Author: News Desk
200ലേറെ മലയാള ചിത്രങ്ങള്‍ തീയറ്ററിലെത്തിയ 2024 ൽ നിര്‍മാതാവിന് മുടക്കുമുതല്‍ തിരിച്ചു കൊടുത്ത ചിത്രങ്ങളുടെ എണ്ണം വെറും 30ല്‍ താഴെ. വന്നതിലേറെയും ഒരാഴ്ച പോലും തീയറ്ററില്‍ ഓടാതെ മറയുകയും ചെയ്തു. തീയേറ്റർ കളക്‌ഷനുകളെയും, നിര്മാതാക്കളെയും സാമ്പത്തികമായി തകർത്തു മുന്നേറിയ OTT പ്ലാറ്റ്ഫോമുകൾ ഇപ്പോൾ കിതക്കുകയാണ് . ഒട്ടുമിക്ക ഒ.ടി.ടി കമ്പനികളും പേ പെര്‍ വ്യൂസ് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. ഇതോടെ OTT വിപണി ലക്ഷ്യമിട്ടു അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളുടെ ഭാവിയും തുലാസിലായി. അങ്ങനെ പ്രതീക്ഷ കെടുത്തി 2024 വിടപറയുമ്പോൾ പുതിയ പ്രതീക്ഷകളിലേക്കു വിരൽ ചൂണ്ടുകയാണ് 2025. ഇനിയുള്ള പ്രതീക്ഷ 2025 ലെ തീയേറ്റർ റിലീസുകൾ മാത്രമായിരിക്കും. OTT പ്ലാറ്റ്‌ഫോമുകള്‍ നേരത്തെ നൽകിയിരുന്ന വിപണി മൂല്യത്തിൽ തങ്ങളുടെ മൂല്യം വർധിപ്പിച്ച സൂപ്പര്‍താരങ്ങളടക്കം പ്രതിഫലം നിജപ്പെടുത്താന്‍ തയാറായില്ലെങ്കില്‍ മലയാള സിനിമ വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്ന് നിർമാതാക്കൾ സൂചന നൽകുന്നു.OTT പ്ലാറ്റ്‌ഫോമുകള്‍ ഏത് ചിത്രമിറക്കിയാലും നല്ലതോ മോശമോ എന്നു നോക്കാതെ കോടികള്‍ വാരിയെറിഞ്ഞാണ് OTT…
2024 ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സംബന്ധിച്ച് തളർച്ചയുടേയും വളർച്ചയുടേയും വർഷമായിരുന്നു. സ്റ്റാർട്ടപ്പ് ഐപിഒ, യൂണിക്കോണുകൾ, മൂലധന പ്രവാഹം എന്നിവയിൽ വളർച്ച കണ്ടപ്പോൾ ഫണ്ടിങ് വിന്ററിലെ തുടർചലനങ്ങൾ വർഷം മുഴുവനും ഒഴിയാബാധ പോലെ പിന്തുടർന്നു. ധനസമാഹരണത്തിലും വിഭവസമാഹരണത്തിലും മുന്നേറ്റം കണ്ടെങ്കിലും 2023ലേത് പോലെ സ്റ്റാർട്ടപ്പുകൾ പൂട്ടിപ്പോകുന്ന ട്രെൻഡ് 2024ലും ആവർത്തിച്ചു. അത്തരത്തിൽ വിടരും മുൻപേ കൊഴിഞ്ഞുപോയ ചില സ്റ്റാർട്ടപ്പുകൾ ഏതെല്ലാമാണെന്ന് നോക്കാം. 1. Kenko Healthമേഖല: ഇൻഷുർ ടെക്പ്രവർത്തനം അവസാനിപ്പിച്ചത്: ഓഗസ്റ്റ് 2024 ഇക്വിറ്റി ക്യാപിറ്റൽ സുദൃഢമാക്കാൻ ആവാത്തതാണ് കെൻകോ ഹെൽത്ത് അടച്ചുപൂട്ടാൻ കാരണമായത്. മാസങ്ങളോളം ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലായിരുന്ന കമ്പനി അടച്ചുപൂട്ടലിനും മുൻപ് 2023ൽത്തന്നെ 20 ശതമാനം ജീവനക്കാരെ പറഞ്ഞുവിട്ടിരുന്നു. Peak XV Partners, Orios Venture Partners തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിച്ചിരുന്ന കമ്പനിയാണിത്. കടം കുടിശ്ശികയുടെ പേരിൽ നിലവിൽ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ (NCLT) നിയമനടപടി നേരിടുകയാണ് കെൻകോ ഹെൽത്ത്. 2. Kooമേഖല: സമൂഹ മാധ്യമംപ്രവർത്തനം…
വർഷങ്ങളുടെ ബിസിനസ് പാമ്പര്യമുള്ള ഇന്ത്യൻ കോടീശ്വരനാണ് വാഡിയ ഗ്രൂപ്പിൻ്റെ ചെയർമാൻ നുസ്ലി വാഡിയ. ബിസ്ക്കറ്റ് മുതൽ എയർലൈൻസ് വരെ നീളുന്ന ബിസിനസുകളുടെ ഉടമ എന്ന് ചിലപ്പോൾ വെറുതേ പറഞ്ഞാൽ അദ്ദേഹത്തെ അധികമാർക്കും മനസ്സിലായെന്നു വരില്ല. എന്നാൽ ബ്രിട്ടാനിയ കമ്പനി മുതൽ ബോംബെ ഡയിങ് വരെയുള്ളവയുടെ ഉടമ എന്ന് നുസ്ലി വാഡിയയെ എളുപ്പത്തിൽ വിശേഷിപ്പിക്കാം. ഗോ ഫസ്റ്റ് എന്ന പേരിൽ അദ്ദേഹത്തിന് ഒരു എയർലൈൻസും ഉണ്ടായിരുന്നു. 2023ൽ അത് പാപ്പരായി പ്രഖ്യാപിച്ച് പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ എയലൈൻസ് പാപ്പരായതൊന്നും നുസ്ലി വാഡിയയുടെ സമ്പത്തിനെ വല്ലാതെ ബാധിച്ചിട്ടില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് 5.2 ബില്യൺ ഡോളർ അഥവാ 44154 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. അടുത്തിടെ മുംബൈയിൽ പത്ത് ഏക്കറിൽ വരുന്ന തന്റെ വസ്തുക്കൾ ആയിരത്തിലധികം കോടി രൂപയ്ക്ക് വിറ്റും അദ്ദേഹം വാർത്തയിൽ ഇടംപിടിച്ചു. നുസ്ലി വാഡിയയുടെ മകൻ നെസ് വാഡിയ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബ് പഞ്ചാബ് കിങ്സിന്റെ ഉടമ എന്ന നിലയിലും…
ദുബായിലെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരിൽ പ്രമുഖനാണ് കബീർ മുൽചന്ദാനി. ഫൈവ് ഹോൾഡിങ്സ് എന്ന ലക്ഷ്വറി ഹോട്ടൽ ഗ്രൂപ്പുകളുടേയും ഫ്ലൈ ഫൈവ് ജെറ്റ് പാർട്ടി സംരംഭകത്വത്തിന്റേയും ഉടമയായ അദ്ദേഹത്തിന്റെ ആസ്തി രണ്ട് ബില്യൺ ഡോളറാണ്. മുംബൈയിൽ ജനിച്ച കബീർ കുടുംബ ബിസിനസ്സിലൂടെയാണ് സംരംഭക ലോകത്തെത്തുന്നത്. 2011ലാണ് അദ്ദേഹം ദുബായ് ആസ്ഥാനമായുള്ള ബിസിനസ്സുകൾ ആരംഭിച്ചത്. ഫൈവ് ഹോൾഡിങ്സ് എന്ന അദ്ദേഹത്തിന്റെ ആ ബിസിനസ് സംരംഭം ദുബായിലെ ഏറ്റവും ആഢംബര നിറഞ്ഞ ഹോട്ടൽ വ്യവസായമായി മാറുകയായിരുന്നു. ഫൈവ് പാം ജുമൈറ ഹോട്ടൽ പോലുള്ള അദ്ദേഹത്തിന്റെ സംരംഭങ്ങൾ ആഢംബര ടൂറിസത്തിന്റെ അവസാനവാക്കാണ്. 2023ൽ ഫൈവ് ഹോൾഡിങ്സ് സ്പാനിഷ് ആഢംബര ഹോട്ടൽ-നൈറ്റ് ക്ലബ്ബ് ശൃംഖലയായ പാച്ച ഗ്രൂപ്പ് ഏറ്റെടുത്തു. സപെയിനിലെ പാച്ച ഇബീസ നൈറ്റ്ക്ലബ്ബുകൾ അദ്ദേഹം ഏറ്റെടുത്തത് 330 മില്യൺ ഡോളറിനാണ്. 2023ൽ ഫൈവ് ഗ്രൂപ്പ് ആകാശയാത്രയിൽ അത്യാഢംബരം തീർക്കുന്ന ഫ്ലൈ ഫൈവ് പാർട്ടി ജെറ്റുകളുമായി എത്തി. സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന ആഢംബര സൗകര്യങ്ങളാണ് ഈ പാർട്ടി ജെറ്റുകളിൽ…
രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി കുതിച്ചുയരുകയാണ്. ദിനംപ്രതി പുതിയ ഇലക്ട്രിക് കാറുകൾ ലോഞ്ച് ചെയ്തുകൊണ്ടിരിക്കുകയാണ്. വർധിച്ചുവരുന്ന ഇന്ധനച്ചിലവ്കൊണ്ടും പാരിസ്ഥിതിക കാരണങ്ങൾ കൊണ്ടുമാണ് നിരവധി പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങുന്നത്. എന്നാൽ ഇവയിൽ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ ഇറക്കുന്നത് ഏത് കമ്പനിയാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ. അതൊരിക്കലും ടാറ്റാ മോട്ടോഴ്സ് എംജിയോ ഒന്നുമല്ല. നാലര ലക്ഷം രൂപയ്ക്ക് മിനി ഇലക്ട്രിക് കാർ നിർമിക്കുന്ന സ്ട്രോം മോട്ടോഴ്സാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറുകൾക്ക് പിന്നിൽ. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഇലക്ട്രിക് വാഹന നിർമാതാക്കളാണ് സ്ട്രോം മോട്ടോഴ്സ്. അവരുടെ സ്ട്രോം 3 (Strom R3) എന്ന മോഡലാണ് വിലകുറവ് കൊണ്ട് ശ്രദ്ധേയമാകുന്നത്. വിലയിൽ മാത്രമല്ല രൂപത്തിലും വാഹനം വ്യത്യസ്തമാണ്. മൂന്ന് ചക്രങ്ങൾ മാത്രമാണ് വാഹനത്തിനുള്ളത് എന്നത് കൊണ്ടുതന്നെ ഈ മിനി കാറിന് വ്യത്യസ്ത രൂപം നൽകുന്നു. കാഴ്ചയിൽ കുഞ്ഞനാണെങ്കിലും വാഹനത്തിന്റെ പെർഫോമൻസ് അടിപൊളിയാണ്. ഒറ്റ ചാർജിൽ 200 കിലോമീറ്റർ വരെ ഓടാൻ…
ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ ‘പാപ്പരായ’ ഇളയ സഹോദരനായ അനിൽ അംബാനി തിരിച്ചുവരവിനൊരുങ്ങുന്നു. വർഷങ്ങളായി അദ്ദേഹത്തിൻ്റെ പല ബിസിനസ്സുകളും അടച്ചുപൂട്ടുകയോ വിൽക്കുകയോ കടക്കെണിയിലോ ആണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അനിൽ അംബാനിയുടെ ഭാഗ്യം തെളിഞ്ഞു എന്നുവേണം കരുതാൻ. ഈ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചതാകട്ടെ അദ്ദേഹത്തിൻ്റെ മക്കളായ ജയ് അൻമോൽ അംബാനിയും ജയ് അൻഷുൽ അംബാനിയുമാണ്. പിതാവിൻ്റെ ബിസിനസ്സ് നടത്തിപ്പിലും റിലയൻസ് ഗ്രൂപ്പിന് പുതിയ ഡീലുകൾ ഉറപ്പാക്കുന്നതിലും ഗ്രൂപ്പിൻ്റെ പല കമ്പനികളും നേരിടുന്ന കടം വെട്ടിക്കുറയ്ക്കുന്നതിലും സജീവമായി ഏർപ്പെട്ടിരിക്കുകയാണ് ജയ് അൻമോൽ അംബാനിയും ഇളയ സഹോദരൻ ജയ് അൻഷുൽ അംബാനിയും. റിലയൻസ് ക്യാപിറ്റൽ പുനരുജ്ജീവിപ്പിക്കുന്നതിൽ ജയ് അൻമോൽ അംബാനി പ്രധാന പങ്ക് വഹിക്കുമ്പോൾ ജയ് അൻഷുൽ അംബാനി റിലയൻസ് ഗ്രൂപ്പിൻ്റെ രണ്ട് പുതിയ സംരംഭങ്ങളായ റിലയൻസ് ലൈഫ് ഇൻഷുറൻസ്, റിലയൻസ് ക്യാപിറ്റൽ അസറ്റ് മാനേജ്മെൻ്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2014ൽ ജയ് അൻമോൾ റിലയൻസ് മ്യൂച്വൽ ഫണ്ടിൽ ചേർന്നു.…
നിങ്ങളുടെ ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തിടെ ഒരു ഇമെയിൽ ലഭിച്ചിട്ടുണ്ടോ? ഇത്തരം ഇമെയിലുകൾ വഞ്ചനാപരമാണെന്നും അതിൽ വീഴരുതെന്നും മുന്നറിയിപ്പുമായി കേന്ദ്ര സർക്കാറിനു കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). ആദായനികുതി വകുപ്പിൽ നിന്നുള്ളത് എന്ന വ്യാജേനയാണ് ഇമെയിലുകൾ വരിക. ഉപയോക്താക്കളെ അവരുടെ ഇ-പാൻ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഫിഷിംഗ് തട്ടിപ്പാണിതെന്ന് പിഐബി കണ്ടെത്തി. പാൻ 2.0 മുതലാക്കിസൈബർ കുറ്റവാളികൾസർക്കാരിൻ്റെ പുതിയ പാൻ 2.0 പ്രോജക്റ്റിനെ മുതലാക്കിയാണ് ഉപഭോക്താക്കളെ കബളിപ്പിക്കാൻ സൈബർ കുറ്റവാളികൾ വ്യാജ ഇമെയിലുകൾ ഉപയോഗിക്കുന്നത്. പിഐബി ഫാക്റ്റ് ചെക്ക് അടുത്തിടെ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച പോസ്റ്റിലാണ് ഈ ഫിഷിംഗ് തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. ഇ-പാൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുന്ന ഇമെയിൽ വ്യാജ ഇമെയിൽ ആണെന്നുംസെൻസിറ്റീവ് വിവരങ്ങളോ സാമ്പത്തിക കാര്യങ്ങളോ ആവശ്യപ്പെടുന്ന ലിങ്കുകൾ, കോളുകൾ, ടെക്‌സ്‌റ്റുകൾ, ഇമെയിലുകൾ എന്നിവയ്ക്ക് ഒരിക്കലും മറുപടി നൽകരുതെന്നും കുറിപ്പിൽ പിഐബി മുന്നറിയിപ്പ് നൽകി. ചെയ്യേണ്ടത്ആദായനികുതി വകുപ്പിൻ്റെ പേരിൽ…
ഇന്ത്യയിലെ മുൻനിര കാർ നിർമാതാക്കളിൽ ഒന്നാണ് ടാറ്റ മോട്ടോർസ്. കരുത്തുറ്റ കാറുകൾ എന്നതാണ് ടാറ്റയുടെ ഏറ്റവും വലിയ സെല്ലിങ് പോയിന്റ്. അത് കൊണ്ട് തന്നെ ടാറ്റ കാറുകളുടെ ബിൽഡ് ക്വാളിറ്റി സമൂഹമാധ്യമങ്ങളിൽ എന്നും ചർച്ചാവിഷയമാണ്. പ്രശസ്തരായ സെലിബ്രിറ്റികളും കോടീശ്വരന്മാരും വരെ ടാറ്റ കാറുകൾ വാങ്ങുന്നതിന് കാരണവും ഈ ബിൽഡ് ക്വാലിറ്റിയാണ്. ടാറ്റ കാർ സ്വന്തമാക്കിയിട്ടുള്ള ഇന്ത്യൻ കോടീശ്വരൻമാർ ആരെല്ലാമാണ് എന്ന് നോക്കാം. ശ്രീധർ വെമ്പുസോഹോ കോർപ്പറേഷൻ സിഇഒയും കോടീശ്വരനായ വ്യവസായിയുമായ ശ്രീധർ വെമ്പുവാണ് ലിസ്റ്റിൽ പ്രധാനി. മറ്റ് ശതകോടീശ്വരന്മാരിൽ നിന്നും വ്യത്യസ്തമായ ജീവിതശൈലിയാണ് ശ്രീധറിന്റേത്. ടാറ്റ നെക്‌സോൺ ഇവിയും രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകളുമാണ് ശ്രീധർ തന്റെ യാത്രകൾക്ക് ഉപയോഗിക്കാറ്. നെക്സോണിന്റെ ഇവി മാക്സ് വേരിയന്റാണ് ശ്രീധറിന്റെ പക്കലുള്ളത്. രാജേഷ് ഹിരാനന്ദാനിടാറ്റ നാനോ കാറാണ് കോടീശ്രനായ രാജേഷ് ഹിരാനന്ദാനിയുടെ ഗാരേജിൽ വ്യത്യസ്തമാകുന്നത്. ചുവന്ന ടാറ്റ നാനോയിൽ അദ്ദേഹം നിരവധി അവസരങ്ങളിൽ യാത്ര ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ജിയോ കൺവെൻഷൻ സെൻ്ററിൽ ഈ ചെറിയ ഹാച്ച്ബാക്കിൽ…
ഗ്ലാമറിനും താരപദവിക്കുമൊപ്പം സമ്പത്തിന്റെ കൂടി കേന്ദ്രമാണ് ബോളിവുഡ്. എന്നാൽ ബോളിവുഡിൽ ഒരു ബില്യൺ ഡോളറിലധികം ആസ്തിയുള്ള ഒറ്റ വ്യക്തിയേ ഉള്ളൂ. അത് നിർമാതാവായ റോണി സ്ക്രൂവാലയാണ്. ഫോർബ്സ് പട്ടിക പ്രകാരം 1.55 ബില്യൺ ഡോളർ (13000 കോടി രൂപ) ആണ് അദ്ദേഹത്തിന്റെ ആസ്തി. മുംബൈയിൽ ജനിച്ച സ്ക്രൂവാല സിനിമാ നിർമാണത്തിനു പുറമേ സംരംഭകൻ എന്ന നിലയിലും പ്രശസ്തനാണ്. 1970ൽ ചെറു സംരംഭത്തിലൂടെ സംരംഭകയാത്ര തുടങ്ങിയ അദ്ദേഹം 1981ൽ സിനിമാ നിർമാണത്തിലേക്ക് കടന്നതോടെ വെച്ചടി വെച്ചടി കയറ്റമായി. ഇന്ത്യയിൽ കേബിൾ ടിവി വിപ്ലവം ആരംഭിച്ച ഘട്ടത്തിൽത്തന്നെ ആ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 1990ൽ യുടിവി കമ്യൂണിക്കേഷൻസ് ആരംഭിച്ചു. തുടക്കത്തിൽ ടിവി പ്രൊഡക്ഷൻ രംഗത്ത് മാത്രം നിലയുറപ്പിച്ച യുടിവി പിന്നീട് സിനിമാ നിർമാണ രംഗത്തേക്കും കടന്നു. സ്വദേശ്, ജോധാ അക്ബർ, ഫാഷൻ, ബർഫി തുടങ്ങി നിരവധി ചിത്രങ്ങൾ നിർമിച്ചത് യുടിവിയാണ്. 2012ൽ സ്ക്രൂവാല യുടിവിയിലെ തന്റെ ഓഹരികൾ 100 കോടി ഡോളറിന് വാൾട്ട് ഡിസ്നിക്ക്…
മഹീന്ദ്ര ചെയർപേർസൺ ആനന്ദ് മഹീന്ദ്രയ്ക്ക് കേരളത്തിൽ വന്നുകാണാൻ ആഗ്രഹമുള്ള ഇഷ്ട സഞ്ചാര കേന്ദ്രമാണ് കോട്ടയം ജില്ലയിലെ മലരിക്കൽ. ടൂറിസം ഭൂപടത്തിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോയ ഇടം കൂടിയാണ് ഈ മനോഹര ഗ്രാമം. ഇവിടെനിന്നും നിരവധി സഹപാഠികൾ തനിക്കുണ്ടായിട്ടും ഈ മനോഹര സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞിട്ടില്ല എന്ന് ആനന്ദ് മഹീന്ദ്ര അടുത്തിടെ പറഞ്ഞിരുന്നു. നീലത്താമര , നക്ഷത്രത്താമര, ചുവന്ന വെള്ളത്താമര എന്നിങ്ങനെ പൊതുവെ അറിയപ്പെടുന്ന നിംഫിയ സ്റ്റെല്ലാറ്റ എന്ന പൂക്കൾക്ക് പ്രശസ്തമാണ് മലരിക്കൽ . കേരളത്തിലെ ഏറ്റവും മനോഹരമായ പ്രകൃതിദൃശ്യങ്ങളിലൊന്നായി ആഘോഷിക്കപ്പെടുന്ന വിശാലമായ വേമ്പനാട് കായലുമായി ബന്ധപ്പെട്ട ഭാഗമാണ് ഈ ശാന്തമായ ഗ്രാമം. ആനന്ദ് മഹീന്ദ്ര തമിഴ്‌നാട്ടിലെ നീലഗിരി മലനിരകളിലെ ഹിൽസ്റ്റേഷനായ ലവ്‌ഡെയ്‌ലിലെ ലോറൻസ് സ്‌കൂളിൽ നിന്നാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അദ്ദേഹം മലരിക്കലിനെക്കുറിച്ച് പരാമർശിച്ചത് നെറ്റിസൺസിനിടയിൽ സ്ഥലത്തെക്കുറിച്ച് കൂടുതലറിയാൻ താത്പര്യമുണ്ടാക്കിയിരിക്കുകയാണ്. കേരളത്തിൽ അധികം അറിയപ്പെടാത്ത സഞ്ചാര കേന്ദ്രമായ മലരിക്കൽ പ്രകൃതി സൗന്ദര്യവും സാംസ്കാരിക സമൃദ്ധിയും ഇഴചേർന്ന ഇടമാണ്. “പൂക്കളുടെ നാട്” എന്നതിൽ…