ഡാറ്റാ അനലറ്റിക്സ്, മെഷീന് ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി ഐഒറ്റി തുടങ്ങി ടെക്നോളജി ലേണിംഗിന്റെ അനന്ത സാധ്യതയും പുതിയ മാറ്റങ്ങളും ട്രെന്‍ഡുകളും ഷെയറു ചെയ്യുന്നതായിരുന്നു തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജില്‍ ബി ഹബ്ബ് സംഘടിപ്പിച്ച ഡെവലപ്പര്‍ വീക്കെന്റ്. യുഎസ്ടി ഗ്ലോബല്‍, ക്വാല്‍ക്കം, ഗൂഗിള്‍, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ഐബിഎം തുടങ്ങി പത്തിലധികം സോഫ്റ്റ് വെയര്‍ കമ്പനികളില്‍ നിന്നുളള എക്സ്പേര്‍ട്സ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. വീഡിയോ കാണുക
സ്റ്റുഡന്റ് എന്‍ട്രപ്രണേഴ്സും സ്റ്റാര്‍ട്ടപ്പുകളും ഐടി പ്രഫഷണലുകളുമായി കണക്ട് ചെയ്യാനുളള വേദി കൂടിയായി ഡെവലപ്പര്‍ വീക്കെന്റ്. ടെക്നോളജിയിലെ പുതിയ ഡെവലപ്മെന്റിനെക്കുറിച്ചും ട്രെന്‍ഡിനെക്കുറിച്ചും അവെയര്‍നെസ് നല്‍കുകയും അവരുടെ മേഖലകളില്‍ കൂടുതല്‍ അറിവ് നല്കുന്ന വര്ക്ക്ഷോപ്പുകളുമായിരുന്നു പരിപാടി. മെഷീന് ലേണിംഗ്, വെര്‍ച്വല്‍ റിയാലിറ്റി, വെബ് ആപ്പ് തുടങ്ങി ടെക്നോളജി ലോകത്ത് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്ന ട്രെന്‍ഡുകള്‍ വര്‍ക്ക്ഷോപ്പില്‍ അവതരിപ്പിച്ചു. വിവരങ്ങള്‍ ഷെയര്‍ ചെയ്യപ്പെടുകയും മനസിലാക്കുകയും ചെയ്യുന്നതിലൂടെ പഠനത്തിന്റെ കേന്ദ്രീകൃത സ്വഭാവത്തില്‍ നിന്ന് മാറിസഞ്ചരിക്കാനും ഇത്തരം വര്‍ക്ക്ഷോപ്പുകള്‍ സഹായിക്കുമെന്ന് ബി ഹബ്ബ് ഫൗണ്ടര്‍ ആര്.അഭിലാഷ് പിള്ള പറഞ്ഞു. ലോകത്ത് വന്‍കിട കമ്പനികള്‍ മാര്‍ക്കറ്റ് ചെയ്യുന്ന പ്രൊഡക്ടുകള്‍ക്ക് പിന്നിലും ഓരോ വ്യക്തികളാണെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി.
രണ്ടു ദിവസമായി നടന്ന സ്പീക്കേഴസ് സീരീസിലും വര്‍ക് ഷോപ്പിലും വിവധ എഞ്ചിനീയറിംഗ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ടെക് പ്രേമികളുടെയും പങ്കാളിത്തമുണ്ടായി. പ്രൊഫഷണല്‍ ജോബ് മാര്‍ക്കറ്റില്‍ ഡിമാന്റുള്ള സബ്ജക്റ്റുകളും ടോപ്പിക്കുകളും അപ്ഡേറ്റ് ചെയ്യാനും മികവുപുലര്‍ത്താനും പറ്റുന്ന കണ്ടിന്യുവസ് ലേണിംഗ് ഫെസിലിറ്റി ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ബി ഹബ്ബും യുഎസ്ടി ഗ്ലോബലും ഡെവലപ്പര്‍ വീക്കെന്‍ഡ് സംഘടിപ്പിച്ചത്. ടെക്നോളജിയില്‍ നിരന്തരമായ അപ്ഡേഷനും അതിന്റെ ഇംപ്ലിമെന്റേഷനും അനിവാര്യമായി വരുന്ന കാലത്ത് സ്റ്റുഡന്റ്സിനെ കൂടുതല്‍ കോംപെറ്റിറ്റീവ് ആക്കി മാറ്റാന്‍ ഇത്തരം വര്‍ക്ക്ഷോപ്പുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.