Data Banks to bring booming change on business and life of individuals-Nandan Nilekani

ഇന്ത്യ ഡാറ്റ റിച്ച് കമ്മ്യൂണിറ്റിയിലേക്ക് നീങ്ങുകയാണെന്ന് ഇന്‍ഫോസിസ് കോ ഫൗണ്ടറും നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ നന്ദന്‍ നിലേകാനി. ഡാറ്റകളിലൂടെ ധാരാളം പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. സമ്പന്നരായ ചിലരുടെ കൈകളില്‍ മാത്രം ഡാറ്റകള്‍ എത്തിപ്പെടുന്ന വെസ്‌റ്റേണ്‍ രാജ്യങ്ങളിലെ രീതിക്ക് വിപരീതമായി ഇന്ത്യ ഒരു ഡാറ്റ ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ഡ് ചെയ്തുവരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധാര്‍, കെവൈസി തുടങ്ങിയവ അതിന്റെ ഭാഗമാണ്. കൊച്ചിയില്‍ നടന്ന ഹാഷ് ഫ്യൂച്ചര്‍ ഡിജിറ്റല്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു നന്ദന്‍ നിലേകാനി.

ഡാറ്റ എംപവര്‍മെന്റ് ആര്‍ക്കിടെക്ചര്‍ ആണ് ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഓരോ വ്യക്തിക്കും ബിസിനസിനും സഹായകമാകുന്ന രീതിയില്‍ ഡാറ്റകള്‍ ഉപയോഗിക്കാന്‍ കഴിയും. പാശ്ചാത്യ രാജ്യങ്ങള്‍ സാമ്പത്തികമായി ഉയര്‍ച്ചയിലെത്തിയിട്ടാണ് അവര്‍ ഡാറ്റ റിച്ച് ആകുന്നത്. അങ്ങനെയുളള സാഹചര്യത്തില്‍ ഈ ഡാറ്റകള്‍ പരസ്യങ്ങള്‍ക്കും മറ്റുമായി ഉപയോഗിക്കുന്ന ബിസിനസ് മോഡലാണ് കാണാന്‍ കഴിയുക. എന്നാല്‍ ഇന്ത്യയില്‍ അങ്ങനെയല്ല. ഇന്ത്യന്‍ ബിസിനസുകള്‍ ഇക്കണോമിക്കലി റിച്ച് ആകുന്നതിന് മുന്‍പു തന്നെ അവര്‍ ഡാറ്റ റിച്ച് ആയിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ഡാറ്റകള്‍ ഉപയോഗിച്ച് പുതിയത് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് അവര്‍ ചിന്തിക്കുന്നത്.

ഡാറ്റ ഉണ്ടെങ്കില്‍ ബിസിനസിനെയും വ്യക്തികളെയും എംപവര്‍ ചെയ്യാന്‍ കഴിയും. ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തില്‍ ഡാറ്റ ബാങ്കുകള്‍ സൃഷ്ടിക്കുന്ന ഇംപാക്ട് വലുതായിരിക്കുമെന്ന് നന്ദന്‍ നിലേകാനി പറഞ്ഞു. ഒരു ഡാറ്റ റിച്ച് കമ്മ്യൂണിറ്റിയിലേക്ക് നീങ്ങുന്നതോടെ പല തട്ടുകളിലുളള ഡാറ്റകള്‍ സംയോജിപ്പിച്ച് പുതുതായി എന്ത് ചെയ്യാമെന്നാണ് ഇവിടുത്തെ ഇന്നവേറ്റേഴ്‌സ് പരിശോധിക്കുന്നത്. അത്തരം കോംപിനറ്റോറിയല്‍ ഇന്നവേഷന്‍സ് ആണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ കൂടിയായിരുന്നു നന്ദന്‍ നിലേകാനി.

Nandan Nilekani admired data as the biggest empowerment media to wield over the world in the fourth coming days to bring booming change on business and life of individuals. He lauded Aadhaar as the biggest data record over world which he called by the term, ‘largest data empowerment architecture of 1 billion people.

Pointing out the difference between data empowerment in western countries and India, Nilekani opinionated that in Western Countries, people were economically rich before becoming data rich on the other hand in India people are data rich before economically rich .

He further pointed out that fundamentally as far as India is concerned, the Nation is making a largest data infrastructure by Aadhaar, while, in the Western countries, data is a few persons right.

Data revolution will burst out in to a big bang change to bring up multi combination innovations to the life of everybody, Nilekani viewed. The speech delivered by Infosys co-founder Nandan Nilekani at Kerala’s digital Summit #FUTURE

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version