Author: News Desk
പാട്ടുകാരി, പാട്ടെഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ പ്രശസ്തയാണ് അനന്യ ബിർള. ബിർള ഗ്രൂപ്പിലെ കുമാർ മംഗളം ബിർളയുടെ മകളായ അനന്യ അടുത്തിടെ ബോളിവുഡ് താരവും സുഹൃത്തുമായ ജാൻവി കപൂറിന് കോടികളുടെ കാർ സമ്മാനമായി നൽകി വാർത്തയിൽ ഇടം പിടിച്ചിരുന്നു. 4.99 കോടി രൂപ വില വരുന്ന ലംബോർഗിനിയാണ് അനന്യ ജാൻവിക്ക് സമ്മാനിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നായ ബിർള കുടുംബത്തിൽ ജനിച്ച അനനന്യ 2023ൽ ആദിത്യ ബിർള ഫാഷൻ ലിമിറ്റഡ് ഡയറക്ടറായി. 17ആം വയസ്സിൽ സ്വതന്ത്ര മൈക്രോഫിൻ എന്ന ഫിനാൻഷ്യൽ സർവീസ് സംരംഭം ആരംഭിച്ചാണ് അനനന്യ സംരംഭക ലോകത്തേക്ക് എത്തിയത്. ഓക്സ്ഫോർഡിൽ നിന്നും ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് ബിരുദധാരിയായ അനന്യ നിലവിൽ ആദിത്യ ബിർള മാനേജ്മെന്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്. 2016ലാണ് അവർ സംഗീതലോകത്തേക്ക് പ്രവേശിച്ചത്. മുപ്പതുകാരിയായ അനന്യയ്ക്ക് 1700 കോടി രൂപയിലധികം ആസ്തി ഉള്ളതായി ഇടി നൗ റിപ്പോർട്ട് ചെയ്യുന്നു
എണ്ണ പാചകത്തിലെ പ്രധാന സാന്നിദ്ധ്യമാണ്. എന്നാൽ അടുക്കളയിലെ പാചക എണ്ണ മറഞ്ഞിരിക്കുന്ന ആരോഗ്യ അപകടമായും മാറാം. ഇന്ത്യയിൽ എണ്ണയിൽ മായം ചേർക്കപ്പെടുന്നതിന്റെ ഭീഷണി വ്യാപകമായ സാഹചര്യത്തിലാണ് ഈ വിലയിരുത്തൽ. ശുദ്ധമെന്ന് വിശ്വസിക്കുന്ന എണ്ണയിൽ വിഷാംശമുള്ള രാസവസ്തുക്കൾ മുതൽ പെട്രോളിയം ഉത്പന്നമായ മിനറൽ ഓയിൽ വരെ കലർത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇത്തരം എണ്ണ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ കുത്തൊഴുക്ക് ഈ ഭയാനകമായ യാഥാർത്ഥ്യത്തെ കൂടുതൽ വഷളാക്കുന്നു. ഈ സാഹചര്യത്തിൽ നേപ്പാളിൽ നിന്നുള്ള തീരുവ രഹിത ഭക്ഷ്യ എണ്ണ ഇറക്കുമതി നിയന്ത്രിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇന്ത്യൻ വെജിറ്റബിൾ ഓയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ (IVPA). 2025 ആദ്യ പാദത്തിൽ തന്നെ ഈ ഇറക്കുമതി 180,000 ടണ്ണായി ഉയർന്നു. ഇത് 2024ലെ മൊത്തം ഇറക്കുമതിയെക്കാൾ വളരെ കൂടുതലാണ്. നേപ്പാളിന്റെ ഉൽപാദനത്തിന്റെ പിന്തുണയില്ലാത്ത ഈ ഒഴുക്ക്, താഴ്ന്ന നിലവാരമുള്ളതോ മായം കലർന്നതോ ആയ എണ്ണകൾ ഇന്ത്യൻ വിപണിയിലേക്ക്…
റോഡുകളെ അഭിമുഖീകരിച്ചുള്ള ബാൽക്കണിയിൽ വസ്ത്രം ഉണക്കാൻ ഇട്ടാൽ വൻ തുക പിഴ ഈടാക്കാൻ യുഎഇ തലസ്ഥാനമായ അബുദാബി. 2000 ദിർഹംസ് ആണ് ഇത്തരത്തിൽ വസ്ത്രം ഉണക്കാൻ ഇടുന്നവർ പിഴയായി നൽകേണ്ടി വരിക. പൊതു റോഡുകളുടെ സൗന്ദര്യം സംരക്ഷിക്കുന്നതിനും കൂടുതൽ സംഘടിത നഗര പരിസ്ഥിതി ഉറപ്പാക്കുന്നതിനുമായാണ് മാർഗ്ഗനിർദ്ദേശങ്ങൾ. അബുദാബിയിലെ പൊതു റോഡുകളെ അഭിമുഖീകരിക്കുന്ന ജനലുകളിലും ബാൽക്കണികളിലും ക്ലോത്തിങ് റാക്ക് സ്ഥാപിക്കുന്നത് അടക്കമുള്ളവയ്ക്കാണ് കർശന പിഴ. ഇത്തരം നിയമലംഘനങ്ങൾ ആവർത്തിച്ചാൽ 2,000 ദിർഹം വരെ പിഴയും ഇതിനുപുറമേ മറ്റ് പിഴയും ചുമത്തുമെന്ന് മുനിസിപ്പാലിറ്റി ഗതാഗത വകുപ്പ് എക്സ് പ്ലാറ്റ്ഫോമിലൂടെ മുന്നറിയിപ്പ് നൽകി. ആദ്യ തവണ നിയമലംഘനം നടത്തുന്നവർക്ക് 500 രൂപയാകും പിഴ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 1000, 2000 ദിർഹം എന്നിങ്ങനെയായി ഉയരും.
ഇന്ത്യയിൽ സ്റ്റാർട്ടപ്പുകൾ പരാജയപ്പെടുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സ്റ്റാർട്ടപ്പ് ഉടമകൾക്ക് നിർദേശങ്ങളുമായി ബോംബെ ഷേവിംഗ് കമ്പനി സ്ഥാപകനും സിഇഒയുമായ ശന്തനു ദേശ്പാണ്ഡെ. സമൂഹമാധ്യമമായ ലിങ്ക്ഡ്ഇൻ വഴിയാണ് അദ്ദേഹം ടിപ്പ്സ് പങ്കുവെച്ചിരിക്കുന്നത്. അപകടസാധ്യത സ്റ്റാർട്ടപ്പുകൾക്ക് ഒപ്പമുള്ളതാണ്. എന്നാൽ സ്ഥാപകർ അവരുടെ സംരംഭങ്ങളിൽ നിന്ന് പിന്മാറുന്നതും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്നതും കാണുന്നത് വേദനാജനകമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. അഞ്ച് പ്രധാന നിർദ്ദേശങ്ങളാണ് പ്രതിസന്ധി ഘട്ടത്തിലുള്ള സ്റ്റാർട്ടപ്പ് ഉടമകൾക്കായി അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. അവ നോക്കാം:1. കമ്പനി പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോൾ നിക്ഷേപകരെ മുൻകൂട്ടി അറിയിച്ചിരിക്കണം.2. ദുഷ്കരമായ സമയങ്ങളിൽ സ്ഥാപകർ അവരുടെ അഹങ്കാരം മാറ്റിവെയ്ക്കണം.3. പ്രതിസന്ധിയിലൂടെ സഞ്ചരിക്കാൻ അതിജീവനത്തെക്കുറിച്ച് ആക്രമണോത്സുകത പുലർത്തുക.4. ഇര എന്ന മനോഭാവവും സ്വയം സഹതാപവും ഉപേക്ഷിക്കുക5. ഏഞ്ചൽ നിക്ഷേപകരുടെ പണം നഷ്ടപ്പെടുന്നത് ഒരിക്കലും നിസ്സാരമായി കാണരുത്.
കേരളത്തിൽ തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. റെയിൽവേ ട്രാൻസ്പോർട്ട് ന്യൂസ് പോർട്ടലായ റെയിൽവേ സപ്ലൈയാണ് ആധുനിക സൗകര്യങ്ങളും നൂതന കണക്റ്റിവിറ്റിയും ഉപയോഗിച്ച് രാത്രി യാത്ര മെച്ചപ്പെടുത്തുന്നതിനായുള്ള പുതിയ സ്ലീപ്പർ ട്രെയിൻ കേരളത്തിലും എത്തുമെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറി (ICF) രൂപകൽപ്പന ചെയ്ത് ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (BEML) നിർമ്മിക്കുന്ന 16 കോച്ച് സ്ലീപ്പർ ട്രെയിൻ എസി കമ്പാർട്ടുമെന്റുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, കവച് സുരക്ഷാ സംവിധാനം എന്നിവ അടക്കമാണ് എത്തുക. എർഗണോമിക് സ്ലീപ്പിംഗ് ബെർത്തുകളും ആധുനിക ഇന്റീരിയറുകളും വാഗ്ദാനം ചെയ്യുന്ന ട്രെയിനിൽ ഏകദേശം 1,128 യാത്രക്കാർക്ക് യാത്ര ചെയ്യാനാകും. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ഓരോ കോച്ചിലും ജിപിഎസ് എൽഇഡി ഡിസ്പ്ലേകളും പ്രത്യേക വായനാ ലൈറ്റുകളും ഉൾപ്പെടുത്തും. ടോയ്ലറ്റുകൾ, ബെർത്തുകൾ തുടങ്ങിയ സൗകര്യങ്ങളും അത്യാധുനിക തരത്തിലാണ്.
യുപിയിലെ വാരാണസിയിൽ നിന്നും കൊൽക്കത്തിയിലേക്കുള്ള യാത്രാസമയം പകുതിയലധികമായി കുറയ്ക്കുന്ന വാരാണസി-കൊൽക്കത്ത അതിവേഗപാതയുടെ നിർമാണം ആരംഭിച്ചു. നിലവിൽ 12-14 മണിക്കൂർ എടുക്കുന്ന യാത്ര അതിവേഗപാതയുടെ നിർമാണം പൂർത്തിയാകുന്നതോടെ ആറ് മുതൽ ഏഴ് മണിക്കൂറായി ചുരുങ്ങും. യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിങ്ങനെ നാല് സംസ്ഥാനങ്ങളിലൂടെയാണ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. ആദ്യ ഘട്ടത്തിൽ എക്സ്പ്രസ് വേയുടെ വാരാണസി മുതൽ ബിഹാറിലെ ചൈൻപൂർ വരെയുള്ള 27 കിലോമീറ്റർ പാതയുടെ നിർമാണമാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിനു വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. പതിമൂന്ന് ഘട്ടങ്ങളിലായി നിർമിക്കുന്ന വാരാണസി-കൊൽക്കത്ത അതിവേഗപാതയുടെ നിർമാണത്തിനായി ₹35,000 കോടിയാണ് ചിലവ്. ഭാരത് മാല പദ്ധതിക്കു കീഴിൽ നിഞമിക്കുന്ന എക്സ്പ്രസ് വേയുടെ കല്ലിടൽ കർമം കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചിരുന്നു. Construction begins on the Varanasi–Kolkata Expressway to cut travel time to 6 hours. Spanning 690 km across 4 states, this ₹35,000…
ഗുജറാത്തിലെ കച്ചിലെ 470 ഏക്കർ മിയാവാക്കി വനത്തേയും അതിന്റെ വികസനത്തിൽ മലയാളിയായ ഡോ. ആർ.കെ. നായരുടെ നിർണായക പങ്കിനേയും പ്രശംസിച്ച് വ്യവസായി ആനന്ദ് മഹീന്ദ്ര. മിയാവാക്കി വനത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും ഇന്ത്യയിൽ ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും വലിയ വനം വികസിപ്പിച്ച ആർ.കെ. നായരെ കുറിച്ച് അറിയുമായിരുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. നമുക്കിടയിൽ ഇത്തരത്തിലുള്ള ഹീറോസ് ഉണ്ട് എന്നതിൽ അഭിമാനിക്കുന്നതായും ആനന്ദ് മഹീന്ദ്ര എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറഞ്ഞു. ഗുജറാത്ത് സർക്കാരിന്റെ പരിസ്ഥിതി സംരംഭങ്ങങ്ങൾക്കൊപ്പം ഇന്ത്യയുടെ ഹരിത നായകൻ ഡോ. രാധാകൃഷ്ണ നായരുടെ ദർശനവും കഠിനാധ്വാനവും കൊണ്ട് സാധ്യമായ മിയാവാക്കി വനമാണിതെന്ന് ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോയിലെ വിവരണത്തിൽ പറയുന്നു. ഈ വനങ്ങൾ കുറഞ്ഞ താപനിലയും, മെച്ചപ്പെട്ട ജൈവവൈവിധ്യവും, സുസ്ഥിരമായ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയും നൽകുന്നതായും മിയാവാക്കി ഫോറസ്റ്റ് പോലുള്ള പരിസ്ഥിതി സംരംഭങ്ങൾ ഏറെ ആവശ്യമാണെന്നും വീഡിയോയിലെ വിവരണത്തിൽ പറയുന്നു. ആനന്ദ് മഹീന്ദ്ര പങ്കിട്ട വീഡിയോയ്ക്ക് കീഴിൽ നെറ്റിസൺസിൽ നിന്ന് വലിയ…
വൻ പ്രശസ്തിയും വിജയവും വരുമ്പോൾ അതിനൊപ്പം തന്നെ വെല്ലുവിളികളും എത്തിച്ചേരാം. അതുകൊണ്ടുതന്നെ സുരക്ഷ ഉറപ്പാക്കാൻ ബോളിവുഡ് സെലിബ്രിറ്റികൾ വൻ തുക ചിലവിട്ട് ബോഡിഗാർഡ്സിനെ നിയമിക്കുന്നു. ചില സൂപ്പർസ്റ്റാറുകൾ അവരുടെ അംഗരക്ഷകരെ കുടുംബാംഗങ്ങളെ പോലെയാണ് പരിഗണിക്കാറുള്ളത്. അത്തരത്തിൽ ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചൻ തന്റെ സംരക്ഷകനായ ശിവരാജുമായി കുടുംബതുല്യമായ ബന്ധം പുലർത്തുന്നു. മുൻ മിസ്സ് വേൾഡിനെ സംരക്ഷിക്കുന്നതിന് ശിവരാജിന്റെ വിശ്വസ്തതയും പ്രതിബദ്ധതയും അദ്ദേഹത്തിന് അതിശയിപ്പിക്കുന്ന ശമ്പളം നൽകുന്നു. അത് ചില കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളേക്കാൾ അധികമാണ്. ബച്ചൻ കുടുംബത്തിലെ അവിഭാജ്യ ഘടകമായ ശിവരാജിന്റെ മാസ ശമ്പളം ഏകദേശം 7 ലക്ഷം രൂപയാണെന്ന് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞില്ല. ഐശ്വര്യ റായിയുടെ ടീമിലെ തന്നെ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥനായ രാജേന്ദ്ര ധോലേയുടെ വാർഷിക ശമ്പളം ഒരു കോടി രൂപയാണത്രേ. തങ്ങളുടെ ജോലിയിൽ ഈ ബോഡിഗാർഡ്സ് കാണിക്കുന്ന സമർപ്പണത്തിന്റെ പ്രതിഫലനമാണ് ഈ ഉയർന്ന ശമ്പളം.
ജീവിതത്തിൽ എന്നപോലെ സിനിമയിലും ഉയർതാഴ്ച്ചകൾ സാധാരണാണ്. ആ ഉയർച്ചതാഴ്ച്ചകളുടെ അങ്ങേയറ്റം കണ്ട നടനാണ് മിർസ അബ്ബാസ് അലി എന്ന അബ്ബാസ്. ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ റൊമാന്റിക് ഹീറോ ആയിരുന്ന അബ്ബാസ് എന്നാൽ പിന്നീട് സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്നും പൊടുന്നനെ മറഞ്ഞു. 1975 മെയ് 21ന് പശ്ചിമ ബംഗാളിലാണ് അബ്ബാസ് ജനിച്ചത്. മകനെ മെക്കാനിക്കൽ എഞ്ചിനീയറാകണമെന്നാണ് അദ്ദേഹത്തിന്റെ പിതാവ് ആഗ്രഹിച്ചത്. എന്നാൽ അബ്ബാസ് എത്തിപ്പെട്ടതാകട്ടെ ഗ്ലാമർ ലോകത്തും. 1995ൽ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അബ്ബാസ് പിറ്റേ വർഷം തന്നെ സിനിമയിലേക്കും ചുവടുവെച്ചു. കാതൽ കൊണ്ടേൻ ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. 20 വർഷത്തോളം നീണ്ട കരിയറിൽ അമിതാഭ് ബച്ചൻ, മമ്മൂട്ടി, ഐശ്വര്യ റായ്, താബു തുടങ്ങിയ വമ്പൻ താരങ്ങൾക്കൊപ്പം അബ്ബാസ് അഭിനയിച്ചു. എന്നാൽ സിനിമയിൽ നിന്നും വലിയ സമ്പാദ്യമൊന്നും അദ്ദേഹത്തിന് നേടാനായില്ല, അഥവാ നേടിയ സമ്പാദ്യങ്ങൾ ഒന്നും നിലനിർത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. നിലവിൽ കുടുംബത്തോടൊപ്പം ന്യൂസിലാൻഡിലാണ് താരം കഴിയുന്നത്. 2000ത്തിൽ കണ്ടു…
യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ സൗകര്യപ്രദമായ താമസ സൗകര്യം നൽകുന്ന ‘ദി മെട്രോസ്റ്റേ’ എന്ന പോഡ്-സ്റ്റൈൽ ഹോട്ടലുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC). ന്യൂഡൽഹി മെട്രോ സ്റ്റേഷനിലാണ് ഡൽഹി മെട്രോ പോഡ് സ്റ്റൈൽ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. 400 രൂപ മുതൽ ആരംഭിക്കുന്ന സൗകര്യം സമീപത്തുള്ള എയർപോർട്ട് എക്സ്പ്രസ് ലൈൻ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ എന്നിവ ഉപയോഗിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഡോർമിറ്ററി ശൈലിയിലുള്ള മുറികളിൽ സുഖപ്രദമായ ബങ്ക് കിടക്കകളാണ് മെട്രോസ്റ്റേയിൽ ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഡോർമിറ്ററികളും ശുചിമുറികളും മെട്രോസ്റ്റേയിലുണ്ട്. സ്റ്റേ ഉപയോഗിക്കുന്നവർക്ക് വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിജിറ്റൽ ലോക്കർ സൗകര്യമുണ്ട്. ഇരുന്ന് ജോലി ചെയ്യുന്നതിനായി കോ വർക്കിങ് സ്പെയിസും ലഭ്യമാണ്. ഇതിനു പുറമേ ഗെയിംസ് ഏരിയ, മിനി തിയേറ്റർ തുടങ്ങിയ സവിശേഷതകളും മെട്രോസ്റ്റേയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫോണിലൂടെ സ്വയം ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം അടക്കം ഡൽഹി മെട്രോസ്റ്റേയെ ജനപ്രിയമാക്കുന്നു.