അഡ്വാന്‍സ്ഡ് ടെക്നോളജികളിലൂടെ മാനുഫാക്ചറിംഗ് ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഡിസൈനിലും അസംബ്ലിംഗിലും പ്രൊഡക്ഷനിലുമെല്ലാം പരമ്പരാഗത രീതികള്‍ റീപ്ലെയ്സ് ചെയ്യപ്പെടുന്നു. പകരം പ്രൊഡക്ഷനും ഡിസൈനിംഗിലുമൊക്കെ മിന്നല്‍ വേഗം നല്കുന്ന ടെക്നോളജികള്‍ പരീക്ഷിക്കപ്പെടുന്നു. ഗ്ലോബല്‍ മാനുഫാക്ചറിംഗ് മേഖലയെ ത്രീഡി പ്രിന്റിംഗ് റെവല്യൂഷനൈസ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് ഓള് ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റും ഇന്‍ഫോസിസ് മുന്‍ ഡയറക്ടറുമായ ടി.വി മോഹന്‍ദാസ് പൈ ചൂണ്ടിക്കാട്ടുന്നു.
ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രിയിലാണ് ഈ മാറ്റം വലിയ തോതില്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. നേരത്തെ കമ്പനികള്‍ ഡിസൈന്‍ ചെയ്തെടുക്കുന്ന ഒരു വാഹനം വാങ്ങാന്‍ നമ്മള് നിര്‍ബന്ധിതരായിരുന്നു. എന്നാല്‍ ഇനി നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് വാഹനം ഡിസൈന്‍ ചെയ്ത് നിര്‍മിച്ചിറക്കുന്ന കാലത്തിലേക്ക് എത്തിക്കഴിഞ്ഞു.
സ്വന്തം താല്പര്യവും ഇഷ്ടവുമനുസരിച്ച് കസ്റ്റമേഴ്സിന് പ്രോഡക്ടുകള്‍ ഡിസൈന്‍ ചെയ്തെടുക്കാവുന്ന കാലമാണ് വരുന്നത്. ഇന്‍ഡസ്ട്രിയല്‍ സെക്ടറില്‍ സംഭവിക്കുന്ന ഈ ഡിസ്റപ്ഷനുകള്ക്ക് ഒരു മുഴം മുന്‍പേ സഞ്ചരിച്ചെങ്കില്‍ മാത്രമേ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫ്യൂച്ചര്‍ ടെക്നോളജിയുടെ ലോകത്ത് സക്സസ് സ്റ്റോറികള്‍ ക്രിയേറ്റ് ചെയ്യാന്‍ കഴിയൂ.
പരമ്പരാഗത രീതിയില്‍ പ്രൊഡക്ഷനിലും ഡിസൈനിലും നേരിട്ടിരുന്ന കാലതാമസം ഒഴിവാക്കപ്പെടുന്നതുകൊണ്ടു തന്നെ ത്രീഡി പ്രിന്റിംഗ് പോലുളള ടെക്നോളജികളോട് മാനുഫാക്ചറിംഗ് ഫേമുകളും വളരെ താല്പര്യം കാണിക്കുന്നുണ്ട്.
Great changes bring by advanced technology on manufacturing sector to replace conventional style in designing, assembling and production. Here technology experiments to get speedy output. Citing the example of 3D printing on global manufacturing sector, Mr.Mohan Das Pai pointed out 3D printing revolutionize the sector in a drastic way.
This change is quite apparent in motor vehicle industry. Earlier we were forced to buy vehicles designed by companies while time come to design vehicle by our own intension. Here customers can design products by their wish. Start-ups in Kerala have to walk ahead to become successful in the coming era of booming technological advancement.
The delay on production and designing by conventional process get avoided thereby 3D printing like technologies greatly accepted by manufacturing sectors.