സ്റ്റാര്‍ട്ടപ്പുകള്‍ക്കും നിയോ എന്‍ട്രപ്രണേഴ്സിനും അനുഭവകഥകളുടെ പ്രാക്ടിക്കല്‍ ക്ലാസായി മാറുകയായിരുന്നു കേരള സ്റ്റാര്‍ട്ടപ്പ് മിഷനും മേക്കര്‍ വില്ലേജും കൊച്ചിയില്‍ സംഘടിപ്പിച്ച മീറ്റപ്പ് കഫെയുടെ തേഡ് എഡിഷന്. ഐഎഎസ് പ്രൊഫൈലില്‍ നിന്ന് എന്‍ട്രപ്രണേറിയല്‍ ചാലഞ്ച് ഏറ്റെടുത്ത സി. ബാലഗോപാലും കേരളത്തിന്റെ ബ്രാന്‍ഡായി രാജ്യമാകെ വളര്‍ന്ന ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ചെയര്മാന് നവാസ് മീരാനും ഒരു എന്‍ട്രപ്രണറുടെ റിസ്കും ചാലഞ്ചും ഷെയര്‍ ചെയ്തപ്പോള്‍ അത് ഉള്ളുതൊടുന്നതായി.
ടെക്നോളജിക്കൊപ്പം ഒരു എന്‍ട്രപ്രണര്‍ അവലംബിക്കുന്ന സ്ട്രാറ്റജിയും ബിസിനസിന്റെ വിജയത്തില്‍ നിര്‍ണായകമാണെന്ന് തെരുമോ പെന്‍പോള്‍ ഫൗണ്ടറും മുന്‍ എംഡിയുമായ സി ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ഇക്കണോമിക്സ് പഠനത്തിന് ശേഷം ഐഎഎസ് നേടി ഉയര്‍ന്ന സര്‍ക്കാര്‍ സര്‍വ്വീസിലെത്തിയ ശ്രീ ബാലഗോപാല്‍ അത് രാജിവെച്ച് ബയോമെഡിക്കല്‍ ടെക്നോളജി സംരംഭത്തിലേക്ക് ഇറങ്ങിയത് തന്റെ വഴി അതാണെന്ന തിരിച്ചറിവിലൂടെയാണ്. പരാജയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത ഇന്റോളറന്റ് സൊസൈറ്റിയായി നമ്മള് എംബഡ് ചെയ്യപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാസ്തവത്തില്‍ പരാജയം ബിസിനസിന്റെ ഭാഗമാണ്. അത് മനസിലാക്കുകയാണ് വേണ്ടതെന്നും സി. ബാലഗോപാല്‍ പറഞ്ഞു.
പണം മുടക്കി ബിസിനസ് തുടങ്ങുന്പോള് ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടാന്‍ സജ്ജമാകുകയും അതുമായി മുന്നോട്ട് പോകാന്‍ സ്വയം പ്രാപ്തരാകുകയുമാണ് വേണ്ടതെന്ന് നവാസ് മീരാന്‍ പറഞ്ഞു. നല്ല ടീമിനെ സജ്ജമാക്കുന്നതാണ് ഏതൊരു ബിസിനസിന്റെയും ബേസിക് സക്സസ് പ്ലാനുകളില്‍ പ്രധാനം. മിക്കപ്പോഴും നമ്മള് ഒരു പ്രത്യേക നിമിഷത്തെ അതിജീവിക്കാന്‍ വേണ്ടിയുളള തീരുമാനങ്ങളാണ് എടുക്കുന്നത്. എന്നാല്‍ ഒരു എന്‍ട്രപ്രണര്‍ ലോംഗ് ടേം മുന്നില്‍കണ്ടുളള തീരുമാനങ്ങളാണ് എടുക്കേണ്ടതെന്നും നവാസ് മീരാന്‍ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ടാണ് ഈ ബിസിനസ് ചെയ്യുന്നതെന്നും എന്തിനാണ് ഈ മേഖല തെരഞ്ഞെടുത്തതെന്നുമാണ് ഒരു എന്‍ട്രപ്രണര്‍ ചിന്തിക്കേണ്ടതെന്ന് റാഡ് വോക്സ് മീഡിയ ഡയറക്ടര്‍ അതുല്‍ വാര്യര്‍ പറഞ്ഞു. ചിലപ്പോള്‍ അതിന്റെ മൂല്യമോ സര്‍വ്വീസോ ആകാം. പണം നമ്മള് ചെയ്യുന്നതിന്റെ ഔട്ട്കം ആണ്. അതുകൊണ്ടുതന്നെ അത് ഒരു കാരണമാകുന്നില്ലെന്നും അതുല്‍ വാര്യര്‍ ഓര്‍മ്മിപ്പിച്ചു. മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബി നായര്‍ മീറ്റപ്പ് കഫെയ്ക്ക് നേതൃത്വം നല്കി. വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ പ്രൊഡക്ട് ഷോക്കേസും ഇതോടൊപ്പം നടന്നു.
The third edition meet-up cafe held in Kochi by Kerala Startup Mission turned out to be a practical class for start-ups and neo entrepreneurs. Sri.C Balagopal, the man who took the entrepreneurial challenge from IAS profile and Eastern group chairman Sri. Navas Meeran shared their experiences. The meet-up cafe was led by Maker village CEO Prasad B Nair.