മലബാര്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍സ് വര്‍ക്ക്‌ഷോപ്പ് (AIM 2018) ജൂലൈ 21ന് കണ്ണൂരില്‍ നടക്കും. ടെക്സ്റ്റൈല്‍സ്, ഫര്‍ണിച്ചര്‍, പ്ലൈവുഡ്, ടൂറിസം, അഗ്രിടെക്, ആയുര്‍വേദം തുടങ്ങിയ മേഖലകളിലെ പുതിയ മാറ്റങ്ങളും ബിസിനസ് സാധ്യതകളും ചര്‍ച്ച ചെയ്യും.ലോക്കല്‍ എയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് ഗ്രൂപ്പ് വളര്‍ത്തിക്കൊണ്ടു വരാനും , ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളുമെല്ലാം പരിശീന പരിപാടിയില്‍ ചര്‍ച്ച ചെയ്യും.മലബാര്‍ എയ്ഞ്ചല്‍സിന്റെയും മലബാറിലെ സ്റ്റാര്‍ട്ട് അപ്പ് സംരംഭകരുടെയും സോഫ്റ്റ് വെയര്‍ കമ്പനികളുടെയും കൂട്ടായ്മയായ മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍ഷിപ്പ് സോണിന്റെയും കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്റെയും ഇന്ത്യന്‍ ഏഞ്ചല്‍നെറ്റ്വര്‍ക്കിന്റെയും നേതൃത്വത്തില്‍ ആണ് വര്‍ക്ക്‌ഷോപ്പ്.
മലബാര്‍ ഇന്നോവേഷന്‍ & എന്റര്‍പ്രണര്‍്ഷിപ്പ് സോണ്‍ ചെയര്‍മാന്‍ ശ്രീ ഷിലന്‍ സഗുണന്‍ അധ്യക്ഷത വഹിക്കുന്ന പരിശീലന പരിപാടിയില്‍, ഐ.ടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ്, ksum സിഇഒ ഡോ.സജി ഗോപിനാഥ്, പ്രമുഖ എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍ എം.വി സുബ്രഹ്മണ്യന്‍, സ്റ്റാര്‍ട്ടപ്പ് മെന്ററും എയ്ഞ്ചല്‍ ഇന്‍വെസ്റ്ററുമായ നാഗരാജ പ്രകാശം , റെഡിഫ്.കോം ഫൗണ്ടര്‍ അജിത് ബാലകൃഷ്ണന്‍ , ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് മെലന്‍ മാനേജിങ് ഡയറക്ടര്‍ അനീഷ് കുമാര്‍, മലബാര്‍ എയ്ഞ്ചല്‍ നെറ്റ്വര്‍ക്ക് ചെയര്‍മാനും വെപ്പ് സൊല്യൂഷന്‍സ് ലിമിറ്റഡ് മുന്‍ സിഇഒ പി.കെ ഗോപാലകൃഷ്ണന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ക്ളാസ്സുകള്‍ കൈകാര്യം ചെയ്യും.കൂടുതല്‍ വിവരങ്ങള്‍ക്ക് malabarangels@gmail.com ലേക്ക് ബന്ധപ്പെടാം.രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 വരെ ഹോട്ടല്‍ ബ്ലൂ നൈലിലാണ് പരിപാടി.