Author: News Desk
ഒരു വീട് എന്നുള്ള സ്വപ്നം പൂർത്തിയാക്കാൻ ഓരോ നിമിഷവും ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. ഹോം ലോണുകളുടെ പിറകെയുള്ള നമ്മുടെ യാത്രയും ഈ ആഗ്രഹ പൂർത്തീകരണത്തിന് വേണ്ടി തന്നെയാണ്. ഇത്തരം ഒരു അവസ്ഥയ്ക്ക് സഹായവും ആയിട്ടായിരുന്നു ബെയ്ത്ത് ഹോംസ് ഫോർ എന്ന ബ്രാൻഡിന്റെ രംഗപ്രവേശം. വീട് വയ്ക്കാൻ ആവശ്യമായ തുകയുടെ പകുതി ആദ്യം കൊടുത്ത ശേഷം ബാക്കി വരുന്ന തുക പലിശരഹിത ഇഎംഐ ആയി നൽകുന്ന രീതിയിൽ വീട് വച്ച് തരുന്നു എന്ന ആശയം ആയിരുന്നു ഇവർ മുന്നോട്ട് വച്ചത്. ഇത്തരം ഒരു ആശയം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിന് കുറിച്ച് ഇതിന്റെ സ്ഥാപകനും എംഡിയുമായ ഫസൽ റഹ്മാൻ ചാനൽ ഐ ആമിന്റെ മൈ ബ്രാൻഡ് മൈ പ്രൈഡ് എന്ന സെഗ്മെന്റിൽ സംസാരിക്കുകയാണ്. തിരൂരുകാരൻ ആയ ഫസൽ സിവിൽ ഡിപ്ലോമക്കാരൻ ആണ്. ഏഴു വർഷത്തോളം ആയി ഈ മേഖലയിൽ പ്രവർത്തി പരിചയവും അദ്ദേഹത്തിനുണ്ട്. വീട് വയ്ക്കാൻ ആഗ്രഹമുള്ള ആർക്കൊക്കെ ഹോംസ് ഫോറിനെ സമീപിക്കാം? വീട് വയ്ക്കാൻ…
ടാറ്റ ഗ്രൂപ്പിൻ്റെ എയർ ഇന്ത്യയുടെ ചെലവ് കുറഞ്ഞ എയർലൈനായ എയർ ഇന്ത്യ എക്സ്പ്രസ് 2023-24ൽ (FY24) 163 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഒരു വർഷം മുമ്പ് 117 കോടി രൂപ ലാഭം നേടിയിരുന്ന എയർ ലൈനാണ് ഇപ്പോൾ ഈ നഷ്ടത്തിലേക്ക് എത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ഇത് രണ്ടാം തവണയാണ് എയർലൈൻ നഷ്ടത്തിലാകുന്നത്. കമ്പനിയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 33 ശതമാനം ഉയർന്ന് 7,600 കോടി രൂപയാണ്. സ്രോതസ്സുകൾ പറയുന്നതനുസരിച്ച് ഈ നഷ്ടത്തിൻ്റെ പ്രാഥമിക കാരണം അതിൻ്റെ ഗണ്യമായ വിപുലീകരണമാണ്. പ്രത്യേകിച്ച് ആഭ്യന്തര വിപണിയിൽ വിവിധ റൂട്ടുകളിൽ ഇൻഡിഗോയുമായി കടുത്ത മത്സരം ആയിരുന്നു ഇതിന് ഉണ്ടായിരുന്നത്. ഈ മത്സരം എയർ ഇന്ത്യ എക്സ്പ്രസിനെ ആ റൂട്ടുകളിലെ ഇൻഡിഗോയുടെ കുറഞ്ഞ നിരക്ക് പോലെ നിരക്ക് കുറയ്ക്കാൻ നിർബന്ധിതമാക്കി. ഇത് ലാഭക്ഷമതയെ ബാധിച്ചു. ഒപ്പം വിമാനങ്ങളുടെ അറ്റകുറ്റപ്പണികളും പുതിയ ജീവനക്കാരെ നിയമിക്കുന്നതും ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു. 2022 ജനുവരിയിൽ എയർ…
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡല്‍ഹിയുടെ (ഐ.ഐ.ടി. ഡല്‍ഹി) അബുദാബി കാംപസ് തിങ്കളാഴ്ച തുറന്നു. ഐ.ഐ.ടി. ഡല്‍ഹിയുടെ ആദ്യ അന്താരാഷ്ട്ര കാംപസാണിത്. 2022 ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് പുറത്തിറക്കിയ വിഷന്‍ ഡോക്യുമെന്റിന്റെ ഭാഗമായാണ് യു.എ.ഇ.യില്‍ ഐ.ഐ.ടി. കാംപസ് തുറക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് അബുദാബി വിദ്യാഭ്യാസ വിജ്ഞാനവകുപ്പും (അഡെക്) ഐ.ഐ.ടി-ഡല്‍ഹിയും തമ്മില്‍ കഴിഞ്ഞ ജൂലായില്‍ ധാരണയായിരുന്നു. ഇപ്പോഴിതാ ഈ ക്യാംപസിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്ന വാചകങ്ങൾ ആണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. “ഐഐടി അബുദാബി, ലോകത്തെ ‘കീഴടക്കാനുള്ള’ ഏറ്റവും നല്ല മാർഗം, ഫയർ പവറിലൂടെയല്ല, ബുദ്ധിശക്തിയിലൂടെ” എന്നാണ് അദ്ദേഹം കുറിച്ചത്. ഐഐടി പോലെയുള്ള ഒരു അഭിമാനകരമായ സ്ഥാപനത്തിൻ്റെ ആദ്യ സമ്പൂർണ കാമ്പസ് ഇന്ത്യയ്ക്ക് പുറത്ത് ആരംഭിച്ചിരിക്കുന്നു എന്നത് ഇന്ത്യയും യുഎഇയും തമ്മിലുള്ള അന്താരാഷ്ട്ര അക്കാദമിക് സഹകരണത്തിലെ ഒരു സുപ്രധാന നാഴിക കല്ലുകൂടിയാണ്.…
കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിലെ മെഡിക്കൽ പി ജി വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലപ്പെട്ട സംഭവത്തിന് ശേഷം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഒരു വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. രാജ്യത്തുടനീളം സ്ത്രീകൾക്ക് രാത്രിയിൽ പോലീസ് സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഈ അവകാശവാദം പൂർണ്ണമായും ശരിയായതും പ്രചരിപ്പിക്കുന്നതിൽ തെറ്റില്ലാത്തതും ആണോ എന്ന ചാനൽ ഐ ആം നടത്തിയ വസ്തുതാപരമായ അന്വേഷണത്തിലേക്ക്. ഈ പ്രചാരണങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണ്. ഇന്ത്യയിലെ ഒരു ഏജൻസിയും ഇത്തരമൊരു യാത്രാ പദ്ധതി ആരംഭിച്ചിട്ടില്ല. സൗജന്യ ഡ്രോപ്പ്-ഹോം സേവനത്തിനായി ബന്ധപ്പെടാൻ ഒരു നമ്പർ കൂടി പോസ്റ്റിനൊപ്പം ഉണ്ടായിരുന്നു. ഈ സേവനം 2019-ൽ ഇന്ത്യയിലെ ലുധിയാനയിലെ സ്ത്രീകൾക്ക് മാത്രമായിരുന്നു. സമാനമായ ഒരു പദ്ധതി 2019-ൽ നാഗ്പൂർ പോലീസും ആരംഭിച്ചതായി ആരോപിക്കപ്പെടുന്നു. വസ്തുതാ പരിശോധന പ്രകാരം നടത്തിയ അന്വേഷണത്തിൽ ഇതേ ഹെൽപ്പ് ലൈൻ നമ്പറുകളുള്ള (1091, 7837018555) ഒരു ക്ലെയിം 2019ലും വൈറലായിരുന്നതായി കണ്ടെത്തി.…
ഡ്രൈഡേയില്‍ ഇളവ്. വിനോദ സഞ്ചാരമേഖലകളില്‍ നിരോധിത ദിവസങ്ങളിലും മദ്യം വിളമ്പാം. ഇളവ് വിനോദ സഞ്ചാരമേഖലകളില്‍ യോഗങ്ങളും പ്രദര്‍ശനങ്ങളും പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടിയാണ് ഈ തീരുമാനം. 15 ദിവസം മുൻപ് അനുമതി വാങ്ങണമെന്ന് നിബന്ധന. മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം. പുതിയ മദ്യനയത്തിന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നൽകി. ഡ്രൈ ഡേ പൂർണ്ണമായും ഒഴിവാക്കില്ല. എന്നാൽ ഉപാധികളോടെ ഡ്രൈഡേയിൽ ഇളവ് നൽകും. ടൂറിസം ഡെസ്റ്റേഷൻ സെൻററുകള്‍, അന്തർ ദേശീയ സമ്മേളനങ്ങള്‍ എന്നിവ നടക്കുന്ന സ്ഥലങ്ങളിൽ ഡ്രൈഡേയിൽ ഇളവ് അനുവദിക്കും. മുൻകൂർ അനുമതി വാങ്ങിയാൽ മാത്രം മദ്യം ഡ്രൈയിൽ വിതരണം ചെയ്യാൻ അനുമതി നൽകും. ഐടി പാർലറുകളിൽ മദ്യശാലകള്‍ തുടങ്ങുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകും. പുതിയ നയം ഔദ്യോഗികമായി പുറത്തിറങ്ങി ശേഷം ചട്ടഭേദഗതിയിലൂടെ ലൈസൻസ് നൽകും. ബാർ ലൈസൻസ് ഫീസ് വർദ്ധിപ്പിക്കില്ല. കള്ള് ഷാപ്പുകള്‍ നവീകരിക്കാനുള്ള നിർദ്ദേശങ്ങളും പുതിയ മദ്യനയത്തിലുണ്ട്. ഡ്രൈ ഡേ മാറ്റുന്നതിനായി ബാറുടമകള്‍ പണപ്പിരിവ് നടത്തുന്നതായി ആരോപണം വന്നതിന് പിന്നാലെയാണ് സർക്കാർ…
ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 4000 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 2750 രൂപയും നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർവീസ് പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപ അനുവദിച്ചു. പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്ത ലഭിക്കും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്. കഴിഞ്ഞവർഷം ഉത്സവബത്ത ലഭിച്ച കരാർ, സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക. കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും ജീവനക്കാരുടെ ഓണം ആനകൂല്യങ്ങളിൽ ഒരു കുറവും വരുത്തേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ…
ഒബ്റോയ് റിയൽറ്റിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വികാസ് ഒബ്റോയ്, ഇന്ത്യയിലെ മുൻനിര റിയൽ എസ്റ്റേറ്റ് വ്യവസായികളിൽ ഒരാളാണ്. ഷാരൂഖ് ഖാനൊപ്പം ‘സ്വദേശ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മുൻ നടിയും, സൗന്ദര്യ റാണിയുമായ ഗായത്രി ജോഷിയാണ് വികസിന്റെ ഭാര്യ. 2005 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം സിനിമയിൽ നിന്നും ഇടവേള എടുത്ത ഗായത്രി കുടുംബജീവിതവും മക്കൾക്കൊപ്പമുള്ള നല്ല നിമിഷങ്ങളുമായി മുന്നോട്ട് പോകുന്ന വീട്ടമ്മയാണ്. ഈ ദമ്പതികൾക്ക് വിഹാൻ, യുവാൻ ഒബ്റോയ് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന റിയൽ എസ്റ്റേറ്റ് കമ്പനിയായ ഒബ്റോയ് റിയാലിറ്റിയുടെ നട്ടെല്ലാണ് വികാസ്. ഏകദേശം 45,000 കോടി രൂപയിലധികം ആസ്തിയുള്ള ഈ ബിസിനസ് സാമ്രാജ്യത്തിന്റെ (ഒബ്റോയ് റിയൽറ്റി ലിമിറ്റഡിന്റെ) ചെയർമാനും, മാനേജിംഗ് ഡയറക്ടറുമാണ് വികാസ് ഒബ്റോയ്. 30 വർഷങ്ങൾക്കു മുമ്പ് വികാസ് ഒബ്റോയിയുടെ പിതാവ് രൺവീർ ഒബ്റോയ് ആണ് കമ്പനിക്കു തുടക്കമിട്ടത്. ഹൗസിംഗ്, കോർപ്പറേറ്റ്, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ തുടങ്ങീ വിവിധ റിയൽ എസ്റ്റേറ്റ് സെഗ്മെന്റുകളിലേക്ക്…
പവർ പാക്ക് ജോഡികൾ എന്നൊക്കെ സാധാരണ സിനിമയിലെ നായകനെയും നായികയെയും ആണ് ആരാധകർ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും അങ്ങിനെ ചില ജോഡികൾ ഉണ്ട്. ബിസിനസ് ലോകത്തും ഇത്തരത്തിൽ ഏറ്റവും മികച്ച മാതൃക ദമ്പതികൾ എന്നൊക്കെ വിശേഷിപ്പിക്കാൻ പറ്റുന്ന ചിലരുണ്ട്, അവരുടെ വിജയഗാഥകൾ എല്ലാവർക്കും പ്രചോദനവുമാണ്. അത്തരത്തിലുള്ള അസാധാരണമായ ഒരു കഥയാണ് ഭർത്താവ് ആശിഷ് മൊഹപത്രയ്ക്കൊപ്പം ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ട്-അപ്പ് സ്ഥാപകയായ രുചി കൽറയുടേത്. രണ്ട് യൂണികോൺ സ്റ്റാർട്ടപ്പുകളുടെ സ്ഥാപകയാണ് രുചി. OfBusiness, Oxyzo എന്നിവയാണ് രുചിയുടെ സ്റ്റാർട്ടപ്പുകൾ. ഗുഡ്ഗാവിൽ നിന്നുള്ള ഈ ഇന്ത്യൻ ബിസിനസുകാരി ഡൽഹി ഐഐടിയിൽ നിന്ന് ബി-ടെക്കും ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും പൂർത്തിയാക്കിയ ആളാണ്. മക്കിൻസിയിൽ എട്ട് വർഷത്തിലേറെ രുചി ജോലി ചെയ്തിട്ടുമുണ്ട്. 2015ൽ ആണ് ഭർത്താവ് മൊഹപത്രയ്ക്കൊപ്പം ഓഫ് ബിസിനസ് എന്ന സ്ഥാപനം രുചി ആരംഭിക്കുന്നത്. അസംസ്കൃത വസ്തുക്കൾ, വ്യാവസായിക സാധനങ്ങൾ തുടങ്ങിയവ വിൽക്കുന്ന ഒരു ബി-2-ബി…
ഓണം എന്ന് കേൾക്കുമ്പോൾ മനസിലേക്ക് പൂവും പൂക്കളവും സദ്യയും ഒക്കെ ഓടിവരാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണം ആഘോഷങ്ങൾ പലതും ചുരുങ്ങിയിട്ടുണ്ട് എങ്കിലും ആഘോഷം എത്ര ചെറുതായാലും ഓണ പൂക്കളവും സദ്യയും നിർബന്ധമാണ്. ഏറെക്കാലമായി വിപണിയിലെ അന്യ സംസ്ഥാന പൂക്കളോടാണ് പലർക്കും പ്രിയം. നാട്ടിൻപുറത്തെ വീടുകളിൽ പോലും ഇവയുടെ സാന്നിധ്യം കണ്ടു തുടങ്ങിയിരുന്നു. എന്നാൽ ഇത്തവണ ഇതിനൊരു മാറ്റം കണ്ടു തുടങ്ങിയിരിക്കുകയാണ്. അതിനു മുന്നോടിയായി എറണാകുളം ജില്ലയിലെ ആലുവയിൽ ശ്രീജിത്ത് എന്ന കർഷകനും ഇത്തവണ ഓണം കളറാക്കാൻ ഓണവിപണിയിലേക്ക് പൂക്കൾ എത്തിക്കുകയാണ്. ശ്രീജിത്തിന്റെ തോട്ടത്തിൽ വിരിഞ്ഞ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ബന്ദി പൂക്കൾ കാണാൻ നിരവധി ആളുകൾ ആണ് ഇവിടേക്ക് എത്തുന്നത്. ഈ പൂക്കളുടെ വിളവെടുപ്പ് ആലുവ എംഎൽഎ അൻവർ സാദത്ത് ആണ് നടത്തിയത്. കൺസ്ട്രക്ഷൻ മേഖലയിൽ ആയിരുന്ന ശ്രീജിത്ത് കോവിഡ് കാലഘട്ടത്തിൽ ആണ് അത് ഉപേക്ഷിച്ച് പൂർണ്ണമായും കൃഷിയിലേക്ക് ഇറങ്ങുന്നത്. ഒരു തൈ 5…
ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തെ നമുക്ക് കാണിച്ചു തരുന്നവ ആണ് പരമ്പരാഗതമായി കൈമാറി വരുന്ന കരകൗശല വിദ്യ. ആഗോള വിപണിയിൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ അത്തരം ഒരു ക്രാഫ്റ്റ് ആണ് ലഖ്നൗവിൽ നിന്നുള്ള എംബ്രോയ്ഡറി ആയ ചിക്കൻകാരി. ആഗോളതലത്തിൽ ഇന്ത്യൻ കരകൗശലവിദ്യയെ പ്രോത്സാഹിപ്പിക്കുന്ന ‘മെയ്ഡ് ഇൻ ഇന്ത്യ’ പദ്ധതിയെ പിന്തുണയ്ക്കുന്നതിൽ ചിക്കൻകാരി എംബ്രോയ്ഡറി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വോൾസ ഇന്ത്യ എക്സ്പോർട്ട് ഡാറ്റ പ്രകാരം, 2023 മാർച്ചിനും 2024 ഫെബ്രുവരിക്കും ഇടയിൽ ഇന്ത്യ 1,037 ഷിപ്മെന്റ് ചിക്കൻകാരി എംബ്രോയ്ഡറി കയറ്റുമതി ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 84% വളർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ചിക്കൻകാരി എംബ്രോയ്ഡറിയുടെ പ്രാഥമിക കയറ്റുമതി വിപണികൾ യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സിംഗപ്പൂർ എന്നിവ ആണ്. ഇത് ഇന്ത്യൻ ഹാൻഡ് എംബ്രോയ്ഡറി വസ്ത്രങ്ങളുടെ ആഗോള ഡിമാന്റിനെ ആണ് സൂചിപ്പിക്കുന്നത്. ചിക്കൻകാരി കയറ്റുമതിയുടെ ആഗോള വിപണിയിൽ മറ്റ് രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കി ഇന്ത്യയാണ് മുന്നിൽ. 3,202 ഷിപ്മെന്റുകൾ കയറ്റുമതി ചെയ്തുകൊണ്ട്…