Author: News Desk
രാജ്യത്തുള്ള സ്വർണത്തിന്റെ കരുതൽ ശേഖരം കൂട്ടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ആകെയുള്ള 854.7 ടൺ സ്വർണം കരുതൽ ശേഖരത്തിൽ 510.5 ടൺ സ്വർണം റിസർവ് ബാങ്ക് രാജ്യത്തേക്ക് തിരിച്ചെത്തിച്ചു. 2022 മുതൽ 2024 വരെ ഇരുന്നൂറ് ടണ്ണിലധികം സ്വർണമാണ് റിസർവ് ബാങ്ക് റിസർവിലേക്ക് തിരിച്ചെത്തിച്ചത്. നിലവിൽ തിസരിച്ചെത്തിച്ച സ്വർണം ആർബിഐയുടെ വിവിധ നിലവറകളിലായി സൂക്ഷിച്ചിരിക്കുകയാണ്. മുംബൈയിലെ വോൾട്ടുകളിലാണ് ആർബിഐയുടെ ലോക്കലൈസ്ഡ് കരുതൽ സ്വർണം കൂടുതലും സൂക്ഷിച്ചിട്ടുള്ളത്. വിദേശത്ത് സൂക്ഷിച്ച സ്വർണം വ്യാപാര-വരുമാനത്തിന് ഉപയോഗിക്കാൻ എളുപ്പമാണ്. എന്നാൽ വർധിച്ച് വരുന്ന അന്താരാഷ്ട്ര സംഘർഷങ്ങളാണ് സ്വർണം വൻ തോതിൽ തിരിച്ചെത്തിക്കാൻ ഇന്ത്യയെ പ്രേരിപ്പിച്ചത്. റഷ്യയുടെ വിദേശ നാണ്യ കരുതൽ ശേഖരം യുഎസ് കുറച്ച് മുൻപ് റദ്ദാക്കിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ ഏത് നിമിഷവും കരുതൽ സ്വർത്തിന്റെ കാര്യത്തിൽ ഉണ്ടാകാം. ഇതിനു പുറമേ സ്റ്റോറേജ് ഫീസ്, ഇൻഷുറൻസ് തുക തുടങ്ങിയ ദശലക്ഷക്കണക്കിന് വരുന്ന തുക സ്വർണം സ്വരാജ്യത്ത് സൂക്ഷിക്കുന്നതിലൂടെ ലാഭിക്കാം എന്ന് ആർബിഐ വൃത്തങ്ങൾ അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ…
ആദ്യമായി സീപ്ലെയിനിൽ കയറിയതിന്റെ ആകാംക്ഷയും അത്ഭുതവും മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, പി രാജീവ് എന്നിവരുടെ മുഖത്തുണ്ടായിരുന്നു. വിമാനം മാട്ടുപ്പെട്ടി ഡാമിൽ ലാൻഡ് ചെയ്തപ്പോൾ മന്ത്രി റോഷി അഗസ്റ്റിന്റെ മുഖത്തും പ്രതീക്ഷ ഏറെയായിരുന്നു. കേരളം ജലാശയ ടൂറിസം രംഗത്ത് നേടിയ ഈ നേട്ടം ചില്ലറയൊന്നുമല്ല. കൊച്ചി ബോള്‍ഗാട്ടി മറീനയില്‍ നിന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തതോടെ ടെയ്ക്ക് ഓഫ് ചെയ്ത ‘ഡിഹാവ്ലാന്‍ഡ് കാനഡ’ സീപ്ലെയിന്‍ ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡ് ചെയ്തു. ബോള്‍ഗാട്ടി കായലില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കുള്ള സീ പ്ലെയിനിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ അങ്ങനെ വിജയകരമായി. മാട്ടുപ്പെട്ടിയില്‍ ജലവിഭവ മന്ത്രി റോഷിന്‍ അഗസ്റ്റിന്‍ സീപ്ലെയിനിനെ വരവേറ്റു. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍ കുട്ടി എന്നിവരും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും, ഡി ഹാവിലൻഡ് എയർക്രാഫ്റ്റ് ഓഫ് കാനഡ ലിമിറ്റഡിന്റെ ഏഷ്യ പസിഫിക്-പശ്ചിമേഷ്യ റീജണൽ വൈസ് പ്രസിഡന്റ് യോഗേഷ് ഗാർഗും കന്നി പറക്കലിന്റെ ഭാഗമായി.സീ…
കൊച്ചി മെട്രോ മൂന്നാം ഘട്ടം ഭൂഗർഭ പാതയായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നീട്ടാൻ കേരളം തയാറെടുക്കുന്നു.ഇതിന് കേന്ദ്ര സഹായവും സാമ്പത്തിക പിന്തുണയും തേടുകയാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ആലുവ മെട്രോ സ്റ്റേഷനില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കും തുടര്‍ന്ന് അങ്കമാലിയിലേക്കും പുതിയ പാത നിര്‍മിക്കാന്‍ വിശദമായ പുതിയ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനാണ് കേരളം കേന്ദ്ര പിന്തുണ തേടിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്ത് 5 കിലോമീറ്റർ ഭൂഗര്‍ഭ പാത ഉള്‍പ്പെടെയാണ് മൂന്നാം ഘട്ടം വിഭാവനം ചെയ്യുന്നത്. 19 കിലോമീറ്റർ പുതിയ ആലുവ – വിമാനത്താവളം – അങ്കമാലി റൂട്ടിന് 8000 കോടി രൂപയോളം ചെലവുവരുമെന്നാണ് വിലയിരുത്തല്‍. ആലുവ – വിമാനത്താവളം വഴി – അങ്കമാലി എന്ന രീതിയിലാണ് പുതിയ റൂട്ട് പരിഗണിക്കുന്നത്. വിമാനത്താവളത്തിന്റെ ഭാഗത്തേക്ക് എത്തുമ്പോള്‍ മെട്രോയ്ക്ക് അഞ്ചു കിലോമീറ്റർ അണ്ടര്‍ഗ്രൗണ്ട് പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.ഈ റൂട്ടിന്റെ സാധ്യതകളെല്ലാം പ്രാഥമികമായി വിലയിരുത്തിയിട്ടുണ്ട്. …
അതിവേഗ ട്രെയിനുകളുടെ ടെസ്റ്റ് റണ്ണിന് വേണ്ടി മാത്രമായുളള രാജ്യത്തെ ആദ്യ പരീക്ഷണ റെയിൽ പാത രാജസ്ഥാനിൽ നിർമാണം പൂർത്തിയാകാനൊരുങ്ങുന്നു. ദീദാന ജില്ലയിൽ നിർമിക്കുന്ന 60 കിലോമീറ്റർ പാതയുടെ നിർമാണം അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകും. ഇന്ത്യൻ റെയിൽവേയുടെ ജോധ്പൂർ ഡിവിഷനു കീഴിൽ നിർമിക്കുന്ന പാതയുടെ ചിലവ് 820 കോടി രൂപയാണ്. അതിവേഗ ട്രെയിനുകളുടെ വേഗം, ബലം, സുരക്ഷ, അപകട പ്രതിരോധ ശേഷി, ട്രെയിന്റെ ആകെ നിലവാരം എന്നിങ്ങനെ നിരവധി കാര്യങ്ങൾ പരിശോധിക്കാൻ പ്രാപ്തമായ നിലയിലാണ് പരീക്ഷണ പാത ഒരുങ്ങുന്നത്. അതിവേഗ ട്രെയിനുകൾക്ക് പുറമേ ട്രാക്ക് നിർമാണ ഉപകരണങ്ങൾ, ടിആർഡി, സിഗ്നലുകൾ തുടങ്ങിയവയുടെ പരിശോധനയും പുതിയ പാതയിലൂടെ നടത്താനാകും. ഇന്ത്യൻ റെയിൽവേ റിസർച്ച് ഓർഗനൈസേഷനാണ് പാത നിർമാണത്തിന്റെ ചുമതല. പരീക്ഷണയോട്ടത്തിൽ കൃത്യമായ വിശകലനം സാധ്യമാക്കാൻ നിരവധി വളവും തിരിവുമായാണ് പാത നിർമാണം. ഇതിലൂടെ ട്രെയിൻ വേഗതയ്ക്കൊപ്പം വേഗത്തിലോടുന്ന ട്രെയിനുകൾ വളവുകളിൽ എങ്ങനെ ഓടുന്നു എന്നും വിശകലനം ചെയ്യാം. പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 230…
ഒൻപത് വർഷം നീണ്ട ആകാശയാത്രയ്ക്കൊടുവിൽ അവസാന യാത്രക്കൊരുങ്ങി വിസ്താര എയർലൈൻസ്. ടാറ്റ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും വിസ്താരയും ഔദ്യോഗികമായി ലയിക്കുന്നതോടെയാണിത്. 2015ലാണ് ടാറ്റ സൺസും സിംഗപ്പൂർ എയലൈൻസുമായി ചേർന്ന് വിസ്താര എയർലൈൻസ് ആരംഭിച്ചത്. ലയനത്തോടെ ടാറ്റ എയർ ഇന്ത്യയുടെ പൂർണ അധീനതയിലാകും വിസ്താര. ടാറ്റയുടെ എല്ലാ വിമാന സർവീസുകളും എയർ ഇന്ത്യ ബ്രാൻഡിനു കീഴിൽ ആക്കുന്നതിന്റെ ഭാഗമായാണ് എയർ ഇന്ത്യ-വിസ്താര ലയനം. ഇതിലൂടെ കൂടുതൽ കാര്യക്ഷമ സർവീസുകളാണ് എയർ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഓഗസ്റ്റിൽ സിംഗപ്പൂർ എയലൈൻസിന്റെ വിദേശ നിക്ഷേപത്തിന് ഗവണമെന്റ് അനുമതി ലഭിച്ചിരുന്നു. ലയനത്തിനു ശേഷം സിംഗപ്പൂർ എയർലൈൻസിന് എയർ ഇന്ത്യയിൽ 25 ശതമാനം ഓഹരിയുണ്ടാകും. വിസ്തീരയിൽ സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരിയുണ്ടായിരുന്നു. ഇതിനകം വിസ്താര ടിക്കറ്റുകൾ ബുക്ക് ചെയ്ത യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. എയർ ഇന്ത്യയുടെ കീഴിൽ വിസ്താര വിമാനങ്ങൾ സാധാരണ നിലയിൽ പ്രവർത്തനം തുടരും. ഫ്ലൈറ്റ് കോഡ് പോലുള്ള സാങ്കേതിക കാര്യങ്ങളിൽ മാത്രമേ മാറ്റമുണ്ടാകൂ. എഐ എന്ന്…
വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ വികസനത്തിനായി ആഗോള നിക്ഷേപക സംഗമം ഒരുക്കാൻ സംസ്ഥാന വ്യവസായ വകുപ്പ്. ജനുവരിയിൽ നടക്കുന്ന നിക്ഷേപക സംഗമത്തിൽ പൊതു-സ്വകാര്യ നിക്ഷേപകർ പങ്കെടുക്കും. തുറമുഖ പരിധിയിൽ വ്യവസായ ശാലകൾ കൊണ്ടുവരുന്നതിനായാണ് സർക്കാർ ശ്രമം. ഇതിനായി നിരവധി കമ്പനികൾ വ്യവസായ വകുപ്പിനെ സമീപിക്കുന്നുണ്ട്. ഫെബ്രുവരിയിൽ കൊച്ചിയിൽ നടക്കുന്ന Invest Kerala Global Summit ന്റെ മുന്നോടിയായാണ് വിഴിഞ്ഞം നിക്ഷേപക സംഗമം. തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായവൽക്കരണത്തിൽ നിക്ഷേപക സംഗമം വൻ മാറ്റം കൊണ്ടു വരുമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന്റെ വ്യവസായ സാധ്യതകളുമായി ബന്ധപ്പെട്ടുള്ള ആദ്യ നിക്ഷേപക സംഗമമാണിത്. ബിസിനസ് ടു ബിസിനസ് മീറ്റിങ്ങുകൾക്കൊപ്പം ഗവൺമെന്റ് തലത്തിലുള്ള കൂടിക്കാഴ്ചകളും നടക്കും. ഇതിലൂടെ ആഗോള തലത്തിൽ നിന്നുള്ള നിക്ഷേപക സാധ്യതകളാണ് കേരളം ലക്ഷ്യം വെയ്ക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഇൻവെസ്റ്റ്മെന്റ് റീജിയൺ ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വ്യവസായ വകുപ്പ് ജില്ലയിൽ…
പ്രശസ്തമായ ന്യൂയോർക്ക് ടെക്സ്റ്റാർസ് അക്സലറേറ്റർ പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന കേരളത്തിൽ നിന്നുള്ള ആദ്യ കമ്പനിയായി എൻഗേജ്സ്പോട്ട് (Engagespot). ലോകമെമ്പാടും നിന്ന് തിരഞ്ഞെടുക്കപ്പെട്ട പന്ത്രണ്ട് കമ്പനികളിൽ ഒന്നായാണ് തിരുവനന്തപുരത്ത് നിന്നുള്ള ഡെവലപ്പർ ടൂൾ സ്റ്റാർട്ട് അപ്പായ എൻഗേജ്സ്പോട്ട് അഭിമാനമായത്. ടെക്സ്റ്റാർസിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നുമായി കമ്പനി രണ്ട് കോടി രൂപയുടെ ഫണ്ടിങ്ങും സ്വന്തമാക്കി. ബിസിനസ് കമ്യൂണിക്കേഷൻ രംഗത്ത് പ്രവർത്തിക്കുന്ന എൻഗേജ്സ്പോട്ട് പതിനൊന്ന് മാസം മുൻപാണ് ആരംഭിച്ചത്. വിവിധ ആപ്പുകളിലെ നോട്ടിഫിക്കേഷനുകൾ കാര്യക്ഷമമായി വികസിപ്പിക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോം ആണിത്. ശിവശങ്കർ, ആനന്ദ് സുകുമാരൻ, എസ്. അനന്തു എന്നിവർ ചേർന്നാണ് കമ്പനി സ്ഥാപിച്ചത്. നോർത്ത് അമേരിക്കയിലേക്കും കമ്പനി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവർ. ടെക്സ്റ്റാർസിനു പുറമേ ഫ്രെഡ്കുക്ക്, ഗ്രേറ്റ് വാലി തുടങ്ങിയ ഏയ്ഞ്ചൽ ഇൻവെസ്റ്റേർസും എൻഗേജ്സ്പോട്ടിന് ഫണ്ടിങ് നൽകി. സംരംഭകരെ വിജയിക്കാൻ സഹായിക്കുന്ന ആഗോള ശൃംഖലയാണ് ടെക്സ്റ്റാർസ്. ടെക്സ്റ്റാർ സ്ഥാപകരും മറ്റ് സംരംഭകരും കോർപറേറ്റ് ശൃംഖലകളുമായി ചേർന്ന് കമ്പനികൾക്ക് ഫണ്ടിങ്ങ് മുതലായ നിരവധി അവസരങ്ങളൊരുക്കുന്നു. 4000 സ്റ്റാർട്ട്…
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരത്തിലേറാൻ കാത്തിരിക്കുകയാണ് അമേരിക്കൻ ജനത. ജനങ്ങൾക്കൊപ്പം ട്രംപിനെ കാത്തിരിക്കുന്ന മറ്റൊന്ന് കൂടിയുണ്ട്- യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസ്. ലോകത്തെ ഏറ്റവും പ്രശസ്ത മേൽവിലാസമായ വൈറ്റ് ഹൗസിന്റെ ചരിത്രം രണ്ട് നൂറ്റാണ്ട് പഴക്കമുള്ളതാണ്. യുഎസ് ചരിത്രത്തോളം തന്നെ പഴക്കമുണ്ട് വൈറ്റ് ഹൗസിനും. കൃത്യമായി പറഞ്ഞാൽ 233 വർഷം. ആദ്യ പ്രസിഡന്റ് ജോർജ് വാഷിങ്ടണിന്റെ കാലം തൊട്ട് ഓരോ യുഎസ് പ്രസിഡന്റും ഈ ഔദ്യോഗിക വസതിയിലാണ് താമസിക്കുന്നത്. 1792ലാണ് വൈറ്റ് ഹൗസിന്റെ നിർമാണം ആരംഭിച്ചത്. ഐറിഷ് ആർകിടെക്റ്റ് ജെയിംസ് ഹൊബാന്റേതാണ് രൂപകൽപന. വെള്ള മാർബിളിൾ തീർത്ത വൈറ്റ് ഹൗസിന്റെ നിർമാണത്തിൽ സ്‌കോട്ടിഷ് വിദഗ്ധ തൊഴിലാളികൾ മുഖ്യ പങ്ക് വഹിച്ചു. മൂന്നു നിലകളും നൂറിലധികം മുറികളുമായിരുന്നു തുടക്കത്തിൽ വസതിയിൽ ഉണ്ടായിരുന്നത്. 1800ൽ പ്രസിഡന്റ് ജോൺ ആഡംസിന്റെ കാലത്ത് മുഴുവൻ ഫെഡറൽ ഗവർൺമെന്റും ഫിലാഡൽഫിയയിൽ നിന്ന് വാഷിംങ്ടണിലേക്ക് മാറി. പ്രസിഡന്റ് ജെഫേഴ്ന്റെ കാലത്ത് വൈറ്റ് ഹൗസ് വിപുലീകരണം…
ടാറ്റ ഗ്രൂപ്പിൽ തന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പുതിയ ചെയർമാൻ നോയൽ ടാറ്റയുടെ മകൻ നെവിൽ ടാറ്റ. സ്റ്റാർ ബസാറിന്റെ തലവനായ നെവിൽ കമ്പനിയിൽ നിരവധി സ്ഥാനങ്ങൾ വഹിക്കുന്നു. ടാറ്റയുടെ ഫാഷൻ ബ്രാൻഡായ സുഡിയോയുടെ വളച്ചയ്ക്ക് പിന്നിൽ നെവിലിന്റെ നേതൃത്വമായിരുന്നു. ടാറ്റാ ട്രസ്റ്റിന്റെ ട്രസ്റ്റി കൂടിയാണ് നെവിൽ. രത്തൻ ടാറ്റയുടെ മരുമകനും ടാറ്റയുടെ നിർണായക സ്ഥാനങ്ങൾ വഹിക്കുന്ന ആളായിട്ടും നെവിലിന്റെ പേര് രത്തൻ ടാറ്റയുടെ വിൽപത്രത്തിൽ പരാമർശിച്ചിട്ടില്ല. നെവിലിന്റെ മാത്രമല്ല നോയലിന്റെ മറ്റ് മക്കളായ ലേ ടാറ്റയുടേയും മായയുടേയും പേരുകളും രത്തൻ ടാറ്റയുടം വിൽപത്രത്തിൽ ഇടം നേടിയില്ല. പ്രമുഖ വ്യവസായി വിക്രം കിർലോസ്കറിന്റെ മകൾ മാനസി കിർലോസ്കർ ആണ് നെവിലിന്റെ ഭാര്യ. ലണ്ടണിലെ ബായസ് ബിസിനസ് സ്കൂലിൽ പഠിച്ച നെവിൽ പിതാവ് നോയൽ ടാറ്റയുടെ നിർദേശാനുസരണമാണ് യുകെയിൽനിന്നും ഇന്ത്യയിലെത്തി ടാറ്റയ്ക്കൊപ്പം ചേർന്നത്. Neville Tata, son of Noel Tata, is becoming a key figure in Tata Group. As…
ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ എന്ന ടോക് ഷോയുടെ അവതാരകനും സ്റ്റാൻഡപ്പ് കോമേഡിയനുമായ കപിൽ ശർമയുടെ ആദ്യ വരുമാനം 500 രൂപയായിരുന്നു. വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപ് ധാരാളം കഷ്ടതകൾ അനുഭവിച്ചിട്ടുള്ള താരത്തിന്റെ ഇന്നത്തെ ആസ്തി 300 കോടി രൂപയിലേറെയാണ്. ചിരിച്ചും ചിരിപ്പിച്ചും ലക്ഷക്കണക്കിന് ആരാധകരേയും കോടിക്കണക്കിന് രൂപയും നേടിയെടുത്ത കപിൽ ആഢംബര ജീവിതത്തിന്റെ കാര്യത്തിലും മുൻപന്തിയിലാണ്. പഞ്ചാബിലെ അമൃത് സറിൽ ജനിച്ച കപിൽ ശർമ്മയുടെ പിതാവ് ജിതേന്ദ്ര കുമാർ ഹെഡ് കോൺസ്റ്റബിളായിരുന്നു. പത്താം തരം കഴിഞ്ഞപ്പോൾ തന്നെ കപിൽ അച്ഛനെ സഹായിക്കാനായി ചെറിയ ചെറിയ ജോലികൾ ചെയ്തു തുടങ്ങി. ടെലിഫോൺ ബൂത്തിലെ ജോലിയായിരുന്നു അതിൽ ആദ്യത്തേത്. 500 രൂപയായിരുന്നു മാസശമ്പളം. സാധാരണ ഗതിയിലുള്ള വിദ്യാഭ്യാസം നേടി ജോലിയൊന്നും ഇല്ലാതെ വന്നപ്പോൾ നാടകം പഠിപ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കലാരംഗത്തേക്കുള്ള വരവ്. അതിനിടയിൽ പിതാവ് ക്യാൻസർ ബാധിച്ച് മരിച്ചത് ജീവിതം കൂടുതൽ ദുരിതത്തിലാക്കി. നാടകരംഗത്ത് നിന്നും പിന്നീട് കപിൽ സ്റ്റാൻഡപ്പ് കോമഡിയിലേക്ക് തിരിഞ്ഞു.…