It's time to apply for Kerala startup mission's technology Innovation Fellowship Program

സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തെ കൂടുതല്‍ വൈബ്രന്റ് ആക്കാന്‍ ലക്ഷ്യമിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫെലോഷിപ്പ് പ്രോഗ്രാമിന് തുടക്കമിടുന്നു. സ്റ്റാര്‍ട്ടപ്പ് മിഷനുമായും വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്ക് പ്രോഗ്രാമിന്റെ ഭാഗമാകാം. സീനിയര്‍, ഹോണററി, ഫാബ്, ബയോ ഫാബ്, റിസര്‍ച്ച്, ജൂണിയര്‍ തുടങ്ങി വിവിധ കാറ്റഗറികളില്‍ ഒരു വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് പ്രോഗ്രാം.

സംസ്ഥാനത്തെ ടെക്നോളജി മൂവ്മെന്റിനും സ്്റ്റാര്‍ട്ടപ്പുകള്‍ക്കും ഗൈഡന്‍സ് നല്‍കുകയാണ് പ്രധാനചുമതല. എക്സ്പീരിയന്‍സ്ഡ് പ്രൊഫഷണലുകള്‍ക്കും ടെക്നോളജിയില്‍ താല്‍പര്യമുളള യുവാക്കള്‍ക്കും ഭാഗമാകാം. കുറഞ്ഞത് 5 വര്‍ഷത്തെ പരിചയസമ്പന്നതയാണ് സീനിയര്‍ ഫെലോഷിപ്പിന് വേണ്ടത്. വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും സമിതികളുമായും അടുത്ത് പ്രവര്‍ത്തിക്കണം. ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്‌സ്, സ്‌പെയ്‌സ് ടെക്, ഹെല്‍ത്ത്- മെഡ് ടെക്, ഫിന്‍ ടെക്, സോഷ്യല്‍ -റൂറല്‍ ഇന്നവേഷന്‍ തുടങ്ങിയ മേഖലകളിലാണ് സീനിയര്‍ ഫെലോകള്‍ക്ക് അവസരം.

സൈബര്‍ സെക്യൂരിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ബ്ലോക്ക് ചെയിന്‍, ഓഗ്മെന്റ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി മേഖലകളിലാണ് ഹോണററി ഫെലോഷിപ്പ്. ടെക് കമ്മ്യൂണിറ്റി ബില്‍ഡിംഗിലും സ്റ്റാര്‍ട്ടപ്പ് മെന്ററിംഗിലുമൊക്കെ പരിചയ സമ്പന്നരായ ടെക്‌നോളജി എക്‌സ്‌പേര്‍ട്ടുകള്‍ക്കാണ് അവസരം. സംസ്ഥാനത്തെ ടെക്‌നോളജി ടാലന്റും എമേര്‍ജിംഗ് ടെക്‌നോളജിയും സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ഐടി നയത്തിന്റെ ഭാഗമായിട്ടാണ് ഈ മേഖലയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

ഇന്‍ഡസ്ട്രി റിസര്‍ച്ച്, പോളിസി ആന്‍ഡ് ഇക്കണോമിക്‌സ്, ഇക്കോസിസ്റ്റം റിപ്പോര്‍ട്ട്‌സ് തുടങ്ങിയ മേഖലകളില്‍ റിസര്‍ച്ച് ഫെലോഷിപ്പിനും കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ്, വുമണ്‍ ഇന്‍ ടെക്, ഐഇഡിസി ലീഡര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജൂണിയര്‍ ഫെലോഷിപ്പിനുമാണ് അവസരം. ജൂണ്‍ ഒന്‍പത് വരെ https://startupmission.kerala.gov.in/tifp വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version