Author: News Desk
ഒരു രാജ്യം നിശ്ചിത കാലയളവിൽ ഉൽപ്പാദിപ്പിക്കുകയും നൽകുകയും ചെയ്യുന്ന എല്ലാ അന്തിമ ചരക്കുകളുടേയും സേവനങ്ങളുടേയും വിപണി മൂല്യത്തിൻ്റെ പണ അളവാണ് മൊത്ത ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി. അത്കൊണ്ട് തന്നെ രാജ്യത്തിൻ്റെ സാമ്പത്തിക ആരോഗ്യം അളക്കാൻ ജിഡിപി ഉപയോഗിക്കാറുണ്ട്. ജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ രാജ്യങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം. യുഎസ്എ29 ട്രില്യൺ ഡോളർ ജിഡിപിയുമായി അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി. ടെക്നോളജി, ഫിൻ സർവീസുകൾ, കൺസ്യൂമർ വിപണി തുടങ്ങിയ മേഖലരളാണ് യുഎസ് സമ്പത് വ്യവസ്ഥയുടെ നെടുംതൂണുകൾ. ചൈനജിഡിപിയുടെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. 18 ട്രില്യൺ ഡോളർ ആണ് ചൈനയുടെ മൊത്ത ആഭ്യന്തര ഉൽപാദനം. നിർമാണ രംഗവും കയറ്റുമതിയുമാണ് പ്രധാന വരുമാന സ്രോതസ്സ്. ജർമനിയൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി കൂടിയായ ജർമനിയാണ് പട്ടികയിൽ മൂന്നാമത്. 4.71 ട്രില്യൺ ഡോളർ ജിഡിപിയുമായി കുതിപ്പ് തുടരുന്ന രാജ്യത്തിന്റെ പ്രധാന സാമ്പത്തിക…
ഒരു കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഥവാ സിഇഓയുടെ ഉത്തരവാദിത്വം വലുതാണ്. ആഗോള കമ്പനികളിൽ ഈ ഉത്തരവാദിത്വം പതിൻമടങ്ങാകുന്നു. അത് കൊണ്ട് തന്നെ കോടികളാണ് കമ്പനികൾ സിഇഓമാർക്ക് ശമ്പളം, ബോണസ്, മറ്റ് ആനുകൂല്യങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന അതിശയിപ്പിക്കുന്ന പാക്കേജുകളിലൂടെ നൽകാറുള്ളത്. അത്തരത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ ശമ്പളം കൈപ്പറ്റുന്ന സിഇഓമാർ ആരെല്ലാമാണ് എന്ന് നോക്കാം. ഇലക്ട്രിക് വാഹനരംഗത്തും ബഹിരാകാശ വ്യവസായങ്ങളിലും വിപ്ലവം സൃഷ്ടിച്ച ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സിഇഒ ഇലോൺ മസ്‌ക്ആണ് നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒ. $23.5 ബില്യൺ ആണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. $770.5 മില്യൺ വാർഷിക പ്രതിഫലം വാങ്ങുന്ന ആപ്പിൾ സിഇഒ ടിം കുക്ക് ആണ് പട്ടികയിൽ രണ്ടാമത്. ഗൂഗിളിൻ്റെ മാതൃ കമ്പനി ആൽഫബെറ്റ് സിഇഓയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ ആണ് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന മൂന്നാമത്തെ വ്യക്തി. $280 മില്യണാണ് അദ്ദേഹത്തിന്റെ വാർഷിക പ്രതിഫലം. ഇവർക്ക് പുറമേ എൻവിഡിയ…
രാജ്യത്താദ്യമായി കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടി മലയാളി കർഷകൻ. കാസർകോട് സ്വദേശിയായ സെബാസ്റ്റ്യൻ പി. അഗസ്റ്റിൻ ആണ് കരിക്കിൽ നിന്നും വൈൻ ഉത്പാദിപ്പിച്ച് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഇരുപത് വർഷത്തെ ശ്രമഫലമായാണ് ഉത്പന്നം യാഥാർത്ഥ്യമായിരിക്കുന്നത്. മികച്ച കർഷകനായ സെബാസ്റ്റ്യൻ കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് കേര കേസരി പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്. ഭീമനടിയിലെ 15 ഏക്കർ തോട്ടത്തിൽ സ്ഥാപിച്ച ചെറുകിട വൈനറിയിൽ നിന്നാണ് ഇളനീരും പഴങ്ങളും ഉപയോഗിച്ച് സെബാസ്റ്റ്യൻ വൈൻ നിർമിക്കുന്നത്. ഹോർട്ടിവൈൻ നിർമാണത്തിനും ബോട്ടിലിങ്ങിനുമായി അദ്ദേഹത്തിന് കഴിഞ്ഞ വർഷം എക്സൈസ് വകുപ്പിൽ നിന്നും ലൈസൻസ് ലഭിച്ചിരുന്നു. എട്ട് മുതൽ പത്ത് ശതമാനം വരെ ആൽക്കഹോൾ അടങ്ങിയിട്ടുള്ള വൈനുകളാണ് നിർമിക്കുന്നത്. സാധാരണ രീതിയിൽ കശുമാങ്ങ, മുന്തിരി തുടങ്ങിയവ ഉപയോഗിച്ച് നിർമിക്കുന്ന വൈനിനേക്കാൾ ചവർപ്പ് പോലുള്ളവ കുറവാണ് എന്നത് കൊണ്ട് തന്നെ സെബാസ്റ്റ്യന്റെ ഇളനീർ വൈൻ വ്യത്യസ്തമാകുന്നു. ഇളനീരിനൊപ്പം ഡ്രാഗൺ ഫ്രൂട്ട്, ചക്ക, മാമ്പഴം, വാഴപ്പഴം തുടങ്ങിയവയും ചേർത്താണ് വൈൻ നിർമാണം. സ്വന്തം…
നിക്ഷേപക സംഗമത്തിൻ്റെ ഭാഗമായുള്ള കേരളത്തിന്റെ ദുബായ് ഇൻവെസ്റ്റർ മീറ്റിനും റോഡ് ഷോയ്ക്കും ദുബായിൽ തുടക്കമായി. കേരളാ സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്ൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു . സംഗമത്തിൽ പങ്കെടുക്കുന്നതിന് യു.എ.ഇ പ്രത്യേക സംഘത്തെ അയക്കും.യു.എ.ഇ കാബിനറ്റ് മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി, വ്യവസായ മന്ത്രി പി.രാജീവുമായി അബുദാബിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയും വ്യവസായ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. കേരളത്തിൽ ലോജിസ്റ്റിക്സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് താൽപര്യമുള്ളതായി യു.എ.ഇ മിനിസ്റ്റർ ഓഫ് ഇൻവെസ്റ്റ്മെൻ്റ് മുഹമ്മദ് ഹസൻ അൽ സുവൈദി പറഞ്ഞു. ഐ.കെ.ജി.എസിൽ പങ്കെടുക്കുന്ന പ്രത്യേക സംഘം ഇക്കാര്യങ്ങൾ വിലയിരുത്തും. അബുദാബി ചേംബർ ഓഫ് കോമേഴ്സും നിക്ഷേപക സംഗമത്തിന് പ്രത്യേക സംഘത്തെ അയക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവിനെ അറിയിച്ചുഐ.കെ.ജി.എസിന് മുൻപായി പ്രാഥമിക പരിശോധനകൾക്കായി ചേംബറിൻ്റെ ഉദ്യോഗസ്ഥ സംഘത്തെ കേരളത്തിലേക്ക്…
ഇന്ത്യൻ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് കരുത്ത് പകർന്ന് ബെംഗളൂരു ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ സാങ്കേതിക സ്റ്റാർട്ടപ്പ് Pixxel. കമ്പനിയുടെ ആറ് ഹൈപ്പർസ്‌പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹങ്ങളിൽ മൂന്നെണ്ണം കാലിഫോർണിയയിലെ വാൻഡൻബർഗ് ബഹിരാകാശ കേന്ദ്രത്തിൽ നിന്നും വിക്ഷേപിക്കും. സ്പേസ് എക്സ് റോക്കറ്റ് വഴിയാണ് വിക്ഷേപണം. ഒരു ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനി ആദ്യമായാണ് ഹൈപ്പർസ്‌പെക്ട്രൽ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപണം നടത്തുന്നതെന്ന് Pixxel മേധാവി അറിയിച്ചു. കൃഷി, ഖനനം, പാരിസ്ഥിതിക നിരീക്ഷണം, പ്രതിരോധം തുടങ്ങിയ മേഖലകൾക്കായി വിശദമായ ഡാറ്റ ശേഖരിക്കാനാകുന്ന സാങ്കേതികവിദ്യയാണ് ഹൈപ്പർസ്പെക്ട്രൽ ഇമേജിങ്. വിളകളുടെ വിളവ് മെച്ചപ്പെടുത്തുക, ഉറവിടങ്ങൾ ട്രാക്കുചെയ്യുക, എണ്ണ ചോർച്ച നിരീക്ഷിക്കുക, രാജ്യാതിർത്തികൾ നിരീക്ഷിക്കുക തുടങ്ങിയവയ്ക്ക് നിലവിലെ സാങ്കേതികവിദ്യകളേക്കാൾ മികച്ച വിശദാംശങ്ങളോടെ സ്ഥിതിവിവരക്കണക്കുകൾ നൽകാൻ ഈ ഉപഗ്രഹങ്ങൾക്ക് കഴിയും. 550 കിലോമീറ്റർ അകലെയുള്ള സൺ സിൻക്രോണസ് ഓർബിറ്റിൽ മൂന്ന് ഉപഗ്രഹങ്ങൾ സ്ഥാപിക്കും. ശേഷിക്കുന്ന മൂന്ന് ഉപഗ്രഹങ്ങൾ ഈ വർഷം അവസാനം വിക്ഷേപിക്കും. കമ്പനി നിലവിൽ നിർമാണം പൂർത്തീകരിച്ച ആറ് ഉപഗ്രഹങ്ങൾക്കു പുറമേ…
ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക് മാർക്കറ്റ് നിക്ഷേപകനാണ് അമേരിക്കക്കാരനായ വാറൻ ബഫറ്റ്. 82 ലക്ഷം കോടി രൂപ മൂല്യമുള്ള ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹത്തിന്റേത്. ഇപ്പോൾ 92ാമത്തെ വയസ്സിൽ തന്റെ പിൻഗാമിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിഹാസ ധന നിക്ഷേപകനും ലോകത്തിലെ അതിസമ്പന്നരിൽ ഒരാളുമായ വാറൻ ബഫറ്റ്. Berkshire Hathaway എന്ന തന്റെ കമ്പനിയുടെ നേതൃസ്ഥാനം മകൻ ഹോവാർഡ് ബഫറ്റിന് കൈമാറിയിരിക്കുകയാണ് വാറൻ ബഫറ്റ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വാറൻ നേതൃകൈമാറ്റ തീരുമാനത്തിലെത്തിയത്. £8.2 ട്രില്യൺ മൂല്യമുള്ള കമ്പനിയുടെ പിൻഗാമിയെ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു എന്നും അതുകൊണ്ടാണ് നേതൃകൈമാറ്റത്തിന് ഇത്രയും കാലതാമസം നേരിട്ടതെന്നും വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. മൂന്ന് മക്കളേയും ഒരുപോലെ വിശ്വസിക്കുന്നതായും എന്നാൽ കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ ചെയ്യാനുള്ള മിടുക്കാണ് ഹോവാർഡ് ബഫറ്റിനെ പിൻഗാമിയായി തിരഞ്ഞെടുക്കാൻ കാരണമെന്നും വാറൻ ബഫറ്റ് പ്രതികരിച്ചു. എന്നാൽ എല്ലാ സ്വത്തുക്കളും മക്കൾക്ക് നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഭജിച്ച സ്വത്തുവകയിൽ നിന്നും £120 ബില്യൺ കാരുണ്യപ്രവർത്തനങ്ങൾക്കായി ചിലവഴിക്കണമെന്നാണ് വാറൻ…
ലോകത്തിലെ ഏറ്റവും വലിയ മത സമ്മേളനമായ മഹാകുംഭമേളയ്ക്ക് ഉത്തർപ്രദേശിലെ പ്രയാഗിൽ ആരംഭമായിരിക്കുകയാണ്. ഫെബ്രുവരി 26 വരെ നീളുന്ന മഹാകുംഭമേളയിൽ ഇത്തവണ 40 കോടിയിലേറെ ഭക്തർ പങ്കാളികളാകും എന്നാണ് കണക്ക്. ഇതിലൂടെ ഉത്തർ പ്രദേശ് സർക്കാർ 2 ലക്ഷം കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 4000 ഹെക്ടറിലുള്ള മഹാകുംഭ് എന്ന താത്കാലിക നഗരത്തിലാണ് 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന മഹാകുംഭമേള നടക്കുന്നത്. കുംഭമേളയിലെത്തുന്ന ഓരോരുത്തരും അയ്യായിരം രൂപ വെച്ച് ചിലവാക്കിയാൽത്തന്നെ 40 കോടി ആളുകൾ എത്തുമ്പോൾ വരുമാനം 2 ലക്ഷം കോടിയോളം ആകും. എന്നാൽ ന്യൂസ് ഏജൻസിയായ ഇന്തോ ഏഷ്യൻ ന്യൂസ് സർവീസ് കണക്ക് പ്രകാരം കുംഭമേളയിലെത്തുന്ന ഒരു ഭക്തൻ പതിനായിരും രൂപയോളം താമസത്തിനും ഭക്ഷണത്തിനുമായി ചിലവാക്കേണ്ടി വരും. ഇങ്ങനെ വരുമ്പോൾ 2 ലക്ഷം കോടി എന്ന വരുമാനം ഇരട്ടിയെങ്കിലും ആകാൻ ഇടയുണ്ട്. കുംഭമേളയ്ക്കായി ഒരുക്കിയ താൽക്കാലിക നഗരത്തിൽ നിന്നുള്ള വരുമാനവും വലുതാണ്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേർസ് കണക്ക് പ്രകാരം…
സംസ്ഥാനത്തിന്‍റെ ഐടി വികസനത്തിന് കുടുതല്‍ കരുത്തേകാന്‍ ടെക്നോപാര്‍ക്കില്‍ പുതിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ഒരുങ്ങുന്നു. ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ ലോകോത്തര സ്വീകാര്യത വർധിപ്പിക്കും. ബ്രിഗേഡ് ഗ്രൂപ്പ് ആണ് വേൾഡ് ട്രേഡ് സെന്റർ ഒരുക്കുക . പുതിയ സെന്‍റര്‍ ടെക്നോപാര്‍ക്കിന്റെ നിലവിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് കുതിപ്പേകും.ബ്രിഗേഡ് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ബ്രിഗേഡ് സ്ക്വയര്‍ ടെക്നോപാര്‍ക്ക് ഫേസ്-1ല്‍ പൂര്‍ത്തിയാവുകയാണ്. പുതിയ വേള്‍ഡ് ട്രെയ്ഡ് സെന്ററും സജ്ജമാകുന്നതോടെ ലോകോത്തരനിലവാരം ഉറപ്പുതരുന്ന ഐടി ഹബ്ബായി കേരളം അംഗീകരിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ടെക്നോപാർക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായരും ബ്രിഗേഡ് ഗ്രൂപ്പ് സിഒഒ ഹൃഷികേശ് നായരും ഒപ്പുവച്ചു. ബ്രിഗേഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ എം ആർ ജയ്ശങ്കർ ചടങ്ങിൽ സന്നിഹിതനായിരുന്നു. ബിസിനസ് ക്ലാസ് ഹോട്ടല്‍, പ്രീമിയം ഐടി സ്പെയ്സ് എന്നിവയോടു കൂടിയ കൂടുതല്‍ ഗ്രേഡ് എ ഓഫീസുകള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ നിരവധി ഐ…
നിലവിലെ ഇന്ത്യൻ ചെസ്സ് ലോകത്തെ അതികായരാണ് ലോക ചാംപ്യൻ ഡി. ഗുകേഷും ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയും. ചെസ്സിൽ മാത്രമല്ല സമ്പത്തിന്റെ കാര്യത്തിലും ഇവർ മുൻപന്തിയിലുണ്ട്. നിലവിലെ ലോക ചെസ്സ് ചാംപ്യനായ ഡി. ഗുകേഷ് ചെസ്സ് കളിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാംപ്യൻ കൂടിയാണ്. ലോക ചെസ് ചാംപ്യൻ ആയതോടെ ഗുകേഷിന്റെ ആസ്തി 2.4 മില്യൺ ഡോളറായി (ഏകദേശം 20 കോടി രൂപ) വർധിച്ചു. 2006 മെയ് 29ന് ജനിച്ച ഗുകേഷ് 17ാം വയസ്സിൽ 2750 FIDE റേറ്റിങ് ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു. ഏഴാമത്തെ വയസ്സിലാണ് ഗുകേഷ് പ്രൊഫഷനൽ ചെസ്സ് രംഗത്തേക്ക് എത്തുന്നത്. 12ാം വയസ്സിൽ ഗ്രാൻഡ്മാസ്റ്ററായ അദ്ദേഹം ഈ നേട്ടത്തിലെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ വ്യക്തി കൂടിയാണ്. 2005 ഓഗസ്റ്റ് പത്തിന് ജനിച്ച് രമേശ് പ്രഗ്നാനന്ദ എന്ന പ്രാഗും പ്രായം കുറഞ്ഞ ചെസ്സ് ഗ്രാൻഡ് മാസ്റ്റർമാരിൽ ഒരാളാണ്. 2024 സെപ്റ്റംബറിലെ കണക്കനുസരിച്ച് അന്താരാഷ്ട്ര…
ആഴ്ചയിൽ 90 ദിവസം ജോലിസമയവും ജീവനക്കാരോട് ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നതും സംബന്ധിച്ച L&T എംഡി എസ്.എൻ. സുബ്രഹ്മണ്യൻ വാക്കുകൾ വളച്ചൊടിച്ച് ഉപയോഗിക്കുകയായിരുന്നു എന്ന് കമ്പനി വിശദീകരണം. L&T കമ്പനി എച്ച്ആർ ഹെഡ് സോനിക മുരളീധരൻ ആണ് വിശദീകരണവുമായി രംഗത്തെത്തിയത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തെറ്റായ രീതിയിൽ പ്രചരിക്കുന്ന വീഡിയോ എടുത്ത സദസ്സിൽ താൻ ഉണ്ടായിരുന്നു എന്നും സുബ്രഹ്മണ്യൻ പറഞ്ഞ ചില കാര്യങ്ങൾ മാത്രം അടർത്തിയെടുത്ത് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നു എന്നും കമ്പനി പ്രതിനിധി ലിങ്ക്ഡ് ഇൻ പോസ്റ്റിൽ വിശദീകരിച്ചു. L&T എംഡിയും ചെയർമാനുമായ എസ്.എൻ. സുബ്രഹ്മണ്യൻ്റെ വാക്കുകൾ ഇത്തരത്തിൽ വളച്ചൊടിച്ച് ഉപയോഗിച്ച് അദ്ദേഹത്തിനെതിരെ വൻ വിമർശനം ഉയർന്നതിൽ സങ്കടമുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് എതിരെ വരുന്നത് അനാവശ്യമായ വിമർശനങ്ങളാണ്. ഞായറാഴ്ചകളിൽ ജോലി ചെയ്യാനോ ആഴ്ചയിൽ 90 മണിക്കൂർ ജോലി ചെയ്യാനോ അദ്ദേഹം ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല-സോനിക പറഞ്ഞു. അദ്ദേഹം യദൃച്ഛയാ പറഞ്ഞ കാര്യങ്ങൾ ദുർവ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും അത് പിന്നീട് അദ്ദേഹം പറഞ്ഞവയുമായി ഒട്ടും ബന്ധമില്ലാത്ത…