Author: News Desk
സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവം ആണ് അച്ചാർ. പണ്ടൊക്കെ വീടുകളിൽ ഓണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അച്ചാറുകൾ ഉണ്ടാക്കലും ചിപ്സ് ഉണ്ടാക്കലും ഒക്കെ ഉണ്ടായിരുന്നു. കാലം മാറിയതോടെ തിരക്കും കൂടി, ഇപ്പോൾ എല്ലാം ഇൻസ്റ്റന്റ് ആയി. എങ്കിലും പഴമയുടെ രുചികൾ കൈവിടാതെ എല്ലാവർക്കും ഇഷ്ടപ്പെടുന്നപോലെ അച്ചാറുകൾ ഉൾപ്പെടെയുള്ള ഓണ സദ്യയിലെ വിഭവങ്ങൾ ഒരുക്കുന്ന സംരഭകരായ ചില വീട്ടമ്മമാർ ഉണ്ട്. അക്കൂട്ടത്തിലാണ് കോഴിക്കോട് പേരാമ്പ്ര രാമല്ലൂർ സ്വദേശികളും അമ്മയും മകളുമായ ഗീതയും അഹല്യയും. ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ട് ആയിരുന്നു ഇവരുടെ സംരംഭക യാത്ര തുടങ്ങുന്നത്. ഇടയ്ക്ക് ജോലി ഭാരം കൂടിയപ്പോൾ ഇവർക്ക് ഇത് നിർത്തേണ്ടി വന്നു. എങ്കിലും വീട്ടമ്മമാർ എന്ന നിലയിൽ ഒരു വരുമാന മാർഗം കണ്ടെത്തണം എന്ന ലക്ഷ്യത്തോടെ ആണ് ഇവർ മാതൂസ് അച്ചാർ തുടങ്ങുന്നത്. ലോകത്തെവിടെയും ആളുകൾക്ക് വിശ്വസിച്ച് കഴിക്കാൻ പറ്റുന്നത് അമ്മയുടെ കൈകൊണ്ട് ഉണ്ടാക്കുന്ന ഭക്ഷണം ആണെന്ന് പറയും പോലെ ആണ് ഇവരുടെ ഈ സംരംഭത്തിനും ഇവർ…
ആലപ്പുഴയിലെ കൈതപ്പുഴ കായലിന്റെ തീരത്ത് ജനിച്ചുവളർന്ന ഒരു മലയാളി പയ്യന് മീനിനോട് ഒരു അധിക ഇഷ്ടം തോന്നുന്നത് സാധാരണമാണ്. എന്നാൽ ആ ഇഷ്ടം മാത്യു ജോസഫ് എന്ന മനുഷ്യനെ എത്തിച്ചത് ലോകത്തിലെ തന്നെ ആദ്യത്തെ ഓണ്‍ലൈൻ പച്ചമീൻ ഹോം ഡെലിവറി ബിസിനസിലേക്ക് ആയിരുന്നു. മീനിനോടുള്ള സ്നേഹം പിന്നീട് അതേ ബിസിനസിലേക്ക് തന്നെ തിരിയാൻ കാരണമാവുകയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ഫിഷ് മാർക്കറ്റ്, ലോകത്തിലെ ആദ്യത്തെ പച്ചമീൻ ഓൺലൈൻ ബ്രാൻഡ്, ആമസോൺ ആദ്യമായി ഇൻവെസ്റ്റ് ചെയ്ത മലയാളി ബ്രാൻഡ് ഇങ്ങിനെ വിശേഷണങ്ങൾ ഏറെയാണ് ഫ്രഷ് ടു ഹോം എന്ന സംരഭത്തിന്. തന്റെ സംരംഭക യാത്രയെ കുറിച്ചും ബിസിനസ് വിജയത്തെ കുറിച്ചും ചാനൽ അയാമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന ഷോയിൽ സംസാരിക്കുകയാണ് മാത്യു ജോസഫ്. ബിസിനസിലേക്ക് “മീനില്ലാതെ ഫുഡ് കഴിക്കാൻ പറ്റാത്ത ആളാണ് ഞാൻ. ഒന്നും ഇല്ലെങ്കിലും തലേ ദിവസം മീൻകറി ഉണ്ടാക്കിയ ചട്ടിയുടെ മണം എങ്കിലും വേണമായിരുന്നു ആഹാരം കഴിക്കാൻ.…
ബിസിനസ്സ് ലോകത്ത് നിരവധി സ്ത്രീകൾ അവരുടെ കമ്പനികൾ വിജയകരമായി നടത്തുന്ന കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അവരിൽ ചിലർ പഠിത്തം കഴിഞ്ഞപാടെ അവരുടെ സംരംഭകത്വ യാത്ര ആരംഭിച്ചവരാണ്. ചിലർ അവരുടെ ബിസിനസ് ആരംഭിക്കുന്നതിന് മുൻപ് മറ്റു പല മികച്ച സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നവർ ആണ്. ജോലി ഉപേക്ഷിച്ച് ബിസിനസിലേക്ക് എത്തിയെങ്കിലും അതിൽ വിജയം നേടിയ ഒരുപാട് ആളുകൾ ഉണ്ട്. അത്തരത്തിലുള്ള ഒരാളാണ് യുഎസ് ഐടി കൺസൾട്ടിംഗ് ആൻഡ് ഔട്ട്സോഴ്സിംഗ് സ്ഥാപനമായ സിൻ്റലിൻ്റെ സഹസ്ഥാപകയായ നീർജ സേത്തി. ഭർത്താവിനൊപ്പം സ്വന്തം കമ്പനി ആരംഭിക്കുന്നതിന് മുൻപ് ഐടി സ്ഥാപനമായ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) ജോലി ചെയ്തിരുന്ന ഒരു ഇന്ത്യൻ വംശജയാണ് നീർജ. 69 കാരിയായ നീർജ ഇപ്പോൾ ഒരു ശതകോടീശ്വരിയാണ്. അവരുടെ നിലവിലെ ആസ്തി 1 ബില്യൺ യുഎസ് ഡോളർ അതായത് 8395 കോടി രൂപ ആണെന്ന് ഫോർബ്സ് പറയുന്നു. ഡൽഹി സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും ഓപ്പറേഷൻസ് റിസർച്ചിൽ എംബിഎയും നേടിയിട്ടുണ്ട് നീർജ.…
പൂച്ചകളെ വളർത്താൻ ഇഷ്ടമുള്ളവരാണ് നമ്മളിൽ അധികം പേരും. പക്ഷേ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഒരു പൂച്ചയുണ്ട്. കേൾക്കുമ്പോൾ ആളുകൾക്ക് കൗതുകം എന്ന് തോന്നുമെങ്കിലും ഇങ്ങനെ ഒന്നുണ്ടായിരുന്നെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിച്ചു പോകും. 922 കോടി രൂപയാണ് നാല എന്ന ഈ പൂച്ചയുടെ ആസ്തിയായി കണക്കാക്കിയത്. സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നാല. ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ഏകദേശം 13 ലക്ഷം രൂപയാണ് നാല സമ്പാദിക്കുന്നതെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും ധനികനായ പൂച്ച എന്ന പദവിയും നാലയ്ക്ക് സ്വന്തമാണ്. ഒരു സാധാരണ മൃഗസംരക്ഷണ കേന്ദ്രത്തിലാണ് നാലയുടെ ജീവിതം ആരംഭിച്ചത്. പൂക്കി എന്നറിയപ്പെടുന്ന വാരിസിരി മത്തച്ചിട്ടിഫാൻ ലോസ് ഏഞ്ചൽസിലെ ഒരു റെസ്ക്യൂ സെന്ററിൽ നിന്നാണ് നാലലെ കണ്ടെത്തിയത്. നാലയുടെ സെലിബ്രിറ്റി പദവിയിലേക്കുള്ള യാത്ര തുടങ്ങിയത് അവിടെ നിന്നുമാണ്. റെസ്ക്യൂ സെന്ററിൽ നിന്ന് നാലയെ കൂടെ കൂട്ടിയ പൂക്കി, 2012 മുതൽ ഇൻസ്റ്റാഗ്രാമിൽ നാലയുടെ വിഡിയോകളും ഫോട്ടോകളും പങ്കിടാൻ തുടങ്ങി. ഇതോടെ നാല ജനശ്രദ്ധ…
കാനറ ബാങ്ക് ഔദ്യോഗിക വെബ്സൈറ്റിൽ 3000 അപ്രൻ്റിസ് ഒഴിവുകളിലേക്കുള്ള അപേക്ഷകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. അപ്ഡേറ്റ് അനുസരിച്ച്, രജിസ്ട്രേഷൻ പ്രക്രിയ സെപ്റ്റംബർ 21 മുതൽ 2024 ഒക്ടോബർ 4 വരെ ആണ്. കാനറ ബാങ്കിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ canarabank.com വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ്, ഉദ്യോഗാർത്ഥികൾ www.nats.education.gov.in-ൽ നാഷണൽ അപ്രൻ്റീസ്ഷിപ്പ് ട്രെയിനിംഗ് സ്കീം (NATS) പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 15,000 രൂപ സ്റ്റൈപ്പന്‍ഡ് ലഭിക്കും. അധിക അലവൻസുകളോ ആനുകൂല്യങ്ങളോ നൽകില്ല. യോഗ്യതാ മാനദണ്ഡം വിദ്യാഭ്യാസം: ഉദ്യോഗാർത്ഥികൾ സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത നേടിയിരിക്കണം. പ്രായപരിധി: അപേക്ഷകർ 20 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സെപ്റ്റംബര്‍ 1 1996-നും സെപ്റ്റംബര്‍ 1 2004-നുമിടയില്‍ ജനിച്ചവരെ ആയിരിക്കും പരിഗണിക്കുക. തിരഞ്ഞെടുക്കൽ പ്രക്രിയ 12-ാം സ്റ്റാൻഡേർഡ് (എച്ച്എസ്സി/10+2) അല്ലെങ്കിൽ ഡിപ്ലോമ പരീക്ഷയിലെ മാർക്ക് പരിഗണിച്ച് തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിൻ്റെ…
ബോളിവുഡ് സിനിമയിൽ തിരശ്ശീലയ്ക്ക് പിന്നിൽ സെലിബ്രിറ്റികളുടെ കരിയർ നിയന്ത്രിക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന നിരവധി മാനേജർമാരുണ്ട്. ഈ മാനേജർമാർക്ക് ചില സന്ദർഭങ്ങളിൽ അവർക്കൊപ്പമുള്ള താരങ്ങളേക്കാൾ കൂടുതൽ സമ്പാദിക്കാൻ കഴിയാറുണ്ട്. ഷാരൂഖ് ഖാൻ്റെ സഹായി പൂജ ദദ്ലാനി മുതൽ പ്രിയങ്ക ചോപ്രയുടെ മാനേജർ അഞ്ജുല ആചാര്യ വരെ നീണ്ടുകിടക്കുന്ന ഈ സെലിബ്രിറ്റി മാനേജർമാരുടെ മൊത്തം ആസ്തി അതിശയിപ്പിക്കുന്നതാണ്. 1. ഷാരൂഖ് ഖാന്റെ മാനേജർ പൂജ ദദ്ലാനി 2012 മുതൽ ഷാരൂഖ് ഖാൻ്റെ പ്രൊഫഷണൽ പ്രതിബദ്ധതകൾക്ക് പിന്നിലെ പ്രേരക ശക്തിയാണ് പൂജ ദദ്ലാനി എന്ന മാനേജർ. പൂജയുടെ മാനേജ്മെന്റ് കഴിവ് കിംഗ് ഖാന്റെ ആഗോള സൂപ്പർസ്റ്റാർ പദവി നിലനിർത്തുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പൂജ ദദ്ലാനി പ്രതിവർഷം 7 മുതൽ 9 കോടി രൂപ വരെ സമ്പാദിക്കുന്നു. പൂജയുടെ ഏകദേശ ആസ്തി 45 മുതൽ 50 കോടി രൂപ വരെയാണ്. ഇത് തന്നെയാണ് സിനിമ വ്യവസായത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സെലിബ്രിറ്റി…
1885 ൽ തൃശൂരിൽ പ്രവർത്തനമാരംഭിച്ചതാണ് തൃശൂർ മൃഗശാല. തൃശൂർ നഗരമദ്ധ്യത്തിൽ 13.5 ഏക്കർ വിസ്തൃതിയിൽ സ്ഥിതിചെയ്യുന്ന ഈ മൃഗശാല ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മൃഗശാലകളിലൊന്നാണ്. ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ മൃഗശാല എന്ന നിലയിൽ തൃശ്ശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉടന്‍ തുറക്കും. എങ്കിലും ഈ പഴയ മൃഗശാലയിലേക്ക് ആളുകളെ ആകർഷിക്കുന്ന നിരവധി കാഴ്ചകൾ ഇവിടെ നിലനിൽക്കുന്നുണ്ട്. അതിൽ ഒന്നാണ് ടുട്ടു. പേര് കേൾക്കുമ്പോൾ എന്താണ് ടുട്ടു, ആരാണ് ടുട്ടു, ഇനി ഏതെങ്കിലും വളർത്തു മൃഗമാണോ എന്നൊക്കെ തന്നെ ആവും എല്ലാവരുടെയും മനസിലേക്ക് വരുന്നത്. തൃശൂർ മൃഗശാലയുടെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ടുട്ടു എന്ന് വിളിപ്പേരുള്ള കാട്ടുപോത്തിന്റെ സങ്കരയിനം. വടക്കുകിഴക്കൻ ഇന്ത്യക്കാർ വീടുകളിൽ ഇണക്കി വളർത്തിയ കാട്ടുപോത്തിന്റെ സങ്കരയിനമാണ് മിഥുൻ അല്ലെങ്കിൽ ഗായൽ. ഇരുണ്ട നിറമുള്ള ശരീരത്തിലെ പിങ്കുപാടുകളാണ് കാട്ടുപോത്തിൽ നിന്നും ഇതിനെ തിരിച്ചറിയാൻ സഹായിക്കുന്നത് . മിഥുൻ വളർത്തൽ അരുണാചൽ പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാർഗ്ഗമാണ്. നാഗാലാൻഡ്, അരുണാചൽ…
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച തേജസ് യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ പൈലറ്റായി സ്ക്വാഡ്രൺ ലീഡർ മോഹന സിങ്. ഫ്ളൈയിങ് ബുള്ളറ്റ്സ് (പറക്കും വെടിയുണ്ട) എന്നറിയപ്പെടുന്ന 18-ാം നമ്പര്‍ സ്ക്വാഡ്രണിന്റെ ഭാഗമായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് 32-കാരിയായ മോഹന. അടുത്തകാലംവരെ മിഗ് 21 വിമാനങ്ങൾ പറത്തിക്കൊണ്ടിരുന്ന മോഹന സിങ്, പാകിസ്താൻ അതിർത്തിയോടു ചേർന്നുള്ള ഗുജറാത്ത് സെക്ടറിലെ നാലിയ എയർ ബേസ് എല്‍.സി.എ (ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ്) സ്ക്വാഡ്രണിലേക്ക് നിയോഗിക്കപ്പെടുകയായിരുന്നു. അടുത്തിടെ ജോദ്പുരിൽ നടന്ന തരംഗ് ശക്തി എന്ന സേനാ ആഭ്യാസത്തിന്റെയും ഭാഗമായിരുന്നു. ഈ സൈനികാഭ്യാസത്തിനിടെയാണ് മോഹനയെ തേടി ഈ തകർപ്പൻ നേട്ടം എത്തിയത്. ഇത് ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) മാത്രമല്ല ഇന്ത്യയുടെ സായുധ സേനയിലെ ലിംഗസമത്വത്തിനും ഒരു സുപ്രധാന നാഴികക്കല്ല് എന്ന് കൂടി അടയാളപ്പെടുത്താം. 1992 ജനുവരിയിൽ രാജസ്ഥാനിലെ ജുൻജുനുവിൽ ജനിച്ച മോഹന സിംഗ് സൈനിക സേവനത്തിൽ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളയാളാണ്. മോഹനയുടെ പിതാവ് പ്രതാപ് സിംഗ് ജിതർവാൾ ഒരു വിരമിച്ച IAF മാസ്റ്റർ…
ഒരു നറുക്കെടുപ്പിൽ ഭാഗ്യം കൊണ്ടുവരുന്ന കേരള സംസ്ഥാന ഓണം ബംബറിന്റെ നറുക്കെടുപ്പ് കാത്തിരിക്കുകയാണ് മലയാളികൾ എല്ലാവരും. 25 കോടിയാണ് ഓണം ബംപർ ഫസ്റ്റ് പ്രൈസ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തുക ഒന്നാം സമ്മാനമായി നൽകുന്നു എന്ന സവിശേഷതയും ഓണം ബംബറിന് ആണ്. ഓഗസ്റ്റ് ഒന്നിനാണ് ഓണം ബംബർ ടിക്കറ്റുകൾ പുറത്തിറക്കിയത്. ടിക്കറ്റ് പുറത്തിറക്കിയ ദിവസം തന്നെ ആറുലക്ഷത്തിന് മുകളില്‍ ടിക്കറ്റുകള്‍ വിറ്റുപോയിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. 2024 ഒക്ടോബർ 9നാണ് ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് നടക്കുന്നത്. ഇതിനിടയിൽ ബമ്പര്‍ ടിക്കറ്റ് വില്‍പ്പന 37 ലക്ഷത്തിലേയ്ക്ക്. നിലവില്‍ അച്ചടിച്ച 40 ലക്ഷം ടിക്കറ്റുകളില്‍ 36,41,328 ടിക്കറ്റുകള്‍ ഇതുവരെ വിറ്റു കഴിഞ്ഞു. ജില്ലാ അടിസ്ഥാനത്തില്‍ കഴിഞ്ഞ തവണത്തെ പോലെ തന്നെ പാലക്കാട് ജില്ലയാണ് വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്നത്. സബ് ഓഫീസുകളിലേതുള്‍പ്പെടെ 659240 ടിക്കറ്റുകളാണ് പാലക്കാട് ജില്ലയിൽ ഇതിനോടകം വിറ്റഴിക്കപ്പെട്ടത്. 469470 ടിക്കറ്റുകള്‍ വിറ്റഴിച്ച് തിരുവനന്തപുരവും 437450 ടിക്കറ്റ് വിപണിയിലെത്തിച്ച് തൃശൂരും പാലക്കാടിന്…
അടുത്തിടെ ഹോളണ്ടിൽ നടന്ന ഗണേശോത്സവത്തിൽ നിന്നുള്ളതാണെന്ന് നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ കുറച്ച് ദിവസങ്ങളായി വൈറൽ ആവുന്നുണ്ട്. ഓറഞ്ചും നാരങ്ങയും കൊണ്ട് നിർമ്മിച്ച ഗണപതി വിഗ്രഹം കാണിക്കുന്ന വീഡിയോ ആണിത്. ഈ വീഡിയോയുടെ വസ്തുതാ പരിശോധനയുമായി ബന്ധപ്പെട്ട് ചാനൽ ഐ ആം നടത്തിയ അന്വേഷണത്തിലേക്ക്. വൈറലായ പോസ്റ്റ് ഫേസ്ബുക്ക് ഉപയോക്താവ് നിലേഷ് കെനിയ 2024 സെപ്റ്റംബർ 10-ന് ആണ് ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടത്. “ഹോളണ്ടിൽ ഓറഞ്ചിൽ നിർമ്മിച്ച ഗണപതിയുടെ അതിശയകരമായ അമാനുഷിക രൂപം. ഓം ഗൺ ഗണപതയേ നമഃ” എന്നാണ് പോസ്റ്റിന്റെ ക്യാപ്ഷ്യനായി അദ്ദേഹം എഴുതിയിട്ടുള്ളത്. നിരവധി ആളുകൾ ഈ വിഡിയോയും ഫോട്ടോകളും ഷെയർ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തതോടെ ആണ് ഇത് വൈറലായി മാറിയത് അന്വേഷണം വൈറലായ വീഡിയോയെ കുറിച്ച് അന്വേഷിക്കാൻ, ഞങ്ങൾ വീഡിയോയിൽ നിന്ന് നിരവധി പ്രധാന ഫ്രെയിമുകൾ എക്സ്ട്രാക്റ്റ് ചെയ്യുകയും Google റിവേഴ്സ് ഇമേജ് നടത്തുകയും ചെയ്തു. 2018 ഫെബ്രുവരി 18-ന്…