UAE's welcome gesture to Artificial Intelligence: Appoints minister to run the show

ആർട്ടിഫിഷൽ ഇൻറലിജൻസിൽ പ്രത്യേക വകുപ്പ് രൂപീകരിച്ച് ലോക രാജ്യങ്ങളെ അന്പരപ്പിക്കുകയാണ് യു എ ഇ.ടെക്നോളജിയുടെ മുന്നേറ്റം ഭരണതലത്തിൽ പ്രയോജനപ്പെടുത്തുകയും അതിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് യു എ ഇ യുടെ ഈ ചടുല നീക്കം. 27 വയസ്സുള്ള ഒമർ ബിൻ സുൽത്താൻ അൽ ഒലാമയാണ് ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ ചുമതലയുളള സഹമന്ത്രി. ടെക്നോളജിയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമാണ് നീക്കമെന്ന് യു എ ഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ വ്യക്തമാക്കി.

അഡ്വാൻസ്ഡ് ടെക്നോളജിയും എ ഐ ടൂൾസും ഉപയോഗിച്ച് എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാൻ ലക്ഷ്യമിട്ട് രൂപം നൽകിയ ആർട്ടിഫിഷൽ ഇൻറലിജൻസ് സ്ട്രാറ്റജിയുടെ തുടർച്ചയായിട്ടാണ് പുതിയ മാറ്റങ്ങൾ . ആർട്ടിഫിഷൽ ഇൻറലിജൻസിന് പുറമേ അഡ്വാൻസ്ഡ് സയൻസിലും പുതിയ മന്ത്രിയെ നിയോഗിച്ചിട്ടുണ്ട് . ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിൽ ഉൾപ്പെടെ ആർട്ടിഫിഷൽ ഇൻറലിജൻസിന്റെ സേവനം വിനിയോഗിക്കാനാകുമെന്നാണ് യു എ ഇ യുടെ കണക്കുകൂട്ടൽ .

യു എ ഇ യുടെ മാർസ് മിഷനിൽ ഉൾപ്പെടെ നേതൃത്വം വഹിച്ചിരുന്ന സറ അൽ അമീരിയെയാണ് അഡ്വാൻസ്ഡ് സയൻസ് വകുപ്പിന്റെ ചുമതല ഏൽപ്പിച്ചത്. ഹ്യൂമൻ റിസോഴ്സിൽ ഉൾപ്പെടെ ആർട്ടിഫിഷൽ ഇൻറലിജൻസ് വരുത്താനിരിക്കുന്ന വിപ്ലവകരമായ മാറ്റത്തിന് അനുസരിച്ച് ഫ്യൂച്ചർ ജനറേഷനെ സജ്ജമാക്കുകയെന്ന ദൗത്യവും ഇതോടൊപ്പം യു എ ഇ

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version