Trending

യുവത്വത്തിന് സംരംഭക വഴിയൊരുക്കി ‘KEY 2018’

കേരളത്തിലെ യുവസമൂഹത്തിന് മുന്‍പില്‍ പുതിയ ആശയങ്ങളും അവസരങ്ങളും തുറന്നിട്ടാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 സമാപിച്ചത്. ഇന്‍ഡസ്ട്രി ലീഡേഴ്‌സും സംരംഭകമേഖലയില്‍ ദേശീയ തലത്തില്‍ ശ്രദ്ധേയ വ്യക്തിത്വങ്ങളും സംവദിക്കാനെത്തിയപ്പോള്‍ യുവതലമുറയ്ക്ക് അത് പകരം വെയ്ക്കാനില്ലാത്ത അനുഭവമായി.

യുവസമൂഹത്തിന്റെ കര്‍മ്മശേഷി സംസ്ഥാനത്തെ സംരംഭകമേഖലയില്‍ എങ്ങനെ ഇഫക്ടീവായി വിനിയോഗിക്കാമെന്നതില്‍ ക്രിയാത്മക ചര്‍ച്ചകള്‍ക്കാണ് കീ സമ്മിറ്റ് 2018 വേദിയായത്. ഐടിക്കപ്പുറം കേരളത്തില്‍ വലിയ സംരംഭക സാധ്യതയുളള കൃഷിയിലും പരമ്പരാഗത വ്യവസായങ്ങളിലും ടെക്‌നോളജിയുടെ ഉപയോഗവും ഈ മേഖലകളില്‍ വളര്‍ന്നുവരേണ്ട സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറും കീ സമ്മിറ്റ് ചര്‍ച്ച ചെയ്തു. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കുമായി വിവിധ വിഷയങ്ങളില്‍ ഇന്‍ഫര്‍മേറ്റീവ് ആയ പാനല്‍ ഡിസ്‌കഷനുകള്‍ ഡെലിഗേറ്റുകള്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നു.

കേരളത്തിലെ യുവാക്കള്‍ പ്രവാസം സ്വപ്‌നം കണ്ടിരുന്ന കാലം കഴിഞ്ഞുവെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. യുവസമൂഹത്തിന്റെ നീഡ് കണ്ടറിഞ്ഞ് സംരംഭകമേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് വ്യവസായ വകുപ്പും സര്‍ക്കാരും പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പാക്കാനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് കേരള ടൂറിസം സംരംഭകത്വ ഫണ്ടിന് രൂപം നല്‍കുമെന്ന് ടൂറിസം മന്ത്രി കടകംപളളി സുരേന്ദ്രന്‍ കീ സമ്മിറ്റ് 2018 ന്റെ സമാപനവേദിയില്‍ പറഞ്ഞു. പുതിയ ആശയങ്ങളുമായി ടൂറിസം രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കും. ഇതിനായി ടൂറിസം നൂതന ആശയമീറ്റും കേരള ടൂറിസം സംരംഭക മീറ്റും സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളത്തിന്റെ സംരംഭക ഭാവി ഭദ്രമെന്ന് ഉറപ്പിക്കുന്ന ടോക്കുകളും ഡിസ്‌കഷനുകളുമാണ് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ ചാനല്‍ അയാം ഡോട്ട് കോമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കീ സമ്മിറ്റ് 2018 ല്‍ ആദ്യാവസാനം കണ്ടത്. സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ സൊസൈറ്റിക്ക് ബെനിഫിഷ്യല്‍ ആയ ചെറുസംരംഭങ്ങളിലേക്ക് വരെയെത്തിയ പുത്തന്‍ ആശയങ്ങളും ഇന്നവേറ്റീവ് സെഷനുകളും സമ്മിറ്റില്‍ നിറഞ്ഞുനിന്നു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, മെമ്പര്‍ സെക്രട്ടറി ആര്‍.സി കണ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമ്മിറ്റ് സംഘടിപ്പിക്കപ്പെട്ടത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായര്‍, ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററും മെന്ററുമായ നാഗരാജ പ്രകാശം, കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന ഐഎഎസ്, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഐഎഎസ്, മേക്കര്‍ വില്ലേജ് സിഇഒ പ്രസാദ് ബി നായര്‍, കെഎസ്‌ഐഡിസി ജനറല്‍ മാനേജര്‍ പ്രശാന്ത് രഘുനാഥന്‍, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാനേജര്‍ അശോക് കുര്യന്‍ പഞ്ഞിക്കാരന്‍, സൗത്ത് ഇന്ത്യയിലെ പ്രോമിസിങ് സ്റ്റാര്‍ട്ടപ്പായി മാറിയ കാര്‍ബണ്‍ മാസ്റ്റേഴ്‌സിന്റെ ഫൗണ്ടര്‍മാരായ സോം നാരായണ്‍, കെവിന്‍ ഹൂസ്റ്റണ്‍, ആദ്യ സോളാര്‍ ഫെറിയിലൂടെ കേരളത്തിന്റെ സംരംഭകത്വ മേഖലയില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത നവാള്‍ട്ട് സോളാര്‍ ബോട്ട് ഫൗണ്ടര്‍ സന്ദിത് തണ്ടശേരി, ജാക്ക്ഫ്രൂട്ട് 365 ഫൗണ്ടര്‍ ജെയിംസ് ജോസഫ്, കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി മുന്‍ ഡയറക്ടര്‍ (റിസര്‍ച്ച്) ഡോ. സി.കെ പീതാംബരന്‍, യുഎസ്ടി ഗ്ലോബല്‍ സീനിയര്‍ മാനേജര്‍ ഗോകുല്‍ ബി അലക്‌സ്, ഫാര്‍മേഴ്‌സ് ഫ്രഷ് സോണ്‍ ഫൗണ്ടര്‍ പ്രദീപ് പുണര്‍ക, കോര്‍പ്പറേറ്റ് 360 സിഇഒ വരുണ്‍ ചന്ദ്രന്‍, ഇംപ്രസ ഫൗണ്ടര്‍ അഞ്ജലി ചന്ദ്രന്‍, പ്യുവര്‍ ലിവിങ് ഫൗണ്ടര്‍ ലക്ഷ്മി മേനോന്‍, 4ട്യൂണ്‍ ഫാക്ടറി ഫൗണ്ടര്‍ ചന്ദ്രാവദന, ബി ഹബ്ബ് സിഇഒ അഭിലാഷ് പിളള, തുടങ്ങി വിവിധ മേഖലകളിലെ എക്‌സ്‌പേര്‍ട്ടുകളാണ് രണ്ട് ദിവസത്തെ സമ്മിറ്റില്‍ സ്പീക്കേഴ്‌സായി എത്തിയത്.

KEY Summit 2018, Kerala State Youth Welfare Board’s flagship event to foster startups and future business leaders, facilitated a productive platform to learn how to bridge the gap between ideas and startup success. The two-day conclave was held at Tagore Theater, Trivandrum. A first-of-its-kind startup event, KEY Summit 2018, organized in association with channeliam.com, was powered with enthralling keynote sessions by some of the stalwarts of India’s startup ecosystem, including Nagaraja Prakasam, social investor and mentor; Prayank Swaroop of Accel Partners, Som Narayan and Kevin j Houston of Carbon Masters. Startup founders, influencers, angel investors, and ecosystem enablers who spoke at the event reiterated the impending need to strengthen and nurture the entrepreneurial skill sets among the youth of Kerala.

Leave a Reply

Close
Close