Belly dancing: Beyond glamour, it has health benefits

ബെല്ലി ഡാന്‍സിനെ സംരംഭകത്വത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി എന്‍ട്രപ്രണര്‍ഷിപ്പിന് പുതിയ വഴികള്‍ തുറന്നിടുകയാണ് കൊച്ചിയില്‍ ജ്യോതി വിജയകുമാര്‍. കൊച്ചി പനമ്പളളി നഗറിലെ മായ- ദ ഗോഡസ് ഓഫ് ആര്‍ട്‌സ് എന്ന ജ്യോതിയുടെ ഡാന്‍സ് സ്‌കൂളില്‍ ബെല്ലി ഡാന്‍സ് പഠിക്കാനെത്തുന്നവരുടെ എണ്ണം ഇതിന് തെളിവാണ്. സ്ത്രീകളുടെ ആരോഗ്യസംരംക്ഷണത്തില്‍ ബെല്ലി ഡാന്‍സിന്റെ ചുവടുകളും ചലനങ്ങളും ഏറെ ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ നൃത്തരൂപത്തെ ഒരു സംരംഭക മേഖലയിലേക്ക് വളര്‍ത്താന്‍ ജ്യോതിയെ പ്രേരിപ്പിച്ചത്. 13 വര്‍ഷത്തോളം ഭരതനാട്യം അഭ്യസിച്ചിരുന്ന ജ്യോതിയെ, ബെല്ലി ഡാന്‍സിനോടുളള താല്‍പര്യവും കൗതുകവുമാണ് അതിലേക്ക് കൂടുതല്‍ അടുപ്പിച്ചത്.

മുംബൈയിലായിരിക്കെ ലാവണി നൃത്തം പഠിപ്പിച്ച അധ്യാപികയില്‍ നിന്ന് ബെല്ലി ഡാന്‍സിന്റെ ചുവടുകള്‍ കണ്ടതോടെയാണ് ജ്യോതി ഇതേക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ ചിന്തിച്ചത്. ചുവടുകളിലെ വ്യത്യാസവും ചലനങ്ങളിലെ ഫെമിനൈന്‍ സ്വഭാവവുമാണ് ആകര്‍ഷിച്ചത്. പിന്നീട് ബെംഗലൂരുവില്‍ ബെല്ലി ഡാന്‍സ് പഠിപ്പിച്ചിരുന്ന ഇറാനിയന്‍ അധ്യാപികയില്‍ നിന്ന് കൂടുതല്‍ പഠിച്ചു. സര്‍ട്ടിഫിക്കേഷനും പരിശീലനത്തിനും ശേഷം കേരളത്തിലെത്തി കൂടുതല്‍ പെണ്‍കുട്ടികളെ ഇത് പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ബെല്ലി ഡാന്‍സിന്റെ ക്ലാസിക്കല്‍ രൂപത്തെക്കുറിച്ച് ആളുകള്‍ കൂടുതലായി
അറിഞ്ഞുവരുന്നതേയുളളൂവെന്ന് ജ്യോതി പറയുന്നു. കാബറേ പോലെയാണ് ഇതിനെ പലരും കരുതിയിരിക്കുന്നത്. എന്നാല്‍ ബെല്ലി ഡാന്‍സിലെ ക്ലാസിക്കല്‍ സ്റ്റൈലും ഹെല്‍ത്ത് ബെനിഫിറ്റും ഇന്ന് ആളുകളിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ടു തന്നെ ലോകത്ത് ബെല്ലി ഡാന്‍സ് വളര്‍ച്ചയുടെ പാതയിലാണെന്നും ജ്യോതി പറയുന്നു.

ബെല്ലി ഡാന്‍സിന് ബോഡി ഷേപ്പ് വേണോ

2014 ല്‍ കൊച്ചിയില്‍ ബെല്ലി ഡാന്‍സ് പഠിപ്പിക്കാന്‍ തുടങ്ങിയെങ്കിലും ആളുകള്‍ എങ്ങനെ എടുക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. അടുത്ത സുഹൃത്തുക്കളോട് മാത്രമാണ് ഇതേക്കുറിച്ച് പറഞ്ഞത്. അവര്‍ വഴിയാണ് സ്‌കൂളിലേക്ക് ആദ്യം ആളുകള്‍ എത്തിയിരുന്നത്. പിന്നീട് പറഞ്ഞും കേട്ടും സ്ഥാപനത്തെക്കുറിച്ച് അറിഞ്ഞ് കൂടുതല്‍ പേര്‍ താല്‍പര്യം പ്രകടിപ്പിച്ച് എത്തി. ഇന്നുവരെ ഒരു പരസ്യം പോലും നല്‍കേണ്ടി വന്നിട്ടില്ലെന്ന് ജ്യോതി പറയുന്നു. ബെല്ലി ഡാന്‍സ് എന്താണെന്ന് അറിയാനുളള ആകാംക്ഷയിലാണ് അധികം പേരും ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തുന്നത്. ഗള്‍ഫിലും മറ്റും താമസിച്ച ശേഷം ഇവിടേക്ക് വന്നവരാണ് കൂടുതലും. അറബ് കള്‍ച്ചര്‍ അടുത്തറിഞ്ഞതുകൊണ്ടു തന്നെ ബെല്ലി ഡാന്‍സിനെക്കുറിച്ച് ഇവര്‍ക്ക് അത്യാവശ്യം അറിവുണ്ടായിരിക്കും. ഇതിന്റെ ക്ലാസിക്കല്‍ സ്‌റ്റൈലും സ്ട്രിപ് സ്റ്റൈലും ഹെല്‍ത്ത് ബെനിഫിറ്റും ഒക്കെ മനസിലാക്കി തുടങ്ങുമ്പോള്‍ അവര്‍ക്കും സര്‍പ്രൈസ് ആണെന്ന് ജ്യോതി പറയുന്നു.

ഏത് ബോഡി ഷേപ്പിലുളളവര്‍ക്കും പ്രായത്തിലുളളവര്‍ക്കും ഇണങ്ങുന്ന നൃത്തരൂപമാണ് ബെല്ലി ഡാന്‍സ്. നൃത്തം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്തവര്‍ക്കും അഭ്യസിക്കാം. പ്രസവശേഷം മസില്‍സിനും മറ്റും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് ജ്യോതി പറയുന്നത്. രണ്ട് പെണ്‍കുട്ടികളുടെ അമ്മ കൂടിയായ ജ്യോതി സ്വന്തം അനുഭവത്തില്‍ നിന്ന് തന്നെയാണ് ബെല്ലി ഡാന്‍സിന്റെ ഈ ഗുണത്തെക്കുറിച്ച് സംസാരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന നൃത്തരൂപങ്ങളിലൊന്നാണ് ബെല്ലി ഡാന്‍സെന്ന് ജ്യോതി ചൂണ്ടിക്കാട്ടുന്നു. ലോകമഹായുദ്ധകാലത്ത് ആഫ്രിക്കയില്‍ തൊഴില്‍ നഷ്ടപ്പെട്ട ഡാന്‍സേഴ്‌സ്, പണത്തിനായി ബ്രിട്ടീഷ്, അമേരിക്കന്‍ സൈനികര്‍ക്ക് മുന്നില്‍ എന്റര്‍ടെയിന്‍മെന്റ് എന്ന രീതിയില്‍ ഇത് അവതരിപ്പിച്ചു. പിന്നീട് പാശ്ചാത്യലോകത്ത് ഇതിന് വളരെ പ്രചാരം ലഭിക്കുകയും അങ്ങനെ കാബറെ സ്റ്റൈലിലേക്ക് ഇത് മാറുകയും ചെയ്തു. ബെല്ലി ഡാന്‍സിന്റെ തുടക്കം മിഡില്‍ ഈസ്റ്റില്‍ നിന്നാണെന്നും ഇന്ത്യയില്‍ നിന്നാണെന്നും രണ്ട് വാദങ്ങള്‍ ഉണ്ട്. ജിപ്‌സികളിലൂടെ ഇന്ത്യയില്‍ നിന്ന് കടല്‍കടന്നതാണ് ഈ നൃത്തരൂപമെന്നാണ് ഒരു വിഭാഗം വിശ്വസിക്കുന്നത്.

ബെല്ലി ഐറ്റം ഡാന്‍സായത് എങ്ങനെ

ഓരോ രാജ്യത്തെയും കള്‍ച്ചര്‍ അനുസരിച്ച് ബെല്ലി ഡാന്‍സിന്റെ ചുവടുകളിലും മൂവ്‌മെന്റിലും വ്യത്യാസമുണ്ട്. കാബറെയില്‍ കൂടുതലും സ്‌കിന്‍ഷോയ്ക്ക് പ്രാധാന്യം കൊടുക്കുമ്പോള്‍ ബെല്ലി ഡാന്‍സിന്റെ ക്ലാസിക്കല്‍ രൂപം അതില്‍ നിന്നെല്ലാം വേറിട്ടാണ് നില്‍ക്കുന്നതെന്ന് ജ്യോതി പറയുന്നു. സിനിമകളിലെ ഐറ്റം ഡാന്‍സായി മാത്രം ബെല്ലി ഡാന്‍സിനെ അവഗണിച്ചിരുന്ന ഒരു കാലത്തില്‍ നിന്നാണ് പുതിയ ചുവടുകളുമായി അതിനെ വിജയകരമായ സംരംഭത്തിലേക്ക് ജ്യോതി കൈപിടിച്ചുയര്‍ത്തുന്നത്. ഒരു കാലത്ത് അവഗണിക്കപ്പെട്ടു കിടന്ന മറ്റ് ക്ലാസിക്കല്‍ നൃത്തരൂപങ്ങളെപ്പോലെ ബെല്ലി ഡാന്‍സിനും നാളെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടാകുമെന്നാണ് ജ്യോതിയുടെ പ്രതീക്ഷ. ബെല്ലി ഡാന്‍സിനൊപ്പം മോഹിനിയാട്ടവും ഒഡീസിയും ഉള്‍പ്പെടെയുളള നൃത്തരൂപങ്ങളും വീണയും വയലിനും ഉള്‍പ്പെടെയുളള സംഗീതോപകരണങ്ങളും ഡാന്‍സ് സ്‌കൂളില്‍ വൈകാതെ പഠിപ്പിച്ചു തുടങ്ങണമെന്നാണ് ജ്യോതിയുടെ ആഗ്രഹം. പഞ്ചാബ് സ്വദേശിയാണ് ജ്യോതിയുടെ ഭര്‍ത്താവ്.

Jyothy Vijayakumar from Kochi has incorporated belly dancing to entrepreneurship and is opening novel paths to success. The increasing number of women who reach Maya-the Goddess of Arts, the dance school run by Jyothy at Panampilly Nagar, is the proof. The realisation that belly-dancing plays an important role in women’s health is what prompted Jyothy to raise it to an entrepreneurial level. Jyothy, who practised Baratannatyam for 13 years, got attracted to belly dancing with curiosity and passion. Jyothy says that the dance form is suitable for women of any age group.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version