയ്ക്ക് ലഭ്യമാകുക. FWD-200B medium-altitude, long-endurance (MALE) ആളില്ലാ കോംബാറ്റ് ഏരിയൽ വെഹിക്കിൾ പൂർണ്ണമായും ഇന്ത്യയിൽ രൂപകല്പന ചെയ്തു നിർമ്മിച്ചതാണ് . 100 കിലോഗ്രാം പേലോഡ് ശേഷിയുള്ള ഇതിന് ഒപ്റ്റിക്കൽ നിരീക്ഷണ പേലോഡുകളും കൃത്യമായ വ്യോമാക്രമണ ആയുധങ്ങളും വഹിക്കാൻ കഴിയുമെന്ന് Flying Wedge Defence and Aerospace Technologies അറിയിച്ചു. “രാജ്യത്തിൻ്റെ കഴുകൻ കണ്ണായും” ഭീഷണികൾക്കെതിരെയുള്ള ആകാശ കവചമായും വിഭാവനം ചെയ്യപ്പെടുന്ന FWD-200B ക്ക് ഒറ്റ പ്രാവശ്യം ഇന്ധനം നിറച്ചാൽ…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് 46 കി മി ദൂരത്തിൽ മെട്രോ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതിന്റെ സൂചനകൾ വന്നു തുടങ്ങുകയാണോ? സംസ്ഥാന സർക്കാരിൻ്റെ പരിഗണയിലിരിക്കുന്ന 11,560.8 കോടി രൂപ ചിലവ് കണക്കാക്കിയിരിക്കുന്ന പദ്ധതിയുടെ ഡി പി ആറിന് ഉടൻ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് KMRL ആണ് മന്ത്രിസഭക്ക് സമർപ്പിച്ചത്. വർദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും നഗരവാസികളുടെ ഭാവി ഗതാഗത ആവശ്യങ്ങൾ നിറവേറ്റാനുംമെട്രോ ലക്ഷ്യമിടുന്നതായി DPR പറയുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) തയ്യാറാക്കിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് DPR അനുസരിച്ച് രണ്ട് ഇടനാഴികൾ ആയിട്ടാകും പദ്ധതി നടപ്പാക്കുക. പള്ളിപ്പുറത്തെ ടെക്‌നോസിറ്റി മുതൽ വിഴിഞ്ഞത്തിനടുത്തുള്ള പള്ളിച്ചൽ വരെ പഴയ ദേശിയ പാതയിലൂടെ നീളുന്ന ഇടനാഴി ഒന്നിന് 7,503.18 കോടി രൂപയും കഴക്കൂട്ടം മുതൽ കിള്ളിപ്പാലം വരെ NH 66 ലൂടെ നീളുന്ന കോറിഡോർ രണ്ടിന് 4,057.7 കോടി രൂപയും ധനസഹായമായി ലഭിക്കും.സിവിൽ,…
ആഭ്യന്തര വ്യോമയാന മേഖലയിലെ കനത്ത തിരക്ക് കണക്കിലെടുത്ത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് CIAL വേനൽക്കാല ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. നേരത്തെ പ്രഖ്യാപിച്ച സേവനങ്ങൾക്ക് പുറമെ കൊച്ചിയിൽ നിന്ന് കൂടുതൽ നഗരങ്ങളിലേക്ക് വിമാന സർവീസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഒരു കോടിയിലധികം ആളുകൾ വിമാന യാത്രക്കായി സിയാൽ ഉപയോഗിച്ചുവെന്നാണ് കണക്കുകൾ. വേനലവധി അവസാനിക്കുമ്പോൾ കേരളത്തിനും യുഎഇക്കും ഇടയിലുള്ള യാത്രാ നിരക്ക് കുതിച്ചുയരുമെന്ന ഭീതിയിലാണ് പ്രവാസികൾ. മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വന്ന വേനൽ ടൈംടേബിളിൽ മെയ് ആദ്യവാരം മുതൽ 60 ഓളം സർവീസുകൾ കൂടി ഉൾപ്പെടുത്തി. ആഴ്ചയിൽ 1,628 സർവീസുകൾ നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലണ്ടനിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം മൂന്നിൽ നിന്ന് നാലായി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു. കിഴക്കൻ മേഖലയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വർധന കണക്കിലെടുത്ത് ബാങ്കോക്ക്, ക്വാലാലംപൂർ, സിംഗപ്പൂർ, ഹോ ചിമിൻ സിറ്റി എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രീമിയം എയർലൈൻ തായ് എയർവേസ് മൂന്ന് സർവീസുകൾ…
ലക്ഷദ്വീപിനും മംഗലാപുരത്തിനും ഇടയിലുള്ള യാത്രാ സമയം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ‘പരാളി’ എന്ന പേരിൽ അതിവേഗ ഫെറി ആരംഭിച്ചു. ഇതോടെ രണ്ട് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള കടൽ യാത്രാ സമയം അഞ്ച് മണിക്കൂർ ലാഭിക്കാം. മഴയും, കടൽക്ഷോഭവുമില്ലെങ്കിൽ ഈ സമയത്തിനുള്ളിൽ ഈ ലക്ഷ്യം കൈവരിക്കാം. 2024 മെയ് 3 ന് ആദ്യ പരീക്ഷണ സർവീസിൽ ‘പരാളി’ ലക്ഷ ദ്വീപിൽ നിന്ന് 160 യാത്രക്കാരെ ഏഴ് മണിക്കൂറിനുള്ളിൽ മംഗളൂരു പഴയ തുറമുഖത്തേക്ക് എത്തിച്ചു. മുമ്പ് ഇതേ യാത്ര പൂർത്തിയാക്കാൻ 13 മണിക്കൂർ എടുത്തിരുന്നു. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴിലെ ലക്ഷദ്വീപ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി (LITDA ) ഏതാനും ട്രയൽ റണ്ണുകൾക്ക് ശേഷം മംഗലാപുരം-ലക്ഷദ്വീപ് ടൂറിസ്റ്റ് ലൈനർ സർവീസ് സ്ഥിരമാക്കും. വൻകരയിൽ നിന്ന് എത്തിച്ചേരുന്ന ഏറ്റവും അടുത്തുള്ള തുറമുഖമായ കാഡ്മാറ്റിലെ റിസീവിംഗ് പോയിൻ്റിൽ സൗകര്യങ്ങൾ നവീകരിച്ചു. ഈ വർഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെത്തുടർന്ന്, കൊച്ചിയും മംഗലാപുരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ദ്വീപ് ഭരണകൂടം ഗണ്യമായ…
ഉത്തർപ്രദേശിൻ്റെ തലസ്ഥാന നഗരമായ ലക്‌നൗവിൽ നിന്ന് യുഎഇയിലെ റാസൽഖൈമയിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്‌ട്ര ബജറ്റ് എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചതോടെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ (CCSI) വിമാനത്താവളത്തിൽ നിന്നുള്ള ഒമ്പതാമത്തെ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് റാസൽ ഖൈമ. 2,400 കോടി രൂപ ചെലവിൽ നിർമിച്ചതാണ് അത്യാധുനിക സൗകര്യങ്ങളുള്ള ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ലഖ്‌നൗവിൽ നിന്ന് റാസൽഖൈമയിലേക്ക് വിമാനങ്ങൾ സർവീസ് നടത്തും. റാസൽഖൈമ മുതൽ ലഖ്‌നൗ വരെ ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തും.മാർച്ചിൽ ലഖ്‌നൗവിൽ നിന്ന് മസ്‌കറ്റിലേക്കും ദമാമിലേക്കും ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ (CCSI) വിമാനത്താവളത്തിൽ നിന്നു വിമാനക്കമ്പനികൾ നോൺ സ്റ്റോപ്പ് ഫ്ലൈറ്റ് സർവീസ് ആരംഭിച്ചു. 2,400 കോടി രൂപ ചെലവിൽ നിർമിച്ച ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ടിൻ്റെ ഇൻ്റഗ്രേറ്റഡ് ടെർമിനൽ 3 (ടി3)…
ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത ഉറപ്പാക്കാം, ചിത്രത്തിൽ കൂട്ടിച്ചേർക്കലുകൾ നടന്നിട്ടുണ്ടെങ്കിൽ അത് കണ്ടെത്താം, ഒരു ഡിജിറ്റൽ ചിത്രം വ്യാജമായി നിർമിച്ചതാണോ, ഒറിജിനലാണോ എന്ന് വ്യക്തമായി തിരിച്ചറിയാനാകും. ഡിജിറ്റൽ ചിത്രങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനുമുള്ള Digital Image Authentication സാങ്കേതിക വിദ്യക്ക് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് CET പേറ്റന്റ് സ്വന്തമാക്കി. മെഡിക്കല്‍ രോഗനിര്‍ണയം, ഫോറന്‍സിക് അന്വേഷണങ്ങള്‍, പൊലീസ് അന്വേഷണങ്ങള്‍ തുടങ്ങിയ മേഖലകളില്‍ തെളിവുകളായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ ചിത്രങ്ങളുടെ വിശ്വാസ്യത തെളിയിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. ഒരു ഡിജിറ്റല്‍ ചിത്രത്തിലെ മാറ്റം വരുത്തിയ ഭാഗങ്ങള്‍ കണ്ടെത്തുന്നതിനും ഇതിലൂടെ കഴിയുമെന്ന് ഗവേഷകര്‍ അറിയിച്ചു. ”ക്രിപ്റ്റോഗ്രാഫിക് ഹാഷ് ഫംഗ്ഷനും കയോട്ടിക് സീക്വന്‍സും ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ സാങ്കേതികവിദ്യക്ക് മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍ ക്യാമറ എന്നിവ ഉപയോഗിച്ച് പകര്‍ത്തിയതോ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നതോ ആയ ഡിജിറ്റല്‍ ചിത്രങ്ങളുടെ ആധികാരികത നിര്‍ണ്ണയിക്കുന്നതിനും ഉറപ്പുവരുത്തുന്നതിനും കഴിയും. ഡിജിറ്റല്‍ ചിത്രങ്ങളില്‍ ഉണ്ടാകുന്ന ഏതൊരു ചെറിയ മാറ്റവും ഈ Digital Image Authentication…
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഉടൻ ഓടിത്തുടങ്ങും. ബംഗളൂരു, എറണാകുളം നിവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഉടൻ തന്നെ യാത്ര ആരംഭിക്കുമെന്ന് ബംഗളൂരു റെയിൽവേ അധികൃതർ അറിയിച്ചു. വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൊച്ചിക്കും ബെംഗളൂരുവിനുമിടയിൽ ആരംഭിക്കുന്നത് നിലവിൽ സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്ന ദൈനംദിന യാത്രക്കാർക്ക് വലിയ സൗകര്യമാകും. 9 മണിക്കൂറെടിൽ ട്രെയിൻ എറണാകുളത്തു നിന്നും ബംഗളുരുവിലെത്തും. ഏപ്രിലിൽ കേരളത്തിലെത്തിയ എട്ട് കോച്ചുകളുള്ള മൂന്നാമത്തെ വന്ദേ ഭാരത് എക്‌സ്‌പ്രസ് കൊല്ലത്ത് സൂക്ഷിച്ചിരിക്കുകയാണ്. എറണാകുളം മാർഷലിങ് യാർഡിലെ പിറ്റ് ലൈനിലെ ഇലക്ട്രിക്കൽ സജ്ജീകരണം പൂർത്തീകരിക്കുന്നതിൽ കാലതാമസം നേരിട്ടിരുന്നു.ഇതാണ് വന്ദേഭാരത് എത്താൻ വൈകുന്നത്.എറണാകുളം മാർഷലിംഗ് യാർഡിലെ പിറ്റ് ലൈൻ വിജയകരമായി വൈദ്യുതീകരിക്കുന്നതോടെ കൂടുതൽ എക്‌സ്പ്രസ് ട്രെയിനുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് കൈവരും. വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ വരവിനായി രാജ്യത്തുടനീളമുള്ള യാർഡുകൾ ഒരുക്കുന്നതിൻ്റെ ഭാഗമായാണ് റെയിൽവേയുടെ നിർദേശപ്രകാരം ഈ…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society