Government aiming to set up 50 lakh public Wi-Fi hotspots by 2020

ടെലികോം സെക്ടറില്‍ ടെക്‌നോളജിക്ക് അനുസരിച്ചുളള അതിവേഗ വികസനം ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന്റെ കരട് പുറത്തിറക്കി. ഇന്‍വെസ്റ്റ്‌മെന്റും ഡെവലപ്‌മെന്റും ലക്ഷ്യം വെച്ചുളളതാണ് നയം. 2022 ഓടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ 40 ലക്ഷം തൊഴിലവസരങ്ങളും 2020 ഓടെ 50 ലക്ഷം പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളുമടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് ഡ്രാഫ്റ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

100 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ടെലികോം സെക്ടറില്‍ ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ജന്‍ ടെക്‌നോളജിക്കായി ഇന്‍വെസ്റ്റ്‌മെന്റും ഇന്നവേഷനും വിപുലമാക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബിഗ് ഡാറ്റ, 5 ജി ടെക്‌നോളജികള്‍ തുടങ്ങിയ എമേര്‍ജിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസിലൂടെ ഇന്‍ഡസ്ട്രി 4.0 റവല്യൂഷന് കളമൊരുക്കും. 2020 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 1 Gbps കണക്ടിവിറ്റി എത്തിക്കും. 2022 ഓടെ ഇത് 10 Gbps ആക്കും. ലോക്കല്‍ മാനുഫാക്ചറിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മെച്ചപ്പെടുത്താന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റം ഡെവലപ് ചെയ്യും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഹിമാലയന്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലേക്ക് കണക്ഷന്‍ എത്തിക്കാന്‍ ഇന്നവേറ്റീവ് ടെക്‌നോളജികള്‍ വിനിയോഗിക്കും. ഫൈബര്‍ കണക്ഷന്‍ വ്യാപകമാക്കാന്‍ ഫൈബര്‍ ഫസ്റ്റ് ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം നാഷണല്‍ ബ്രോഡ്ബാന്‍ഡ് മിഷനും രൂപീകരിക്കും. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും പ്രൈവസിക്കും പ്രാധാന്യം നല്‍കുന്ന വ്യവസ്ഥകളും നയത്തിലുണ്ട്. കേന്ദ്രീകൃത വെബ് അധിഷ്ടിത പരാതി പരിഹാര സംവിധാനവും നയത്തില്‍ പറയുന്നു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version