ഒരു സംരംഭം യാഥാര്‍ത്ഥ്യമാക്കുന്നതിന് സംരംഭകന്റെ അധ്വാനം ചെറുതല്ല. ആവശ്യമായ ഫണ്ട്, മുടക്കമില്ലാതെ ലഭിക്കുകയെന്നത് അതിന്റെ എല്ലാ ഘട്ടത്തിലും വെല്ലുവിളിയാണ്. കാക്കത്തുരുത്തിലെ കായല്‍ റിട്രീറ്റ് എന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച മനീഷ പണിക്കര്‍ എന്ന യുവ എന്‍ട്രപ്രണര്‍ക്കും നേരിട്ട അനുഭവങ്ങള്‍ മറിച്ചല്ല. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചപ്പോള്‍ മനീഷ കയറിയിറങ്ങിയത് 18 ബാങ്കുകളിലാണ്. രണ്ട് മാസത്തോളം നിര്‍മാണം നിര്‍ത്തിവെയ്ക്കേണ്ടി വന്നു.
തന്റെ പ്രൊഡക്ടിന്റെ വാല്യുവിനെക്കുറിച്ച് മനീഷയ്ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് തന്നെ മനീഷ പിന്മാറാനും തയ്യാറല്ലായിരുന്നു. കടം വാങ്ങിയും കാര്‍ പണയപ്പെടുത്തിയും സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാക്കി. വിനോദസഞ്ചാരമേഖലയില്‍ കേരളത്തിന്റെ പേര് ലോകത്തിന്റെ മുന്നില്‍ എത്തിച്ചു കാക്കത്തുരുത്തിലെ കായല്‍ റിട്രീറ്റിലൂടെ മനീഷ. എന്‍ട്രപ്രണര്‍ഷിപ്പ് പാഷനായും പ്രഫഷനായും സ്വീകരിക്കുന്ന
ഇന്നത്തെ യുവതയ്ക്ക് മനീഷയെപ്പോലുളളവരുടെ അനുഭവങ്ങള്‍ പ്രചോദനമാണ്.
The hard journey to ‘Kayal’
An entrepreneur’s journey to the dream project is paved with many hardships. Ensuring necessary fund is pivotal in every stage. Manisha Panicker, the young entrepreneur who envisaged ‘Kayal Project’, too faced such situations. When calculations on building expenses turned wrong, she ran from pillar to post for funding, approaching as many as 18 banks! The construction works came to a halt for 2 months. But, finally she completed her dream project! Here she talks about the challenging journey.