Government now ready to share public data with private sectors to backup innovations and researches

പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. കൃഷിയും ഗതാഗതവും ഉള്‍പ്പെടെ വിവിധ സെക്ടറുകളിലെ പ്രശ്‌നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെ സൊല്യൂഷന്‍ തേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. ഡാറ്റ അനലൈസിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ പ്രയോജനകരം. വെബ് പോര്‍ട്ടല്‍ വഴി ഡാറ്റകള്‍ ഷെയര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കൈവശമുളള കോണ്‍ഫിഡന്‍ഷ്യല്‍ അല്ലാത്ത ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ നേരത്തെ മുതല്‍ ആലോചനകള്‍ നടന്നിരുന്നു. റിസര്‍ച്ചിന് മാത്രമല്ല ഇന്നവേഷനുകള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന ഡാറ്റകളാണ് ലഭ്യമാക്കുകയെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള അഡ്വാന്‍സ്ഡ് ടെക്‌നോളജികളില്‍ ഈ ഡാറ്റ റിസര്‍ച്ച് വളരെ പ്രയോജനം ചെയ്യും. ഈ മേഖലകളിലെ മികച്ച ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും തീരുമാനം സഹായിക്കും.

India Government’s policy think tank NITI Aayog envisages to launch a portal on procuring public data with various ministries to the private organisations mainly start-ups. The data is availed for innovations on addressing specific problems on particular sectors like agriculture and transport. NITI Aayog’s CEO Amitabh Kant has said that the Aayog will soon launch a new portal that will open the public data for private companies especially startups to come up with innovative sector-specific innovations. Data analyzing start-ups are benefited more by this portal. The method of analyzing data by Web portal is currently under deliberation. The data which are helping to boost up researches and innovations are shared with startups. This data research will be utilized on advanced technologies like artificial intelligence.The data sets, documents, services, tools and applications published by various ministries, departments and organisations of the Government of India will be accessed through a single window point by this portal.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version