Do you know Phil shaw who visited Kochi recently?

ടെക്‌നോളജിക്കല്‍ അഡ്വാന്‍സ്‌മെന്റ് കൊണ്ടും, എക്‌സ്‌പൊണന്‍ഷ്യല്‍ ഗ്രോത്ത് കൊണ്ടും മുന്‍നിരയില്‍ നില്‍ക്കുന്ന ലോക് ഹീഡ് മാര്‍ട്ടിന്‍ എന്ന പ്രതിരോധ കമ്പനിയുടെ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളുടെ ചുമതല വഹിക്കുന്ന ചീഫ് എക്സിക്യൂട്ടീവ്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ഫില്‍ ഷോയെ അറിയുന്നവര്‍ കേരളത്തില്‍ ചുരുക്കമാണ്. എന്നാല്‍ വരും നാളുകളില്‍ കേരളം ഉപയോഗപ്പെടുത്തേണ്ട ഇന്റര്‍നാഷണല്‍ റിസോഴ്‌സ് പേഴ്‌സണാലിറ്റികളില്‍ പ്രമുഖനാണ് ഫില്‍ഷോയെന്ന് പറഞ്ഞാല്‍ പലര്‍ക്കും അവിശ്വസനീയമായി തോന്നാം. പക്ഷെ അതാണ് യാഥാര്‍ത്ഥ്യം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും മെയ്ക്ക് ഇന്‍ ഇന്ത്യയുമൊക്കെ വരും നാളുകളില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയെ അടയാളപ്പെടുത്തുമെന്ന്് ഫില്‍ഷോ അഭിപ്രായപ്പെടുന്നു.

ഇന്ത്യയില്‍ നിന്ന് വന്‍ കരാറുകള്‍ സ്വന്തമാക്കി മടങ്ങുന്ന പ്രതിരോധ കമ്പനികള്‍ക്കപ്പുറം ലോകനിലവാരത്തിലുളള ഡിഫന്‍സ് ടെക്നോളജികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും, സ്റ്റാര്‍ട്ടപ്പുകളെയും എസ്എംഇകളെയും പങ്കെടുപ്പിച്ച് പ്രതിരോധ മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനും നടത്തുന്ന നടത്തുന്ന ഇടപെടലുകളാണ് അദ്ദേഹത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക് ഇവാഞ്ചലിസ്റ്റുകള്‍ക്കും കൂടുതല്‍ പ്രിയങ്കരനാക്കി മാറ്റുന്നത്. ഇന്ത്യയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 ഇന്നവേറ്റേഴ്സിന് മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പഠനത്തിന് അവസരമൊരുക്കുന്നുണ്ട് ലോക് ഹീഡ് മാര്‍ട്ടിന്‍. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ച് ഇന്ത്യന്‍ ഏവിയേഷന്‍ സെക്ടറിലെ ഇന്നവേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കാന്‍ നടത്തുന്ന പദ്ധതികള്‍ വേറെയും. ഫില്‍ ഷോയുടെ ഇടപെടലുകളാണ് ഇത്തരം തീരുമാനങ്ങളിലേക്ക് ലോക് ഹീഡ് മാര്‍ട്ടിനെ നയിച്ചത്.

ഇന്ത്യയെക്കൂടാതെ ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ് തുടങ്ങി സൗത്ത് ഏഷ്യയിലെ തന്ത്രപ്രധാന രാജ്യങ്ങളില്‍ ലോക് ഹീഡ് മാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ബിസിനസുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ഫില്‍ ഷോയാണ്. മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ഹാര്‍ഡ്‌ടെക് കൊച്ചിയില്‍ പങ്കെടുക്കാനാണ് ഫില്‍ ഷോ എത്തിയത്. ബ്രിട്ടന്റെ റോയല്‍ നേവിയില്‍ ഇരുപത് വര്‍ഷം നീണ്ട കരിയറിന് ശേഷമാണ് ലോക് ഹീഡ് മാര്‍ട്ടിനിലെ തന്ത്രപ്രധാന പദവിയിലേക്ക് ഫില്‍ ഷോ കടന്നുവന്നത്. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് ഇന്നവേഷനുകള്‍ പ്രമോട്ട് ചെയ്യാനും ടെക്‌നോളജി കമ്പനികളെ പ്രോത്സാഹിപ്പിക്കാനും ഫില്‍ ഷോയും ലോക് ഹീഡ് മാര്‍ട്ടിനും നടത്തുന്ന ഇടപെടലുകള്‍ ഇതിനോടകം ലോകരാജ്യങ്ങളുടെ അംഗീകാരം നേടിക്കഴിഞ്ഞു.

അഡ്വാന്‍സ്ഡ് ഫൈറ്റര്‍ എയര്‍ക്രാഫ്റ്റുകളുടെയും ഹെലികോപ്റ്ററുകളുടെയും കംപോണന്റ്സുകള്‍ നിര്‍മിക്കുന്ന ഹൈദരാബാദിലെ മാനുഫാക്ചറിംഗ് യൂണിറ്റ് കൂടുതല്‍ വിപുലപ്പെടുത്താനുളള ഒരുക്കത്തിലാണ് ലോക് ഹീഡ് മാര്‍ട്ടിന്‍. ടാറ്റയുമായി ചേര്‍ന്ന് എഫ്- 16 എയര്‍ക്രാഫ്റ്റുകള്‍ ഇവിടെ നിര്‍മിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏവിയേഷന്‍ സെക്ടറില്‍ ഇന്ത്യയെ മുന്നിലെത്തിക്കുന്നതിനൊപ്പം ഇവിടുത്തെ യൂത്ത് എംപവര്‍മെന്റ് കൂടിയാണ് ഇത്തരം പദ്ധതികളിലൂടെ ലോക് ഹീഡ് മാര്‍ട്ടിന്‍ ഉറപ്പിക്കുന്നത്.

Phil shaw is the chief executive of Lockheed Martin India Pvt. Ltd, the defense company that scaled new heights with technological advancement and exponential growth. It is after serving in the British Royal Navy for long 20 years that Phil shaw assumed the key post.The efforts of Phil shaw and lockheed Martin to promote India’s startups are noticeable. According to him, startup india and Make in India would mark the growth of India in the coming days. Phil shaw, visited Kerala for attending ‘Hardtech Kochi’ organised by Maker Village last week.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version