Author: News Desk

നദിയദ്‌വാല പ്രൊഡക്ഷൻസിന്റെ സിക്കന്ദർ എന്ന ചിത്രത്തിലൂടെ ഏകദേശം രണ്ട് വർഷങ്ങൾക്ക് ശേഷം ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. മാർച്ച് 30നാണ് ചിത്രത്തിന്റെ റിലീസ്. ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ചടങ്ങിൽ താരം ധരിച്ച വാച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുകയാണ്. ജേക്കബ് ആൻഡ് കോ എപിക് എക്സ് രാമജന്മഭൂമി (Jacob&Co Epic X Ram Janmabhoomi) റോസ് ഗോൾഡ് എഡിഷൻ വാച്ച് ധരിച്ചാണ് സൽമാൻ ഖാൻ ചിത്രത്തിന്റെ പ്രൊമോഷന് എത്തിയത്. 61 ലക്ഷം രൂപയാണ് വാച്ചിന്റെ വില. ഇന്ത്യയുടെ ആത്മീയതയും സംസ്‌കാരവും പൈതൃകവും സമന്വയിപ്പിക്കുന്ന കലാസൃഷ്ടിയാണ് വാച്ചെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. എത്തോസ് വാച്ചസുമായി (Ethos Watches) സഹകരിച്ച് നിർമിച്ച ഈ ലിമിറ്റഡ് എഡിഷൻ വാച്ച് ഡയലിലും ബെസലിലും രാമജന്മഭൂമി ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ സൗന്ദര്യം, ശ്രീരാമൻ, ഹനുമാൻ, മറ്റ് പവിത്ര ചിഹ്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കാവി നിറത്തിലാണ് വാച്ചിന്റെ സ്ട്രാപ്പുകൾ. രണ്ട് മാസം മുമ്പ് നടന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ…

Read More

ഇന്ത്യൻ മാധ്യമ, വിനോദ വ്യവസായത്തിലെ ഏറ്റവും വലിയ വിഭാഗമായി മാറി രാജ്യത്തെ ഡിജിറ്റൽ മീഡിയ മേഖല. എഫ്ഐസിസിഐ ഇവൈ മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ട് 2025 (Ficci EY media and entertainment report 2025) പ്രകാരം ഇന്ത്യയിലെ മാധ്യമ, വിനോദ വ്യവസായത്തിലെ വരുമാനത്തിന്റെ 32% സംഭാവന ചെയ്യുന്നത് ഡിജിറ്റൽ മീഡിയയാണ്. ‘ഷേപ്പ് ദി ഫ്യൂച്ചർ’ എന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് (M&E) മേഖല 2024ൽ 3.3% വളർച്ച കൈവരിച്ചു. ₹ 2.5 ട്രില്യൺ ആണ് രാജ്യത്തെ മാധ്യമ, വിനോദ വ്യവസായത്തിന്റെ ആകെ മൂല്യം. ഈ വർഷം ഇത് ₹ 2.68 ട്രില്യൺ ആയി ഉയരുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഡിജിറ്റൽ മീഡിയ ₹ 80,200 കോടിയുടെ വരുമാനം നേടിയപ്പോൾ ടെലിവിഷൻ മേഖലയ്ക്ക് ₹ 67,900 കോടി വരുമാനമാണ് ലഭിച്ചത്. ഇന്ത്യയിലെ എം ആൻഡ് ഇ വ്യവസായ മേഖല കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ 30% വർധന…

Read More

ഇന്ത്യയിൽ നിക്ഷേപത്തിനുള്ള ചർച്ചകളുമായി ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി കമ്പനി സൗദി അരാംകോ (Saudi Aramco). ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളർന്നുവരുന്ന വിപണിയായ ഇന്ത്യയിൽ രണ്ട് റിഫൈനറികളിൽ നിക്ഷേപം നടത്താനാണ് സൗദി അരാംകോയുടെ ശ്രമം. ഇതിലൂടെ ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ക്രൂഡ് ഓയിൽ നിക്ഷേപിക്കുന്നതിന് സ്ഥിരമായ മാർഗം കണ്ടെത്താൻ അരാംകോയ്ക്ക് ആകും. ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL) ആന്ധ്രാപ്രദേശിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന റിഫൈനറിയിലും ഗുജറാത്തിലെ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) റിഫൈനറിയിലും നിക്ഷേപം നടത്താൻ അരാംകോ പ്രത്യേക ചർച്ചകൾ നടത്തിവരികയാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോഗ-ഇറക്കുമതി രാജ്യമാണ് ഇന്ത്യ. പാശ്ചാത്യ കമ്പനികൾ ക്രൂഡ് ഓയിൽ സംസ്കരണ ശേഷി കുറച്ച് ക്ലീൻ ഫ്യൂവലിലേക്ക് മാറിക്കൊണ്ടിരിക്കുന്ന അവസരത്തിൽ ഗ്ലോബൽ റിഫൈനിങ് ഹബ്ബായി മാറാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് അരാംകോയുടെ വരവ് കരുത്ത് പകരും. അതേസമയം, ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ സൗദി അറേബ്യയുടെ…

Read More

പെയ്ഡ് സബ്സ്ക്രൈബേർസിന്റെ എണ്ണത്തിൽ വൻ മുന്നേറ്റവുമായി ഒടിടി പ്ലാറ്റ്ഫോം ജിയോ ഹോട്ട്സ്റ്റാർ. ജിയോസ്റ്റാറിന്റെ പുതുതായി രൂപീകരിച്ച ഒടിടി പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിന്റെ ആകെ പെയ്ഡ് സബ്സ്ക്രൈബേർസിന്റെ എണ്ണം 10 കോടിയായതായി കമ്പനി അറിയിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഇന്ത്യ സ്ട്രീമിംഗിൽ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണെന്നും തിരഞ്ഞെടുത്ത ചിലർക്ക് മാത്രമുള്ള പ്രീമിയം സേവനത്തിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കി അതിനെ മാറ്റുകയാണെന്നും ജിയോസ്റ്റാർ ഡിജിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കിരൺ മണി പറഞ്ഞു. ലോകോത്തര വിനോദം എല്ലാവർക്കും ലഭ്യമാക്കുകയാണ് ജിയോ ഹോട്ട്സ്റ്റാറിന്റെ ലക്ഷ്യം. 10 കോടി വരിക്കാരെ നേടാനായത് ആ ദർശനത്തിന്റെ തെളിവാണ്. ഈ നാഴികക്കല്ല് ഇന്ത്യയുടെ പരിധിയില്ലാത്ത സാധ്യതകളെ അടിവരയിടുന്നതാണ്. സ്ട്രീമിംഗിന്റെ ഭാവി രൂപപ്പെടുത്തുന്നതിലും, ഡ്രൈവിംഗ് ആക്‌സസിബിലിറ്റിയിലും, പുതിയ സാധ്യതകൾ തുറക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. JioHotstar achieves a record 100 million paid subscribers in just two months, following the…

Read More

അബുദാബി എയർ ടാക്സി സേവനം ഈ വർഷം അവസാനത്തോടെ ആരംഭിക്കും. അബുദാബി-ദുബായ് യാത്ര 10 മുതൽ 20 മിനിറ്റിനുള്ളിൽ സാധ്യമാക്കുന്ന എയർ ടാക്സികൾ 2025 അവസാനത്തോടെ സർവീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനുമായി (Archer Aviation) ചേർന്നാണ് മിഡ്‌നൈറ്റ് എയർടാക്സികൾ എത്തുക. പദ്ധതി യാഥാർത്ഥ്യമായാൽ മധ്യപൂർവ മേഖലയിൽ ഈ സേവനം ലഭ്യമാക്കുന്ന ആദ്യ നഗരമായി അബുദാബി മാറും. 800 മുതൽ 1500 ദിർഹം വരെയാണ് ‘മിഡ്‌നൈറ്റ്’ എയർ ടാക്സികളുടെ ടിക്കറ്റ് നിരക്ക്. എമിറേറ്റുകൾക്ക് അനുസരിച്ചാണ് നിരക്കിലെ വ്യത്യാസം. റോഡ് മാർഗം ഒന്നര മണിക്കൂറിലേറെ എടുക്കുന്ന യാത്രകൾ എയർ ടാക്സിയിൽ 10 മുതൽ 20 മിനിറ്റ് വരെ സമയം കൊണ്ട് എത്താനാകും. പരിശീലനപ്പറക്കലിനു ശേഷം ചെറു ദൂരത്തിലുള്ള സേവനമാണ് എയർ ടാക്സികൾ ആദ്യം തുടങ്ങുക. 2026ഓടെ യുഎഇയിലെ എല്ലാ എമിറേറ്റുകളിലേക്കും സർവീസ് നീട്ടും. നാല് യാത്രക്കാരെ കൊണ്ടുപോകാനാകുന്ന എയർ ടാക്സിയാണ് ആർച്ചറിന്റെ മിഡ്നൈറ്റ്. Abu Dhabi’s air taxi service,…

Read More

ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുമായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. 2025ലെ ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരമാണ് അദാനിയുടെ ആസ്തിയിൽ ഒരു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായത്. ഇതോടെ ഈ കാലയളവിൽ ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്ത് വർധിപ്പിച്ച വ്യക്തിയായി അദാനി മാറി. 13% സമ്പത്ത് വർധിപ്പിച്ച് അദാനി ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. 8.4 ലക്ഷം കോടി രൂപയാണ് അദാനിയുടെ ആസ്തി. പട്ടിക അനുസരിച്ച് 8.6 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ. ഇന്ത്യൻ സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ ആദ്യമായി എച്ച്സിഎല്ലിലെ രോഷ്ണി നാടാർ എത്തി എന്നതും പുതിയ ഹുറൂൺ പട്ടികയുടെ സവിശേഷതയാണ്. രോഷ്ണിയുടെ പിതാവ് ശിവ് നാടാരുടെ കമ്പനിയിലെ 45% ഓഹരി നേരത്തെ രോഷ്ണിയുടെ പേരിലാക്കിയിരുന്നു. ഇതോടെയാണ് രോഷ്ണിയുടെ സമ്പത്ത് വർധിച്ചത്. നിലവിൽ 3.5 ലക്ഷം കോടി രൂപ ആസ്തിയുള്ള രോഷ്ണി ഇന്ത്യൻ സമ്പന്നരിൽ…

Read More

രാജ്യത്തെ 25,000 കിലോമീറ്റർ രണ്ട് വരി പാതകൾ 10 ലക്ഷം കോടി രൂപ ചിലവിൽ നാല് വരി പാതകളാക്കി മാറ്റുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. പദ്ധതികളുടെ വിശദ പദ്ധതി റിപ്പോർട്ടുകൾ (DPR) തയ്യാറായിവരികയാണെന്നും രണ്ട് വർഷത്തിനുള്ളിൽ ഇവയുടെ നിർമാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ലോക്സഭയിലെ ചോദ്യോത്തര വേളയിൽ മന്ത്രി പറഞ്ഞു. ആറ് ലക്ഷം കോടി രൂപ ചിലവഴിച്ച് 16,000 കിലോമീറ്റർ ദേശീയ പാതകൾ ആറ് വരി പാതകളാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോഡപകടങ്ങൾ കാരണം രാജ്യത്തിന്റെ ജിഡിപിയുടെ 3 ശതമാനം പ്രതിവർഷം നഷ്ടപ്പെടുകയാണ്. അതിനാൽ ലോകോത്തര നിലവാരമുള്ള റോഡ് ശൃംഖല നിർമിച്ച് റോഡപകടങ്ങൾ കുറയ്ക്കുന്നതിൽ സർക്കാർ ശ്രദ്ധ ചെലുത്തുന്നു. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളിലെ ഹൈവേ വികസനത്തിന് കേന്ദ്രം ഏറ്റവും ഉയർന്ന മുൻഗണന നൽകുന്നു. ജമ്മു കശ്മീരിൽ രണ്ട് ലക്ഷം കോടി രൂപയുടെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. യാത്രാ…

Read More

സ്വയംനിയന്ത്രിത വാഹന സേവനം കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിക്കാൻ അബുദാബി. യാസ്, സാദിയാത്ത് ദ്വീപുകളിലെ സ്വയംനിയന്ത്രിതവാഹനങ്ങളുടെ വിജയത്തിന്റെ അടിസ്ഥാനത്തിൽ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇവ വ്യാപിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (അബുദാബി മൊബിലിറ്റി) അറിയിച്ചു. എമിറേറ്റിലുടനീളമുള്ള പ്രദേശങ്ങളിൽ സേവനങ്ങൾ ക്രമേണ വ്യാപിപ്പിക്കുന്നതിനുള്ള അബുദാബി മൊബിലിറ്റിയുടെ പദ്ധതിയുടെ ഭാഗമാണ് ഈ വിപുലീകരണം. സ്വയംനിയന്ത്രിത വാഹനങ്ങൾ ഇതുവരെ 30,000 യാത്രകൾ പൂർത്തിയാക്കിയതായും 430,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചതായുംഅബുദാബി മുനിസിപ്പാലിറ്റി ഗതാഗത വകുപ്പുകളുടെ അനുബന്ധ സ്ഥാപനമായ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു. സുസ്ഥിര ഗതാഗതത്തിൽ നൂതന സാങ്കേതികവിദ്യകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സ്മാർട്ട് ഗതാഗത മേഖല വികസിപ്പിക്കാനുള്ള അബുദാബിയുടെ ശ്രമങ്ങളുടെ ഭാഗമാണ് സ്പേസ് 42, ഉബർ എന്നിവയുമായി സഹകരിച്ചുള്ള സ്വയംനിയന്ത്രിതവാഹന സേവനം. വാഹനങ്ങളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട സേവനങ്ങൾ വികസിപ്പിക്കുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ ഗഫ്‌ലി പറഞ്ഞു. നിലവിൽ നഗരഗതാഗത ശൃംഖലയിൽ സുരക്ഷിതമായാണ് സ്വയം നിയന്ത്രിത വാഹനങ്ങൾ…

Read More

ഇന്ത്യൻ ഐടി മേഖലയിലെ ഭീമൻമാരാണ് ‌ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). രത്തൻ ടാറ്റ വളർത്തിയെടുത്ത ടിസിഎസ് യഥാർത്ഥത്തിൽ സ്ഥാപിച്ചത് ഫഖീർ ചന്ദ് കോഹ്‌ലിയും ജെആർഡി ടാറ്റയും ചേർന്നാണ്. വിഭജനത്തിനു മുമ്പുള്ള പെഷവാറിൽ ജനിച്ച കോഹ്‌ലി അക്കാദമിക് മികവ്, എംഐടി പോലുള്ള പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നുള്ള പഠനം എന്നിവയിലൂടെ ടിസിഎസ്സിന്റെ അടിത്തറ പാകുന്നതിൽ പ്രധാന പങ്കുവഹിച്ചു. പഠനാനന്തരം ഇന്ത്യയിലേക്ക് മടങ്ങിയ കോഹ്‌ലി ടാറ്റ ഇലക്ട്രിക്കിൽ ചേർന്നു. അവിടെ അദ്ദേഹത്തിന്റെ കഴിവുകൾ ജെആർഡി ടാറ്റയുടെ ശ്രദ്ധ പിടിച്ചുപറ്റി. 1969ൽ ജെആർഡി ടാറ്റ അദ്ദേഹത്തിന് ടിസിഎസ്സിന്റെ പൂർണ മേൽനോട്ടം നൽകി. പ്രാരംഭത്തിൽ അദ്ദേഹം അതേറ്റെടുക്കാൻ മടി കാണിച്ചെങ്കിലും പിന്നീട് ടിസിഎസ്സിനെ ആഗോള പ്രശസ്തിയിലേക്ക് നയിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിലുണ്ടായി. ഇത് അദ്ദേഹത്തിന് “ഇന്ത്യൻ ഐടിയുടെ പിതാവ്” എന്ന പേര് നൽകി. കോഹ്‌ലിയുടെ നേതൃത്വത്തിൽ ടിസിഎസ് അതിവേഗ വളർച്ച കൈവരിച്ചു സമഗ്ര ഐടി സേവന ദാതാവായി. അമേരിക്കൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള നിർണായക കരാറുകൾ ടിസിഎസ് നേടിയതും അദ്ദേഹത്തിന്റെ കാലത്താണ്.…

Read More

ഓഫ്-റോഡ് എസ്‌യുവിയായ ഡിഫൻഡർ ഒക്ട ഇന്ത്യൻ വിപണിയിലെത്തിച്ച് ലാൻഡ് റോവർ. 2.59 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് ഇത്. ഡിഫൻഡർ ഒക്ട എഡിഷൻ വണ്ണും കമ്പനി വിപണിയിലെത്തിച്ചു. 2.79 കോടി രൂപ മുതലാണ് എഡിഷൻ വണ്ണിന്റെ വില. വാഹനത്തിന് വെറും 4 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4.4L V8 മൈൽഡ് ഹൈബ്രിഡ് എഞ്ചിനാണ് ഒക്ടയുടെ സവിശേഷത. റേഞ്ച് റോവറിൽ ഉപയോഗിക്കുന്നതിനു സമാനമായ യൂനിറ്റാണ് ഇത്. 626PS പവറും 750Nm വരെ ടോർക്കും വാഹനത്തിനുണ്ട്. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ഉള്ളത്. 250 km/h ആണ് വാഹനത്തിന്റെ പരമാവധി വേഗത. ഓഫ് റോഡ് പ്രകടനത്തിനായി 6ഡി ഡൈനാമിക്സ് സസ്പെൻഷനാണ് ഒക്ടയ്ക്ക് നൽകിയിരിക്കുന്നത്. 40ഡിഗ്രി അപ്രോച്ച് ആംഗിൾ, 42-ഡിഗ്രി ഡിപ്പാർച്ചർ ആംഗിൾ, 29 ഡിഗ്രി ബ്രേക്ക്ഓവർ ആംഗിൾ തുടങ്ങിയവയും ഓഫ്റോഡിങ്ങിന് കരുത്ത് കൂട്ടും. 11.4 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, പുതിയ…

Read More