വീട്ടിലോ ഓഫീസിലോ എസി ഓണാക്കുമ്പോൾ, ഒരു ലിഫ്റ്റിൽ കയറുമ്പോൾ അത്, നമുക്ക് പോകേണ്ട ഫ്ലോറിൽ നമ്മളെ കൃത്യമായി എത്തുമ്പോൾ, കാറിലേയും ബൈക്കിലേയും ഇൻഡിക്കേറ്ററുകൾ വളവ് തിരിഞ്ഞ ശേഷം അവ സ്വയം ഓഫാകുമ്പോൾ, വൈപ്പറിന്റെ പ്രവർത്തനത്തിൽ, ഫോണിലേക്ക് സിഗ്നൽ എത്തുന്ന ടവറുകളിൽ, യുപിഎസ്സുകളിൽ എല്ലാം നമ്മുടെ കേരളത്തിലെ ഒരു ഇലക്ട്രോണിക്സ് കമ്പനിയുടെ കയ്യൊപ്പുണ്ട്.
എന്തിന് ഐ.എസ്.ആർ.ഒ ഓരോ റോക്കറ്റ് വിക്ഷേപിക്കുമ്പോഴും ഗ്രൗണ്ട് സ്റ്റേഷനിലെ കൺട്രോൾ കേന്ദ്രങ്ങളിൽ ആ ഇലക്ട്രോണിക് പ്രൊഡക്റ്റ് കിറുകൃത്യതയോടെ പണിയെടുക്കുന്നുണ്ടാകും.
കഴിഞ്ഞില്ല, പ്രതിരോധ ഹെലികോപ്റ്ററുകളിൽ, സൈനികരുടെ ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങളിൽ എല്ലാം കേരളത്തിലെ ഈ സ്ഥാപനം തന്ത്രപരമായ റോൾ വഹിക്കുന്നു. അതേ കേരളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിൽ ഇലക്രോ മെക്കാനിക്കൽ കമ്പോണന്റ് നിർമ്മിക്കുന്ന OEN ഇന്ത്യ. പല ലോകോത്തര ബ്രാൻുകളും കാലങ്ങളായി ഉപയോഗിക്കുന്ന കേരളത്തിന്റെ ഇലക്ട്രോണിക് റിലേ!
എറണാകുളത്തെ തിരുവാണിയൂരിലാണ് OEN ഇന്ത്യ-യുടെ പ്രൊഡക്ഷൻ പ്ലാന്റും കോർപ്പറേറ്റ് ഓഫീസും സ്ഥിതിചെയ്യുന്നത്. പ്ലാന്റിൽ കോടിക്കണക്കിന് രൂപ വിലയുള്ള ഓട്ടോമേറ്റഡ് മെഷീൻസാണ് OEN ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത്. 2000-ത്തോളം സ്ക്കിൽഡായ തൊഴിലാലികൾ വർക്ക് ചെയ്യുന്നു. തൊഴിലാളികളിൽ 80% വനിതകളും. അനുദിനം മാറുന്ന ഇലക്ട്രോണികസ് രംഗത്ത് ശക്തമായ ഇന്നവേഷനും, ആർ & ഡി-യും OEN-ഇന്ത്യയ്ക്കുണ്ട്.
1960 കളുടെ അവസാനത്തിലാണ് OEN തുടങ്ങുന്നത്. സംരംഭകത്വം അത്ര പോപ്പുലറല്ലാത്ത കാലത്ത് തുടങ്ങിയതാണ്. അന്ന് ലോകത്ത് തന്നെ ഇലക്ട്രോണിക് വ്യവസായം ശൈശവ ദശയിലായിരുന്നെന്ന് ഓർക്കണം.
എന്നിട്ടും സംസ്ഥാന സർക്കാറിന്റെ പങ്കാളിത്തം ഉറപ്പാക്കാനും, പ്രതിരോധ ഏജൻസികളുടെ ഉൾപ്പെടെ ഓർഡറുകൾ നേടിയെടുത്ത് ഒരു പബ്ളിക് ലിമിറ്റഡ് കമ്പനിയെ യാഥാർത്ഥ്യമാക്കാനുമായി എന്നതാണ് OEN എന്ന സംരംഭത്തിന്റെ വിജയം. കേരള സർക്കാരും ഇവിടുത്തെ എക്കോസിസ്റ്റവും നൽകിയ അകമഴിഞ്ഞ പിന്തുണയിലാണ് ഇലക്ട്രോണിക് പ്രൊഡക്റ്റിന്റെ പ്രൊഡക്ഷൻ ഒരു സംരംഭമായി തുടങ്ങാനും മുന്നോട്ട് കൊണ്ട് പോകാനും കഴിയുഞ്ഞതെന്ന് സിഎംഡി പമേല അന്ന മാത്യു പറയുന്നു. കമ്പനി തുടങ്ങുമ്പോൾ തന്നെ കെ.എസ്.ഐ.ഡി.സി-ക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നു.
കേവലം 23 വയസ്സിലാണ് പമേല അന്ന മാത്യു സംരംഭത്തിന്റെ അമരത്തേക്ക് വരുന്നത്. അതും എക്കണോമിക്സിലും ബിസിനസ്സ് അഡ്മിനിസ്ട്രേഷനിലും കൃത്യമായ അക്കാഡമിക് ബാഗ്രൗണ്ടോടെ. 50 വർഷത്തോളമായി ഈ വനിതാ സംരംഭക, കേരളത്തിലിരുന്ന് ഒരു സംരംഭത്തെ നയിക്കുന്നു. ആ ബിസിനസ്സിനെ കോടികൾ മൂല്യമുള്ള കമ്പനിയായി മാറ്റിയിരിക്കുന്നു. കേരളത്തിന് പുറമേ പൂനെയിലും ബാംഗ്ലുരും നിർമ്മാണ യൂണിറ്റുകളുണ്ട്. മകൾ, രൂപ ജോർജ്ജ് OEN-ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗം ഹെഡ് ചെയ്യുന്നു. കേരളം സംരംഭത്തിന് ഏറ്റവും മികച്ച സ്ഥലമാണെന്ന് പമേല പറയുന്നു. കാര്യങ്ങൾ മനസ്സിലാക്കാനുള്ള കഴിവ്, പ്രൊഡക്റ്റിവിറ്റ് എന്നീ കാര്യങ്ങളിൽ മലയാളികൾ മികവുള്ളവരാണെന്ന് പമേല വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഓട്ടോ മോട്ടീവ് മേഖലയിൽ, റിലേ സിസ്റ്റത്തിൽ പകരം വെക്കാനില്ലാത്ത ബ്രാൻഡായി OEM പൊസിഷൻ ചെയ്തത്, ഈ നാട് ഒരുക്കിയ പിന്തുണയിലും സംരംഭകന്റെ ആത്മാർപ്പണത്തിലുമാണ്. എറണാകുളത്തെ തിരുവാണിയൂർ എന്ന സ്ഥലത്ത് തുടങ്ങി, 350 കോടിരൂപ വാർഷിക വിറ്റുവരവുള്ള ഇലക്ട്രോണിക്സ് കമ്പനിയായി OEN-ഇന്ത്യ മാറുന്നത് കേരളത്തിന്റെ സംരംഭക അനുകൂല സാഹചര്യം കൃത്യമായി ഉപയോഗിച്ചാണ്.
സസ്റ്റെയിനബിൾ ഡെവലപ് ഗോൾ ഇൻഡക്സ്, ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സ് എന്നിവയിലൊക്കെ കേരളത്തിനെ മികച്ച റാങ്കിംഗ് നൽകിയത് നീതി ആയോഗാണ്. ഇന്ത്യയിലെ ഏറ്റവും സ്ക്കില്ല്ഡായ, എംപ്ലോയിബളായ രണ്ടാമത്തെ യുവസമൂഹമാണ് കേരളത്തിന്റേത്. ഈ കണക്കുകളുടെ പ്രതിഫലനമാണ് OEN പോലുള്ള സംരംഭങ്ങളുടെ വിജയം. കേരളത്തിന്റെ സ്ട്രെംങ്ത് മനസ്സിലാക്കുന്നവർക്ക് ഇവിടുത്തെ സാധ്യകൾ ഉപയോഗിക്കാനുമാകുന്നുണ്ട്.
OEN India, a Kerala-based electronics giant, plays a key role in ISRO missions, defense, and telecom. Led by Pamela Anna Mathew, the company thrives with world-class innovation.