Author: News Desk
അനേകം വ്യക്തി ദുരന്തങ്ങൾക്കു ശേഷമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ ഭാര്യ റോഹിഖ ഇന്ത്യയിലെ അതിസമ്പന്ന വനിതയായത്. 2022ലാണ് സൈറസ് മിസ്ത്രി വാഹനാപകടത്തിൽ അന്തരിച്ചത്. അതിനു മാസങ്ങൾക്കു മുൻപ് മിസ്ത്രിയുടെ പിതാവും പല്ലോൻജി ഗ്രൂപ്പ് ഉടമയുമായ പല്ലോൻജി മിസ്ത്രി മരിച്ചിരുന്നു. ഭർത്താവിന്റെ അകാല മരണത്തിനു ശേഷം പല്ലോൻജി ഗ്രൂപ്പിലെ സൈറസിന്റെ ആസ്തിയെല്ലാം റോഹിഖയുടെ പേരിലായി. ഇവ കൂടാതെ ടാറ്റ സൺസിലെ സൈറസിന്റെ ഓഹരികളും റോഹിഖയ്ക്ക് ലഭിച്ചു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ രണ്ടാമത്തെ വനിതയായി റോഹിഖ മാറുകയായിരുന്നു. ഫോർബ്സിന്റെ സമ്പന്ന പട്ടിക പ്രകാരം 77000 കോടിയാണ് റോഹിഖയുടെ ആസ്തി. സൈറസ് മിസ്ത്രി ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖ നാമമായിരുന്നു. 2012 മുതൽ ടാറ്റ സൺസ് ചെയർമാനായ അദ്ദേഹം 2016 വരെ ആ സ്ഥാനത്ത് തുടർന്നു. രത്തൻ ടാറ്റയുടെ അർധ സഹോദരനും ഇപ്പോഴത്തെ ടാറ്റ ട്രസ്റ്റ് ചെയർമാനുമായ നോയൽ ടാറ്റയുമായി സൈറസിന് അടുത്ത ബന്ധമുണ്ടായിരുന്നു. സൈറസിന്റെ സഹോദരി ആലു മിസത്രിയെയാണ്…
രാജ്യത്തെ ഏറ്റവും ശക്തരായ ബിസിനസ് കുടുംബമാണ് ടാറ്റ കുടുംബം. രത്തൻ ടാറ്റയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ അർധ സഹോദരൻ നോയൽ ടാറ്റയെക്കുറിച്ചുമെല്ലാം ഇന്നത്തെ തലമുറയക്ക് അറിയാം. എന്നാൽ രത്തൻ ടാറ്റയ്ക്കും മുൻപേ അനേകം ടാറ്റമാർ പ്രതിബന്ധങ്ങളോട് പോരടിച്ച് കെട്ടിപ്പടുത്തതാണ് ടാറ്റ സാമ്രാജ്യം. അത്തരത്തിൽ ഒരു കനത്ത പ്രതിസന്ധിയിൽ നിന്നും ടാറ്റയെ രക്ഷിച്ച വനിതയാണ് മെഹർബായ് ടാറ്റ. 1879ൽ ജനിച്ച മെഹർബായ് വെറും പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ജംഷഡ്ജി ടാറ്റയുടെ മൂത്ത മകൻ ദൊറാബ്ജി ടാറ്റയുമായി വിവാഹിതയായി. സ്ത്രീകളെ വീട്ടിനുള്ളിൽ പുറത്ത് പൊകുന്നതിനു പോലും വിലക്കിയിരുന്ന ഒരു കാലത്ത് അവർ സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടിയും വോട്ടവകാശത്തിനു വേണ്ടിയും പർദ സമ്പ്രദായം നിർത്തലാക്കുന്നതിനും വേണ്ടി പ്രവർത്തിച്ചു. മെഹർബായുടെ ജീവിതം നിരവധി മേഖലകളിലായി പരന്നുകിടക്കുന്നതാണ്. ഇന്ത്യയിലെ ആദ്യ ഫെമിനിസ്റ്റ് എന്ന വിശേഷണം അവരുടെ ചിറകിലെഒരു തൂവൽ മാത്രം.1929ൽ മെഹർബായിയുടെ കൂടി ശ്രമഫലമായാണ് ഇന്ത്യയിൽ ബാല വിവാഹം നിരോധിക്കപ്പെട്ടത്. ഈ സാമൂഹ്യ സേവനങ്ങൾക്കു പുറമേ അക്കാലത്ത്…
താരവിവാഹങ്ങളുടെ പകിട്ട് കൊണ്ട് ശ്രദ്ധേയമാണ് ബോളിവുഡ്. എന്നാൽ വിവാഹം പോലെത്തന്നെ വിവാഹമോചനവും ചിലവേറിയതാണ് എന്ന് ബി-ടൗൺ വാർത്തകൾ തെളിയിക്കുന്നു. ഹൃത്വിക് റോഷൻ മുതൽ ഫർഹാൻ അക്തർ വരെ വിവാഹ മോചന സെറ്റിൽമെന്റ് ആയി നൽകിയത് കോടികളാണ്. ഹൃത്വിക്-സൂസൻബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വലിയ ജീവനാംശത്തിന് സാക്ഷിയായ വേർപിരിയലായിരുന്നു ഹൃത്വിക് റോഷന്റേതും സൂസൻ ഖാന്റേതും. 2000ത്തിലാണ് ബാല്യകാലസഖിയായ സൂസനെ ഹൃത്വിക് വിവാഹം കഴിച്ചത്. 2014ൽ ഇരുവരും വേർപിരിഞ്ഞു. വേർപിരിയലിനുശേഷം 380 കോടിയാണ് സൂസന് ജീവനാംശമായി ലഭിച്ചത്. ആമിർ-റീനഎൺപതുകളിൽ ആരംഭിച്ച പ്രണയമാണ് ആമിർഖാനും റീന ദത്തയും തമ്മിലുള്ളത്. 1986ൽ ഇരുവരും രഹസ്യമായി വിവാഹിതരായി. ആമിറിന് 21ഉം റീനയ്ക്ക് 19ഉം വയസ്സ് മാത്രമായിരുന്നു അന്ന് പ്രായം. 2002ൽ ഇരുവരും വേർപിരിഞ്ഞു. 50 കോടിയാണ് വേർപിരിയലിനോട് അനുബന്ധിച്ച് ആമിർ റീനയ്ക്ക് നൽകേണ്ടി വന്നത്. മലൈക-അർബാസ്1998ൽ ഒരു കോഫി ബ്രാൻഡിന്റെ പരസ്യ ചിത്രീകരണത്തിനിടെ കണ്ടുമുട്ടി തമ്മിൽ ഇഷ്ടപ്പെട്ടവരാണ് മലൈക അറോറയും അർബാസ് ഖാനും. അതേ വർഷം തന്നെ ഇരുവരും വിവാഹിതരായി.…
തലമുറകളെ സ്വാധീനിച്ച ചലച്ചിത്രമാണ് ഷോലെ. രമേശ് സിപ്പിയുടെ സംവിധാനത്തിൽ സഞ്ജീവ് കുമാർ, ധർമേന്ദ്ര, അമിതാഭ് ബച്ചൻ, ഹേമ മാലിനി തുടങ്ങിയ വൻ താരനിര അണിനിരന്ന ചിത്രം വർഷങ്ങളോളം ഇന്ത്യയിലെ ഏറ്റവും പണം വാരിയ ചിത്രം എന്ന ഖ്യാതി നിലനിർത്തി. എന്നാൽ അതിലെ അഭിനേതാക്കൾക്ക് കിട്ടിയ പ്രതിഫലം രസകരമാണ്. മൂന്ന് കോടിയായിരുന്നു ഷോലെയുടെ ആകെ ബജറ്റ്. ചിത്രത്തിലെ അഭിനയത്തിന് ഏറ്റവുമധികം പ്രതിഫലം വാങ്ങിയത് ധർമേന്ദ്രയാണ്-ഒന്നര ലക്ഷം രൂപ. സഞ്ജീവ് കുമാറിന് ഒന്നേകാൽ ലക്ഷം രൂപയും പ്രതിഫലം ലഭിച്ചു. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള വേഷത്തിൽ അഭിനയിച്ചിട്ടും അമിതാഭിന്റെ പ്രതിഫലം ഒരു ലക്ഷം രൂപ മാത്രമായിരുന്നു. നായികമാരിൽ ഹേമ മാലിനിക്ക് 75000 രൂപ പ്രതിഫലം ലഭിച്ചപ്പോൾ ജയ ബച്ചന് ലഭിച്ചത് 35000 രൂപയായിരുന്നു. പ്രധാന വേഷത്തിലെത്തിയിട്ടും ജയയുടെ പ്രതിഫലം വളരെ കുറവായിരുന്നു. സാംബ എന്ന കഥാപാത്രം ചെയ്ത അഭിനേതാവ് മക് മോഹന് 12000 രൂപ, കാലിയയുടെ റോൾ ചെയ്ത അഭിനേതാവിന് 10000 രൂപ എന്നിങ്ങനെയായിരുന്നു മറ്റ്…
റാംജിറാവു സ്പീക്കിംഗിൽ പാട്ടിന്റെ പ്രോഗ്രാമർ 1989! റാംജിറാവു സ്പീക്കിംഗ് റിലീസ് ആകുന്നു. സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ആദ്യ പടം. സിനിമയുടെ ക്ലൈമാക്സിലേക്ക് പോകുന്നത് ഒരു പാട്ടിലാണ്. ഇന്നസെന്റ് അവതരിപ്പിച്ച മാന്നാർ മത്തായിയും മുകേഷിന്റെ കഥാപാത്രം ഗോപാലകൃഷ്ണനും, സായ്കുമാറിന്റെ ബാലകൃഷ്ണനും മുഖം മൂടി അണിഞ്ഞ് വേഷം മാറി ജീവിതത്തിലെ നിലനിൽപ്പിനായി അവസാന കളിക്ക് ഇറങ്ങുന്നു. കളിക്കളം ഇത് കളിക്കളം, പടക്കളം ഇത് പടക്കളം.. ഈ പാട്ട് പാടിയത് എസ് പി ബാലസുബ്രഹ്മണ്യവും, സംഗീത സംവിധാനം എസ് ബാലകൃഷ്ണനും. പക്ഷെ കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്ര ഒരുക്കിയ മ്യൂസിക് പ്രോഗ്രാമർ ആരാണെന്ന് അറിയുമോ? ഇന്ന് ലോകത്ത് ഏറ്റവും അധികം മൂല്യമുള്ള സംഗീത സംവിധായകൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഗായകരിൽ ഒരാൾ. രണ്ട് അക്കാഡമി അവാർഡ് വാങ്ങിയ ഏഷ്യയിലെ ഒരേ ഒരു മ്യൂസിക് ഡയറക്ടർ! ഇന്ത്യൻ നവ സംഗീതത്തിലെ ചക്രവർത്തി! സാക്ഷാൽ അള്ളാ രഖാ റഹ്മാൻ (Allah Rakha Rahman), എ ആർ…
സംരംഭകരേയും നിക്ഷേപകരേയും സഹായിക്കുന്ന ബിസിനസ് നെറ്റ് വർക് ഗ്രൂപ്പായ ബിസിനസ് കേരളയുടെ ഗൾഫ് ഇന്ത്യൻ ട്രേഡ് എക്സ്പോ ഡിസംബർ 7, 8 തിയ്യതികളിൽ കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കും. ആഗോള തലത്തിലുള്ള നെറ്റ് വർക്കിങ് സാധ്യതയാണ് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള സംരംഭകരുടെ ബി2ബി എക്സ്പോയിലൂടെ സംരംഭകരെ കാത്തിരിക്കുന്നത്. ഇരുന്നൂറോളം സ്റ്റാളുകളാണ് എക്സ്പോയ്ക്കായി ട്രെഡ് സെന്ററിൽ ഒരുക്കിയിട്ടുള്ളത്. മെഷിനറി, ബിൽഡേർസ്, ഐടി തുടങ്ങി വിവിധ മേഖലയിലുള്ള സംരംഭകർ എക്സ്പോയിൽ അണിനിരക്കും. വിദേശ ബ്രാൻഡുകളുടെ ബിസിനസ് സർവീസുകൾ കേരളത്തിലുള്ളവർക്ക് പരിചയപ്പെടുത്താനും നമ്മുടെ ബ്രാൻഡുകൾക്ക് ആഗോള വ്യാപനം ഉണ്ടാകാനും എക്സ്പോ സഹായിക്കും. കേരളത്തിലുള്ള കമ്പനികൾക്ക് കയറ്റുമതി സാധ്യതയും വിദേശ കമ്പനികൾക്ക് ഇറക്കുമതി സാധ്യതയും എക്സ്പോയിലൂടെ ഒരുക്കും. ട്രെയിനിങ് പ്രോഗ്രാമുകൾ, ബിസിനസ് അവാർഡുകൾ, ലോഞ്ചിങ്ങുകൾ, പ്രസന്റേഷനുകൾ, നിക്ഷേപ മീറ്റിങ്ങുകൾ എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7511199201, 7511199202 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. The Gulf Indian Trade Expo 2024, organized…
നിരവധി ജോലി ഒഴിവുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസ്. 1500ലധികം ഒഴിവുകളിലേക്കാണ് ആഗോള ഐടി രംഗത്തെ പ്രമുഖരായ ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരിയർ ബ്രേക്കിന് ശേഷം ജോലിയിലേക്ക് മടങ്ങുന്ന സ്ത്രീകൾക്ക് അനുയോജ്യമായ അവസരങ്ങൾ, ലാറ്ററൽ റോളുകൾ, എൻട്രി ലെവൽ പൊസിഷനുകൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു. വനിതാ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനായുള്ള ഇൻഫോസിസിന്റെ പ്രധാന ചുവടുവെപ്പാണ് കരിയർ ബ്രേക്ക് റോളുകൾ. ഇടവേളയ്ക്ക് ശേഷം കരിയർ ആരംഭിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾക്ക് ഇവ ഏറെ ഗുണം ചെയ്യും. മിക്ക പ്രധാന പൊസിഷനുകളിലേക്കും ഇൻഫോസിസ് കരിയർ ബ്രേക്ക് റോൾ ആനുകൂല്യം നൽകുന്നുണ്ട്. ടെക്നോളജി കൺസൾട്ടിങ്ങിൽ കരിയർ ആരംഭിക്കാൻ തത്പരരായ ഉദ്യോഗാർത്ഥികൾക്കായി 700ലധികം എൻട്രി ലെവൽ പൊസിഷനുകളിലേക്കാണ് ഇൻഫോസിസ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ക്ലൗഡ്, ഇൻഫ്രാസ്ട്രക്ചർ സേവനങ്ങൾ, ഫിനാൻസ് അസോസിയേറ്റ് തുടങ്ങിയവയാണ് പ്രധാന ഒഴിവുകൾ. ക്ലൗഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്, ടാലൻ്റ് അക്വിസിഷൻ, അസോസിയേറ്റ് ലീഡ്-ഗ്ലോബൽ ഇമിഗ്രേഷൻ, പൈത്തൺ ഡെവലപ്പർ, ജാവ ഡെവലപ്പർ, ബിസിനസ് അനലിസ്റ്റ് തുടങ്ങിയ റോളുകൾക്കായി…
മക്കൾ സെൽവൻ വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം മഹാരാജ ചൈനയിലും റിലീസിനൊരുങ്ങുന്നു. നവംബർ 29ന് ചൈനയിലെ 40000 സ്ക്രീനുകളിൽ ചിത്രം റിലീസിനെത്തും എന്നാണ് ഇന്ത്യ.കോം റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയുമധികം സ്ക്രീനുകളിൽ ഒരു ഇന്ത്യൻ ചിത്രം ചൈനയിൽ റിലീസ് ചെയ്യുന്നത് വൻ നേട്ടം കൊണ്ടു വരും. ഇന്ത്യൻ ബോക്സോഫീസിൽ വൻ ഓളമുണ്ടാക്കിയ ചിത്രമാണ് മഹാരാജ. ഒടിടി പ്ലാറ്റ്ഫോമുകളിലും പടം ‘സൂപ്പർ രാജയായി. 25 കോടി ചിലവിൽ നിർമിച്ച ചിത്രം ദിവസങ്ങൾ കൊണ്ട് തന്നെ നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ചിരുന്നു. കൽക്കി 2898 എഡി പോലുള്ള വമ്പൻ റിലീസുകൾക്കിടയിലാണ് മഹാരാജ ജൈത്രയാത്ര നടത്തിയത് എന്നും ശ്രദ്ധേയമാണ്. 2024ലെ ഏറ്റവും കൂടുതൽ പണം വാരിയ തമിഴ് ചിത്രം കൂടിയാണ് മഹാരാജ. ചൈനയിൽ ഒരു വിജയചിത്രം ഒരു സ്ക്രീനിൽ നിന്ന് 1000 മുതൽ 2000 ഡോളർ വരെ നേടാറുണ്ടെന്നും ഒരു സ്ക്രീനിൽ ചിത്രം 2000 ഡോളർ വെച്ച് നേടുകയാണെങ്കിൽ 40000 സ്ക്രീനിൽ പടം 80…
ബഹിരാകാശത്ത് എല്ലാ കാര്യങ്ങളും വ്യത്യസ്തമാണ്. അത് കൊണ്ട് തന്നെ ബഹിരാകാശ സഞ്ചാരികളുടെ നിത്യജീവിത രീതികൾ പോലും ആളുകളിൽ കൗതുകമുണർത്തുന്നു. ഇപ്പോൾ അത് പോലൊരു കൗതുകവുമായി എത്തിയിരിക്കുകയാണ് നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശത്ത് ‘ഓർബിറ്റൽ പ്ലംബിംഗ്’ നടത്തിയിരിക്കുകയാണ് സ്‌പേസ് സ്റ്റേഷൻ കമാൻഡർ സുനിത വില്യംസ്. ഓർബിറ്റൽ പ്ലംബിംഗിനെ ഭൂമിയിലെ ഭാഷയിൽ ബാത് റൂം വൃത്തിയാക്കൽ എന്നും പറയാം! അതേസമയം സുനിതയ്ക്കൊപ്പം യാത്ര തിരിച്ച ഫ്ലൈറ്റ് എഞ്ചിനീയർ ബുച്ച് വിൽമോർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഫയർ സേഫ്റ്റി കാര്യങ്ങളിലും സ്പേസ് സ്യൂട്ട് പരിപാലനത്തിലും മുഴുകി. ഇതും ഭൂമിയിലെപ്പോലെയുള്ള അഗ്നിശമനം അല്ല. മൈക്രോ ഗ്രാവിറ്റിയിൽ തീ പടരുന്നത് തടയുന്ന സംവിധാനമായ കമ്പഷൻ ഇന്റഗ്രേറ്റഡ് റാക്കിലെ പരീക്ഷണ സാമ്പിളുകൾ മാറ്റി സ്ഥാപിക്കുന്ന പണിയാണിത്. ബഹിരാകാശത്ത് തീപ്പിടിത്തം ഉണ്ടായാൽ ഇതൊക്കെ ചെയ്തു വെച്ചില്ലെങ്കിൽ ആകെ പണി കിട്ടും. ഈ ശാസ്ത്രീയ ചുമതലകൾ കൂടാതെ സ്പേസ് സ്യൂട്ട് പരിപാലനത്തിലും വിൽമോർ ശ്രദ്ധ കേന്ദ്രീകരിച്ചു. ബോയിംങ്…
വ്യവസായ പാർക്കുകളിലടക്കം സംസ്ഥാനത്തു സംരംഭങ്ങൾ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുള്ള പരിശോധനക്കായി ഏർപ്പെടുത്തിയ കെ -സിസ് കേന്ദ്രീകൃത പരിശോധനാ സംവിധാനം മികച്ച രീതിയിൽ 23,000 പരിശോധനകൾ കടന്ന് മുന്നേറുകയാണ് . 30 സ്വകാര്യ വ്യവസായ പാർക്കുകളിലൂടെ കേരളത്തിൽ 300 ഏക്കറോളം ഭൂമിയാണ് വ്യവസായഭൂമിയായി മാറിക്കൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ നിരന്തരം പരിശോധന നടത്തുന്നത് കാരണം വ്യവസായം നടത്താൻ സാധിക്കുന്നില്ല എന്ന പരാതികൾ വ്യവസായ കേരളത്തിൽ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ ഒരു സംരംഭകനും ബുദ്ധിമുട്ട് വരാൻ പാടില്ലെന്ന സംസ്ഥാന സർക്കാരിൻ്റെ ഉറച്ച തീരുമാനത്തിൻ്റെ ഫലമാണ് കെ-സിസ് അഥവാ കേന്ദ്രീകൃത പരിശോധനാ സംവിധാനം. 23,000 പരിശോധനകൾ കടന്ന് മുന്നേറുന്ന കെ-സിസ് സംവിധാനത്തെക്കുറിച്ച് പരാതികളില്ലെന്ന് മാത്രമല്ല അനാവശ്യ പരിശോധനകളുണ്ടാകുമെന്ന ഭയവും സംരംഭകർക്ക് ഇല്ലാതായിരിക്കുന്നു. വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നീ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കെ-സിസ്…