Author: News Desk
ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതി (PM USHA scheme) പ്രകാരം കേരളത്തിന് 405 കോടി രൂപ ധനസഹായം അനുവദിച്ചു. പിഎം ഉഷ പദ്ധതിക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജിൽ നിന്നാണ് കേരളത്തിന് സഹായം ലഭിച്ചത്. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്. മൊത്തം തുകയുടെ 60ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് പങ്കിടുന്നത്. മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം അടക്കമമാണ് ഈ തുക. മൾട്ടി ഡിസിപ്ലിനറി എജ്യുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റീസ് (MERU) വിഭാഗത്തിലാണ് മൂന്നു സർവകലാശാലകൾക്ക് നൂറു കോടി രൂപ വീതം ലഭ്യമായിരിക്കുന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല എന്നിവയ്ക്കാണ് നൂറു കോടി രൂപ വീതം നൽകുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിന് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് കാലിക്കറ്റ് കണ്ണൂർ സർവ്വകലാശാലകൾക്ക് ഇത്രയും തുക ലഭ്യമാക്കിയിരിക്കുന്നത്. പദ്ധതിയിലൂടെ…
2024ലെ ആദ്യ നാല് മാസങ്ങളിൽ മാത്രം ഏഴ് ട്രില്യൺ രൂപയുടെ നിക്ഷേപമാണ് തമിഴ്നാട് നേടിയത്. എന്നാൽ കേരളത്തിലാകട്ടെ ഇതിന്റെ ചെറിയ അംശം നിക്ഷേപം പോലും എത്തുന്നില്ല. നിക്ഷേപത്തിലെ ഈ തളർച്ച കേരളത്തിന്റെ സമ്പത് വ്യവസ്ഥയുടെ കൂടെ തകർച്ചയാണ് വെളിവാക്കുന്നത്. കേരളത്തിന്റെ ഈ കുറഞ്ഞ വളർച്ചാനിരക്കിനെ അടിവരയിടുന്നതാണ് അടുത്തിടെ റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട്. നിരവധി വികസന സൂചികയിൽ രാജ്യത്ത് മുന്നിട്ടു നിൽക്കുമ്പോഴും സാമ്പത്തിക കാര്യത്തിൽ കേരളം തലകുനിക്കുകയാണെന്ന് റിസർവ് ബാങ്കിന്റെ ഹാൻഡ്ബുക് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യൻ സ്റ്റേറ്റ്സ് 2023-24 റിപ്പോർട്ട് പറയുന്നു. രാജ്യത്തെ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തികവളർച്ച കാണിക്കുന്ന റിപ്പോർട്ട് പ്രകാരം കേരളത്തിന്റെ സ്ഥാനം മുപ്പതാമതാണ്. കേരളത്തിൻ്റെ വളർച്ചാ നിരക്ക് കുറയുന്നതിന് പിന്നിൽ വിവിധ ഘടകങ്ങളുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. സംസ്ഥാനം യഥാർത്ഥ അർത്ഥത്തിൽ വ്യവസായ സൗഹൃദമായിട്ടില്ല എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. അതുകൊണ്ട് തന്നെ വലിയ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തുന്നതിൽ പരിമിതിയുണ്ട്.…
കേരളത്തിൽനിന്നും തിരുനെൽവേലിയിൽ തള്ളിയ മെഡിക്കൽ മാലിന്യം സംസ്ഥാനത്തേക്കു തന്നെ തിരിച്ചയക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിൻറെ (NGT) ഉത്തരവ് പ്രകാരമാണ് മാലിന്യം കേരളത്തിലേക്ക് തിരികെ കൊണ്ടുപോകാനുളള നടപടി. ഇതിനായി തിരുവനന്തപുരം അസിസ്റ്റൻറ് കളക്‌ടർ സച്ചി, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, തിരുവനന്തപുരം നഗരസഭാ പ്രതിനിധികൾ എന്നിവരുൾപ്പെടുന്ന സംഘം തിരുനെൽവേലിയിൽ എത്തിയിരുന്നു. മാലിന്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേരളത്തിന്റെ അപര്യാപ്തത വെളിവാക്കുന്നതും കനത്ത നാണക്കേടുമായിരിക്കുകയാണ് സംഭവം. ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ തള്ളിയ ബയോമെഡിക്കൽ, പ്ലാസ്റ്റിക്, ഭക്ഷണം, മറ്റ് മാലിന്യങ്ങൾ എന്നിവ മൂന്ന് ദിവസത്തിനകം നീക്കം ചെയ്യാൻ എൻജിടി കേരളത്തിനോട് ആവശ്യപ്പെട്ടത്. പത്ര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ദേശീയ ഹരിത ട്രൈബ്യൂണലിൻ്റെ സതേൺ ബെഞ്ചിൻ്റെ നിർദേശത്തെത്തുടർന്നാണ് മാലിന്യം നീക്കം ചെയ്യാനുള്ള നടപടി. ഹരിത ട്രൈബ്യൂണലിൻറെ ഉത്തരവ് അനുസരിച്ച് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും തമിഴ്നാട് അധികൃതരുമായി ചർച്ച നടത്തിയിരുന്നു. തുടർന്ന്…
ഒരു രാജ്യം, ഒരു നികുതി എന്ന വൻ പരിഷ്കരണം കൊട്ടിഘോഷിച്ചാണ് ഇന്ത്യയിൽ ചരക്ക് സേവന നികുതി അഥവാ ജിഎസ്ടി പ്രാബല്യത്തിൽ വന്നത്. എന്നാൽ ഏഴ് വർഷങ്ങൾ കഴിഞ്ഞിട്ടും നൂലാമാലകളിൽ നിന്നും ഊരാക്കുടുക്കുകളിൽനിന്നും കരകയറാൻ ജിഎസ്ടിക്ക് കഴിഞ്ഞിട്ടില്ല. ലൈഫ്, ഹെൽത്ത് ഇൻഷുറൻസ് പ്രീമിയങ്ങളുടെ നികുതി നിരക്കുകൾ കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ പരിഹരിക്കുന്നതിനുപകരം അടുത്തിടെ നടന്ന ജിഎസ്ടി കൗൺസിൽ യോഗം പോപ്‌കോണിന് നികുതി ചുമത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഉപ്പും മസാലകളും ചേർത്ത റെഡിമെയ്ഡ് പോപ്‌കോണിന് 5% ജിഎസ്ടി, മുൻകൂട്ടി പാക്ക് ചെയ്തതും ലേബൽ ചെയ്തതുമായ പോപ്‌കോണിന് 12 ശതമാനം ജിഎസ്ടി, കാരമൽ പോപ്‌കോണിന് 18 ശതമാനം നികുതി എന്നിങ്ങനെയാണ് ഈടാക്കുകയത്രേ. ജിഎസ്ടി നടപ്പാക്കുന്നതിലെ സ്ഥിരതയില്ലായ്മയുടെ തെളിവാണ് പോപ്കോൺ നികുതി എന്നാണ് പ്രധാന വിമർശനം. 2023-2024 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം ജിഎസ്ടി ശേഖരണം ഇന്ത്യൻ ജിഡിപിയുടെ 6.86% ആണ്. ഇത് 6.72% എന്ന മുൻ സാമ്പത്തിക വർഷത്തെ കണക്കിനേക്കാൾ നേരിയ പുരോഗതി കാണിക്കുന്നു. എന്നാൽ…
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കുവൈത്ത് സന്ദർശനത്തിൽ ഇരു രാജ്യങ്ങളും നാല് ഉഭയകക്ഷി കരാറുകൾ ഒപ്പുവെച്ചു. 43 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നത്. ഇതിനെത്തുടർന്നാണ് നിർണായകമായ കരാറുകൾ ഒപ്പുവെച്ചത്. പ്രതിരോധ രംഗത്തെ സഹകരണം, സാംസ്‌കാരിക കൈമാറ്റം, കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ പങ്കുചേരൽ തുടങ്ങിയ കരാറുകളിലാണ് ഇന്ത്യയും കുവൈത്തും ഒപ്പുവെച്ചത്. പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത പ്രതിരോധ അഭ്യാസങ്ങൾ, പ്രതിരോധ പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, ഗവേഷണ വികസന സഹകരണം തുടങ്ങിയവയിൽ സഹകരണം ഉറപ്പാക്കുന്ന കരാറാണ് ഇവയിൽ ഏറ്റവും പ്രധാനം. ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിൽ വ്യാപാരം, നിക്ഷേപം, ഊർജം, തുടങ്ങി വിവിധ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ചർച്ചകൾ നടത്തി. നരേന്ദ്ര മോഡിയെ ഇന്ത്യയിലേക്ക് യാത്രയാക്കാൻ കുവൈത്ത് പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അൽ അഹമ്മദ് അൽ സബാ വിമാനത്താവളത്തിൽ നേരിട്ടെത്തിയതും ശ്രദ്ധേയമായി. നേരത്തെ കുവൈത്തിലെത്തിയ മോഡിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ മുബാറക്…
ലഘുഭക്ഷണ ബ്രാൻഡായ ഡ്രംസ് ഫുഡ്, എപ്പിഗാമിയ എന്നിവയുടെ സഹസ്ഥാപകനായിരുന്നു റോഹൻ മിർചന്ദാനി. 1982ൽ യുഎസ്സിൽ ജനിച്ച റോഹൻ ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്റ്റേൺ സ്‌കൂൾ ഓഫ് ബിസിനസ്സിലും ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ്സ് സ്‌കൂളുകളിലൊന്നായ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റിയിലെ വാർട്ടൺ സ്‌കൂളിലും പഠനം പൂർത്തിയാക്കി. 2013ൽ ഡ്രംസ് ഫുഡിലൂടെയാണ് റോഹൻ തന്റെ സംരംഭകയാത്ര ആരംഭിക്കുന്നത്. ഗണേഷ് കൃഷ്ണമൂർത്തി, രാഹുൽ ജെയിൻ, ഉദയ് താക്കർ എന്നിവരുമായി ചേർന്ന് 15 ലക്ഷം രൂപ മുതൽമുടക്കിലാണ് അദ്ദേഹം ഡ്രംസ് ഫുഡ് ഇന്റർനാഷണൽ ആരംഭിക്കുന്നത്. മുംബൈയിലെ ഡെസേർട്ട് ലോഞ്ച് ആയി ആരംഭിച്ച കമ്പനി പ്രാരംഭത്തിൽ ഹോക്കി പോക്കി ഐസ്ക്രീം മാത്രമാണ് നിർമിച്ചിരുന്നത്. പിന്നീട് 2015ൽ ഗ്രീക്ക് യോഗർട്ട് ബ്രാൻഡായ എപ്പിഗാമിയ പുറത്തിറക്കി. ഇന്ന് ഇന്ത്യയിൽ 20,000ലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എപ്പിഗാമിയ ലഭ്യമാണ്. തനതായ രുചിയും, മികച്ച ഗുണനിലവാരവുമാണ് എപ്പിഗാമിയയെ ജനപ്രിയ ബ്രാൻഡാക്കി മാറ്റിയത്. ഫ്രഞ്ച് ഡയറി കമ്പനി ഡാനോണും ബോളിവുഡ് നടി ദീപിക പദുക്കോണുമെല്ലാം എപ്പിഗാമിയയിൽ നിക്ഷേപകരാണ്. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലടക്കം…
അത്യാഢംബര SUV റേഞ്ച് റോവർ സ്പോർട് പുതിയ പതിപ്പിന്റെ വിൽപന രാജ്യത്ത് ആരംഭിച്ചതായി ടാറ്റ. ഇന്ത്യയിൽ നിർമിച്ച എസ് യുവിയുടെ എക്സ് ഷോറൂം വില 1.45 കോടി രൂപയാണ്. രാജ്യത്തെ സെലിബ്രിറ്റികളുടെ ഇഷ്ടവാഹനമാണ് ടാറ്റ മോട്ടോഴ്സിന്റെ കീഴിലുള്ള ജാഗ്വാർ പുറത്തിറക്കുന്ന റേഞ്ച് റോവർ. ഈ വർഷം മുതലാണ് കമ്പനി റേഞ്ച് റോവറുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്. ഇതിനെത്തുടർന്ന് റേഞ്ച് റോവർ സ്‌പോർട്, റേഞ്ച് റോവർ LWB മോഡലുകളുടെ വില കുറഞ്ഞിരുന്നു. 2024 മോഡലിനേക്കാൾ 5 ലക്ഷം രൂപ വിലക്കൂടുതലുമായാണ് റേഞ്ച് റോവർ സ്പോർട് 2025 വിപണിയിലെത്തുന്നത്. എന്നാൽ ഈ വർഷം ഓഗസ്റ്റ് വരെ ലഭ്യമായിരുന്ന പഴയ സിബിയു (കംപ്ലീറ്റ്‌ലി ബിൽറ്റ് അപ്പ്) യൂണിറ്റിനേക്കാൾ വളരെ കുറവാണ് വില എന്നതും ശ്രദ്ധേയമാണ്. നിരവധി ആഢംബര സവിശേഷതകളുമായാണ് റേഞ്ച് റോവർ സ്പോർട് 2025ന്റെ വരവ്. പെട്രോൾ, ഡീസൽ ഓപ്ഷനുകളിൽ എത്തുന്ന വാഹനത്തിന് സെമി അനിലൈൻ സീറ്റുകൾ, മസാജ് സംവിധാനം, ഹെഡ് അപ്പ് ഡിസ്പ്ലേ തുടങ്ങിയ…
രാജകൊട്ടാരവും സുഖലോലുപതയും വിട്ടിറങ്ങിയ സിദ്ധാർത്ഥൻ ലോകത്തിന് വെളിച്ചമായ ബുദ്ധനായി മാറിയ കഥ നമുക്കറിയാം. എന്നാൽ വലിയ ആഢംബരങ്ങൾ ഉപേക്ഷിച്ച് ബുദ്ധ സന്യാസിയായി മാറിയ ഒരു വ്യക്തിയുണ്ട് മലേഷ്യയിൽ. മലേഷ്യൻ വ്യവസായിയും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളുമായ ആനന്ദ കൃഷ്ണന്റെ മകൻ. ആനന്ദ കൃഷ്ണന്റെ 45339 കോടി രൂപ ആസ്തിയുള്ള സ്വത്തിന്റെയെല്ലാം അനന്തരാവകാശി ആയിരുന്നു അദ്ദേഹത്തിന്റെ മകൻ വെൻ അജാൻ സിരിപന്യോ. എന്നാൽ എല്ലാ സൗഭാഗ്യങ്ങളും ത്യജിച്ച് സിരിപന്യോ 20 വർഷങ്ങൾക്കു മുൻപ് സന്യാസ ജീവിതം സ്വീകരിച്ചു, അതും അദ്ദേഹത്തിന്റെ പതിനെട്ടാമത്തെ വയസ്സിൽ. ജിജ്ഞാസകൊണ്ടാണ് ആദ്യമായി സിരിപന്യോ സന്യാസജീവിതത്തെക്കുറിച്ച് പഠിച്ചത്. സുഖ ജീവിത്തിൽ നിന്നുമുള്ള താൽക്കാലിക പിൻവാങ്ങൽ എന്ന നിലയിൽ ആരംഭിച്ച അന്വേഷണം താമസിയാതെ ആത്മീയ പരിശീലനത്തിന്റേയും ത്യാഗത്തിന്റേയും ആജീവനാന്ത യാത്രയായി മാറി. പിന്നീട് പൂർണമായും സന്യാസ പാത സ്വീകരിച്ച സിരിപന്യോ 20 വർഷത്തോളമായി തായ്‌ലൻഡിലെ ഥേരവാദ ബുദ്ധമത പാരമ്പര്യം പിന്തുടരുന്ന Dtao Dum ആശ്രമത്തിന്റെ മഠാധിപതിയാണ്. അതിസമ്പന്ന പശ്ചാത്തലത്തിൽ ജനിച്ച…
ആർട്ട് ഗ്യാലറി പോലുള്ള ഇടങ്ങളിൽ എയർ പ്യൂരിഫയർ പോലുള്ളവ വെയ്ക്കുന്നത് ചിലപ്പോൾ ഒരു അഭംഗിയായി മാറാം. ഈ സാഹചര്യത്തിലാണ് കാണാൻ ഭംഗിയുള്ളതും എന്നാൽ എയർ ക്വാലിറ്റി നിലനിർത്തുന്നതുമായ നിർമിതി എന്ന നിലയിൽ പർപ്പിൾ യാളിയുടെ ഡെക്കോറുകൾ ശ്രദ്ധ ആകർഷിക്കുന്നത്. മരത്തിലും മറ്റ് ഇക്കോ ഫ്രണ്ട്‌ലി ഉൽപന്നങ്ങളിലും മനോഹരവും പരിസ്ഥിതി സൗഹാർദപരവുമായ കരകൗശല ഉത്പന്നങ്ങൾ നിർമിച്ച് വ്യത്യസ്തത തീർക്കുകയാണ് പർപ്പിൾ യാളി എന്ന ആർട്ട് ആൻഡ് ഡെക്കോർ ബ്രാൻഡ്. ആർക്കിടെക്റ്റും പ്രൊഡക്റ്റ് ഡിസൈനറുമായ ഗായത്രി അജിത്ത് എന്ന യുവ സംരംഭകയാണ് പർപ്പിൾ യാളിയുടെ സ്ഥാപക. ആർട്ട് ആൻഡ് ഡെക്കർ ഉത്പന്നങ്ങളിൽ ശാസ്ത്രം കൂടി ഉൾക്കൊള്ളിക്കുന്നു എന്നതാണ് പർപ്പിൾ യാളിയുടെ പ്രത്യേകത എന്ന് ഗായത്രി പറയുന്നു. ഇത്തരത്തിൽ ആക്റ്റിവേറ്റഡ് ചാർക്കോൾ ഡെക്കോർ ഉത്പന്നങ്ങളിൽ ഉൾക്കൊള്ളിക്കുന്ന രീതിയാണ് പർപ്പിൾ യാളിയുടെ ഏറ്റവും സവിശേഷ ഉത്പന്നം. വായു മലിനമാക്കുന്ന പദാർത്ഥങ്ങൾ ആക്റ്റിവേറ്റഡ് ചാർക്കോൾ വലിച്ചെടുക്കും. ഇതിലൂടെ എയർ ക്വാലിറ്റി മികച്ചതായി നിലനിർത്താൻ തങ്ങളുടെ ഡെക്കോർ കം എയർ…
ക്രിസ്മസ് അവധിക്കാലത്തും ചുരുങ്ങിയ ചിലവിൽ ലക്ഷദ്വീപ് കണ്ടു മടങ്ങാം. ദ്വീപിലേക്കുള്ള പെർമിറ്റ് എടുക്കുന്നത് മുതൽ യാത്ര ആസൂത്രണം ചെയ്യുന്നത് വരെ ഒന്ന് ശ്രദ്ധിക്കണമെന്നു മാത്രം. അതിനുള്ള നൂലാമാലകൾ നിരവധിയുണ്ട്. എന്നാൽ പിന്നെ ലക്ഷ ദ്വീപുകളുടെ മനോഹാരിതയിലേക്കു ഒന്ന് പോയിട്ട് വന്നാലോ! ആദ്യമേ പറയാം. ലക്ഷദ്വീപ് സന്ദർശിക്കണമെങ്കിൽ കുറഞ്ഞത് 4 അല്ലെങ്കിൽ 5 ദിവസത്തെ ടൂർ പ്ലാൻ ചെയ്യണം. മഴക്കാലത്ത് ലക്ഷദ്വീപ് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയത്ത് സന്ദര്‍ശനം നടത്തുക.സൺ ബാത്ത് മുതൽ സ്‌നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് വരെ നിരവധി സാഹസിക വിനോദങ്ങൾ ലക്ഷദ്വീപിലെ ശാന്തവും വൃത്തിയുള്ളതുമായ കടൽത്തീരത്ത് ആസ്വദിക്കാം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് സമൂഹത്തിന് കേരളവുമായി നല്ല അടുപ്പമാണുള്ളത്. 39 ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ലക്ഷദ്വീപ്. ഇതില്‍ ആകെ ജനവാസമുള്ളത് 11 ദ്വീപുകളില്‍ മാത്രം. മലയാളം തന്നെയാണ് സംസാരഭാഷ. ലക്ഷദ്വീപിന്റെ സൗന്ദര്യം നിരവധി സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. എന്നാല്‍ മറ്റ് വിനോദസഞ്ചാര…