Author: News Desk

ഗുരുതരമായ ന്യൂറോളജിക്കൽ മൂവ്‌മെൻ്റ് ഡിസോർഡർ – പ്രൈമറി ഡിസ്റ്റോണിയയുമായി  (primary dystonia) പോരാടുന്ന  8 വയസ്സുകാരി  കാർലീ ഫ്രൈയ്ക്ക്  ആശ്വാസമായെത്തിയത്  റോബോട്ടിക് ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ (DBS) ആണ് . അങ്ങനെ DBSന് വിധേയമാകുന്ന ലോകത്തെ ആദ്യത്തെ പീഡിയാട്രിക് രോഗിയായി ഒക്‌ലഹോമയിൽ നിന്നുള്ള കാർലീ ഫ്രൈ, മാറി. ഒക്ലഹോമ ചിൽഡ്രൻസ് ഹോസ്പിറ്റൽ OU ഹെൽത്ത് ആൻഡ് ബെഥാനി ചിൽഡ്രൻസ് ഹെൽത്ത് സെൻ്ററാണ് പീഡിയാട്രിക് ന്യൂറോ സർജറി മേഖലയിലെ ഈ സുപ്രധാന നാഴികക്കല്ല് . ഡിസ്റ്റോണിയ, അനിയന്ത്രിതമായ പേശി സങ്കോചങ്ങൾക്ക് കാരണമാകുന്നു. ഇത് കാർലീയെ തുടക്കത്തിൽ തളർത്തുകയും, നടക്കാനും, ഭക്ഷണം കഴിക്കാനും  സ്വതന്ത്രമായി ഇരിക്കാനും കഴിയാതെ വന്നു. എന്നാൽ  അനിയന്ത്രിത ചലനങ്ങൾ തുടർന്നു.  ഇതോടെയാണ്  ഡോക്ടർമാർ കാർലിയെ  DBSന് വിധേയമാക്കിയത്. തലച്ചോറിൻ്റെ പ്രത്യേക ഭാഗങ്ങളിൽ ഇലക്ട്രോഡുകൾ അല്ലെങ്കിൽ ലീഡുകൾ എന്നറിയപ്പെടുന്ന ഒന്നോ അതിലധികമോ ചെറിയ വയറുകൾ സ്ഥാപിക്കുന്നത് ആഴത്തിലുള്ള മസ്തിഷ്ക ഉത്തേജനത്തിനു സഹായിക്കുന്നു . ഈ ഇലക്ട്രോഡുകൾ  നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ…

Read More

കൊളസ്ട്രോളിനു തികച്ചും ഫലപ്രദമായ ഒരു മരുന്ന് ഫോർമുലേഷൻ വികസിപ്പിച്ചു കൈയടി നേടിയിരിക്കുന്നത് ഒരു മലയാളി ഫാർമസി വിദഗ്ധനാണ്. നിർമല കോളേജ് ഓഫ് ഫാർമസിയിലെ ഫാർമസ്യൂട്ടിക് വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. ധനീഷ് ജോസഫ് രൂപപ്പെടുത്തിയത് കൊളസ്ട്രോളിനെ ചെറുക്കുന്ന NovelD ടാബ്‌ലെറ്റാണ്. കുറഞ്ഞ ഡോസേജോടെ കൂടുതൽ ഫലപ്രാപ്തിയാണ് ഈ ടാബ്‌ലെറ്റ് ഉറപ്പു നൽകുന്നത് . Atorvastatin-ഉം Naringin-ഉം സംയോജിപ്പിക്കുന്ന ഒരു മൾട്ടി-ലേയേർഡ് ടാബ്‌ലെറ്റ് ഫോർമുലേഷനാണ് NovelD. കൊളസ്ട്രോൾ മാനേജ്മെൻ്റിലെ ഫലപ്രാപ്തിക്ക് പേരുകേട്ട അറ്റോർവാസ്റ്റാറ്റിന്റെ ടാബ്ലെറ്റിലെ കുറഞ്ഞ ജൈവ ലഭ്യത കാരണം പലപ്പോഴും നൽകിയ ഡോസിൻ്റെ 4% മാത്രമേ രക്തത്തിൽ എത്തുകയുള്ളൂ, ഇത് കൊളസ്ട്രോളിനെ തടയുന്നതിൽ മിക്ക മരുന്നുകളും ഫലപ്രദമല്ലാതാക്കുന്നു. ചെലവുകളും പാർശ്വഫലങ്ങളും കുറയ്ക്കുന്നതിനൊപ്പം മരുന്നുകളുടെ ഫലപ്രാപ്തി ഒപ്റ്റിമൈസ് ചെയ്യാനുള്ള ലക്ഷ്യത്തോടെ ഗവേഷണം ആരംഭിച്ചതാണ് ഡോ.ധനീഷ് ജോസഫും സംഘവും. അറ്റോർവാസ്റ്റാറ്റിൻ്റെ ജൈവ ലഭ്യത വർദ്ധിപ്പിക്കുന്നതിനുള്ള ഒരു സൂക്ഷ്മമായ ഗവേഷണത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും അവർ മുന്തിരിപ്പഴത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നരിംഗിൻ എന്ന ഫ്ലേവനോയിഡ് ഒരു സാധ്യതയുള്ള…

Read More

ജമ്മു കാശ്മീരിലെ ചെനാബ് നദിയിൽ നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽ പാലത്തിലൂടെ ആദ്യ ട്രയൽ റൺ നടത്തി ഇന്ത്യൻ റെയിൽവേ.  സങ്കൽദാനിൽ നിന്ന് റിയാസിയിലേക്കുള്ള ആദ്യ ട്രയൽ ട്രെയിൻ  ചെനാബ് പാലത്തിലൂടെ കടന്നു പോയി. ചെനാബ് നദിക്ക് മുകളിൽ 359 മീറ്റർ  ഉയരത്തിൽ നിർമ്മിച്ച ചെനാബ് റെയിൽ പാലം ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുള്ളതാണ്. അടുത്ത 5 മാസത്തിനുള്ളിൽ താഴ്‌വരയ്ക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള ട്രെയിൻ യാത്ര യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ജൂൺ 30-ന് സങ്കൽദാനിൽ നിന്ന് റിയാസിക്ക് ഇടയിലുള്ള ആദ്യ ട്രെയിനിൻ്റെ ഫ്ലാഗിംഗ് നടക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇതോടെറെയിൽവേ ലൈൻ വഴി ജമ്മുവിലെ റിയാസി ജില്ലയെ കശ്മീരുമായി ബന്ധിപ്പിക്കും. 46 കിലോമീറ്റർ സങ്കൽദാൻ-റിയാസി ഭാഗം കമ്മീഷൻ ചെയ്യുന്നതോടെ , റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റർ പാതയുടെ ജോലികൾ മാത്രമാണ് അവശേഷിക്കുന്നത്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഏതാണ്ട് പൂർത്തിയായതായി റെയിൽവേ…

Read More

പവിത്ര കൃഷ്ണ എന്ന വിദ്യാർത്ഥിനി തൻ്റെ മൂന്നാം ക്ലാസ് മലയാളം പാഠപുസ്തകത്തിലെ ചിത്രങ്ങൾ കണ്ട് അത്ഭുതപ്പെട്ടു. “ഞാൻ പുതിയ പാഠ പുസ്തകത്തിൻ്റെ പേജുകൾ മറിക്കുകയായിരുന്നു, അടുക്കളയിൽ ഒരു പിതാവ് തേങ്ങ ചുരണ്ടുന്ന ചിത്രങ്ങൾ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ഞാൻ ഇത് എൻ്റെ പിതാവിനെ കാണിച്ചു, എന്തുകൊണ്ടാണ് അദ്ദേഹം ഇത് വീട്ടിൽ ചെയ്യാത്തത് എന്ന് ചോദിച്ചു.”   ഇത് തന്നെയാണ് ഈ ചിത്രങ്ങളിലൂടെ സംസ്ഥാന സർക്കാർ ഉദ്ദേശിച്ചതും. “അടുക്കളയിൽ തറയിലിരുന്നു പാചകത്തിന് സഹായിക്കുന്ന  അച്ഛൻ, പാചകം ചെയ്യുന്ന ‘അമ്മ, ഒപ്പം നിന്ന് സഹായിക്കുന്ന മക്കൾ. ഇതാകണം കേരളത്തിലെ ഇന്നത്തെ ഒരു അണു കുടുംബം”.പാഠപുസ്തകങ്ങളിലൂടെ ജെൻഡർ ന്യൂട്രൽ എന്താണെന്നും അതെങ്ങനെ പ്രയോഗികമാക്കാമെന്നും സ്കൂൾ വിദ്യാർത്ഥികളെ പരിചപ്പെടുത്തുന്ന വിപ്ലവകരമായ നീക്കം നടത്തി കേരളാ സർക്കാർ. ലിംഗ-നിഷ്പക്ഷ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. പരമ്പരാഗത ലിംഗ വേഷങ്ങളെയും സ്റ്റീരിയോടൈപ്പുകളേയും വെല്ലുവിളിച്ച് സമത്വം പ്രോത്സാഹിപ്പിക്കുന്നതിനായിട്ടാണ്  കേരളം സ്കൂൾ പാഠപുസ്തകങ്ങളിൽ ലിംഗ-നിഷ്പക്ഷ ചിത്രങ്ങൾ അവതരിപ്പിച്ചത്. പൊതുവിദ്യാഭ്യാസ…

Read More

ഫിൻടെക് സ്റ്റാർട്ടപ്പായ Paytm-ന്റെ സിനിമ ടിക്കറ്റിംഗ് ബിസിനസ്സ് ഏറ്റെടുക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന്  Zomato സ്ഥിരീകരിച്ചു. Paytm-ൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകൾ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം വരും. പേടിഎം സിഇഒ വിജയ് ശേഖർ ശർമ്മ, സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ എന്നിവർ പേടിഎമ്മിൻ്റെ സിനിമകളും ടിക്കറ്റിംഗ് ബിസിനസും ഏറ്റെടുക്കാനുള്ള ചർച്ചയിലാണെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ സ്ഥിരീകരിച്ചു. പേടിഎമ്മിൻ്റെ മൂവി ബുക്കിംഗ്, ഇവൻ്റുകളുടെ യൂണിറ്റിന് ഏകദേശം 1,750 കോടി രൂപ മൂല്യം കണക്കാക്കുന്നു. സിനിമാ പ്രദർശകരിൽ നിന്ന് ലഭിക്കേണ്ട തുക കൂടി ചേർത്താൽ 2,000 കോടി രൂപയായി ഉയരുമെന്നാണ് കണക്കുകൂട്ടൽ. ഇടപാട് നടന്നാൽ സൊമാറ്റോയുടെ ഏറ്റവും വലിയ വാങ്ങലുകളിൽ ഒന്നായിരിക്കും ഇത്. Zomato is in discussions with Paytm to acquire its movies and events business, a move aimed at enhancing Zomato’s ‘going out’ offerings. The potential deal reflects Paytm’s…

Read More

ദൗത്യം എവറസ്റ്റ് കൊടുമുടി ശുചീകരണമെന്ന അതി സങ്കീർണമായ വെല്ലുവിളി.  എവറസ്റ്റ് കൊടുമുടിയിൽ ആ വെല്ലുവിളി ഏറ്റെടുത്ത്   DJI യുടെ FlyCart 30. ലോകത്തിലെ ആദ്യത്തെ വിജയകരമായ ഡെലിവറി ഡ്രോൺ പരീക്ഷണമാണ് ഇതോടെ  സാധ്യമാക്കിയത്. ചൈനയിലെ ഷെൻഷെൻ Shenzhen ആസ്ഥാനമായ DJI ആണ് ഡ്രോൺ വിന്യസിച്ചത്.  മൂന്ന് ഓക്സിജൻ കുപ്പികളും 1.5 കിലോഗ്രാം മറ്റ് സാധനങ്ങളും കൊണ്ട്  DJI FlyCart 30 എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 5,300-6,000 മീറ്റർ ഉയരത്തിലെത്തി. മൗണ്ട് ക്വോമോലാങ്മ ക്യാമ്പ് 1 ലേക്ക് പറന്നാണ് നേട്ടം കൈവരിച്ചത്. മടക്കയാത്രയിൽ  DJI KYAMP 1 ൽ നിന്നുമുള്ള  ചപ്പുചവറുകൾ  താഴേക്ക് കൊണ്ടുപോയി. നേപ്പാളിലെ ഡ്രോൺ സേവന കമ്പനിയായ എയർലിഫ്റ്റ്, വീഡിയോ പ്രൊഡക്ഷൻ കമ്പനിയായ 8KRAW, നേപ്പാളിലെ സർട്ടിഫൈഡ് മൗണ്ടൻ ഗൈഡ് മിംഗ്മ ഗ്യാൽജെ ഷെർപ എന്നിവരുമായി ചേർന്നായിരുന്നു DJI യുടെ ഈ ദൗത്യം. ഏപ്രിലിൽ പൂർത്തിയാക്കിയ ഈ ചരിത്രനേട്ടം എവറസ്റ്റ് കൊടുമുടിയുടെ അങ്ങേയറ്റത്തെ ഉയരത്തിലും പാരിസ്ഥിതിക സാഹചര്യങ്ങളിലും…

Read More

ഇൻസ്റ്റാഗ്രാമിൽ മുംബൈ ബാന്ദ്രയിലെ തൻ്റെ മനോഹരമായ പുതിയ വീടിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പൂജ ദദ്‌ലാനി എഴുതി..”ഇത് രൂപകൽപന ചെയ്തത് ഗൗരി ഖാൻ ആണ്. അവർ എൻ്റെ വീടിനെ ഒരു വീടാക്കി മാറ്റി.” ഷാരൂഖ് ഖാന്റെ ഭാര്യ ഗൗരി ഖാൻ വീട് രൂപകൽപന നല്കിയവരിലൊരാൾ പൂജ ദദ്‌ലാനി മറ്റാരുമല്ല,  2012 മുതൽ ഷാരൂഖ് ഖാൻ്റെ മാനേജരാണ്. കിംഗ് ഖാന്റെ  പ്രൊഫഷണൽ കാര്യങ്ങളുടെ ചുമതല കൂടാതെ, റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവയുടെ പ്രവർത്തനത്തിലും അവർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.വിവിധ മേഖലകളിലെ അദ്ദേഹത്തിൻ്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് മാനേജർ എന്ന നിലയിൽ ഒപ്പമുള്ള   പൂജ ദദ്‌ലാനിയാണ്. പൂജയുടെ ബോസ് കിംഗ്ഖാൻ 6,300 കോടി രൂപയുടെ ആസ്തിയുള്ള  ഇന്ത്യയിലെ ഏറ്റവും ധനികനായ നടനാണ്. അഭിനയത്തിന് പുറമേ, ഷാരൂഖ് ഖാൻ ഒരു  ബിസിനസുകാരനും ഇന്ത്യൻ പ്രീമിയർ ലീഗ് ടീം  കൊൽക്കൊത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമാണ്. പൂജ ദദ്‌ലാനിയുടെ ആസ്തി  50…

Read More

ഈ വർഷമാദ്യം ഫോബ്‌സ് 30 അണ്ടർ 30 പട്ടികയിൽ ഇടംനേടിയ പാൻ ഇന്ത്യൻ നടിയാണ് രശ്മിക മന്ദാന. തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാ വ്യവസായങ്ങളിലെ പ്രമുഖ പേര്. 45 കോടി രൂപയാണ് രശ്മികയുടെ നിലവിലെ ആസ്തി. തന്റെ ജീവിതം ഒരു ജിപ്സിയെ പോലെയാണെന്നു രശ്‌മിക പറയുന്നതിന് കാരണമുണ്ട്. അഭിനയിക്കാൻ ചെല്ലുന്നിടത്തെല്ലാം വീടുകൾ വാങ്ങുക, അവിടെ താമസിക്കുക, ആ നഗരവുമായി ചങ്ങാത്തമുണ്ടാക്കുക എന്നതാണ് ഇപ്പോൾ രശ്‌മിക മന്ദാനയുടെ ഹോബി. രശ്മിക മന്ദാനയുടെ ചെലവേറിയ സ്വത്തുക്കളിൽ ബാംഗ്ലൂരിൽ ഒരു ബംഗ്ലാവ്, മുംബൈയിൽ ഒരു ആഡംബര വീട്, വിലകൂടിയ കാറുകൾ അങ്ങിനെ മറ്റ് പലതുമുണ്ട്.രശ്മിക മന്ദാനയുടെ റിയൽ എസ്റ്റേറ്റ് പോർട്ട്‌ഫോളിയോയിൽ ബാംഗ്ലൂരിൽ 8 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ബംഗ്ലാവ് തന്നെയാണ് മുന്തിയത്. വിശാലമായ വീടിന് കൊത്തിയ തടി ഫർണിച്ചറുകൾ, വിശാലമായ ഗാർഡൻ, സമൃദ്ധമായ പച്ചപ്പ് എന്നിവയൊക്കെ അഴകേകുന്നു.ബോളിവുഡിനും പ്രിയങ്കരിയാണ് രശ്‌മിക. അമിതാഭ് ബച്ചനൊപ്പം ഗുഡ്‌ബൈ എന്ന ചിത്രത്തിലൂടെ രശ്മിക മന്ദാന…

Read More

പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ മാലെ ദ്വീപ് ഇന്ത്യയിൽ നിന്നടക്കമുള്ള സഞ്ചാരികളെ വീണ്ടും ആകർഷിക്കാൻ സൗജന്യ വിസ. 30 ദിവസത്തെ സൗജന്യ വിസ അടക്കം ഓഫറുകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യ, ചൈന, റഷ്യ, സൗദി അറേബ്യ എന്നിവിടങ്ങളിലെ വിനോദ സഞ്ചരികളെയാണ് മാലെദ്വീപ്  ലക്ഷ്യമിടുന്നത്. മാലെദ്വീപിൽ പ്രവേശിക്കുന്നതിന് യാത്രക്കാർ പാസ്‌പോർട്ട്, മടക്ക ടിക്കറ്റ്, മതിയായ സാമ്പത്തിക മാർഗങ്ങളുടെ തെളിവ് എന്നിവ കൈവശം വയ്ക്കണം. എത്തിച്ചേരുമ്പോൾ 30 ദിവസത്തെ സൗജന്യ സന്ദർശക വിസ അനുവദിക്കും. യാത്രക്കാർ അവരുടെ യാത്രയ്ക്ക് 96 മണിക്കൂർ മുമ്പ് ട്രാവലർ ഹെൽത്ത് ഡിക്ലറേഷൻ (THD) ഓൺലൈനായി പൂർത്തിയാക്കണം . ചില രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്കും, ലോകാരോഗ്യ സംഘടന നിർദ്ദേശിച്ച പ്രകാരം മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമാണ്. മാലദ്വീപ് ടൂറിസം മന്ത്രാലയത്തിൻ്റെ  2024 മെയ് 6 ലെ കണക്കനുസരിച്ച് 87,566 സന്ദർശകരുമായി  ചൈനയാണ് വിനോദസഞ്ചാരികളുടെ മുൻനിര സ്രോതസ്സ്, റഷ്യ, യുകെ, ഇറ്റലി, ജർമ്മനി, ഇന്ത്യ എന്നിവ പിന്നാലെയാണ്. 2024-ൽ  5 ലക്ഷം…

Read More

കുട്ടികളോട് മത്സരിച്ച് അധ്യാപകരും ചുക്കി ചുളിഞ്ഞ വസ്ത്രമിട്ടു വരുന്ന ഒരു സ്കൂൾ കേരളത്തിൽ സങ്കൽപ്പിക്കാൻ പോലുമാകുമോ? പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ എല്ലാ ബുധനാഴ്ചകളും ഇസ്തിരിയിടാത്ത ദിവസമായി  “നോ തേപ്പ് ഡേ” ആഘോഷമാക്കുകയാണ്. അതിന് പിന്നിലെ കാരണം കേട്ടാൽ എല്ലാവർക്കും ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തോന്നും. മറ്റെല്ലാ ദിവസവും നല്ല വൃത്തിയ്ക്ക് തേച്ചാലും ഒരു ദിവസം ഒരു കാരണവശാലും വസ്ത്രം തേയ്ക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് അധ്യാപകരും വിദ്യാർഥികളും. അതായത് വീട്ടിലെ ഇസ്തിരിപ്പെട്ടിയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിരിക്കുകയാണ് വിദ്യാർഥികൾ. വൈദ്യുതി ലാഭിക്കൽ മാതൃകയായി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബാണ് നവീനമായ  ഈ ആശയം മുന്നോട്ട് വെച്ചത് . വിദ്യാർത്ഥികളും അധ്യാപകരും ബുധനാഴ്ചകളിൽ വസ്ത്രം ഇസ്തിരിയിടാതെ ചുളിവുകൾ വീണ വസ്ത്രം ധരിച്ച് സ്കൂളിൽ എത്തുന്നു . സ്‌കൂളിൽ ഏകദേശം 4,000 വിദ്യാർത്ഥികളുണ്ട്. ഓരോ വിദ്യാർത്ഥിയും ഇസ്തിരിയിടുന്നതിന് 15 മിനിറ്റ് വരെ എടുക്കുന്നു. ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാൽ വൈദ്യുതി…

Read More