Incubator

കേരളത്തിന് പുതിയ ദിശാബോധം

കേരളത്തെ ഡിജിറ്റല്‍ സാങ്കേതികത്വത്തിലും ഇന്നവേഷനുകളിലും മുന്നിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ നേര്‍ക്കാഴ്ചയായിരുന്നു കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍.ഇന്ത്യയ്ക്കകത്തും പുറത്തു നിന്നും വിവിധ മേഖലകളിലെ എക്‌സ്‌പേര്‍ട്‌സും ഫൗണ്ടേഴ്‌സുമെല്ലാം രണ്ടു ദിവസം കൊണ്ട്് കേരളത്തിലെ എന്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തിന് നല്‍കിയത് വലിയ ഊര്‍ജ്ജമാണ്. ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേക്കനിയും ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രനും, ആര്‍ബിഐ മുന്‍ ഗവര്‍ണ്ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനുമെല്ലാം കേരളത്തിലെ യുവ ഇന്നവേറ്റേഴ്‌സിന് നല്‍കിയത് അനുഭവത്തിന്റ വെളിച്ചത്തിലുള്ള പുതിയ പാഠങ്ങളാണ്.

ലോകത്തിലെ മാറ്റങ്ങള്‍ക്കനുസൃതമായി കേരളവും പുതിയതിനെ ഉള്‍ക്കൊള്ളുന്നുവെന്നും ഫ്യുച്ചറസ്റ്റിക്കായ നീക്കങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതിന്റെ ഉദാഹരണമാണ് ഫ്യൂച്ചറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.സാങ്കേതിക വിദ്യയിലൂന്നിയുള്ള മുന്നേറ്റം ട്രാവല്‍ മേഖലയില്‍ വിപ്ലവകരമായ മാറ്റമാണ് വരുത്താന്‍ പോകുന്നതെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് ഡിജിറ്റല്‍ ആന്റ് ഇന്നവേഷന്‍ ഓഫീസര്‍ ക്രിസ്റ്റഫര്‍ മുള്ളര്‍ പറഞ്ഞു.പ്രതികരണക്ഷമമായ ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് വിദ്യാഭ്യാസം കൊണ്ട് ലക്ഷ്യമിടേണ്ടതെന്ന് ബൈജൂസ് ഫൗണ്ടര്‍ ബൈജു രവീന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഡാറ്റയാണ് ഇനി ലോകം ഭരിക്കുകയെന്നും ആധാര്‍ മുതല്‍ ഇന്ത്യയില്‍ വരുന്ന ഓരോ മാറ്റവും മനുഷ്യരെ കൂടുതല്‍ കണക്ട് ചെയ്യുകയാണെന്നും ഇന്‍ഫോസിസ് ചെയര്‍മാന്‍ നന്ദന്‍ നീലേക്കനി അഭിപ്രായപ്പെട്ടു. രാജ്യത്തെ ഡാറ്റ ദുരുപയോഗം തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം നടത്തണമെന്ന ആവശ്യവും ഹാഷ് ഫ്യൂച്ചറില്‍ പാനല്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.125 കോടി ജനങ്ങളുടെ വിവരശേഖരണം നടത്തുകയും അവര്‍ക്കുള്ള സേവനങ്ങള്‍ ഡിജിറ്റലാക്കുകയും ചെയ്തത് ചെറിയ കാര്യമല്ലെന്ന് കേന്ദ്ര ഐടി-ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന വിമര്‍ശനത്തിന് പ്രസക്തിയില്ലെന്നും ബയോമെട്രിക് വിവരങ്ങള്‍ക്ക് പൂര്‍ണ സുരക്ഷയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യന്റെ തൊഴിലവസരങ്ങള്‍ക്ക് ഭീഷണിയാകില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു.

സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ കഴിവതും ഇന്ത്യയില്‍ നിന്നുള്ള മൂലധനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നും അങ്ങനെ വന്നാല്‍ ഇവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അത് കൂടുതല്‍ കരുത്തു പകരുമെന്നും രഘുറാംരാജന്‍ കൂട്ടിച്ചേര്‍ത്തു. വിവിധ മേഖലകളില്‍ നിന്നായി മുപ്പതില്‍പരം വിദഗ്ധര്‍ ഉച്ചകോടിയില്‍ വിവിധ സെഷനുകളിലെത്തിയിരുന്നു. ആഗോളതലത്തിലെ ഉന്നതരായ പ്രാഫഷണലുകള്‍, സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി 2000-ഓളം പ്രതിനിധികള്‍ ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ പങ്കെടുത്തു.

Triggering Kerala’s fast growing development to a digital society, two-day Global Digital Summit -# FUTURE’ held at Kochi, revamped Kerala’s entrepreneur ecosystem to usher Global and National IT Tycoons and several start-ups on varied zones.

The Global Digital Summit FUTURE which has been paved way to join IT experts, Global IT tycoons and innovators on one platform to make interactions at generating a revamp to the state IT sector, promoted views on Kerala getting fast in to a digitalised society.

Infosys Chairman Nandan Nilekani opinionated at the summit, future is to witness on data to wield over the world and admired Adhar for linking 130 crore people. Byju’s founder Byju Raveendran expressed view on Education that is should nurture students to a responding generation dare enough to ask questions.

Former RBI Governor and Economic Expert, Raghuram Rajan, Union Minister for Electronics and information Technology Mr Alphons Kannanthanam and many more attended the Digital Summit and expressed their views. Chief Minister Pinarayi Vijayan‘s comment on Kerala’ fast growth in to a digital society is quite notable at the context and the Summit was an embodiment of Kerala Government’s efforts to get fast the state digitalised.

Leave a Reply

Close
Close