Author: News Desk

സംസ്ഥാനത്തെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ തിരുവനന്തപുരത്തെ മാനവീയം വീഥി മാതൃകയിലുള്ള പദ്ധതി കൊച്ചിയിലും ആരംഭിക്കാൻ ജില്ലാ ടൂറിസം വകുപ്പ്. ആട്ടവും പാട്ടും ഭക്ഷണവും സൗഹൃദങ്ങളുമായി രാത്രി വൈകിവരെ ചെലവഴിക്കാനാകുന്ന തരത്തിലാണ് കൊച്ചിയിൽ പദ്ധതി വരിക. നഗരം ചുറ്റിക്കാണുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച ഡെബിൾ ഡെക്കർ ബസ്സും കൊച്ചി ടൂറിസത്തിന് കരുത്ത് പകരും. തിരുവനന്തപുരം മാനവീയം വീഥി പോലെ രാത്രികാല സാംസ്കാരിക കേന്ദ്രം ആരംഭിക്കുകയാണ് ടൂരിസം വകുപ്പിന്റെ ലക്ഷ്യം. മുനമ്പം, മറൈൻ ഡ്രൈവ് തുടങ്ങിയ ഇടങ്ങളാണ് നിലവിൽ ഇതിനായി പരിഗണനയിലുള്ള സ്ഥലങ്ങൾ. എന്നാൽ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റിയുടെ കൂടി അംഗീകാരം ലഭിച്ചാലേ സ്ഥലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമാകൂ. അങ്കമാലി ഡിപ്പോയിലുള്ള ഡബിൾ ഡെക്കർ ബസ്സാണ് ഓപ്പൺ റൂഫ് ബസ്സാക്കി മാറ്റി കൊച്ചിയിലെത്തുന്നത്. ഇത് വിജയകരമാകുകയാണെങ്കിൽ നിലവിൽ തലശ്ശേരി ഡിപ്പോയിലുള്ള ഒരു ബസ് കൂടി ഈ മാതൃകയിൽ രൂപമാറ്റം വരുത്തി കൊച്ചിയിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാനായി എത്തിക്കും. നൈറ്റ്ലൈഫിന് പേര് കേട്ട ഇടമാണ് കൊച്ചി.…

Read More

1983ൽ തമിഴ്നാട്ടിൽ ആരംഭിച്ച രാംരാജ് ടെക്സ്റ്റൈൽസ് ഊടും പാവും നെയ്ത് നേടിയത് സമാനതകളില്ലാത്ത വിജയം. നാടൻ വസ്ത്രങ്ങളിലും മുണ്ടുകളിലും മായാജാലം തീർക്കുന്ന രാംരാജിന്റെ വിജയഗാഥ പാരമ്പര്യത്തിനൊപ്പം നവീന മാർക്കറ്റിങ് രീതികൾ കൂടി ഇഴചേർത്ത് നിർമിച്ചെടുത്തതാണ്. കെ.ആർ. നാഗരാജൻ തന്റെ ചെറിയ തുണിക്കടയിൽ നിന്ന് ആരംഭിച്ച യാത്ര ഇന്ന് 2000 കോടി എന്ന ഭീമമായ ആസ്തിയിൽ എത്തിനിൽക്കുന്നു. വാശിപ്പുറത്ത് തുടങ്ങിയ യാത്രയാണ് രാംരാജിന്റേത്. രാംരാജ് തുടങ്ങുന്നതിനും മുൻപുള്ള കാലത്ത് നാഗരാജൻ ഒരു ഹോട്ടലിലെത്തി. പാൻ്റ്സിനു പകരം മുണ്ടുടുത്ത് വന്നതിന്റെ പേരിൽ നാഗരാജന് ഹോട്ടലുകാർ പ്രവേശനം നിഷേധിച്ചു. ഇത് മുണ്ടിനെ കൂടുതൽ ജനകീയമാക്കണം എന്ന തീരുമാനത്തിൽ നാഗരാജനെ എത്തിച്ചു. അതിലൂടെ പാരമ്പര്യത്തെ സംരക്ഷിക്കണം എന്ന വാശിയും. അങ്ങനെ പാരമ്പര്യ വസ്ത്ര നിർമാണത്തിനായി നാഗരാജൻ രാംരാജ് ആരംഭിച്ചു. പിതാവ് രാമസ്വാമിയുടെ പേരിനൊപ്പം സ്വന്തം പേര് ചേർത്താണ് രാംരാജ് ഉണ്ടാകുന്നത്. പരിമിത സാഹചര്യങ്ങളിൽ തുടങ്ങിയ വ്യവസായം ഗുണനിലവാരത്തിൽ ഒട്ടും പരിമിതി കാണിച്ചില്ല. ആ ഗുണനിലവാരത്തിന്റെ ഫലമാണ് രാംരാജിന്റെ…

Read More

രത്തൻ ടാറ്റയുടെ അർദ്ധ സഹോദരനും ടാറ്റ ട്രസ്റ്റിന്റെ പുതിയ ചെയർമാനുമായ നോയൽ ടാറ്റയുടെ മരുമകളാണ് മാനസി കിർലോസ്കർ.2019ൽ നോയലിന്റെ മകൻ നെവിലും മാനസിയും തമ്മിലുള്ള വിവാഹം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ട് ബിസിനസ് കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന് ശക്തി പകർന്നു. നിലവിൽ ടാറ്റയുടെ റീട്ടെയിൽ വിഭാഗമായ ട്രെൻ്റിന്റെ തലവനാണ് നെവിൽ ടാറ്റ. 2022ൽ വിക്രം കിർലോസ്‌കറിന്റെ മരണശേഷമാണ് അദ്ദേഹത്തിന്റെ മകൾ മാനസി കിർലോസ്‌കർ ഗ്രൂപ്പിന്റെ തലപ്പത്തെത്തുന്നത്. വിക്രമിന്റെ ഏക മകളായ മാനസി കിർലോസ്‌കർ സംയുക്ത സംരംഭത്തിന്റെ ബോർഡ് ചെയർപേഴ്‌സണായിരുന്നു. ടൊയോട്ട മെറ്റീരിയൽ ഹാൻഡ്‌ലിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, കിർലോസ്‌കർ ടൊയോട്ട ടെക്‌സ്‌റ്റൈൽ പ്രൈവറ്റ് ലിമിറ്റഡ്, ടൊയോട്ട എഞ്ചിൻ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയവയ്ക്ക്നിലവിൽ നേതൃത്വം നൽകുന്നത് മാനസിയാണ്. കിർലോസ്കർ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും എംഡിയുമാണ് മാനസിയുടെ അമ്മ ഗീതാഞ്ജലി കിർലോസ്കർ. മാനസി മുൻപ് കിർലോസ്കറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ, സിഇഒ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. യുഎസ്സിലെ റോഡ് ഐലൻഡ് സ്കൂൾ ഓഫ്…

Read More

 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മിടുക്കനായ ഗണിതശാസ്ത്രജ്ഞൻമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ആളാണ് വസിഷ്ഠ നാരായൺ സിംഗ്. 1942-ൽ ബീഹാറിലെ ബസന്ത്പൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.  രാമാനുജൻ്റെ പിൻഗാമിയായി വാഴ്ത്തപ്പെട്ട വസിഷ്ഠ, നാസ, ഐഐടി, ബെർക്ക്‌ലി തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ പഠിപ്പിച്ചിട്ടുണ്ട്.  മാനസികരോഗത്താൽ ഇടയ്ക്കൊന്ന് കരിയർ പാളം തെറ്റിയപ്പോൾ അദ്ദേഹം എല്ലാത്തിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. ബഹിരാകാശ ഏജൻസിയുടെ കമ്പ്യൂട്ടറുകൾ തകരാറിലായപ്പോൾ കണക്കുകൂട്ടലുകൾ നടത്താൻ ഒരിക്കൽ നാസ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്ന് വസിഷ്ഠ നാരായൺ സിങ്ങിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ പറയാറുണ്ട്. ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള അപ്പോളോ ദൗത്യത്തിനിടെ നാസയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകിയതായി അദ്ദേഹത്തെ കുറിച്ചുള്ള മറ്റൊരു രസകരമായ കഥ അവകാശപ്പെടുന്നു. ഒരു പോലീസ് കോൺസ്റ്റബിളിൻ്റെ മകനായിരുന്നു വസിഷ്ഠ നാരായണൻ. ജാർഖണ്ഡിലെ നെതർഹട്ട് സ്‌കൂളിലാണ് അദ്ദേഹം പഠിച്ചത്. തുടർന്ന് പട്‌ന സയൻസ് കോളേജിലേക്ക് പോയി. ഒരു ബാലപ്രതിഭയായും ഗണിതശാസ്ത്ര മാന്ത്രികനായും ചെറുപ്പത്തിൽ തന്നെ അദ്ദേഹം അംഗീകരിക്കപ്പെട്ടിരുന്നു. 1969 ൽ അദ്ദേഹം പിഎച്ച്ഡി…

Read More

2024ലെ ലോകത്തിലെ ഏറ്റവും വില കൂടിയ കാറുകളുടെ ഫോർബ്സ് പട്ടിക പുറത്തുവന്നിരിക്കുന്നു. 2024 ഒക്‌ടോബർ വരെ ഇറങ്ങിയതിൽ ഏറ്റവും വില കൂടിയ പത്ത് വാഹനങ്ങളുടെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ആഢംബരത്തിന്റെ അവസാനവാക്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന റോൾസ് റോയ്സ് വാഹനങ്ങൾ തന്നെയാണ്. 250 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ലാ റോസ് നോയ്ർ ഡ്രോപ്ടെയിൽ (Rolls Royce La Rose Noire Droptail) ഒന്നാമതും 234 കോടി രൂപ വിലയുള്ള റോൾസ് റോയ്സ് ബോട്ട് ടെയിൽ രണ്ടാമതുമാണ്. റോൾസ് റോയ്സിന്റെ മൂന്ന് വാഹനങ്ങളാണ് ലിസ്റ്റിലുള്ളത്. ചലിക്കുന്ന മാസ്റ്റർപീസുകൾ എന്ന വിശേഷണത്തിന് അ‌ർഹമായവയാണ് ഈ കാറുകൾ. പ്രകടനത്തിലും ഡിസൈനിലുമെല്ലാം അവ പുതിയ ദൂരങ്ങൾ താണ്ടുന്നു. എഞ്ചിനീയറിംഗ് മികവിൻ്റെ പരകോടിയെ പ്രതിനിധീകരിക്കുന്ന ഈ വാഹനങ്ങൾ യാത്രയ്ക്കപ്പുറം സമാനതകളില്ലാത്ത കലാപരത സമ്മാനിക്കുന്നവയാണ്. ആഡംബരത്തിനൊപ്പം ഇവ സുരക്ഷയിലും മുൻപിലാണ്. അത്യാധുനിക എന്റർടെയ്മെന്റ് സംവിധാനങ്ങളും ഏറ്റവും സുഖപ്രദമായ ഇൻ്റീരിയറുകളും അവയുടെ മാറ്റ് കൂട്ടുന്നു. അതിനൊപ്പം വിപുലമായ കസ്റ്റമൈസേഷൻ…

Read More

ഓൺലൈൻ ഹോട്ടൽ ബുക്കിങ് ശൃംഖല ഒയോ റൂംസ് സ്ഥാപകൻ റിതേഷ് അഗർവാളിന്റെ ആസ്തി 16000 കോടി. ഒഡീഷയിലെ ചെറിയ പട്ടണത്തിൽ സാധാരണ കുടുംബത്തിൽ ജനിച്ച റിതേഷ് കോടികളുടെ സാമ്രാജ്യത്തിൽ എത്തിയത് വ്യത്യസ്തത നിറഞ്ഞ സംരംഭ രീതികൾ കൊണ്ടാണ്. ചെറുപ്പം മുതൽ വലിയ സ്വപ്നങ്ങൾ കണ്ട ഈ മുപ്പതുകാരൻ കോടീശ്വരൻ ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാണെന്ന് നിസംശയം പറയാം. ഐഐടി എൻട്രൻസ് പരീക്ഷയ്ക്കായി രാജസ്ഥാനിലെ കോട്ടയിൽ എത്തിയതോടെയാണ് റിതേഷിന്റെ വിജയഗാഥ ആരംഭിക്കുന്നത്. എഞ്ചിനീയറിങ് അല്ല തന്റെ വഴി എന്ന് മനസ്സിലാക്കിയ അദ്ദേഹം പതിയെ സംരംഭകത്വത്തിന്റെ ലോകത്തേക്ക് വന്നു. അതിനായി അദ്ദേഹം ഡൽഹി തിരഞ്ഞെടുത്തു. ഡൽഹിയിലെ റിതേഷിന്റെ ജീവിതം എളുപ്പമായിരുന്നില്ല. ജീവിക്കാനായി സിം കാർഡ് വിൽപന പോലുള്ളവയിൽ അദ്ദേഹം ഏർപ്പെട്ടു. തന്റെ ജീവിത വിജയത്തിന്റെ ആദ്യ പടി ആ ഉണ്ണാനില്ലാത്ത കാലമായിരുന്നു എന്ന് അദ്ദേഹം പിന്നീടൊരിക്കൽ പറഞ്ഞു. സംരംഭം ആരംഭിക്കാനുള്ള അതിയായ അഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അതിനുള്ള പണമില്ല. ഈ ഘട്ടത്തിൽ സ്വന്തമായി…

Read More

പട്ടിയേയും പാമ്പിനേയും പഴുതാരയേയും വരെ തിന്നുന്നവരാണ് ചൈനക്കാർ. വെട്ടിനുറുക്കി കറിവെച്ച് കൊടുത്താൽ അവർ കഴുതയേയും അടിപൊളിയായി തിന്നും. ഈ കഴുതപ്രേമം കൊണ്ട് കോളടിച്ചത് പാകിസ്താനാണ്. പുതിയ ബന്ധത്തിനൊപ്പം കഴുത നയതന്ത്രം പാകിസ്താന് വാണിജ്യനേട്ടവും കൊണ്ടുവരുന്നു. വർഷത്തിൽ രണ്ട് ലക്ഷം കഴുത ഇറച്ചിയും തോലും കയറ്റിയയക്കാനാണ് അടുത്തിടെ പാകിസ്താൻ ചൈനയുമായി ധാരണയിലെത്തിയത്. ധാരണ പ്രകാരം വർഷത്തിൽ 216000 കഴുതകളെ എല്ലാ വർഷവും പാകിസ്താൻ ചൈനയിലേക്ക് കയറ്റിയയക്കും. ഇതിനായി കറാച്ചിയിൽ പുതിയ അറവ് ശാലകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഗ്വാദർ പോർട്ടിലാണ് അറവുശാലകൾ വരിക. കണക്കുകൾ പ്രകാരം പാകിസ്താനിൽ 5.2 ദശലക്ഷം കഴുതകളുണ്ട്. ലോകത്തെ ഏറ്റവുമധികം കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്താൻ. 2022 മുതൽ രാഷ്ട്രീയ-സാമ്പത്തിക ദുരിതങ്ങളിലൂടെ കടന്നുപോകുന്ന പാകിസിതാൻ കഴുത വ്യവസായം കൊണ്ട് കോടികൾ ഉണ്ടാക്കാം എന്ന പ്രതീക്ഷയിലാണ്. കഴുത ഇറച്ചിക്ക് പുറമേ കഴുതത്തോലിനും വൻ ഡിമാൻ്റാണ്. ചൈനീസ് പാരമ്പര്യ മരുന്നുകളിൽ കഴുതത്തോലും കഴുതയുടെ നെയ്യും പ്രധാന ചേരുവകളാണ്. Discover the strategic partnership…

Read More

ആമുഖം ആവശ്യമില്ലാത്ത പേരാണ് ഏ.ആർ‌. റഹ്മാന്റേത്. സംഗീതത്തിനു പുറമേ മദ്രാസിന്റെ മൊസാർട്ട് സമ്പത്തിലും മുൻപന്തിയിലാണ്. മദ്രാസിലെ തെരുവിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പാട്ടുപാടി നടന്നിരുന്ന ഏആർ ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സംഗീതജ്ഞനാണ്. പാട്ട് പാടുന്നതിനും സംഗീതം ചെയ്യുന്നതിനും റഹ്മാന് വ്യത്യസ്ത ചാർജാണ്. ഒരു പാട്ട് പാടാൻ ഏആർ വാങ്ങുന്നത് മൂന്ന് കോടി രൂപയാണ്. സംഗീതസംവിധാനത്തിന് ഇതിലും കാശ് കൂടും. ഹിന്ദിയിൽ 1995ൽ ഇറങ്ങിയ രംഗീലയിലാണ് ഏആർ ആദ്യമായി സംഗീതം ചെയ്തത്. വൻ ഹിറ്റായ പാട്ടുകൾക്കു പുറകേ ദിൽസേയും താലും എത്തി. 2008ലെ സ്ലം ഡോഗ് മില്ല്യണയറിലൂടെയാണ് ഏആറിന്റെ ഖ്യാതി ഇന്ത്യക്ക് പുറത്തെത്തുന്നത്. ആ ചിത്രത്തിലെ സംഗീതത്തിന് ആദ്യ ഓസ്കാറും അദ്ദേഹത്തിന് ലഭിച്ചു. ആറ് ദേശീയപുരസ്കാരവും രണ്ട് ഓസ്കാറും ഗോൾഡൺ ഗ്ലോബും അടക്കം അവാർഡുകളുടെ വലിയ നിരതന്നെ ഏആറിന് സംഗീതത്തിനു ലഭിച്ചു. 2010ൽ സംഗീതമാന്ത്രികന് രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. 1728 കോടി രൂപ ആസ്തിയുള്ള ഏആർ ജീവകാരുണ്യരംഗത്തും…

Read More

കേരളത്തിലെ കാർഷിക മേഖലയ്ക്ക് 200 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ലോക ബാങ്ക്. പാരിസ്ഥിതിക വ്യതിയാനത്തിൽ നിന്നും കർഷകരെ സംരക്ഷിക്കുകയും കാർഷിക സംരംഭകരെ സഹായിക്കുകയുമാണ് കേരള ക്ലൈമറ്റ് റെസിലിയൻ്റ് അഗ്രി വാല്യൂ ചെയിൻ മോഡേർണൈസേഷൻ (KERA) എന്ന പദ്ധതി ലക്ഷ്യം വെയ്ക്കുന്നത്. സ്ത്രീ കാർഷിക സംരംഭകർക്ക് ഊന്നൽ നൽകുന്ന പദ്ധതിയിൽ ഒൻപത് മില്ല്യൺ ഡോളർ സ്ത്രീ സംരംഭകർക്ക് ലഭിക്കും. നാല് ലക്ഷത്തോളം കർഷകർക്ക് പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്ന് ലോകബാങ്ക് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് കാർഷിക രംഗത്തെ നവീകരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കാലാവസ്ഥയ്ക്കനുസരിച്ച് കാപ്പി, ഏലം, റബർ പോലുള്ള വിളകൾ സംരക്ഷിക്കും. ഇതോടൊപ്പം ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് ഫുഡ് പാർക്കുകൾ നിർമിക്കാനും പദ്ധതിയുണ്ട്. ഫുഡ് പാർക്കുകളിലെ വെള്ളം, ഊർജം, മാലിന്യ സംസ്കരണം തുടങ്ങിയവയ്ക്ക് ലോകബാങ്ക് സഹായം അനുവദിക്കും. കാർഷിക ബിസിനസ്സുകൾക്ക് ഭക്ഷ്യ സംസ്കരണത്തിനും സഹായം ഉറപ്പാക്കും. ഇന്ത്യയുടെ മൊത്തം കാർഷിക-ഭക്ഷ്യ കയറ്റുമതിയുടെ 20 ശതമാനം കേരളത്തിൽ നിന്നാണ്. എന്നാൽ കാലാവസ്ഥാ മാറ്റങ്ങളും പ്രകൃതി ദുരന്തങ്ങളും ഈ…

Read More

തന്റെ പാചകക്കാരന്റേയും ജോലിക്കാരുടേയും വളർത്തുനായയുടേയും വരെ പേരുകൾ പരാമർശിച്ചതായിരുന്നു ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയുടെ വിൽപത്രം. വിദേശ യാത്രകൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ രത്തൻ ടാറ്റ ഈ ജോലിക്കാർക്കെല്ലാം വില കൂടിയ ഡിസൈനർ വസ്ത്രങ്ങൾ വാങ്ങി നൽകാറുണ്ടായിരുന്നു. രത്തന്റെ പേഴ്സണൽ സെക്രട്ടറിയും മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്നു ശന്തനു നായിഡുവിന്റെ പേരും വിൽപത്രത്തിലുണ്ടായിരുന്നു. വിൽപത്രത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ മറ്റൊരു കാര്യം കൂടി അതിൽ വേറിട്ടു നിൽക്കുന്നു. തന്റെ കൂടെയുണ്ടായിരുന്നവരെയല്ലാം ഒന്നൊഴിയാതെ പരാമർശിച്ച വിൽപത്രത്തിൽ രാജൻ ഷാ എന്ന അദ്ദേഹത്തിന്റെ പാചകക്കാരന്റെ പേരുമുണ്ട്. വിൽപത്രത്തിൽ പറയുന്നതനുസരിച്ച് ടിറ്റോ എന്ന രത്തന്റെ വളർത്തുനായയെ സംരക്ഷിക്കാനും ടിറ്റോയ്ക്കായി നീക്കിവെച്ച സ്വത്തുവകകൾ കൈകാര്യം ചെയ്യാനുമുള്ള അവകാശം രാജൻ ഷായ്ക്കാണ്. മുപ്പത് വർഷമായി രത്തൻ ടാറ്റയ്ക്കൊപ്പമുള്ള സുബ്ബയ്യ എന്ന ജോലിക്കാരനും അദ്ദേഹം വിൽപത്രത്തിൽ സാമ്പത്തിക സഹായം നൽകുന്നു. Ratan Tata’s will honors his loyal staff, including cook Rajan Shah and longtime…

Read More