'Managerial capacity is the key quality' for any entrpreneur

ടെക്‌നോളജിക്കും ക്രിയേറ്റിവിറ്റിക്കും അപ്പുറം മാനേജീരിയല്‍ കപ്പാസിറ്റിയാണ് ഒരു എന്‍ട്രപ്രണര്‍ക്ക് വേണ്ടതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി. സ്ഥാപനത്തെ അടുത്ത പടിയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടതും ഫിനാന്‍സിലും എച്ച്ആര്‍ മാനേജ്‌മെന്റിലുമുളള കൈയ്യടക്കമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊച്ചി, കളമശേരി മേക്കര്‍ വില്ലേജില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ജൂലൈ എഡിഷന്‍ മീറ്റപ്പ് കഫെയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സൗകര്യങ്ങളോട് കൂടിയ ഇന്ത്യയിലെ നമ്പര്‍ വണ്‍ ടെക്‌നിക്കല്‍ സോണ്‍ ആയി മേക്കര്‍ വില്ലേജ് മാറുകയാണെന്ന് സിഇഒ പ്രസാദ് ബി നായര്‍ വ്യക്തമാക്കി.(വീഡിയോ കാണുക)

നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി ഗാര്‍ഡ് തുടങ്ങുന്ന കാലം ഓര്‍ത്തെടുത്താണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിളളി സംസാരിച്ചു തുടങ്ങിയത്. അന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും പോലുളള പ്ലാറ്റ്‌ഫോമുകള്‍ ഉണ്ടായിരുന്നില്ല. ഗൈഡന്‍സ് നല്‍കാനും ആളുകള്‍ കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യമാകമാനമുളള എന്‍ട്രപ്രണേഴ്‌സിന് മികച്ച പ്ലാറ്റ്‌ഫോമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും ഒരുക്കുന്നത്. ആ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് മെന്റര്‍ഗുരു ഡയറക്ടര്‍ എസ്.ആര്‍. നായര്‍ പറഞ്ഞു. സബ്ജക്ട് എക്‌സ്‌പേര്‍ട്ടുകളും മെന്റര്‍മാരും മേക്കര്‍ വില്ലേജില്‍ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൃഷി, ആരോഗ്യം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിലെ മികച്ച സാദ്ധ്യതകളും ആഗോള തലത്തില്‍ ആശയകൈമാറ്റത്തിന്റെ ആവശ്യകതയും ഇന്‍ക്യൂ കോ ഫൗണ്ടര്‍ ഇര്‍ഫാന്‍ മാലിക് പങ്കുവെച്ചു. വിദേശരാജ്യങ്ങളിലെ ഇന്‍കുബേഷന്‍ സെന്ററുകളുമായി ആശയങ്ങളുടെ പങ്കുവെയ്ക്കലാണ് ഇന്‍ക്യൂ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റാ ഡോക്കോമോ ബിസിനസ് സര്‍വ്വീസ് സൊല്യൂഷന്‍സ് ഹെഡ് ഫനിശേഖര്‍ ബിപിസിഎല്‍ ജനറല്‍ മാനേജര്‍ (സ്റ്റാര്‍ട്ടപ്പ്) രാമറാവു എന്നിവരും സംസാരിച്ചു. മേക്കര്‍ വില്ലേജിലെ സ്റ്റാര്‍ട്ടപ്പുകളായ ഐ റോവിന്റെയും റൈഡ് ബ്ലോക്കിന്റെയും പ്രൊഡക്ട് ഷോകേസും നടന്നു.(വീഡിയോ കാണുക)

Managerial capacity is the quality that an entrepreneur needs beyond technology and creativity, says V-Guard chairman Kochouseph Chittilappilly. He points out that this is the very quality that leads a firm to the next level. He was speaking at the July edition meet-up cafe by the Kerala Start-up Mission held at Kalamassery Maker Village, Kochi. Maker Village is turning to be India’s number-1 technical zone with state-of-the-art infrastructure, said CEO Prasad B Nair. mentorguru director SR Nair, Inq innovation co-founder Irfan malik, Tata docomo business services solutions head Phanisekhar and BPCL general manager (startups) Rama Rao also share there experiences.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version