Budget allocation- a sign of recognition for startups

സംസ്ഥാന ബജറ്റില്‍ സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ലഭിച്ച പരിഗണന കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ സജീവമാക്കുമെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥും. 80 കോടി രൂപയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമാണിതെന്ന് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ് അഭിപ്രായപ്പെട്ടു.

ഇതിന് പുറമേ സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കെഎസ്‌ഐഡിസിക്കും ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആദ്യമായാണ് സ്റ്റാര്‍ട്ടപ്പ് മേഖലയ്ക്ക് ഇത്രയധികം തുക ബജറ്റില്‍ വകയിരുത്തുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ വഴി അവതരിപ്പിക്കപ്പെട്ട സൊല്യൂഷന്‍സും കോണ്‍ട്രിബ്യൂഷന്‍സും റിലവന്റാണെന്ന തിരിച്ചറിവാണ് ഇതിലൂടെ ഉണ്ടായതെന്ന് ഐടി സെക്രട്ടറി ചൂണ്ടിക്കാട്ടി. അതിന്റെ അംഗീകാരമാണ് ബജറ്റില്‍ ലഭിച്ചത്. ഒരു സൊല്യൂഷന്‍ പ്രൊവൈഡ് ചെയ്യാനുളള കേപ്പബിലിറ്റി സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടെന്ന വിശ്വാസം വന്നുതുടങ്ങി. ഒരു പ്രോബ്ലത്തിന് ടെക്‌നോളജി ബേസ്ഡ് സൊല്യൂഷനുമായി മുന്നോട്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍ക്കാര്‍ സ്‌പേസ് കൊടുക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ മോഡിഫിക്കേഷന് വേണ്ടിയാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഡോ. സജി ഗോപിനാഥ് ചൂണ്ടിക്കാട്ടി. ബജറ്റ് വിഹിതം സ്റ്റാര്‍ട്ടപ്പുകളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും പ്രയോജനപ്പെടുത്താന്‍ കഴിയും. നിലവില്‍ ഗ്രാന്റ് നല്‍കിയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്‌കെയിലപ്പ് ഫണ്ട് നല്‍കുന്നതുള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ട് വിനിയോഗിക്കാനാകുമെന്ന് ഡോ. സജി ഗോപിനാഥ് പറഞ്ഞു.

IT secretary M. Sivasankar IAS and Kerala startup Mission CEO Dr. Saji Gopinath said that the budget allocation is a sign of recognition for the startups. The budget has earmarked Rs. 80 crore for the startup mission activities. Dr. Saji Gopinath said that the fund can also be utilized to help existing startups as scale-up amount.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version