Author: News Desk
ആക്രമണോത്സുകമായ ലേല രീതി കൊണ്ടും സമർത്ഥമായ ലേല തന്ത്രങ്ങൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ട് ഡൽഹി ക്യാപിറ്റൽസ് ചെയർമാനും സഹ ഉടമയുമായ കിരൺ ഗ്രാന്ധി. ഐപിഎൽ താരലേലത്തിൽ 14 കോടി രൂപയ്ക്ക് കെ.എൽ. രാഹുലിനെ സ്വന്തമാക്കിയ ഡൽഹി 27 കോടി രൂപയ്ക്ക് ഋഷഭ് പന്തിനെ വിൽക്കുകയും ചെയ്തു. ഇതോടെയാണ് കിരണിന്റെ ലേലതന്ത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. ‘ചാണക്യനേക്കാൾ വലിയ സൂത്രധാരൻ’ എന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിൽ കിരൺ അറിയപ്പെടുന്നത്. രാഹുലിന്റേയും പന്തിന്റേയും ലേലങ്ങൾക്ക് പുറമേ ശ്രേയസ് അയ്യരുടെ ലേല തുക 26.65 കോടി എത്തിച്ചതും കിരണിന്റെ ലേല തന്ത്രമായിരുന്നു. റിഷഭ് പന്തിന്റേയും ശ്രേയസ് അയ്യരുടേയും വില വർധിപ്പിച്ച് കുറഞ്ഞ വിലയ്ക്ക് കെ.എൽ. രാഹുലിനെ ഡൽഹി പാളയത്തിലെത്തിക്കുകയാണ് കിരൺ ചെയ്തത്. ലഖ്നൗവും ബെംഗളൂരുവുമാണ് പന്തിനായി ലേലം ആരംഭിച്ചത്. പിന്നീട് സൺറൈസേഴ്സ് ഹൈദരാബാദും പന്തിനെ വാങ്ങാൻ ശ്രമിച്ചെങ്കിലുംലേലത്തുക 20.75 കോടി എത്തിയതോടെ പിൻവാങ്ങുകയായിരുന്നു. ഈ സമയത്ത് കിരൺ ബുദ്ധിപൂർവം റൈറ്റ് ടു മാച്ച് (ആർടിഎം) ഓപ്ഷൻ ഉപയോഗിക്കുകയും തുടർന്ന് ലഖ്നൗവിന് തുക…
ആഭ്യന്തര ആവശ്യങ്ങൾക്കായുള്ള ട്രെയിനുകളുടേയും അവയുടെ ഘടകങ്ങളുടേയും നിർമാണത്തിൽ ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്താൻ റഷ്യ. റെയിൽവേ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. റഷ്യയിലെ റെയിൽവേ രംഗത്തെ പ്രമുഖ നിർമാതാക്കളായ ടിഎംഎച്ച് പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചതായി ഇന്ത്യയിലെ റെയിൽവേ മേഖലയിലെ റഷ്യൻ നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉന്നത ഗവൺമെൻ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. റഷ്യയ്ക്ക് വലിയ ആഭ്യന്തര ആവശ്യങ്ങളുണ്ട്. അതിനായി ഇന്ത്യയിൽ നിർമാണ സൗകര്യങ്ങൾ സ്ഥാപിക്കാനാണ് ടിഎംഎച്ചിന്റെ ശ്രമം. ഇന്ത്യയിലെ നിലവിലെ പലിശ നിരക്ക് മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്നതാണ് വമ്പൻ കമ്പനിയെ ഇന്ത്യയിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ച പ്രധാന ഘടകം. ഇതുപയോഗിച്ച് നിരവധി റെയിൽവേ സൗകര്യങ്ങൾ വികസിപ്പിക്കാൻ ടിഎംഎച്ചിന് പദ്ധതിയുണ്ട്. അവയിൽ ചിലത് റഷ്യൻ വിപണിയിലേക്കും കയറ്റിയയക്കും. റഷ്യയ്ക്ക് നിലവിൽ ഇന്ത്യയിൽ നിന്ന് നിരവധി വിതരണ കരാറുകളുണ്ട്. വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ കോച്ച് നിർമാണവുമായി ബന്ധപ്പെട്ട് ടിഎംഎച്ച് പ്രധാന പങ്കാളികളായ Kinet Railway Solutions ഇന്ത്യൻ റെയിൽവേയുമായി 55000 കോടി…
രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്‌പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം മുംബൈ ഇന്ത്യൻസിൽ എത്തിയിരിക്കുകയാണ് മലയാളിതാരം വിഘ്നേഷ് പുത്തൂർ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ വിഘ്നേഷ് ഐപിഎൽ താരലേലത്തിൽ ഒറ്റദിവസംകൊണ്ട് ചർച്ചാവിഷയമായി. ജിദ്ദയിൽ നടന്ന ഐപിഎൽ താര ലേലത്തിൽ അവസാന നിമിഷങ്ങളിലാണ് മുപ്പത് ലക്ഷം രൂപയ്ക്ക് വിഘ്‌നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. കേരള ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിൾസിന്റെ താരമാണ് വിഘ്‌നേഷ്. ഇടംകയ്യൻ റിസ്റ്റ് സ്പിന്നറായ വിഘ്നേഷ് ബാറ്റിങ്ങിലും മോശക്കാരനല്ല. ഓട്ടോഡ്രൈവറായ കുന്നപ്പള്ളി പുത്തൂർ വീട്ടിൽ സുനിലിന്റേയും കെ.പി. ബിന്ദുവിൻ്റേയും മകനാണ് ഇരുപത്തിമൂന്നുകാരനായ വിഘ്നേഷ്. കുട്ടിക്കാലംമുതൽത്തന്നെ വിഘ്നേഷ് ക്രിക്കറ്റിന്റെ പുറകേയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സുനിൽ മകനെ പെരിന്തൽമണ്ണയിലുള്ള ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിനയച്ചു. അവിടെ നിന്നും അങ്ങാടിപ്പുറത്തെ മലപ്പുറം അക്കാഡമിയിലെത്തിയ വിഘ്നേഷ് കേരളത്തിനു വേണ്ടി അണ്ടർ 14, 19, 23 ടീമുകളിൽ കളിച്ചു. കെസിഎല്ലിലെ പ്രകടനത്തിലൂടെയാണ് ഐപിഎൽ ടീമുകളുടേയും മുംബൈ ഇന്ത്യൻസിന്റേയും സ്‌കൗട്ടുകൾ വിഘ്നേഷിനെ ശ്രദ്ധിച്ചത്. മകൻ ഐപിഎൽ കളിക്കുമെന്ന്…
ബോളിവുഡും കടന്ന് ആഗോള തലത്തിൽ വ്യാപിച്ച സംഗീത ലോകമാണ് സോനു നിഗത്തിന്റേത്. അദ്ദേഹത്തിന്റെ ആസ്തിയും സമ്പാദ്യവും ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതല്ല. 2024ലെ കണക്ക് പ്രകാരം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ പിന്നണി ഗായകരിലൊരാളായ സോനു നിഗത്തിന്റെ ആസ്തി 400 കോടി രൂപയിലധികമാണ്. 1999ൽ പുറത്തിറങ്ങിയ ദീവാന എന്ന ആൽബമാണ് സംഗീതലോകത്തും സമ്പാദ്യലോകത്തും സോനുവിന്റെ ആദ്യ ശ്രദ്ധേയ ചുവടുവെയ്പ്പ്. തുടർന്ന് കൽ ഹോ നാ ഹോ , അഭി മുജ് മേ കഹിൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലെ പാട്ടുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സോനുവിന്റെ പ്രതിഫലവും ഇരട്ടിയായി. ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മശ്രീ മുതൽ മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വരെ അദ്ദേഹം നേടി. ഈ പുരസ്‌കാരങ്ങങ്ങളിലൂടെ അദ്ദേഹത്തിൻ്റെ പ്രശസ്തിക്കൊപ്പം വരുമാനവും വർധിച്ചു. ജനപ്രിയ സംഗീത പരിപാടിയായ സ..രീ..ഗ..മയുടെ ഹോസ്റ്റ് എന്ന നിലയിലും അദ്ദേഹം വൻ തുക സമ്പാദിച്ചു. അമേരിക്കൻ ഗായിക ബ്രിട്നി സ്പിയേർസ് പോലുള്ളവരുമൊത്തുള്ള ആഗോള പരിപാടികളും…
കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ സമയാസമയങ്ങളിലുള്ള സ്കാനിങ്ങിന് വലിയ പങ്കുണ്ട്. ഈ സ്കാനിങ്ങിൽ പ്രധാനമാണ് 11 ടു 14 വീക് സ്കാൻ അഥവാ എൻ.ടി.സ്കാൻ ((Nuchal Translucency scan)). പതിനൊന്ന് ആഴ്ചയും, പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള ചെറിയ കാലയളവിലാണ് 11 ടു 14 വീക് സ്കാൻ ചെയ്യേണ്ടത് . പതിനൊന്ന് ആഴ്ചയ്ക്ക് മുൻപേ, അതായത് പത്ത് ആഴ്ചയും ആറ് ദിവസവുമായ വേളയിൽ ഇത് ചെയ്യാൻ പറ്റില്ല. പതിനാല് ആഴ്ചയിലും ഈ സ്കാനിങ് സാധ്യമല്ല. ഇങ്ങനെ പതിനൊന്ന് ആഴ്ചയ്ക്കും പതിമൂന്ന് ആഴ്ച ആറ് ദിവസത്തിനും ഇടയിലുള്ള കാലയളവിൽ എൻ.ടി. സ്കാൻ ചെയ്തിരിക്കണം. കുട്ടിയുടെ തലയുടെ ഭാഗത്ത് നിന്ന് മലദ്വാരം വരെയുള്ള നീളത്തെ ക്രൗൺ റംപ് ലെങ്ത് (CRL) എന്നാണ് പറയുക. ഇത് 45-84 മില്ലിമീറ്ററിന് ഇടയിലുള്ള സമയത്ത് വേണം ചെയ്യാൻ. ഈ സമയത്ത് സ്കാൻ ചെയ്തില്ലെങ്കിൽ നമുക്ക് ഒരു ബസ് മിസ്സ് ചെയ്ത് പോലെയാണ്, തിരിച്ച് നടന്നെത്താൻ കഴിയില്ല. അത്…
ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് ഇവന്റുകളിൽ ഒന്ന് ഏതാന്ന് അറിയോ? കോവളത്ത് എല്ലാ വർഷവും നടക്കുന്ന ഹഡ്‍ഡിൽ ഗ്ലോബൽ. സ്റ്റാർട്ടപ്പുകൾ സംഗമിക്കുന്ന മഹാ മേള. സ്റ്റാർട്ടപ്പിലെ താരങ്ങളും, സ്റ്റാർട്ടപ്പിലെ തുടക്കക്കാരും സ്റ്റാർട്ടപ്പുകളിൽ ഇൻവെസ്റ്റ് ചെയ്യുന്നവരും പുതിയ സ്റ്റാർട്ടപ് തുടങ്ങാൻ ഐഡിയയുമായിട്ട് നടക്കുന്നവരും, സ്റ്റാർട്ടപ്പിൽ ഫണ്ട് തേടുന്നവരും ഒക്കെ വന്ന് ഒന്നിച്ച് കൂടുന്ന ഹഡിൽ! ഇത് ഒരു സ്റ്റാർട്ടപ് ഉത്സവമാണ്. നവംബർ 28, 29, 30 തീയതികളിൽ ഹഡിൽ ഗ്ലോബൽ, കോവളത്തെ ലീലാ റാവിസിൽ നടക്കുന്നു. ത്രിദിന സമ്മേളനം 28ന് വൈകിട്ട് നാലിന് കോവളം ലീല റാവിസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സെഷന് മുന്‍പായി സ്റ്റാര്‍ട്ടപ്പ് പ്രതിനിധികളുമായി മുഖ്യമന്ത്രി സംവദിക്കും. ഡീപ്ടെക്, ആര്‍ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ ത്രിദിന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമാകും. മുഖ്യ പ്രഭാഷകരായി എത്തുക സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവരാണ്. കേരളത്തിന്‍റെ കരുത്തുറ്റ…
ഇന്ത്യയിൽ ആപ്പിൾ ഐ-ഫോൺ റെക്കോർഡ് നേട്ടത്തിൽ. വെറും 7 മാസത്തിനുള്ളിൽ 1000 കോടി ഡോളറിന്റെ പ്രൊഡക്ഷനാണ് ഐഫോൺ ഇന്ത്യയിൽ നടത്തിയിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ പിന്തുണയോടെയാണ് ഈ നേട്ടം ആപ്പിൾ നേടിയിരിക്കുന്നത്. ഫ്രൈറ്റ് ഓൺ ബോർഡ് (FOB) കണക്കുകൂട്ടിയാണ് 10 ബില്യൺ ഡോളർ നേട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചതാണിത്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ആപ്പിളിന്റേത് 37% അധിക നേട്ടമാണിത്.വമ്പൻ കമ്പനികൾക്ക് ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാകുന്നു എന്നതിന്റെ തെളിവാണിതെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇന്ത്യയിലുണ്ടാക്കിയ ഐഫോണുകളിൽ 70 ശതമാനം കയറ്റുമതി ചെയ്യുകയും 30% ഇന്ത്യൻ മാർക്കറ്റിൽ വിൽക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിൽ മാത്രം 200 കോടി ഡോളറിന്റെ ഐ ഫോൺ നിർമ്മാണമാണ് നടന്നിരിക്കുന്നതെന്നും ഇത് റെക്കോർഡ് നേട്ടമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ നിർമ്മാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം ആവിഷ്ക്കരിച്ചതാണ് Production Linked Incentive (PLI) സ്കീം. നാട്ടിലേയും വിദേശത്തേയും വിവിധ…
ഇന്ത്യൻ റെയിൽവേയാണ് ഇപ്പോൾ താരം! ട്രെയിനിൽ കുപ്പിവെള്ളത്തിന് 5 രൂപ അധികം ഈടാക്കിയതിന് കാറ്ററിംഗ് കമ്പനിക്ക് 1 ലക്ഷം പിഴയുംഈടാക്കിയ അധിക തുക യാത്രക്കാരന് റീഫണ്ട് ചെയ്യാനും ഉത്തരവിട്ട റെയിൽവേയുടെ നടപടിയാണ് കൈയ്യടി നേടുന്നത്. അജമീറിൽ നിന്ന് ജമ്മുതാവിയിലേക്ക് പോവുന്ന പൂജ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ തേർഡ് എ.സി-യിൽ യാത്രചെയ്ത പാസഞ്ചറുടെ പരാതിയിലാണ് റെയിൽവേ നടപിട എടുത്തത്. 15 രൂപ മാത്രം വിലയുള്ള റെയിൽ നീര് വെള്ളത്തിന് ട്രെയിനുള്ളിൽ 20 രൂപയാണ് വിൽപ്പനക്കാരൻ ഈടാക്കിയത്. റെയിൽ നീരിന് 15 രൂപയല്ലേ ഉള്ളൂ എന്ന ചോദ്യവും 5 രൂപ അധികം വേണമെന്ന വിൽപ്പനക്കാരന്റെ മറുപടിയുമെല്ലാം യാത്രക്കാരന്റെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. വിൽപ്പനക്കാരൻ ആവശ്യപ്പെട്ട 20 രൂപ കൊടുത്ത് വെള്ളം വാങ്ങിയ യാത്രക്കാരൻ ഉടനടി റെയിൽവേയുടെ ഹെൽപ് ലൈൻ നമ്പരായ 139-ൽ പരാതിപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരനിൽ നിന്ന് അധികം വാങ്ങിയ 5 രൂപ കുപ്പിവെള്ളം റെയിൽവേയിൽ വിൽക്കാൻ കരാറ് നേടിയ എജൻസിയുടെ പ്രതിനിധികൾ യാത്രക്കാരന് കൈമാറി.…
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച താരമാണ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. 2013ൽ അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും താരത്തെ കുറിച്ചുള്ള വാർത്തകൾക്ക് ഇന്നും ആരാധകർ കാതോർത്തിരിക്കുന്നു. സമ്പത്തിലും ഏറെ മുന്നിലുള്ള താരത്തിന്റെ ആസ്തി 1250 കോടിയാണ്. വലിയ വാഹനപ്രേമി കൂടിയായ സച്ചിന്റെ ഗാരേജിൽ നിരവധി ആഢംബര കാറുകളുമുണ്ട്. ഇപ്പോൾ അക്കൂട്ടത്തിലേക്ക് പുതിയൊരു അതിഥിയെക്കൂടി ചേർത്തിരിക്കുകയാണ് താരം. ബിഎംഡബ്ല്യു M 340i ലക്ഷ്വറി സെഡാനാണ് സച്ചിന്റെ ഗാരേജിലെ പുതിയ താരം. ചുവപ്പ് നിറമുള്ള പുതിയ ആഢംബര കാറിൽ സച്ചിൻ എയർപോർട്ടിലേക്ക് വരുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. 3.0 ലിറ്റർ B58 6 സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിനാണ് ബിഎംഡബ്ല്യു M340i ലക്ഷ്വറി കാറിന്റെ സവിശേഷത. വെറും 4.4 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന കാറാണിത്. 4.71 മീറ്റർ നീളമുള്ള സെഡാനിന്റെ ഉൾവശം ആഢംബരങ്ങളാൽ സമ്പന്നമാണ്. 74.90 ലക്ഷം രൂപ എക്സ് ഷോറൂം വില…
ഇന്ത്യൻ റെയിൽവേയുടെ 13000 ലധികം ട്രെയിനുകളാണ് വിവിധ റൂട്ടുകളിലായി പ്രതിദിനം സർവീസ് നടത്തുന്നത്. വേഗത കൊണ്ടും നൂതന സേവനങ്ങൾകൊണ്ടും അവ വാർത്തയിൽ ഇടം പിടക്കാറുമുണ്ട്. എന്നാൽ യാത്ര ചെയ്യാൻ ടിക്കറ്റ് വേണ്ടാത്ത ഒരു ട്രെയിനും ഇന്ത്യയിലുണ്ട്. പഞ്ചാബിലെ നംഗലിൽ നിന്നും ഹിമാചൽ പ്രദേശിലെ ഭക്രയിലേക്കുള്ള ഭക്ര-നംഗൽ ട്രെയിനാണ് 75 വർഷമായി യാത്രക്കാർക്ക് ടിക്കറ്റില്ലാതെ സൗജന്യ സേവനം നൽകുന്നത്. ശിവാലിക് കുന്നുകൾക്കും മനോഹരമായ സത്‌ലജ് നദിക്കും മുകളിലൂടെയുള്ള ഭക്ര-നംഗൽ ട്രെയിൻ സർവീസ് സൗജന്യയാത്രയ്ക്കൊപ്പം മനോഹാരിത കൊണ്ടും ശ്രദ്ധേയമാണ്. ദിവസവും രാവിലെ 7.05ന് നംഗൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് 8.20 ന് ഭക്രയിൽ എത്തിച്ചേരുന്ന ട്രെയിൻ പ്രതിദിനം 800 ലധികം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ക്ക്. മടക്കയാത്രയിൽ ട്രെയിൻ വൈകിട്ട് 3.05 ന് നംഗലിൽ നിന്ന് പുറപ്പെട്ട് 4.20 ന് ഭക്ര റെയിൽവേസ്റ്റേഷനിലെത്തും. 1948 മുതലാണ് ഭക്രനംഗൽ ട്രെയിൻ ഓടിത്തുടങ്ങിയത്. ഭക്രനംഗൽ അണക്കെട്ടിന്റെ നിർമാണവേളയിൽ തൊഴിലാളിൾക്കായാണ് ആദ്യകാലത്ത് ഈ ട്രെയിൻ ഉപയോഗിച്ചിരുന്നത്. ചരിത്രത്തിന്റേയും പാരമ്പര്യത്തിന്റേയും…