ബുളളറ്റ് ട്രെയിനുകള്‍ രാജ്യത്തിന് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല പക്ഷെ, നിലവിലെ റെയില്‍വേ സംവിധാനങ്ങള്‍ അപ്ഗ്രേഡ് ചെയ്യുന്നതിനും മോഡേണൈസ് ചെയ്യുന്നതിനുമാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് ഇ. ശ്രീധരന്. ബുളളറ്റ് ട്രെയിനുകള്‍ ചെലവേറിയതാണ്. നിലവിലെ സാമ്പത്തിക അവസ്ഥയില്‍ അത് അഫോര്‍ഡ് ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിക്കണം. കിലോമീറ്ററിന് 200 കോടിയിലിധികം രൂപയാണ് വേണ്ടിവരുന്നതെന്ന് ഇ. ശ്രീധരന് ചൂണ്ടിക്കാട്ടി.
ബുളളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ച് രാജ്യം സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കെയാണ് ഇ. ശ്രീധരന്റെ വാക്കുകള്‍. രാജ്യം സാമ്പത്തികമായി സ്റ്റേബിളാകുന്ന ഘട്ടത്തില്‍ ബുളളറ്റ് ട്രെയിനുകളിലേക്ക് നീങ്ങിയാല്‍ മതിയെന്നാണ് തന്റെ വ്യക്തിപരമായ കാഴ്ചപ്പാടെന്നും ഇ. ശ്രീധരന് പറഞ്ഞു. കൊച്ചി ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവല്‍ സംഘടിപ്പിച്ച വി.ആര് കൃഷ്ണയ്യര്‍ അനുസ്മരണ ചടങ്ങില്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷനിലെ എത്തിക്സും വാല്യൂസും എന്ന വിഷയത്തില്‍ സംസാരിക്കവേയാണ് ഇ ശ്രീധരന് നിലപാട് വ്യക്തമാക്കിയത്.
പബ്ലിക് ട്രാന്‍സ്പോര്‍ട്ടിംഗ് സംവിധാനത്തില്‍ ചില മേഖലകളില്‍ സ്വകാര്യവല്‍ക്കരണം ആവശ്യമാണ്. പക്ഷെ വലിയ തുക നിക്ഷേപം നടത്തി മികച്ച സൗകര്യങ്ങള്‍ നല്കുമ്പോള് ടിക്കറ്റ് ഫെയറില്‍ നിന്നുളള വരുമാനത്തില്‍ നിന്ന് മാത്രം ലാഭത്തിലാകാന്‍ കഴിയില്ല. കൊച്ചി മെട്രോ തന്നെ ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുതല്‍മുടക്ക് തിരിച്ചുപിടിക്കാന്‍ ഉയര്‍ന്ന യാത്രാനിരക്ക് ഏര്‍പ്പെടുത്തേണ്ടി വരും. എന്നാല്‍ നിരക്ക് കൂട്ടുന്നതിനോട് പബ്ലിക്ക് യോജിക്കില്ല. അവര്‍ അത് ഉപയോഗിക്കാത്ത സ്ഥിതിയുണ്ടാകും. സാധാരണക്കാരന് അഫോര്‍ഡബിള്‍ ആകുമ്പോള്‍ തന്നെ ഫിനാന്‍ഷ്യലി സസ്റ്റെയ്ന്‍ ചെയ്യുന്നതാകണം കൊച്ചി മെട്രോ പോലുളള പദ്ധതികളെന്നും ഇ. ശ്രീധരന് ചൂണ്ടിക്കാട്ടി.
There is no doubt that bullet trains are an essential factor in the country. However, metroman E. Sreedharan says that the focus should be on modernising and upgrading the existing railway facilities. Bullet trains are expensive, and we should analyse whether it is affordable in the current scenario, says Sreedharan.