My Story

സ്റ്റാര്‍ട്ടപ്പുകള്‍ നിരാശരാകേണ്ടി വരില്ല; രാജന്‍ ആനന്ദന്‍

ഇന്ത്യയില്‍ എല്ലായിടത്തും ഇന്റര്‍നെറ്റ് എത്തിക്കുകയാണ് ഗൂഗിളിന്റെ ഫോക്കസ് പോയിന്റെന്ന് ഗൂഗിള്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ ആനന്ദന്‍. Channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേയാണ് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പൊതുസമൂഹത്തിനും ഒരുപോലെ പ്രതീക്ഷ നല്‍കുന്ന നിലപാട് രാജന്‍ ആനന്ദന്‍ വ്യക്തമാക്കിയത്. സമൂഹത്തില്‍ ഡിസ്‌റപ്ഷന് ശ്രമിക്കുന്ന സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളെയും സപ്പോര്‍ട്ട് ചെയ്യാന്‍ ഗൂഗിള്‍ നടത്തുന്ന പദ്ധതികളെക്കുറിച്ചും രാജന്‍ ആനന്ദന്‍ വ്യക്തമാക്കി. ബില്യന്‍ ജനങ്ങളുള്ള ഇന്ത്യയില്‍ അത്ര തന്നെ അവസരങ്ങളുണ്ടെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചത്. നവസംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്ന സൂചനയാണ് ആ വാക്കുകളില്‍ നിറയുന്നത്.

ലോകത്തെ നമ്പര്‍ വണ്‍ ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സായ ഗൂഗിളിനെ, മള്‍ട്ടി ലാംഗ്വേജും ലൈഫ് സ്‌റ്റൈലും നിറഞ്ഞ ഇന്ത്യ പോലൊരു ഡൈവേഴ്സിഫൈഡ് മാര്‍ക്കറ്റില്‍ ലീഡ് ചെയ്യുന്ന ഹംപിള്‍ പേഴ്സണാലിറ്റി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാനുഫാക്ചറിംഗ് സിസ്റ്റംസ് എന്‍ജിനീയറിംഗില്‍ എംഎസ്സിയും നേടിയ ശേഷമാണ് ടെക്നോളജി മേഖലയിലേക്ക് രാജന്‍ ആനന്ദന്‍ ചുവടുറപ്പിച്ചത്.

ഇന്ത്യയിലെ നാല്‍പത്തിയഞ്ചിലധികം ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തിയ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്ററായ രാജന്‍ ആനന്ദന്‍ ശ്രീലങ്കയിലെ ആദ്യ സീഡ് ഫണ്ടായ ബ്ലൂ ഓഷ്യന്‍ വെഞ്ച്വേഴ്സിന്റെ കോ ഫൗണ്ടര്‍ കൂടിയാണ്. 2012 ലാണ് ബ്ലൂ ഓഷ്യന്‍ സ്റ്റാര്‍ട്ട് ചെയ്തത്. കുറഞ്ഞ സമയത്തിനുളളില്‍ പത്തിലധികം ഇന്‍വെസ്റ്റ്‌മെന്റുകള്‍ ബ്ലൂ ഓഷ്യന്‍ നടത്തി.

മക് കിന്‍സെ ആന്‍ഡ് കമ്പനിയിലൂടെ കരിയര്‍ തുടങ്ങി. ഗൂഗിളില്‍ എത്തുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ്, ഡെല്‍ തുടങ്ങിയ ബ്രാന്‍ഡുകള്‍ക്കൊപ്പമായിരുന്നു രാജന്‍ ആനന്ദന്റെ പ്രവര്‍ത്തനം. മൈക്രോസോഫ്്റ്റില്‍ ഇന്ത്യയുടെ ചുമതലയുളള മാനേജിംഗ് ഡയറക്ടറായിരുന്ന അദ്ദേഹം ഇന്ത്യയിലെ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സര്‍വ്വീസ് ഗ്രൂപ്പിനെ ലീഡ് ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വവും നിറവേറ്റിയിട്ടുണ്ട്. ഡെല്‍ ഗ്ലോബല്‍ ഓപ്പറേഷന്‍സ് വിഭാഗമായ ഡെല്‍ ഇന്റര്‍നാഷണല്‍ സര്‍വ്വീസസിന്റെ ലീഡ് റോളിലും പിന്നീട് വൈസ് പ്രസിഡന്റായും കണ്‍ട്രി ജനറല്‍ മാനേജരായും ഡെല്‍ ഇന്ത്യയുമായും രാജന്‍ ആനന്ദന്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

ലേണ്‍ ചെയ്യാനും അഡാപ്റ്റ് ചെയ്യാനുമുളള ക്വിക്ക് എബിലിറ്റിയാണ് ഒരു ടെക്‌നോളജിസ്റ്റിന് വേണ്ട ഏറ്റവും വലിയ കഴിവെന്ന് രാജന്‍ ആനന്ദന്‍ പറയുന്നു. ഹൈ ടെക്‌നോളജിയിലൂം മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗിലും വിദഗ്ധനായ രാജന്‍ ആനന്ദനെപ്പോലുളളവരുടെ അഡ്വൈസുകളും
സര്‍വ്വീസുകളുമാണ് ഇന്ത്യയുടെ കുതിപ്പിന് ഇനി ബെയ്‌സാകുക.

Rajan Anandan, MD, Google India expressed his goal as Indian head of world’s top internet service providers that Google is targeted on a focus point to have reached out internet accessibility to all Indian citizens. Talking to Channeliam.com founder Nishakrishnan, Rajan Anandan expressed his plan that would become a booming technological advancement to give expectation to the start-ups as well as society in India.

A mechanical engineering graduate from University of Massachusetts and a post graduate on Manufacturing systems engineering from Stanford University, Rajan Anandan, entered to the technology sector now to wield over Google as its Managing Director in India. Rajan Anandan, who is spearheading Google in India where diverse language and life style are the defining features of it, is a humble personality to address a tougher mission.

Co-founder of debut seed fund in Sri Lanka, Blue Ocean ventures, Rajan Anandan is an angel investor who made investments in for over 45 technology start-ups across India.

Close
Close